ഗോവ ചലിച്ചിത്രമേളയില്‍ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ പ്രദര്‍ശിപ്പിച്ച് കലാഭവന്‍ മണിക്ക് ആദരം, വിനയനെ വിളിക്കാതെ കമല്‍ പ്രതികാരം തീര്‍ത്തു, കേരളത്തിലെ മേളയില്‍ മണിക്ക് ആദരവുമില്ല, അനുസ്മരണവുമില്ല

Date : November 24th, 2016

പനാജി: അന്തരിച്ച നടന്‍ കലാഭവന്‍ മണിയോടുള്ള ആദരസൂചകമായി ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു.

എന്നാല്‍ സംവിധായകന്‍ വിനയനെയോ നിര്‍മ്മാതാവ് സ്വര്‍ഗം കബീറിനെയോ അറിയിക്കാതെയാണ് ചിത്രം മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷനോ മറ്റേതെങ്കിലും ഏജന്‍സിക്കോ ഗോവയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള അനുമതി കൊടുത്തിട്ടില്ലെന്ന് വിനയന്‍ വെളിപ്പെടുത്തി. വിനയനെ ഈ വിവരം അറിയിക്കേണ്ടന്ന് ചലച്ചിത്ര അക്കാദമിക്ക് തോന്നിയിരിക്കാം. എന്നാല്‍ അക്കാദമി ചെയര്‍മാന്‍ കമലിനെ വച്ചും നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുള്ള സര്‍ഗ്ഗം കബീറിനോട് എന്തിനിത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്ന് വിനയന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ സിനിമ അനുമതിയില്ലാതെയാണ് പ്രദര്‍ശിപ്പിച്ചതെന്ന് നിര്‍മാതാവ് സര്‍ഗം കബീറും ആരോപിച്ചു. കലാഭവന്‍ മണിക്ക് ആദരവര്‍പ്പിച്ച് സിനിമ പ്രദര്‍ശിപ്പിച്ച വിവരം പത്രങ്ങളിലൂടെയാണ് അറിഞ്ഞത്.
മണിയുടെ സ്മരണക്കായി താന്‍ നിര്‍മിച്ച ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ട്. എന്നാല്‍, ഒന്നിലേറെ ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രം തന്റെയോ സംവിധായകന്‍ വിനയന്റെയോ അനുമതിവാങ്ങാതെ പ്രദര്‍ശിപ്പിച്ചത് നിയമവിരുദ്ധമാണെന്ന് കബീര്‍ പറഞ്ഞു.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”big” cover_photo=”show” locale=”en_US”]
ഇക്കാര്യത്തില്‍ വിശദീകരണം തേടി കേന്ദ്ര ഫെസ്റ്റിവല്‍ ഡയറക്ടറേറ്റിന് നോട്ടീസയച്ചിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അദേഹം അറിയിച്ചു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തെപ്പറ്റി വിദേശപ്രതിനിധികള്‍ അടക്കമുള്ളവര്‍ നല്ല അഭിപ്രായമാണ് പറഞ്ഞത്. കലാഭവന്‍ മണിക്ക് ആദ്യ സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം കൂടിയാണിത്.

വിനയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ഇക്കാര്യത്തില്‍ എനിക്കു പരാതിയേ…ഇല്ല.
—————————————————————–
സോഷ്യല്‍ മീഡിയയില്‍ വന്ന ഈ വാര്‍ത്തയോട് പ്രതികരിക്കേണ്ട എന്നാണ് ആദ്യം കരുതിയത് . പക്ഷേ പലരും എനിക്കാ വാര്‍ത്ത ഷെയര്‍ ചെയ്യുകയും,വിളിച്ചു ചോദിക്കുകയും ചെയ്യുന്നതുകൊണ്ട് പറയുകയാണ്…..
നടന്ന കാര്യങ്ങള്‍ ഒക്കെ ശരിയാണ്…..
പക്ഷേ എനിക്കതില്‍ പരാതിയില്ല…
കലാഭവന്‍മണിയേ ആദരിച്ചുകൊണ്ട് ഗോവ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ ‘വാസന്തിയും ലഷ്മിയും പിന്നെ ഞാനും’ പ്രദര്‍
ശിപ്പിച്ചിരുന്നു.പക്ഷേ ചിത്രത്തിന്റെ നിര്‍മ്മാതാവിനെയോ എന്നെയോ അറിയിക്കുക
യോ,അനുവാദം ചോദിക്കുകയോ ചെയ്യാതെയാ
ണ് ഗോവയില്‍ പ്രതിനിധികള്‍ക്കു മുന്‍പില്‍ ഈ
സിനിമ പ്രദര്‍ശിപ്പിച്ചത് എന്നതു സത്യമാണ്. ഇന്റര്‍നാഷനല്‍ ഫിലിംഫെസ്റ്റിവലിന്റെ നിയമ
പ്രകാരം ഇത് മാപ്പര്‍ഹിക്കാത്ത തെറ്റാണന്ന് ഇതേക്കുറിച്ച് വിവരമുള്ളവര്‍ പറയുന്നു.NFDC ക്കോ മറ്റേതെന്‍കിലും ഏജന്‍സിക്കോ ചിത്രം ഇങ്ങനെ പ്രദര്‍ശിപ്പിക്കാനുള്ള അനുവാദം കൊടുത്തിട്ടില്ലന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവും നെഗറ്റീവ് റൈറ്റ് ഹോള്‍ഡറുമായ ശ്രീ സര്‍ഗ്ഗം ക
ബീര്‍ പറയുന്നു…
വിനയനേ ഈ വിവരംപോലും അറിയിക്കേണ്ടന്ന്
നമ്മുടെ ചലച്ചിത്ര അക്കാദമിക്കു തോന്നിയിരി
ക്കാം.പക്ഷേ അക്കാദമി ചെയര്‍മാന്‍ ശ്രീ കമലിനെവച്ചും സിനിമകള്‍ എടുത്തിട്ടുള്ള നിര്‍മ്മാതാവാണല്ലൊ ശ്രീ സര്‍ഗ്ഗം കബീര്‍. അദ്ദേഹത്തോടെന്തിനിതു ചെയ്തു. ഒരിക്കല്‍കുടി പറയട്ടെ….
ഏതായാലും എനിക്കിതിലൊരു പരാതിയുമില്ല..
മാത്രമല്ല കലാഭവന്‍മണി എന്ന മഹാനടനോട് IFFI കാണിച്ച ആദരവിനു നന്ദിയും പ്രകാശിപ്പി ക്കുന്നു. നമ്മുടെ കേരളത്തിലും ഇതുപോലൊരു
ഫെസ്റ്റിവല്‍ (IFFK) ഉടന്‍ വരുന്നുണ്ടല്ലോ? കലാഭ
വന്‍ മണിയുടെ സ്വന്തം നാട്ടില്‍ ആ അതുല്യ കലാകാരനേ ആദരിക്കുമോന്നു നമുക്കു നോക്കാം..കാരണം ഇവിടെ ജീവിച്ചിരുന്നപ്പോള്‍ മണിയേ ചവുട്ടി തേയ്കുകയും മരിച്ചു കഴിഞ്ഞപ്പോള്‍ വാഴ്ത്തപ്പെട്ടവനാക്കുകയും ചെയ്തവര്‍ ഒഴുക്കിയ കണ്ണീര് മുതക്കണ്ണീര്‍ ആയിരുന്നു എന്നു സംശയിക്കേണ്ടിയിരിക്കുന്നു…


സര്‍ക്കാര്‍ പ്രഖ്യാപനം കടലാസില്‍ ഒതുങ്ങുമ്പോള്‍ കലാഭവന്‍ മണിക്കു സ്മാരകമൊരുക്കി ഓട്ടോ ഡ്രൈവര്‍മാര്‍; ‘മണിച്ചേട്ടന്റെ ഓട്ടോസ്റ്റാന്‍ഡ്’ ചാലക്കുടിയില്‍


പാഡിയിലെ ‘നുണപരിശോധന’യില്‍നിന്ന് ചിലരെ ഒഴിവാക്കി; മണിയുടെ മരണം ആത്മഹത്യയാക്കി ചുരുട്ടിക്കെട്ടാന്‍ അണിയറയില്‍ നീക്കം


കലാഭവന്‍ മണിക്കു സ്മൃതികുടീരം ഒരുങ്ങി; മകളും ഭാര്യയും രൂപകല്‍പന നടത്തി; നാട്ടുകാര്‍ പിന്തുണച്ചു; ആരാധകര്‍ക്ക് വീട്ടുമുറ്റത്തെത്തി ഓര്‍മപുതുക്കാം

email ഗോവ ചലിച്ചിത്രമേളയില്‍ 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' പ്രദര്‍ശിപ്പിച്ച് കലാഭവന്‍ മണിക്ക് ആദരം, വിനയനെ വിളിക്കാതെ കമല്‍ പ്രതികാരം തീര്‍ത്തു, കേരളത്തിലെ മേളയില്‍ മണിക്ക് ആദരവുമില്ല, അനുസ്മരണവുമില്ലpinterest ഗോവ ചലിച്ചിത്രമേളയില്‍ 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' പ്രദര്‍ശിപ്പിച്ച് കലാഭവന്‍ മണിക്ക് ആദരം, വിനയനെ വിളിക്കാതെ കമല്‍ പ്രതികാരം തീര്‍ത്തു, കേരളത്തിലെ മേളയില്‍ മണിക്ക് ആദരവുമില്ല, അനുസ്മരണവുമില്ല0facebook ഗോവ ചലിച്ചിത്രമേളയില്‍ 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' പ്രദര്‍ശിപ്പിച്ച് കലാഭവന്‍ മണിക്ക് ആദരം, വിനയനെ വിളിക്കാതെ കമല്‍ പ്രതികാരം തീര്‍ത്തു, കേരളത്തിലെ മേളയില്‍ മണിക്ക് ആദരവുമില്ല, അനുസ്മരണവുമില്ല0google ഗോവ ചലിച്ചിത്രമേളയില്‍ 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' പ്രദര്‍ശിപ്പിച്ച് കലാഭവന്‍ മണിക്ക് ആദരം, വിനയനെ വിളിക്കാതെ കമല്‍ പ്രതികാരം തീര്‍ത്തു, കേരളത്തിലെ മേളയില്‍ മണിക്ക് ആദരവുമില്ല, അനുസ്മരണവുമില്ല0twitter ഗോവ ചലിച്ചിത്രമേളയില്‍ 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' പ്രദര്‍ശിപ്പിച്ച് കലാഭവന്‍ മണിക്ക് ആദരം, വിനയനെ വിളിക്കാതെ കമല്‍ പ്രതികാരം തീര്‍ത്തു, കേരളത്തിലെ മേളയില്‍ മണിക്ക് ആദരവുമില്ല, അനുസ്മരണവുമില്ല