ബോള്‍ഡ് ആയി മുന്നോട്ടു പോയാലേ പറ്റൂ: ബാലയുടെ ഭാര്യയെന്ന പദവി വേദനിപ്പിക്കുന്നു; തീരുമാനങ്ങളെല്ലാം തെറ്റായിരുന്നുവെന്നും അമൃത സുരേഷ്

Date : October 22nd, 2016

ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗറിലൂടെ കേരളത്തിലെ ജനങ്ങളുടെ മനസില്‍ കയറികൂടിയ ഗായികയാണ് അമൃത സുരേഷ്. സിനിമാ നടന്‍ ബാലയുടെ അമൃതയും തമ്മിലുള്ള വിവാഹവും മലയാളികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ ഇടയ്ക്ക് വച്ച് ഇവര്‍ വിവാഹമോചിതരായത് എന്തിനാണെന്ന് സിനിമാ ഫീല്‍ഡില്‍ നില്‍ക്കുന്നവര്‍ക്ക് പോലും മനസിലായിട്ടില്ല. എന്നാല്‍ വിവാഹമോചനം അടക്കമുള്ള തന്റെ തീരുമാനങ്ങള്‍ തെറ്റായിരുന്നുവെന്നുവെന്ന് അമൃത മലയാളത്തിലെ പ്രമുഖ വനിതാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. മുടിയെല്ലാം പറ്റെ വെട്ടി പുതിയ റോക്ക് സ്റ്റാര്‍ ലുക്കിനെ കുറിച്ചു അമൃത അഭിമുഖത്തില്‍ മറുപടി നല്‍കുന്നുണ്ട്. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍..

ജീവിതം മൊത്തത്തില്‍ മാറിയില്ലേ. മുടിവെട്ടിയതും അതിന്റെ ഭാഗം. എന്റെ മോള്‍ക്ക് കുറേ മുടി ഉണ്ടായിരുന്നു. അവന്തിക ബാലകുമാര്‍ എന്നാണ് അവളുടെ പേര്. മുടി കാരണം അവളുടെ തല വിയര്‍ത്തിട്ടു വയ്യാണ്ടായി. അങ്ങനെ സുഖമില്ലാതായപ്പോള്‍ ഞാനവളുടെ കുറേ മുടി കട്ട് ചെയ്തുകളഞ്ഞു. മുടി കുറഞ്ഞപ്പോള്‍ പുള്ളിക്കാരത്തിക്ക് ഭയങ്കര വിഷമം. പിന്നെ പരാതിയായി. മമ്മീ.. എനിക്ക് മമ്മീടെ അത്രേം മുടിയില്ലല്ലോ എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു, മമ്മിയും മുടി വെട്ടാം എന്ന്. അങ്ങനെ വെട്ടിയതാണ്. അല്ലാതെ മേക്ക് ഓവര്‍ ഒന്നുമല്ല. ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഒരേ സ്‌റ്റൈല്‍ ആണ്.

Amrutha-Suresh11 ബോള്‍ഡ് ആയി മുന്നോട്ടു പോയാലേ പറ്റൂ: ബാലയുടെ ഭാര്യയെന്ന പദവി വേദനിപ്പിക്കുന്നു; തീരുമാനങ്ങളെല്ലാം തെറ്റായിരുന്നുവെന്നും അമൃത സുരേഷ്

മുടി വെട്ടിയതോടെ കുറച്ചു പുരുഷത്വം വന്നു എന്നൊക്കെ തോന്നിതുടങ്ങി. പിന്നൊരു ബോള്‍ഡ് ലുക്കൊക്കെ കിട്ടും. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ അനുസരിച്ചു ബോള്‍ഡ് ആയി മുന്നോട്ടു പോയാലേ പറ്റൂ. അല്ലെങ്കില്‍ എന്റെയും കൊച്ചിന്റെയും കാര്യം മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റില്ല. അറിയാലോ കാര്യങ്ങളൊക്കെ. എനിക്ക് മാറേണ്ടതായി വന്നിട്ടുണ്ട്. നമ്മള്‍ സ്വപ്നം കാണുന്ന പോലെയൊന്നും നടക്കില്ലല്ലോ. പഴയതിനേക്കാള്‍ ഒരുപാട് വ്യത്യാസമുണ്ട് ഇപ്പോഴത്തെ ലൈഫ് സ്‌റ്റൈലിന്.

ചോയ്‌സ് സ്‌കൂളില്‍ എല്‍കെജിയില്‍ പഠിക്കുകയാണ് മോള്‍. സംഗീതം ഭയങ്കര ഇഷ്ടമാണ്. ഈ നവമിക്ക് എന്റെടത്തു തന്നെ അവള്‍ സംഗീതം പഠിച്ചുതുടങ്ങിയിട്ടുണ്ട്. പരിപാടികള്‍ക്ക് പോകുമ്പോള്‍ എന്തെങ്കിലും സ്‌പെയിസ് കിട്ടിയാല്‍ അവള്‍ മൈക്ക് എടുത്തു പാടും. സ്‌റ്റേജ് ഫിയര്‍ ഒന്നുമില്ല, ജന്മനാ കിട്ടിയതായിരിക്കും ഈ കഴിവ്.

‘അമൃതം ഗമയ’ എന്നാണ് ഞങ്ങളുടെ മ്യൂസിക് ബാന്‍ഡിന്റെ പേര്. അമൃതത്തിലേക്ക് എന്നാണ് അര്‍ഥം. ഒട്ടു പ്രതീക്ഷയില്ലാതെ തുടങ്ങിയതാണ്. ഒരു സ്വകാര്യ ചാനലിലെ പരിപാടി പോലെയായിരുന്നു ഞാനും സഹോദരി അഭിരാമിയും കൂടി ബാന്‍ഡ് ആരംഭിച്ചത്. രണ്ടുമൂന്ന് പാട്ടുകള്‍ ഹിറ്റായപ്പോള്‍ കുറച്ചു കൂടി എസ്റ്റാബ്ലിഷ് ചെയ്യാന്‍ തീരുമാനിച്ചു. ഒരു അവസരം കിട്ടിയതല്ലേ എന്തുകൊണ്ട് നമുക്കതു ഉപയോഗിച്ചുകൂടാ എന്ന് ചോദിച്ചിട്ടാണ് ഞങ്ങളിത് മുന്നോട്ടു കൊണ്ടുപോയത്. രണ്ടുവര്‍ഷമായിട്ടു സാധാരണ ഒരു ബാന്‍ഡിന് കിട്ടുന്നതിനേക്കാള്‍ നല്ല എക്‌സ്‌പോഷര്‍ കിട്ടിത്തുടങ്ങി. സ്വപ്നത്തില്‍ പോലും കാണാത്ത നേട്ടങ്ങളാണ് അമൃതം ഗമയ തന്നിട്ടുള്ളത്.

സംഗീതമാണ് ഞാന്‍ സ്പ്നം കണ്ടിട്ടുള്ളത്. ഒരു സിനിമാ നടന്റെ ഭാര്യ ആകുന്നതിനു മുന്‍പും ആളുകള്‍ എന്നെ അംഗീകരിച്ചിട്ടുണ്ട്. അവസരങ്ങള്‍ കിട്ടിയിട്ടുള്ളത് ഈ സ്റ്റാറ്റസ് ഉള്ളതുകൊണ്ട് മാത്രമാണെന്ന് തോന്നുന്നില്ല. അതിപ്പോള്‍ നിങ്ങളല്ലേ പറയേണ്ടത്. പിന്നെ എല്ലാം ഒരു നിമിത്തമാണ്. എന്റെ തലയില്‍ വരച്ചിട്ടുള്ളതാണ് ഇങ്ങനെയൊക്കെ നടക്കണം എന്നുള്ളത്. ആ നടന്റെ ഭാര്യ എന്ന സ്റ്റാറ്റസാണല്ലോ ഇപ്പോള്‍ എന്നെ ഏറ്റവും വേദനിപ്പിക്കുന്നതും.

സിനിമയില്‍ പിന്നണി ഗായിക ആവുക എന്നത് ഒരുപാട് സന്തോഷമുള്ള കാര്യം തന്നെയാണ്. പക്ഷെ അവസരങ്ങള്‍ ചോദിച്ചു വാങ്ങിക്കുന്ന ഒരു സ്വഭാവമല്ല എന്റേത്. അതുകൊണ്ടു ആരെയെങ്കിലും കണ്ട് എനിക്കൊരു അവസരം തരുമോ എന്ന് ചോദിച്ചിട്ടില്ല. അതായിരിക്കാം സിനിമയില്‍ സജീവമാകാത്തത്. പിന്നെ എന്റെ സ്വപ്നത്തില്‍ സിനിമാ പാട്ടുകാരിയായിട്ടു മാത്രം അറിയപ്പെടണം എന്നല്ല ഉള്ളത്. എനിക്ക് സ്വന്തമായി കമ്പോസ് ചെയ്യണം. എന്റേതായി പാട്ടുകള്‍ ഉണ്ടാവണം. ആളുകള്‍ അത് കേള്‍ക്കണം

 

അച്ഛന്‍, അമ്മ, അനിയത്തി. ഇവരാണ് ജീവിതത്തില്‍ കരുത്തു പകര്‍ന്നുതരുന്നത്. പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ നിന്റെ തീരുമാനമല്ലേ നീ അനുഭവിച്ചോ എന്ന് പറഞ്ഞു വിട്ടുകളഞ്ഞിട്ടില്ല. ഇപ്പോഴും അവരാണ് എന്നെ താങ്ങിപിടിച്ചിട്ടുള്ളത്. എന്റെ ജീവിതത്തില്‍ നല്ലത് ഉണ്ടായിട്ടുണ്ടെങ്കില്‍ അതെന്റെ മാതാപിതാക്കള്‍ കാരണമാണ്. അതുപോലെ മാതാ അമൃതാനന്ദമയിയും. അമ്മയുടെ അനുഗ്രഹം ഒരുപാട് കിട്ടിയിട്ടുണ്ട്. ജീവിതത്തില്‍ മോശമായിട്ടു സംഭവിച്ചതെല്ലാം എന്റെ മാത്രം തീരുമാനമാണ്.
സുരേഷ്‌ഗോപി അങ്കിളും ഫാമിലിയും നല്‍കുന്ന പിന്തുണ മറക്കാന്‍ കഴിയില്ല. അങ്കിളും ആന്റിയും എന്നെ അവരുടെ മൂത്തമോളെ പോലെയാണ് കാണുന്നത്. വിഷമങ്ങളെല്ലാം അവരോടാണ് തുറന്നു പറയുക. സ്റ്റാര്‍ സിംഗറില്‍ വച്ചാണ് പരിചയപ്പെടുന്നത്. മിക്കവാറും ദിവസങ്ങളില്‍ വിളിക്കും, കാര്യങ്ങള്‍ അന്വേഷിക്കും.

ഞാനിപ്പോള്‍ രണ്ടു കോഴ്‌സുകള്‍. ചെയ്യുന്നുണ്ട്. എംബിഎ അവസാന സെമസ്റ്റര്‍ ആണ്. അഖില ഭാരതീയ ഗാന്ധര്‍വ്വ മഹാ വിദ്യാലയത്തിന്റെ കീഴില്‍ സംഗീതം പഠിക്കുന്നുണ്ട്.. എന്തായാലും ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണെന്നും അമൃതസുരേഷ് പറയുന്നു.


സൗദി രാജകുമാരി ഹിജാബും ബുര്‍ഖയും ഉപേക്ഷിച്ച വാര്‍ത്ത ഷെയര്‍ ചെയ്തു; ആഷിഖ് അബുവിന്റെ ഫേസ്ബുക്കില്‍ കോയമാരുടെ സൈബര്‍ ആക്രമണം

 


വീണ്ടും ഒരു താര വിവാഹമോചനം കൂടി; ബാലയും അമൃതയും ഇനി രണ്ടു വഴികളില്‍


‘കുട്ടിമുരുകന്‍’ മോഹന്‍ലാലിന്റെ കട്ട ഫാന്‍: പീറ്റര്‍ ഹെയിന്റെ ക്ലാസില്‍ ലഭിച്ചത് പുത്തന്‍ ഉണര്‍വ്; കൂട്ടുകാര്‍ക്ക് താന്‍ ഇപ്പോള്‍ കുട്ടിമുരുകനെന്നും അജാസ് കൊല്ലം

email ബോള്‍ഡ് ആയി മുന്നോട്ടു പോയാലേ പറ്റൂ: ബാലയുടെ ഭാര്യയെന്ന പദവി വേദനിപ്പിക്കുന്നു; തീരുമാനങ്ങളെല്ലാം തെറ്റായിരുന്നുവെന്നും അമൃത സുരേഷ്pinterest ബോള്‍ഡ് ആയി മുന്നോട്ടു പോയാലേ പറ്റൂ: ബാലയുടെ ഭാര്യയെന്ന പദവി വേദനിപ്പിക്കുന്നു; തീരുമാനങ്ങളെല്ലാം തെറ്റായിരുന്നുവെന്നും അമൃത സുരേഷ്0facebook ബോള്‍ഡ് ആയി മുന്നോട്ടു പോയാലേ പറ്റൂ: ബാലയുടെ ഭാര്യയെന്ന പദവി വേദനിപ്പിക്കുന്നു; തീരുമാനങ്ങളെല്ലാം തെറ്റായിരുന്നുവെന്നും അമൃത സുരേഷ്0google ബോള്‍ഡ് ആയി മുന്നോട്ടു പോയാലേ പറ്റൂ: ബാലയുടെ ഭാര്യയെന്ന പദവി വേദനിപ്പിക്കുന്നു; തീരുമാനങ്ങളെല്ലാം തെറ്റായിരുന്നുവെന്നും അമൃത സുരേഷ്2twitter ബോള്‍ഡ് ആയി മുന്നോട്ടു പോയാലേ പറ്റൂ: ബാലയുടെ ഭാര്യയെന്ന പദവി വേദനിപ്പിക്കുന്നു; തീരുമാനങ്ങളെല്ലാം തെറ്റായിരുന്നുവെന്നും അമൃത സുരേഷ്