തൃഷയുടെ കല്ല്യാണം മുടങ്ങിയതിന്റെ കാരണം തേടി ആരും അലയേണ്ട: സിനിമയാണ് വരുണ്‍ മാനിയനുമായുള്ള വിവാഹം മുടങ്ങാന്‍ കാരണമെന്ന് തുറന്നു പറഞ്ഞ് തൃഷ

Date : November 6th, 2016

ചെന്നൈ: തെന്നിന്ത്യന്‍ നായിക തൃഷയുടെയും ബിസനസ്മാന്‍ വരുണ്‍ മാനിയന്റെയും പ്രണയവും, വിവാഹ നിശ്ചയവും, വേര്‍പിരിയലിനുമുള്ള കാരണം തേടി ഇനി ആരും അലയേണ്ട. വിവാഹം മുടങ്ങാനുള്ള കാരണം വിശദീകരിച്ച് തൃഷതന്നെ ഇന്നലെ രംഗത്ത് എത്തി.

ദീര്‍ഘ നാള്‍ നീണ്ട പ്രണയത്തിന് ശേഷം വിവാഹം വരെ എത്തിയ ബന്ധം തകര്‍ന്നതെന്തെന്ന ആരാധകരുടെ ചോദ്യത്തിന് ഇരുവരും ഇതുവരെ മറുപടി നല്‍കിയിരുന്നില്ല. സ്വകാര്യ പ്രശ്‌നങ്ങള്‍ പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന നിലപാടിലായിരുന്നു തൃഷ.
പ്രശ്‌നങ്ങള്‍ കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് വേര്‍പിരിയാനുള്ള കാരണത്തെക്കുറിച്ച് തൃഷ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.

സിനിമയോടുള്ള തന്റെ ഇഷ്ടം മൂലമാണ് വിവാഹം മുടങ്ങാന്‍ കാരണമായതെന്ന് തൃഷ പറഞ്ഞു. ‘വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തണമെന്ന് എന്നോട് ആവശ്യപ്പെടുകയുണ്ടായി. സിനിമയ്ക്ക് വേണ്ടി ജീവിക്കുന്ന ആളാണ് ഞാന്‍, സിനിമയാണ് എല്ലാം. നായികയുടെ വേഷം കിട്ടിയില്ലെങ്കില്‍ കൂടി സഹതാരങ്ങളുടെ വേഷം ചെയ്യാനും തയ്യാറാണ്. സിനിമ ചെയ്ത് മരണമടയുകയാണ് ആഗ്രഹവും.’തൃഷ പറഞ്ഞു.

കൊടി സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്കിടെയാണ് താരം മനസ് തുറന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി 23 നാണ് തൃഷയും നിര്‍മാതാവ് വരുണ്‍ മാനിയനും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ചെന്നൈയില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. വിവാഹ തീയതി പിന്നീട് അറിയിക്കും എന്നായിരുന്നു അന്ന് പറഞ്ഞത്. പിന്നീട് ഇരുവരും ഒരുമിച്ച് പല വിദേശയാത്രകളും നടത്തുകയും ചെയ്തിരുന്നു. അതിനിടയിലാണ് ഇരുവരുടെയും വേര്‍പിരിയല്‍ ഉണ്ടായത്.


നിര്‍മ്മാതാക്കളുടെ വിശ്വാസം ലൈവായി നിര്‍ത്തുന്നു; വിവാഹം കഴിക്കണമെന്ന ആഗ്രഹം ഇപ്പോഴില്ല, മലയാളത്തില്‍ അഭിനയിക്കാത്തത് ന്യൂനത, ഇനിയുള്ള ആഗ്രഹം രജനികാന്തിനൊപ്പം അഭിനയിക്കാനെന്നും തൃഷ


കൂടൂതല്‍ വാര്‍ത്തകള്‍ അറിയാന്‍ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ…

 

email തൃഷയുടെ കല്ല്യാണം മുടങ്ങിയതിന്റെ കാരണം തേടി ആരും അലയേണ്ട: സിനിമയാണ് വരുണ്‍ മാനിയനുമായുള്ള വിവാഹം മുടങ്ങാന്‍ കാരണമെന്ന് തുറന്നു പറഞ്ഞ് തൃഷpinterest തൃഷയുടെ കല്ല്യാണം മുടങ്ങിയതിന്റെ കാരണം തേടി ആരും അലയേണ്ട: സിനിമയാണ് വരുണ്‍ മാനിയനുമായുള്ള വിവാഹം മുടങ്ങാന്‍ കാരണമെന്ന് തുറന്നു പറഞ്ഞ് തൃഷ0facebook തൃഷയുടെ കല്ല്യാണം മുടങ്ങിയതിന്റെ കാരണം തേടി ആരും അലയേണ്ട: സിനിമയാണ് വരുണ്‍ മാനിയനുമായുള്ള വിവാഹം മുടങ്ങാന്‍ കാരണമെന്ന് തുറന്നു പറഞ്ഞ് തൃഷ0google തൃഷയുടെ കല്ല്യാണം മുടങ്ങിയതിന്റെ കാരണം തേടി ആരും അലയേണ്ട: സിനിമയാണ് വരുണ്‍ മാനിയനുമായുള്ള വിവാഹം മുടങ്ങാന്‍ കാരണമെന്ന് തുറന്നു പറഞ്ഞ് തൃഷ0twitter തൃഷയുടെ കല്ല്യാണം മുടങ്ങിയതിന്റെ കാരണം തേടി ആരും അലയേണ്ട: സിനിമയാണ് വരുണ്‍ മാനിയനുമായുള്ള വിവാഹം മുടങ്ങാന്‍ കാരണമെന്ന് തുറന്നു പറഞ്ഞ് തൃഷ
  • Loading…