ഇപ്പോഴത്തെ സിനിമാക്കാര്‍ പത്രം വായിക്കില്ല; എന്റെ മകനും അങ്ങനെതന്നെ; അതുകൊണ്ടു സന്ദേശം പോലൊരു ചിത്രം ഉടനെയൊന്നും ഉണ്ടാകില്ല: ശ്രീനിവാസന്‍

Date : November 16th, 2016

സന്ദേശം പോലൊരു സിനിമയെടുക്കണമെങ്കില്‍ ഇപ്പോഴത്തെ സിനിമാക്കാര്‍ പത്രം വായിക്കണമെന്നും അത്തരക്കാര്‍ ചുരുക്കമാണെന്നും നടന്‍ ശ്രീനിവാസന്‍. പുതുതായി നായകനാകുന്ന ‘അയാള്‍ ശശി’യെന്ന സിനിമയുടെ പ്രഖ്യാപനത്തോടനുബന്ധിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘അണ്‍ ടു ദി ഡസ്‌ക്’ എന്ന സിനിമയെടുത്തു പ്രശംസ നേടിയ സജിന്‍ ബാബുവാണു സംവിധായകനും തിക്കഥാകൃത്തും. അടുത്തിടെ തനിക്കു ലഭിച്ച മികച്ച തിരക്കഥകളിലൊന്നാണ് ഇതെന്നും ശ്രീനിവാസന്‍ പറഞ്ഞു. സിനിമയ്ക്കായി എത്ര പണം വേണമെന്നു ചോദിച്ചപ്പോള്‍, എത്ര ലാഭംകിട്ടുന്നുവോ അതിന്റെ ഓഹരി അപ്പോള്‍ തന്നാല്‍ മതിയെന്നായിരുന്നു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

vineeth ഇപ്പോഴത്തെ സിനിമാക്കാര്‍ പത്രം വായിക്കില്ല; എന്റെ മകനും അങ്ങനെതന്നെ; അതുകൊണ്ടു സന്ദേശം പോലൊരു ചിത്രം ഉടനെയൊന്നും ഉണ്ടാകില്ല: ശ്രീനിവാസന്‍

ഇപ്പോള്‍ പ്രിയദര്‍ശനുവേണ്ടി തിരക്കഥയൊരുക്കുകയാണ്. അടുത്തവര്‍ഷം സത്യന്‍ അന്തിക്കാടിന്റെ ഒരു പ്രൊജക്ടും ഉണ്ട്. ഏറെക്കാലത്തിനുശേഷമാണു സത്യന്‍ അന്തിക്കാടിനു വേണ്ടി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതികരണങ്ങള്‍ക്കിടെയാണ് അദ്ദേഹം മകന്‍ വിനീത് ശ്രീനിവാസന്‍ അടക്കമുള്ളവര്‍ക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയത്. നാമെല്ലാവരും രാഷ്ട്രീയക്കാര്‍ക്കെതിരേ കുരയ്ക്കും. എന്നാല്‍, അവര്‍ അതിനും മുകളിലാണ്. അവര്‍ക്കിതൊന്നും ഒരു പ്രശ്‌നമല്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”600″ height=”220″ header=”big” cover_photo=”show” locale=”en_US”]

ഇപ്പോള്‍ സന്ദേശം പോലൊരു ചിത്രം പിറക്കുന്നില്ലല്ലോ എന്ന ചോദ്യത്തിനോടാണ് ശ്രീനിവാസന്‍ പരിഹാസ രൂപേണ വിമര്‍ശിച്ചത്. ഇപ്പോഴത്തെ സിനിമാക്കാര്‍ പത്രം വായിക്കില്ല. ‘എന്തെങ്കിലുമാകട്ടെ’ എന്ന നിലപാടാണ് രാഷ്ട്രീയക്കാരോടും രാഷ്ട്രീയത്തോടും ചെറുപ്പക്കാരുടെ നിലപാട്. എന്തു ചെയ്താലും കാര്യങ്ങള്‍ മാറില്ലെന്ന നിലപാടിലെത്താന്‍ ഇതിടയാക്കും. അവര്‍ അവരവരുടെ മേഖലകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് അപകടകരമാണ്. അവര്‍ക്ക് ഒന്നും പ്രാധാന്യമുള്ളതായി തോന്നുന്നില്ല. എന്നാല്‍, രാഷ്ട്രീയക്കാര്‍ 3.5 കോടി ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇവര്‍ ഓര്‍ക്കണം. അവരുടെ ശമ്പളവും കൂട്ടിയെന്നാണ് അടുത്തിടെ വായിച്ചത്. എന്റെ മകനും ഇത്തരക്കാരുടെ കൂട്ടത്തിലാണ്. കാരണം, അവനും പത്രം വായിക്കാറില്ല- ശ്രീനിവാസന്‍ പൊട്ടിച്ചിരിച്ചു.

email ഇപ്പോഴത്തെ സിനിമാക്കാര്‍ പത്രം വായിക്കില്ല; എന്റെ മകനും അങ്ങനെതന്നെ; അതുകൊണ്ടു സന്ദേശം പോലൊരു ചിത്രം ഉടനെയൊന്നും ഉണ്ടാകില്ല: ശ്രീനിവാസന്‍pinterest ഇപ്പോഴത്തെ സിനിമാക്കാര്‍ പത്രം വായിക്കില്ല; എന്റെ മകനും അങ്ങനെതന്നെ; അതുകൊണ്ടു സന്ദേശം പോലൊരു ചിത്രം ഉടനെയൊന്നും ഉണ്ടാകില്ല: ശ്രീനിവാസന്‍0facebook ഇപ്പോഴത്തെ സിനിമാക്കാര്‍ പത്രം വായിക്കില്ല; എന്റെ മകനും അങ്ങനെതന്നെ; അതുകൊണ്ടു സന്ദേശം പോലൊരു ചിത്രം ഉടനെയൊന്നും ഉണ്ടാകില്ല: ശ്രീനിവാസന്‍0google ഇപ്പോഴത്തെ സിനിമാക്കാര്‍ പത്രം വായിക്കില്ല; എന്റെ മകനും അങ്ങനെതന്നെ; അതുകൊണ്ടു സന്ദേശം പോലൊരു ചിത്രം ഉടനെയൊന്നും ഉണ്ടാകില്ല: ശ്രീനിവാസന്‍0twitter ഇപ്പോഴത്തെ സിനിമാക്കാര്‍ പത്രം വായിക്കില്ല; എന്റെ മകനും അങ്ങനെതന്നെ; അതുകൊണ്ടു സന്ദേശം പോലൊരു ചിത്രം ഉടനെയൊന്നും ഉണ്ടാകില്ല: ശ്രീനിവാസന്‍