സൗദി രാജകുമാരി ഹിജാബും ബുര്‍ഖയും ഉപേക്ഷിച്ച വാര്‍ത്ത ഷെയര്‍ ചെയ്തു; ആഷിഖ് അബുവിന്റെ ഫേസ്ബുക്കില്‍ കോയമാരുടെ സൈബര്‍ ആക്രമണം

Date : October 22nd, 2016

കൊച്ചി: സൗദി രാജകുമാരി ഹിജാബും ബുര്‍ഖയും ഉപേക്ഷിച്ച വാര്‍ത്ത ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത സംവിധായകന്‍ ആഷിഖ് അബുവിന് നേരെ കോയമാരുടെ സൈബര്‍ ആക്രമണം.

കടുത്ത ഇസ്ലാം മതവിശ്വാസികളാണ് ഏറെയും പോസ്റ്റിനെതിരെ കടുത്ത പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ആഷിഖ് അബു സംവിധാനം ചെയ്ത ഇടുക്കി ഗോള്‍ഡ് എന്ന സിനിമയെയും ഭാര്യയായ റിമയെയും പരാമര്‍ശിച്ചും ചിലര്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ചില കടുത്ത വിമര്‍ശനങ്ങള്‍ക്ക് ആഷിക് അബു മറുപടി നല്‍കിയിട്ടുണ്ട്..

”നീ കരുതും പോലെ സൗദിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ കല്ലിങ്കലിന്റെ വകയില്‍ സ്ത്രീധനം കിട്ടിയതല്ല സൗദിയെന്നും ഇന്ത്യയിലെ സ്ത്രീകളേക്കാല്‍ സുരക്ഷിതരാണ് സൗദിയിലെ സ്ത്രീകളെന്നും ഇവര്‍ പറയുന്നു”.

വ്യക്തിപരമായ അധിക്ഷേപങ്ങളും കമന്റ് ബോക്‌സില്‍ ഇടംപിടിച്ചിരിക്കുന്നു. ‘ഇങ്ങനെ കുറേ എണ്ണം ‘നല്ല മതേതരവാദി’ എന്ന സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വേണ്ടി ഇത്തരം പോസ്റ്റുകള്‍ ഇറക്കി വിടും. എല്ലാ തെമ്മാടിത്തരങ്ങളുടേയും മൊത്തവ്യാപാരികള്‍ ആണ് ഇത്തരക്കാരില്‍ ഭൂരിഭാഗവും. ഇവന്റയൊക്കെ കൊള്ളരുതായ്മകള്‍ മറ്റുള്ളവര്‍ ചോദ്യം ചെയ്യാതിരിക്കാന്‍ വേണ്ടിയുള്ള പൊടിക്കയ്യുടെ ഭാഗമാണ് ഇത്തരം പോസ്റ്റും മറ്റും’ മെന്നുമാണ് ഒരു കമന്റ്.

”മദ്യപിക്കുന്ന ഭാര്യമാര്‍ ഉള്ളവര്‍ക്ക് അച്ചടക്കമുള്ള പെണ്ണുങ്ങളെ കാണുമ്പോള്‍ ചൊറിച്ചില്‍ വരുന്നത് സ്വാഭാവികം..”എന്നാണ് മറ്റൊരു കമന്റ്

എതൊരു സ്ത്രീയും ഇജാബോ പര്‍ദയോ വലിച്ചെറിഞ്ഞാല്‍ ഇവിടെ ഇസ്‌ലാം തകര്‍ന്നു എന്നാണ് ചിലരുടെ മനസ്സിരുപ്പ്. ഇസ്ലാം ലോകാവസാനം വരേ നില നില്‍ക്കുന്ന മതമാണ്, വിശുദ്ധ ഗ്രന്ഥം ഖുര്‍ആനും. സൗദി രാജാവിന്റെ മകള്‍ നഗ്നമായി നടന്നാലും ഇസ്ലാമിന് ഒരു കോട്ടവും പററില്ല. അവള്‍ പിഴച്ചു എന്നല്ലാതെ. നുഹ് നബിയുടെ ഭാര്യയും, മകനും മുസ്ലിമല്ലാഞ്ഞി പോലും ഇസ്ലാമിന് എന്തെങ്കിലും സംഭവിച്ചോ. അവര്‍ നശിച്ചു പോയി എന്നല്ലാതെ. ഇവിടെ എന്ത് തോന്നിവാസവും ആര്‍ക്ക് വേണമെങ്കിലും ചെയ്യാം അതിനുളള സ്വാതന്ത്രം വെച്ചു തന്നത് അളളാഹു തന്നെയാണ്. പക്ഷേ അവന്‍ എല്ലാം ഓര്‍മ്മ പെടുത്തി തന്നിട്ടുണ്ട്. നരകവും, സ്വര്‍ഗ്ഗവും, എന്നിങ്ങനെ പോകുന്നു ആഷിഖ് അബുവിനുള്ള വിശ്വാസികളുടെ ഉപദേശങ്ങള്‍.

സ്ത്രീകള്‍ക്കു മേല്‍ കടുത്ത നിയന്ത്രണവും വിലക്കുകളുമുള്ള സൗദി അറേബ്യയില്‍ സ്ത്രീകള്‍ നേരിടുന്ന അവകാശ ലംഘനങ്ങള്‍ ചോദ്യം ചെയ്തു കൊണ്ടാണ് സൗദിയില്‍ അമീറ എന്ന രാജ കുമാരി തന്റെ ബുര്‍ഖയും ഹിജാബും എന്നന്നേക്കുമായി ഉപേക്ഷിച്ചത്. മാധ്യമങ്ങള്‍ ഇത് മുന്‍ പേജ് വാര്‍ത്തയാക്കിയതോടെ സംവിധായകന്‍ ആഷിഖ് അബുവും വാര്‍ത്ത തന്റെ പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതോടെയായിരുന്നു അദ്ദേഹത്തിന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്. ഭാര്യ റിമയെ നായികയാക്കി ‘ഒപ്പന’ എന്ന സിനിമയാണ് ഇപ്പോള്‍ ആഷിക് അബു സംവിധാനം ചെയ്യുന്നത്.


‘കുട്ടിമുരുകന്‍’ മോഹന്‍ലാലിന്റെ കട്ട ഫാന്‍: പീറ്റര്‍ ഹെയിന്റെ ക്ലാസില്‍ ലഭിച്ചത് പുത്തന്‍ ഉണര്‍വ്; കൂട്ടുകാര്‍ക്ക് താന്‍ ഇപ്പോള്‍ കുട്ടിമുരുകനെന്നും അജാസ് കൊല്ലം

‘ഗോദ’ ഗുസ്തിക്കാരിയുടെ കഥ; ഗോദയ്ക്കായി മസില്‍ പെരുപ്പിച്ചു; മെക്‌സിക്കന്‍ അപാരതയ്ക്കുവേണ്ടി അയച്ചു, ഗപ്പി പ്രമുഖര്‍ കണ്ടത് ലാപ്‌ടോപ്പില്‍; പാര്‍ട്ടികളില്‍ വിശ്വാസം നഷ്ടമായി: ടൊവിനോ പറയുന്നത്

‘സു..സു..സുധി വാത്മീകം’ ഫെയിം സ്വാതി ഇനി തമിഴ് പേശും; ‘ഇളയ്’ എന്ന തമിഴ് ചിത്രത്തില്‍ എത്തുന്നത് പത്താം ക്ലാസുകാരിയായി

email സൗദി രാജകുമാരി ഹിജാബും ബുര്‍ഖയും ഉപേക്ഷിച്ച വാര്‍ത്ത ഷെയര്‍ ചെയ്തു; ആഷിഖ് അബുവിന്റെ ഫേസ്ബുക്കില്‍ കോയമാരുടെ സൈബര്‍ ആക്രമണംpinterest സൗദി രാജകുമാരി ഹിജാബും ബുര്‍ഖയും ഉപേക്ഷിച്ച വാര്‍ത്ത ഷെയര്‍ ചെയ്തു; ആഷിഖ് അബുവിന്റെ ഫേസ്ബുക്കില്‍ കോയമാരുടെ സൈബര്‍ ആക്രമണം0facebook സൗദി രാജകുമാരി ഹിജാബും ബുര്‍ഖയും ഉപേക്ഷിച്ച വാര്‍ത്ത ഷെയര്‍ ചെയ്തു; ആഷിഖ് അബുവിന്റെ ഫേസ്ബുക്കില്‍ കോയമാരുടെ സൈബര്‍ ആക്രമണം0google സൗദി രാജകുമാരി ഹിജാബും ബുര്‍ഖയും ഉപേക്ഷിച്ച വാര്‍ത്ത ഷെയര്‍ ചെയ്തു; ആഷിഖ് അബുവിന്റെ ഫേസ്ബുക്കില്‍ കോയമാരുടെ സൈബര്‍ ആക്രമണം2twitter സൗദി രാജകുമാരി ഹിജാബും ബുര്‍ഖയും ഉപേക്ഷിച്ച വാര്‍ത്ത ഷെയര്‍ ചെയ്തു; ആഷിഖ് അബുവിന്റെ ഫേസ്ബുക്കില്‍ കോയമാരുടെ സൈബര്‍ ആക്രമണം