• karthi-2

  മമ്മൂട്ടിയും മോഹന്‍ലാലും ദുല്‍ഖറും നിവിനും എനിക്ക് ഇഷ്ടപ്പെട്ട നടന്മാര്‍; മലയാളത്തിലേക്ക് അഭിനയിക്കാന്‍ എത്തും: മികച്ച കഥകള്‍ക്കായി കാത്തിരിക്കുന്നു: കാര്‍ത്തി പറയുന്നത്

  Date : November 16th, 2016

  തമിഴില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഇപ്പോഴും ആവേശമാണ് കാര്‍ത്തി. എന്നാല്‍, മലയാളത്തില്‍ കാര്‍ത്തിക്ക് അത്ര പിടി പോര. സഹോദരന്‍ സൂര്യ വളരെ മുമ്പേ തന്നെ മലയാളത്തില്‍ ചെറു റോളുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ കേരളത്തിലും വന്‍ ആരാധകര്‍ സൂര്യക്കുണ്ട്. എന്നാല്‍, കാഷമോരയെന്ന കൂറ്റന്‍ സിനിമയിലെത്തിയിട്ടും കാര്‍ത്തിക്ക് മെച്ചപ്പെട്ട മലയാളം സിനിമ ചെയ്യാനായിട്ടില്ല. തന്റേതായ ശൈലിയില്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന കാര്‍ത്തി എന്തുകൊണ്ടാണു മലയാളത്തില്‍ സിനിമ ചെയ്യാത്തത്. ഉത്തരം താരംതന്നെ വ്യക്തമാക്കും. കൊച്ചിയില്‍ അടുത്തിടെ എത്തിയപ്പോഴാണു കാര്‍ത്തി നിലപാടു വ്യക്തമാക്കിയത്.

  തെലുങ്കില്‍ അടുത്തകാലത്തു നിരവധി ചിത്രങ്ങള്‍ കാര്‍ത്തി ചെയ്തു. കാഷ്‌മോരയാണ് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ. കാട്രു വെളിയാടൈ എന്ന സിനിമയുടെ തെലുങ്ക് പതിപ്പും ഉടന്‍ പുറത്തിറങ്ങും. നല്ല സിനിമ എല്ലായിടത്തും സ്വീകരിക്കപ്പെടും. മോഹന്‍ലാല്‍, മമ്മൂട്ടി, നിവിന്‍, ദുല്‍ഖര്‍ എന്നിവരുടെ ചിത്രങ്ങള്‍ക്കു തമിഴ്‌നാട്ടിലും ആരാധകരുണ്ട്. ഇതില്‍ ഭാഷയ്ക്കു പ്രസക്തിയില്ല. കരുത്തുറ്റ കഥയാണെങ്കില്‍ അതു മറ്റു ഭാഷകളിലും റീമേക്ക് ചെയ്യുമ്പോള്‍ വിജയിക്കും. എന്നാല്‍, കാഷ്‌മോര പോലുള്ള ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ അത് കൂടുതല്‍ ഇടങ്ങളില്‍ ശ്രദ്ധിക്കപ്പെടാന്‍ സഹായിക്കും- കാര്‍ത്തി പറയുന്നു

  നിരവധി മലയാളം സംവിധായകരുമായി ചര്‍ച്ച നടത്തിയിരുന്നു. നിരവധിയാളുകള്‍ ഇപ്പോഴൂം സമീപിക്കുന്നുണ്ട്. എന്നാല്‍, ഒന്നും ഫലത്തിലായിട്ടില്ല. മറ്റൊരു ഭാഷയില്‍ അഭിനയിക്കുകയെന്നത് എളുപ്പമല്ല. തെലുങ്കില്‍ അതായിരുന്നു സ്ഥിതി. എനിക്ക് ഒട്ടും കംഫര്‍ട്ടബിളല്ലാത്ത ഭാഷ. എന്നാല്‍, മലയാളത്തില്‍ മികച്ച ഒരു സ്‌ക്രിപ്റ്റിനായി കാത്തിരിക്കുകയാണ്.

  കാഷ്‌മോര വ്യത്യസ്ത ചിത്രമാണ്. ഹൊറര്‍ ഉണ്ടെങ്കിലും മുഖ്യമായി കോമഡിയാണ്. അതുപോലെതന്നെ ചരിത്രപരമായ വസ്തുതകളുമുണ്ട്് അതില്‍. ഇതെല്ലാം എന്നെ ആവേശം കൊള്ളിച്ചു. എല്ലാം ഒരു കുട്ടിയെപ്പോലെയാണ് നോക്കിക്കണ്ടത്. കുട്ടികളായിരിക്കുമ്പോഴാണ് കഥകള്‍ നമ്മള്‍ ആവേശത്തോടെ കേള്‍ക്കുന്നത്. ഒരു ഫാന്റസി കഥയുടെ എല്ലാ എലമെന്റുകളും അതിലുണ്ടായിരുന്നു. കാഷ്‌മോരയില്‍ രണ്ട് അപ്പിയറന്‍സും എനിക്കുണ്ടായിരുന്നു.

  എന്റെ സഹോദരന്‍ ’24’ എന്ന സിനിമയില്‍ നാലു ലുക്കിലാണ് എത്തിയത്. എന്നാല്‍, കാഷ്‌മോരയ്ക്കുവേണ്ടി പ്രത്യേകം ഉപദേശമൊന്നും നല്‍കിയില്ല. ഈ കഥ എല്ലാവര്‍ക്കും എളുപ്പം മനസിലാകുന്ന ഒന്നാണ്. ഇപ്പോള്‍ മണി രത്‌നത്തിന്റെ ‘കാട്രു വെളിയിടൈ’ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ലവ് സ്‌റ്റോറിതന്നെയാണ്. ഫൈറ്റര്‍ പൈലറ്റായിട്ടാണു വേഷം. മറ്റേതെങ്കിലും ഒരു സംവിധായകന്‍ എനിക്ക് ഇതുപോലൊരു വേഷം നല്‍കുമെന്നു കരുതുന്നില്ല. എന്നാല്‍, മണി സാറിന് അത്തരമൊരു രീതിയിലേക്ക് എന്നെ സ്വീകരിക്കാനുള്ള ധൈര്യമുണ്ടായി.

  മണിരത്‌നം സാറിന്റെ അസിസ്റ്റന്റായിരുന്നു ഞാന്‍. ഇതെന്ന ഷൂട്ടിങ് ലൊക്കേഷന്‍ കംഫര്‍ട്ടബിളാക്കാന്‍ സഹായിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മനസിലുള്ളത് എന്താണെന്നും മനസിലാക്കാന്‍ കഴിയും. ഒരു നടന് നിര്‍ദേശം നല്‍കുമ്പോള്‍ ആയിരം കാര്യങ്ങള്‍ സംവിധായകന്റെ മനസിലൂടെ കടന്നുപോകും. സഹസംവിധായകന്‍ ആയിരുന്നതുകൊണ്ട് ഒരു സംവിധായകന്റെ മനസില്‍ എന്താണെന്ന് എനിക്കു കുറച്ചൊക്കെ ഊഹിക്കാന്‍ കഴിയും. ഒരു നടന്റെ പെര്‍ഫോമന്‍സ് പൂര്‍ണമായും പുറത്തെടുക്കാന്‍ കഴിവുള്ള സംവിധായകനാണ് മണി സാര്‍.

  ദുല്‍ഖറിനൊപ്പം ഒരു സിനിമ പദ്ധതിയിട്ടിരുന്നെങ്കിലും എനിക്കു സിനിമകള്‍ പൂര്‍ത്തിയാക്കാനുള്ളതുകൊണ്ട് നീളുമെന്നാണു തോന്നുന്നതെന്നും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു.

  Email this to someonePin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter
 • G.M