‘ഇങ്ങള് വരച്ച ചുവരും ഇങ്ങള് നിറച്ച മനസും ഞമ്മക്ക് മറക്കാനാവൂല ബ്രോ’: കോഴിക്കോടിന്റെ ‘കലക്ടര്‍ ബ്രോ’യ്ക്കായി തത്വയുടെ വീഡിയോ ഗാനം: ഹേ ബ്രോ, കലക്ടര്‍ ബ്രോ’

Date : November 1st, 2016

കോഴിക്കോടിന്റെ കലക്ടര്‍ പ്രശാന്ത് നായര്‍ ജനങ്ങള്‍ക്കും, പ്രത്യേകിച്ചു യുവാക്കള്‍ക്കിടയില്‍ ‘കലക്ടര്‍ ബ്രോ’യാണ്. അതുവരെ കണ്ടു തഴമ്പിച്ച ബ്യൂറോക്രാറ്റിക് തിട്ടൂരങ്ങളെയൊക്കെ അട്ടിമറിച്ചുകൊണ്ടാണു കലക്ടര്‍ ബ്രോ ജനങ്ങള്‍ക്കിടയില്‍ സ്ഥാനം നേടിയത്. ഒരുനേരത്തെ ഭക്ഷണത്തിനു വകയില്ലാത്തവര്‍ക്ക് അന്നം നല്‍കാന്‍ ‘ഓപ്പറേഷന്‍ സുലൈമാനി’ കൊണ്ടുവന്നാണ് പ്രശാന്ത് ഏവരുടെയും കൈയടി നേടിയത്. ഇപ്പോള്‍ ഇതാ അദ്ദേഹത്തെ ആദരിക്കാന്‍ മ്യൂസിക് വീഡിയോ ആല്‍ബവുമായി ഒരുപറ്റം ചെറുപ്പക്കാരുമെത്തിയിരിക്കുന്നു. ‘ഹേ ബ്രോ’ എന്ന പേരില്‍ തത്വ എന്ന മ്യൂസിക് ബാന്‍ഡാണു ആദരവര്‍പ്പിച്ചുകൊണ്ടു രംഗത്തെത്തിയിരിക്കുന്നത്.

സാമൂഹിക സേവനത്തില്‍ പ്രശാന്തിന്റെ നടപടികള്‍ക്കൊപ്പം ഞങ്ങളുണ്ടെന്നു പറഞ്ഞുകൊണ്ടാണു തകര്‍പ്പന്‍ വീഡിയോ ഗാനം തത്വ പുറത്തിറക്കിയിരിക്കുന്നത്. ‘കംപാഷന്‍ കോഴിക്കോട്’ എന്ന ഒറ്റ പദ്ധതികൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രശസ്തി വര്‍ധിച്ചു. അധികൃതരെ ബോധിപ്പിക്കാനുള്ള നടപടികളായിരുന്നില്ല അതൊന്നും. മറിച്ച് എല്ലാക്കാര്യങ്ങള്‍ക്കും കലക്ടര്‍ തന്നെ മുന്നിട്ടിറങ്ങി. എപ്പോള്‍ വേണമെങ്കിലും ജനങ്ങള്‍ക്കു തന്നെ സമീപിക്കാന്‍ വേണ്ടി സോഷ്യല്‍ മീഡിയകളിലും അദ്ദേഹം സജീവമായി. ഇടക്കാലത്തു കരുത്തുറ്റ നിലപാടുകള്‍കൊണ്ടു രാഷ്ട്രീയക്കാരെ പോലും ജനങ്ങള്‍ക്കു മുന്നില്‍ ‘കലക്ടര്‍ ബ്രോ’ തുറന്നു കാട്ടി. എല്ലാത്തിനും പിന്തുണയുമായി ചെറുപ്പക്കാരുടെ സംഘംതന്നെ കൂടെനിന്നു.

ഇപ്പോള്‍ കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തത്വ എന്ന മ്യൂസിക് ബ്രാന്‍ഡാണു ‘ഹേ ബ്രോ, കലക്ടര്‍ ബ്രോ’ എന്നു തുടങ്ങുന്ന ഗാനം പുറത്തിറക്കിയത്. ഞായറാഴ്ച വീഡിയോ പുറത്തിറക്കിയതിനു പിന്നാലെ യുട്യൂബില്‍ വൈറലായി. കോഴിക്കോട് കടപ്പുറത്തുനിന്നും തുടങ്ങുന്ന ഊര്‍ജസ്വലമായ കാഴ്ചകളോടെയാണു വീഡിയോ തുടങ്ങുന്നത്. പത്രം വായിക്കുന്നവരും നടക്കാനും വ്യായാമം ചെയ്യാനിറങ്ങുന്നവരും പരിസരം വൃത്തിയാക്കുന്നവരുമെല്ലാം വീഡിയോയിലുണ്ട്. അടിച്ചുവാരിയ ചപ്പു ചവറുകളില്‍നിന്ന് കലക്ടര്‍ ബ്രോയുടെ മുഖംമൂടി കണ്ടെടുക്കുന്ന ബാലനിലൂടെയാണു പിന്നീടു വീഡിയോ മുന്നോട്ടു പോകുന്നത്. കലക്ടറുടെ ‘ട്രേഡ് മാര്‍ക്കായ’ കൂളിങ് ഗ്ലാസ് ധരിച്ച മുഖം ധരിച്ചുകൊണ്ട് ആളുകള്‍ക്കിടയില്‍ പ്രസരിപ്പോരെ പ്രത്യക്ഷപ്പെടുകയാണു പയ്യന്‍. ഇതിനൊപ്പം വീഡിയോ ഗാനവും തുടങ്ങുന്നു.

നാടിന്റെ നന്മയുടെയും സത്യത്തിന്റെ കാവല്‍ക്കാരനുമാണു ‘നമ്മുടെ ബ്രോ’യെന്നു വീഡിയോ അടിവരയിടുന്നു. കലക്ടറുടെ നേതൃത്വത്തില്‍ കോഴിക്കോട് നടപ്പാക്കിയ നിരവധി പദ്ധതികളും ഇടയ്ക്കു വീഡിയോയില്‍ മിന്നി മായുന്നു. ആളുകളോടു അനുതാപം കാട്ടണമെന്നു കലക്ടര്‍ നടത്തുന്ന പ്രസംഗവും ഇതിനിടയിലുണ്ട്. ‘ഞങ്ങളുടെ മനസിന്റെ ചുവരുകളെ താങ്കള്‍ തിളക്കമുള്ളതാക്കി, മറക്കില്ല ബ്രോ’ എന്നെഴുതിക്കാട്ടിയാണു വീഡിയോ അവസാനിക്കുന്നത്. ഇതിനുമുമ്പ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ലഭിക്കാത്ത ആദരമാണ് വീഡിയോ സമ്മാനിക്കുന്നത്.

അനന്തു നാരായണന്‍ എന്ന കുട്ടിയാണ് ഇതില്‍ പ്രത്യക്ഷപ്പെടുന്നത്. സിനോവ് രാജ് ഗാനം ആലപിക്കുന്നു. എബിന്‍ സാഗര്‍ ഗിറ്റാറും അതുല്‍ പ്രഭാകര്‍ ബാസും കൈകാര്യം ചെയ്യുന്നു. ദയാശങ്കറാണു ഡ്രംസ് വായിക്കുന്നത്. കീബോര്‍ഡ് രജീഷ് രാജഗോപാല്‍. ദീപക് റാം ആണു വരികള്‍ എഴുതിയത്. മിക്‌സ് ആന്‍ഡ് മാറ്റര്‍ ഹരിശങ്കര്‍. കൊച്ചിയിലെ മൈ സ്റ്റുഡിയോയ്ക്കും ക്രെഡിറ്റ് നല്‍കിയിരിക്കുന്നു. അമല്‍ ബിനോയ് മാത്യൂവും ഭരത് രാജുമാണു വീഡിയോയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

GIVE YOUR SUPPORT,LIKE OUR PAGE

email 'ഇങ്ങള് വരച്ച ചുവരും ഇങ്ങള് നിറച്ച മനസും ഞമ്മക്ക് മറക്കാനാവൂല ബ്രോ': കോഴിക്കോടിന്റെ 'കലക്ടര്‍ ബ്രോ'യ്ക്കായി തത്വയുടെ വീഡിയോ ഗാനം: ഹേ ബ്രോ, കലക്ടര്‍ ബ്രോ'pinterest 'ഇങ്ങള് വരച്ച ചുവരും ഇങ്ങള് നിറച്ച മനസും ഞമ്മക്ക് മറക്കാനാവൂല ബ്രോ': കോഴിക്കോടിന്റെ 'കലക്ടര്‍ ബ്രോ'യ്ക്കായി തത്വയുടെ വീഡിയോ ഗാനം: ഹേ ബ്രോ, കലക്ടര്‍ ബ്രോ'0facebook 'ഇങ്ങള് വരച്ച ചുവരും ഇങ്ങള് നിറച്ച മനസും ഞമ്മക്ക് മറക്കാനാവൂല ബ്രോ': കോഴിക്കോടിന്റെ 'കലക്ടര്‍ ബ്രോ'യ്ക്കായി തത്വയുടെ വീഡിയോ ഗാനം: ഹേ ബ്രോ, കലക്ടര്‍ ബ്രോ'0google 'ഇങ്ങള് വരച്ച ചുവരും ഇങ്ങള് നിറച്ച മനസും ഞമ്മക്ക് മറക്കാനാവൂല ബ്രോ': കോഴിക്കോടിന്റെ 'കലക്ടര്‍ ബ്രോ'യ്ക്കായി തത്വയുടെ വീഡിയോ ഗാനം: ഹേ ബ്രോ, കലക്ടര്‍ ബ്രോ'0twitter 'ഇങ്ങള് വരച്ച ചുവരും ഇങ്ങള് നിറച്ച മനസും ഞമ്മക്ക് മറക്കാനാവൂല ബ്രോ': കോഴിക്കോടിന്റെ 'കലക്ടര്‍ ബ്രോ'യ്ക്കായി തത്വയുടെ വീഡിയോ ഗാനം: ഹേ ബ്രോ, കലക്ടര്‍ ബ്രോ'