പ്രശസ്ത കാര്‍ണാടക സംഗീതഞ്ജന്‍ എം. ബാലമുരളീ കൃഷ്ണ അന്തരിച്ചു

Date : November 22nd, 2016

ചെന്നൈ: പ്രശസ്ത കാര്‍ണാടക സംഗീതഞ്ജന്‍ എം. ബാലമുരളീ കൃഷ്ണ(86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഡയാറിലായിരുന്നു അന്ത്യനിമിഷങ്ങള്‍. കര്‍ണാടക സംഗീത വിദ്വാനും, നിരവധി വാദ്യോപകരണങ്ങളില്‍ വിദ്വാനും പിന്നണിഗായകനുമാണ്. കവി,സംഗീതസംവിധായകന്‍ എന്നീ നിലകളിലും ബാലമുരളീകൃഷ്ണ ശ്രദ്ധേയനാണ്.
സംഗീതരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് നിരവധി പുരസ്‌കാരങ്ങള്‍ ബാലമുരളീകൃഷ്ണയെ തേടിയെത്തിയിട്ടുണ്ട്. സംഗീത കലാനിധി, ഗാന കൗസ്തുഭ, ഗാനകലാഭൂഷണം, ഗാനഗന്ധര്‍വ്വന്‍, ഗായന ചക്രവര്‍ത്തി, ഗാന പദ്മം, നാദജ്യോതി, സംഗീത കലാസരസ്വതി, നാദ മഹര്‍ഷിണി, ഗന്ധര്‍വ്വ ഗാന സാമ്രാട്ട്, ജ്ഞാനസാഗര, നൂറ്റാണ്ടിന്റെ സംഗീതജ്ഞന്‍ എന്നിവ അവയില്‍ ചിലതാണ്. ദേശീയ ഉദ്ഗ്രഥനത്തിനു വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇദ്ദേഹത്തിനു ബഹുമതികള്‍ സമ്മാനിച്ചിട്ടുണ്ട്.
മികച്ച പിന്നണിഗായകനുള്ള ദേശീയപുരസ്‌കാരം, മികച്ച സംഗീതസംവിധായകന്‍, മികച്ച പിന്നണി സംഗീതം എന്നീ മൂന്നു പുരസ്‌കാരങ്ങള്‍ നേടിയ ഏക കര്‍ണാടക സംഗീതജ്ഞന്‍ ബാലമുരളീകൃഷ്ണയാണ്. രാജ്യത്തെ ഏഴു പ്രദേശങ്ങളിലെ ആകാശവാണി നിലയങ്ങളിലെ ‘ടോപ്പ് ഗ്രേഡ്’ കലാകാരനായും ഇദ്ദേഹം അറിയപ്പെടുന്നുണ്ട്.
പത്മശ്രീ, പത്മഭൂഷണ്‍, പത്മ വിഭൂഷണ്‍ എന്നീ പുരസ്‌കാരങ്ങളും ബാലമുരളീകൃഷ്ണയെ തേടിെ യത്തിയിട്ടുണ്ട്. ഫ്രഞ്ച് ഗവണ്‍മെന്റ് നല്‍കുന്ന ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്റ് ലെറ്റേഴ്‌സ് നേടിയ ഏക കര്‍ണാടകസംഗീതജ്ഞനും ബാലമുരളീകൃഷ്ണയാണ്. 1978 ലാണ് ബാലമുരളീകൃഷ്ണയ്ക്ക് സംഗീത കലാനിധിയെന്ന വിശേഷണം ലഭിച്ചത്.
1930 ജൂലൈ ആറിന് ആന്ധ്രാപ്രദേശിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് മംഗലംപള്ളി മുരളീകൃഷ്ണയുടെ ജനനം. സംഗീതപാരമ്പര്യമുള്ള കുടുംബം. അച്ഛന്‍ മംഗലംപള്ളി പട്ടാഭിരാമയ്യ. സംഗീതജ്ഞനും പുല്ലാങ്കുഴല്‍, വയലിന്‍, വീണ എന്നീ സംഗീതോപകരണങ്ങളിലും പ്രാവീണ്യം നേടിയ പ്രതിഭ. അമ്മ വീണവിദുഷി സൂര്യകാന്തമ്മ.

email പ്രശസ്ത കാര്‍ണാടക സംഗീതഞ്ജന്‍ എം. ബാലമുരളീ കൃഷ്ണ അന്തരിച്ചുpinterest പ്രശസ്ത കാര്‍ണാടക സംഗീതഞ്ജന്‍ എം. ബാലമുരളീ കൃഷ്ണ അന്തരിച്ചു0facebook പ്രശസ്ത കാര്‍ണാടക സംഗീതഞ്ജന്‍ എം. ബാലമുരളീ കൃഷ്ണ അന്തരിച്ചു0google പ്രശസ്ത കാര്‍ണാടക സംഗീതഞ്ജന്‍ എം. ബാലമുരളീ കൃഷ്ണ അന്തരിച്ചു0twitter പ്രശസ്ത കാര്‍ണാടക സംഗീതഞ്ജന്‍ എം. ബാലമുരളീ കൃഷ്ണ അന്തരിച്ചു