• വ്യത്യസ്തമായ നൃത്തച്ചുവടുകളുമായി കാളിദാസ് ജയറാം ശ്രദ്ധനേടുന്നു, പുതിയ ചിത്രം മീന്‍ കൊഴമ്പും മണ്‍ പാനൈയും ചിത്രത്തിലെ സോങ് എത്തി (വീഡിയോ)

    Date : November 4th, 2016

    കാളിദാസ് ജയറാം നായകനാകുന്ന മീന്‍ കൊഴമ്പും മണ്‍ പാനൈയും എന്ന ചിത്രത്തിലെ ഗാനമെത്തി. ചടുലവും വ്യത്യസ്തവുമായ നൃത്തച്ചുവടുകളും യുവത്വത്തിന്റെ ചെറിയ ചെറിയ കുസൃതികളുമൊക്കെയാണു പാട്ടിനൊപ്പമുള്ള ദൃശ്യങ്ങളില്‍. ‘ഹേയ് പുത്ര ജയ പൂവേ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജിതിന്‍ രാജും സുനിതാ സാരഥിയുമാണ്.
    ഇമ്മാന്റെ സംഗീത സംവിധാനത്തിലെത്തിയ പാട്ടിനു വരികള്‍ മഥന്‍ കര്‍ക്കിയുടേതാണ്. നടന്‍ പ്രഭുവിന്റെ മകനായാണ് കാളിദാസ് അഭിനയിക്കുന്നത്. ബാലതാരത്തില്‍ നിന്നു നടനായി മാറിയ ഈ താരപുത്രന്റെ ചിത്രം നേരത്തെ തന്നെ ചര്‍ച്ചകളിലിടം നേടിയിരുന്നു. അഷ്‌ന സവേരിയും പൂജാ കുമാറുമാണ് മറ്റു നായികമാര്‍. അമുദേശ്വര്‍ സംവിധനം ചെയ്ത് ദുഷ്യന്ത് രാംകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം ഈ മാസം 11നു റിലീസിനെത്തും.

    Email this to someonePin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter
  • G.M