• ഞങ്ങള്‍..ഞങ്ങള്‍ 40 പേരെ കൂട്ടി പൂമരം കൊണ്ട് കപ്പലുണ്ടാക്കാന്‍ പോകുന്നു; ചേട്ടന്‍ വരുന്നോ? പൂമരത്തിലെ പാട്ടിനെയും ട്രോളില്‍ മുക്കി വിരുതന്മാര്‍

  Date : November 20th, 2016

  എബ്രിഡ് ഷൈന്‍ ചിത്രമായ പൂമരത്തിലെ ആദ്യ പാട്ടു പുറത്തിറങ്ങിയതിനു പിന്നാലെ ‘ട്രോളന്മാര്‍’ രംഗത്ത്. ‘ഞാനും ഞാനുമെന്റാളും’ എന്ന ഗാനത്തെയാണ് ട്രോളില്‍ മുക്കിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെന്‍ഡിങ്ങ് ചാര്‍ട്ടില്‍ ഇടം പിടിച്ച ഗാനം നാടന്‍പാട്ടിന്റെ സ്വഭാവത്തിലാണ് ചിട്ടപ്പെടുത്തിയത്. ഫൈസല്‍ റാസിയെന്ന പഴയ മഹാരാജാസ് കോളജ് വിദ്യാര്‍ഥിയാണു ഗാനത്തിന് ഈണം പകര്‍ന്നതും പാടിയതും. മഹാരാജാസിന്റെ പശ്ചാത്തലത്തില്‍തന്നെയാണു ഗാനം ഒരുക്കിയിരിക്കുന്നത്.


  കലാലയ ജീവിതവും കോളജ് കലോത്സവവുമാണു സിനിമയുടെ പശ്ചാത്തലം. കഥയും തിരക്കഥയും ഷൈന്‍ തന്നെയാണ്. നിവിന്‍ പോളിയെ വച്ചു പുറത്തിറങ്ങിയ ആക്്ഷന്‍ ഹീറോ ബിജു മികച്ച വിജയമാണു ബോക്‌സ് ഓഫീസില്‍ സമ്മാനിച്ചത്. പോലീസ് ഇന്‍സ്‌പെക്ടറുടെ ‘റിയലിസ്റ്റിക്’ ജീവിതം പറഞ്ഞ കഥ, ഇതേ പ്രവൃത്തി മണ്ഡലത്തിലുള്ളവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. കെട്ടുറപ്പുള്ള കഥയിലാണു താന്‍ ആകൃഷ്ടനായതെന്നു ജയറാമിന്റെ മകന്‍ കൂടിയായ കാളിദാസ് പറഞ്ഞു. ഇതോടെ താരപുത്രന്മാരില്‍ ഒരാള്‍കൂടി മലയാളത്തില്‍ കാല്‍കുത്തുന്നെന്ന പ്രത്യേകത കൂടിയായി.
  നായകനായ തമിഴില്‍ രണ്ട് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് കാളിദാസന്‍ മലയാളത്തില്‍ അരങ്ങേറുന്നത്. ജയറാമിന്റെ മകനായ കാളിദാസന്‍ എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലും കാളിദാസന്‍ അഭിനയിച്ചു. എന്റെ വീട് അപ്പൂന്റേം എന്ന സിനിമയിലെ അഭിനയത്തിന് ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം കാളിദാസന് ലഭിച്ചിരുന്നു.

  ഓഡിഷനിലൂടെ കേരളത്തിലെ കാമ്പസുകളില്‍ നിന്ന് പ്രതിഭാധനരായ വലിയൊരു നിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നായകകഥാപാത്രത്തിന് യോജിക്കുന്ന മുഖം തേടിയുള്ള യാത്രയ്‌ക്കൊടുവിലാണ് കാളിദാസനിലെത്തിയതെന്നു സംവിധായകന്‍ പറഞ്ഞു.


  ‘ഞാനും ഞാനുമെന്റാളും’ എന്ന ഗാനം ഈണം പകര്‍ന്ന് പാടിയ ആളും ആ പാട്ടിലുണ്ട്; മഹാരാജാസിന്റെ വരാന്തകളില്‍ മുഴങ്ങിയിരുന്ന ഗാനം ഫൈസലിന് നല്‍കിയത് ‘പൂമരം’

  Email this to someonePin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter
 • G.M