ആന്റണി പെരുമ്പാവൂര്‍ ലാലേട്ടന്റെ രാശി: പട്ടണപ്രവേശം സിനിമക്കിടെ സാരഥിയായി, 22 വര്‍ഷത്തിനുള്ളില്‍ കോടിപതി, ലാലിന്റെ ബിസനസുകളിലെല്ലാം പങ്കാളി, അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റ്

Date : November 25th, 2016

കൊച്ചി: ആന്റണി പെരുമ്പാവൂര്‍ എന്ന പേര് മോഹലാല്‍ എന്ന നടനുമായി ചേര്‍ത്തുവായിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കുറച്ചായി. ലാല്‍ എന്തു വിവാദ പ്രസ്താവന നടത്തിയാലും എല്ലാവരും ആവശ്യപ്പെടുന്നത് ഡ്രൈവറായ ആന്റണി പെരുമ്പാവൂരിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാണ്. ഇന്ന് മോഹന്‍ലാലിന്റെ എല്ലാ പ്രധാന സിനിമകള്‍ എല്ലാം കോടികള്‍ മുടക്കി നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ആന്റണിക്ക് പെട്ടെന്ന് ഇങ്ങനെയുള്ള ഉയര്‍ച്ച എങ്ങനെ ഉണ്ടായെന്നാണ് സമൂഹമാധ്യമങ്ങളിലും ഇപ്പോഴുള്ള ചര്‍ച്ച. നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അനുകൂലിച്ച് മോഹന്‍ലാല്‍ ബ്ലോഗ് എഴുതിയതോടെയാണ് വീണ്ടും ആന്റണി പെരുംമ്പാവൂര്‍ വിവാദനായകനാവുന്നത്.

മലയാള സിനിമ നിര്‍മ്മാണ മേഖല എന്ന് പറയുമ്പോള്‍ തന്നെ അതില്‍ ആശിര്‍വാദ് സിനിമയും ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മ്മാതാവുമുണ്ട്. എന്നാല്‍ ഈ പേര് എന്നും കൂട്ടി വായിക്കുന്നത് മോഹന്‍ലാല്‍ എന്ന സൂപ്പര്‍ സ്റ്റാറിനൊപ്പമാണ്. 28 വര്‍ഷമായി മോഹന്‍ലാലിന്റെ സന്തത സഹചാരി എന്ന നിലയില്‍ ഏവര്‍ക്കും ആന്റണി പെരുമ്പാവൂരിനെ അറിയാം. എന്നാല്‍ കുറച്ച് ദിവസത്തേയ്ക്ക് സൂപ്പര്‍ സ്റ്റാറിന്റെ ഡ്രൈവറായി എത്തിയ ആന്റണി എങ്ങനെ ലാലേട്ടന്റെ ഏറ്റവും അടുത്ത വ്യക്തിയായെന്ന കഥ ആന്റണി തന്നെ വെളിപ്പെടുത്തുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിന്റെ അടുത്ത് എത്തിയ കഥ ആന്റണി പറഞ്ഞത്.

1987ല്‍ പട്ടണപ്രവേശം സിനിമയുടെ ഷൂട്ടിങ് നടക്കുന്നതിനിടെ സെറ്റില്‍ ഡ്രൈവറായി എത്തിയതാണ് ആന്റണി. സെറ്റില്‍ മോഹന്‍ലാലിന്റെ ഡ്രൈവറാകാനുള്ള അവസരം ലഭിച്ചു. തുടര്‍ന്ന് 22 ദിവസം നീണ്ട ഷൂട്ടിങില്‍ മോഹന്‍ലാലിന്റെ ഡ്രൈവറായി. ഇതിനിടെ മോഹന്‍ലാല്‍ വീട്ടുകാര്യങ്ങള്‍ വരെ ചോദിച്ചറിഞ്ഞു. ഷൂട്ടിങ് അവസാനിച്ചതോടെ ഡ്രൈവര്‍ ജോലിയും തീര്‍ന്നു. നാട്ടില്‍ തിരിച്ചെത്തി ലാലേട്ടന്റെ ഡ്രൈവറായിരുന്നെന്ന് പറഞ്ഞിട്ട് ആരും വിശ്വസിച്ചില്ല. 

പിന്നീട് അമ്പലമുകളില്‍ മൂന്നാം മുറയുടെ ഷൂട്ടിങ് നടന്നപ്പോള്‍ സുഹൃത്തുക്കളുമായി എത്തി.ആള്‍ക്കൂട്ടത്തിനിടെ മോഹന്‍ലാല്‍ ആന്റണിയെ കൈവീശി കാണിച്ചു. ഷൂട്ടിങ് കഴിഞ്ഞ് നേരിട്ടെത്തി സംസാരിച്ചു. കാറുമായി വരാന്‍ പറഞ്ഞു. അങ്ങനെ മൂന്നാം മുറയുടെ സെറ്റിലും ആന്റണി മോഹന്‍ലാലിന്റെ ഡ്രൈവറായി. ഇതിനിടെ ഒരു ദിവസം കൂടെ ചേരുന്നോ എന്ന് മോഹന്‍ലാല്‍ ഒന്നും നോക്കാതെ സമ്മതം മൂളി കൂടെ ചേര്‍ന്നു. പിന്നീടുള്ള ആന്റണിയുടെ ജീവിതം സ്വപ്നം കണ്ടതിലുമൊക്കെ ഏറെ മുകളിലായിരുന്നു. ഇന്ന് മലയാള സിനിമയില്‍ ഏറെ സ്വാധീനമുളള വ്യക്തിയായി. മോഹന്‍ലാലിന്റെ എല്ലാ ജീവിതത്തിലും ബിസിനസിലും സ്ഥാനം നേടി. ഇപ്പോള്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന എല്ലാം ചിത്രങ്ങളിലും ഗസ്റ്റ് റോളുകളില്‍ ആന്റണിയും പ്രത്യക്ഷപെടാറുണ്ട്. ആന്റണി സിനിമയില്‍ ഉണ്ടെങ്കില്‍ അതു സൂപ്പര്‍ ഹിറ്റാവുമെന്നാണ് മോഹന്‍ലാലിന്റെ വിശ്വാസമെന്ന് സിനിമയില്‍ ഉള്ളവര്‍ പറയുന്നു.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”big” cover_photo=”show” locale=”en_US”]

മോഹന്‍ലാലിന്റെ രാശിയായ് ആന്റണി അതിനാലാണ് തന്റെ സംരംഭങ്ങളിലെല്ലാം പങ്കാളിയാക്കുന്നതെന്നും അണിയറയില സംസാരമുണ്ട്. മോഹന്‍ലാലിന്റെ 50 കോടി ക്ലബുകളിലെത്തിയ ദൃശ്യം, ഒപ്പം എന്നീ സിനിമകളിലും ആന്റണി അഭിനയിച്ചിട്ടുണ്ട്.
ദൃശ്യം, ഒപ്പം, ഇവിടം സ്വര്‍ഗ്ഗമാണ് (2009), സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് (2009), ഇന്നത്തെ ചിന്താവിഷയം (2008), പരദേശി (2007), അലിഭായ് (2007), ബാബ കല്യാണി (2006), രസതന്ത്രം (2006), നരന്‍ (2005),നാട്ടുരാജാവ് (2004),കിളിച്ചുണ്ടന്‍ മാമ്പഴം (2003),രാവണപ്രഭു (2001),നരസിംഹം (2000) തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍ പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാ തിയറ്റര്‍ കോപ്ലക്‌സ് സമുച്ചയങ്ങളിലും ആന്റണി പെരുമ്പാവൂര്‍ പങ്കാളിയാണ്.


ഈ കണ്ടതൊന്നും സിനിമയല്ലന്ന് ആന്റണി പെരുമ്പാവൂര്‍: ‘ലൂസിഫര്‍’ആശീര്‍വാദ് സിനിമാസിന്റെ സ്വപ്ന സംരംഭം; പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം അടുത്ത വര്‍ഷം


മോഹന്‍ലാലിന് കുവൈറ്റില്‍ 3300 കോടിയുടെ നിക്ഷേപമെന്ന് സോഷ്യല്‍ മീഡിയ, ഡ്രൈവറായ ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാലിന്റെ ബിനാമിയെന്നും പ്രചരണം, ബ്ലോഗെഴുതിയ ലാല്‍ പുലിവാല് പിടിച്ചു

email ആന്റണി പെരുമ്പാവൂര്‍ ലാലേട്ടന്റെ രാശി: പട്ടണപ്രവേശം സിനിമക്കിടെ സാരഥിയായി, 22 വര്‍ഷത്തിനുള്ളില്‍ കോടിപതി, ലാലിന്റെ ബിസനസുകളിലെല്ലാം പങ്കാളി, അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റ്pinterest ആന്റണി പെരുമ്പാവൂര്‍ ലാലേട്ടന്റെ രാശി: പട്ടണപ്രവേശം സിനിമക്കിടെ സാരഥിയായി, 22 വര്‍ഷത്തിനുള്ളില്‍ കോടിപതി, ലാലിന്റെ ബിസനസുകളിലെല്ലാം പങ്കാളി, അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റ്0facebook ആന്റണി പെരുമ്പാവൂര്‍ ലാലേട്ടന്റെ രാശി: പട്ടണപ്രവേശം സിനിമക്കിടെ സാരഥിയായി, 22 വര്‍ഷത്തിനുള്ളില്‍ കോടിപതി, ലാലിന്റെ ബിസനസുകളിലെല്ലാം പങ്കാളി, അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റ്0google ആന്റണി പെരുമ്പാവൂര്‍ ലാലേട്ടന്റെ രാശി: പട്ടണപ്രവേശം സിനിമക്കിടെ സാരഥിയായി, 22 വര്‍ഷത്തിനുള്ളില്‍ കോടിപതി, ലാലിന്റെ ബിസനസുകളിലെല്ലാം പങ്കാളി, അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റ്0twitter ആന്റണി പെരുമ്പാവൂര്‍ ലാലേട്ടന്റെ രാശി: പട്ടണപ്രവേശം സിനിമക്കിടെ സാരഥിയായി, 22 വര്‍ഷത്തിനുള്ളില്‍ കോടിപതി, ലാലിന്റെ ബിസനസുകളിലെല്ലാം പങ്കാളി, അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റ്
  • Loading…