മഞ്ജു വാര്യര്‍ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ, ദിലീപിന്റെയും കാവ്യയുടെയും ഫേസ്ബുക്കില്‍ തെറി വിളിയും അസഭ്യവര്‍ഷവും, ഹണിമൂണിനിടെ സൈബര്‍ ആക്രമണത്തില്‍ പകച്ച് താരദമ്പതികള്‍, കമന്റുകള്‍ നീക്കി മടുത്തു

Date : November 27th, 2016

കൊച്ചി: ദിലീപിന്റെയും കാവ്യമാധവന്റെയും വിവാഹം കഴിഞ്ഞതോടെ മഞ്ജു വാര്യര്‍ക്ക് പൂര്‍ണ പിന്തുണയുമായി സോഷ്യല്‍ മീഡിയാ. ദിലീപിന്റെയും കാവ്യമാധവന്റെയും ഫേസ്ബുക്ക് പേജുകളില്‍ തെറിവിളികളുടെ അഭിഷേകം. മഞ്ജുവിന്റെ നിലപാടുകളെ അനുകൂലിച്ചുകൊണ്ടുള്ള കമന്റുകളാണ് മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജില്‍ വന്നുനിറയുന്നത്. എന്നാല്‍ ദിലീപിനെയും കാവ്യയെയും തള്ളിപ്പറഞ്ഞും തെറിവിളിച്ചുകൊണ്ടുമുള്ള പോസ്റ്റുകളാണ് ഇവരുടെ പേജുകളില്‍ നിറയുന്നത്. ഇടക്കിടെ തെറിവിളികളും അസഭ്യകമന്റുകളും ഇവര്‍ ഡീലീറ്റ് ചെയ്യുന്നുണ്ടെങ്കിലും വീണ്ടും കമന്റുകള്‍ വന്ന് നിറയുകയാണ്.

‘മഞ്ജു ചേച്ചി നിങ്ങളോട് ബഹുമാനം തോന്നുന്നു, വിവാഹമോചന സമയത്തു പോലും ദിലീപ് കുറ്റം പറഞ്ഞപ്പോള്‍ നിങ്ങള്‍ മൗനം പാലിച്ചു, മകളെങ്കിലും തിരിച്ചു വരട്ടെ നിങ്ങളുടെ അടുത്തേക്ക്’. മഞ്ജു വാരിയരുടെ ഫെയ്‌സ്ബുക്ക് പേജില്‍ വരുന്ന അനേകം പ്രേക്ഷകപ്രതികരണങ്ങളില്‍ ഒന്നാണിത്. ഇങ്ങനെ ഒരായിരം പ്രതികരണങ്ങളാണ് മഞ്ജുവിനെ പിന്തുണച്ച് വന്നുകൊണ്ടിരിക്കുന്നത്. ദിലീപുമായുള്ള വിവാഹമോചനത്തിന് ശേഷം ഒറ്റയ്ക്കായിരുന്ന മഞ്ജുവിനൊപ്പം സമൂഹമാധ്യമങ്ങളില്‍ വലിയ ജനപക്ഷം തന്നെയുണ്ട്. ഈ സഹതാപതരംഗത്തിന് കാരണമായത് ദിലീപിന്റെയും കാവ്യയുടെയും വിവാഹവും.

ദിലീപ്-കാവ്യ ഗോസിപ്പുകള്‍ ഉയര്‍ന്നു കേട്ടപ്പോഴും വര്‍ഷങ്ങളോളം സിനിമയില്‍ നിന്നും മാറിനിന്നതിനു ശേഷം തിരിച്ചുവരവ് നടത്തിയപ്പോഴും മഞ്ജുവിനെതിരെയായിരുന്നു വിമര്‍ശനങ്ങള്‍. എന്നാല്‍ വര്‍ഷങ്ങളോളം നീണ്ടുനിന്ന ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് ദിലീപും കാവ്യയും വിവാഹിതരായപ്പോള്‍ ആ വിമര്‍ശനങ്ങളെല്ലാം ഒറ്റനിമിഷം കൊണ്ട് പിന്തുണകളായി. ആരാധകരുടെ ഉള്ളിലുണ്ടായ കുറ്റബോധവും തിരിച്ചറിവുമാണ് ഇവിടെ അലയടിക്കുന്നത്. തിരുത്താന്‍ പറ്റാത്ത തെറ്റുകളില്‍ നിന്നും ഒഴിഞ്ഞുമാറുന്നതു തന്നെയാണ് ഉചിതമെന്നും, മഞ്ജു ചെയ്തതാണ് ശരിയെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.

മഞ്ജുവിന് പിന്തുണയാണെങ്കില്‍ കാവ്യയ്ക്കും ദിലീപിനും സഭ്യമല്ലാത്ത ഭാഷയിലുള്ള വിമര്‍ശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. തന്റെ ജീവിതം തകരാന്‍ കാരണം കാവ്യ അല്ല എന്ന് വിവാഹത്തിന് തൊട്ടുമുമ്പ് ദിലീപ് വ്യക്തമാക്കിയിരുന്നു. മകള്‍ മീനാക്ഷിയും ദിലീപിന് പൂര്‍ണപിന്തുണ നല്‍കി. ഇതെല്ലാം വിമര്‍ശനങ്ങളുടെ ആക്കം കൂട്ടി. എന്തിന് ദിലീപിനും കാവ്യയ്ക്കും ആശംസകള്‍ നേര്‍ന്ന നടന്‍ കുഞ്ചാക്കോ ബോബന് നേരെയും ആരാധകരുടെ രൂക്ഷപ്രതികരണമാണ് ഉണ്ടായത്. അവസാനം സംഭവത്തില്‍ വിശദീകരണവുമായി നടന് നേരിട്ടെത്തേണ്ടി വന്നു. ട്രോളുകളും ദിലീപിനും കാവ്യയ്ക്കും എതിരായി തന്നെയാണ്. മകള്‍ മീനാക്ഷിയെപ്പോലും ട്രോളന്മാര്‍ വെറുതെവിട്ടില്ല.

[wpdevart_like_box profile_id=”/Graffitimagazine.in” connections=”show” width=”550″ height=”250″ header=”big” cover_photo=”show” locale=”en_US”]

 

വിവാഹ മോചനം നേടിയപ്പോഴോ അതിനു മുമ്പോ മഞ്ജു വാര്യര്‍ എന്ന നടി ദിലീപിനേയോ കാവ്യയെയോ കുറിച്ച് പൊതുമധ്യത്തില്‍ കുറ്റപ്പെടുത്തുന്ന രീതിയില്‍ ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ല. വേര്‍പെടുത്തേണ്ടി വന്നതിനു കാരണം ദിലീപ്-കാവ്യ ബന്ധമാണെന്നും ഒരിടത്തും പറഞ്ഞിട്ടുമില്ല. അതായത് മഞ്ജുവിനും അവരുമായി ഏറ്റവും അടുത്തവര്‍ക്കുമല്ലാതെ ഡിവോഴ്‌സ് വിഷയത്തിലെ യഥാര്‍ഥ കാരണത്തെ കുറിച്ചു വ്യക്തമല്ലെന്ന് അര്‍ഥം. ഇതെല്ലാം മഞ്ജു എന്ന വ്യക്തിത്വത്തെ പ്രേക്ഷകരിലേക്ക് കൂടുതല്‍ അടുപ്പിച്ചു.


മഞ്ജു വാര്യര്‍ ഇന്ന് ദിലീപിന്റെ ഭാര്യയല്ല. അവര്‍ തമ്മില്‍ നിയമമപരമായി ബന്ധമൊന്നുമില്ല. സ്വതന്ത്രയാണ് മഞ്ജു. ഒരാള്‍ക്കൊപ്പം പതിനാലു വര്‍ഷം ജീവിച്ചിട്ട് ഇനി ഒറ്റയ്ക്കു മതി ജീവിതം എന്നു തീരുമാനിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. മഞ്ജു അതാണ് ചെയ്തത്. അങ്ങനെയൊരു തീരുമാനം എടുത്തൊരാള്‍ക്ക് വ്യക്തമായ ജീവിത കാഴ്ചപ്പാട് ഉണ്ടായിരിക്കും. വിവാഹ മോചന ശേഷമുള്ള മഞ്ജു വാര്യറുടെ ജീവിതം അതുതന്നെയാണു തെളിയിക്കുന്നത്.-സോഷ്യല്‍മീഡിയയിലെ മറ്റൊരു കമന്റ്.

മഞ്ജുവിനെ അവരുടെ അഭിനയത്തിലൂടെയാണ് പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടു തുടങ്ങിയത്. പിന്നീട് ഇപ്പോള്‍ അവര്‍ സമൂഹ കാര്യങ്ങളില്‍ ഇടപെടുന്ന രീതികൊണ്ടും. ദിലീപിനെ വിവാഹം കഴിച്ച് സിനിമാ മേഖല വിട്ട ശേഷം തിരിച്ചെത്തുന്നത് പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷമാണ്. അന്നവര്‍ ഒരു പെണ്‍കുട്ടിയുടെ അമ്മയായി കഴിഞ്ഞിരുന്നു. മലയാളം കണ്ടിട്ടുള്ള ഏറ്റവും സുന്ദരിമാരായ നടിമാരില്‍ ഒരാള്‍ മാത്രമല്ല മഞ്ജു എന്നും കമന്റുകളുണ്ട്.
എന്നാല്‍ ദീലിപിന്റെ ഫേസ്ബുക്ക് പേജിന് താഴെ തെറിവിളികളും അസഭ്യവര്‍ഷവും ശാപവചനങ്ങളുമാണ്.
ദിലീപിന്റെ ഫേസ്ബുക്കില്‍ വന്ന ചില കമന്റുകള്‍..

1)മലയാളി സ്ത്രീകള്‍ക്ക് മുഴുവന്‍ അഭിമാനിയ്ക്കാം മഞ്ജു വാരിയരെ ഓര്‍ത്തു…..സ്ത്രീയുടെ അന്തസ്സ് എന്താണെന്ന് തെളിയിച്ച മഞ്ജുവിനെ ഓര്‍ത്തു ! കഷ്ടം ദിലീപേ നിങ്ങളുടെ കാര്യം

2)ഇടക്കിടക്ക് ഇങ്ങനെ കല്യാണം കഴിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ

3)ഇപ്പോഴാണ് മഞ്ജുവിനോട് കുറെയേറെ ബഹുമാനം തോന്നുന്നത്..

അവരായിരുന്നു ശരി.
അവര്‍ ചെയ്തതായിരുന്നു ശരി.

തന്നേ വേണ്ടാത്തവരുടെ ജീവിതത്തില്‍ അധികപറ്റായി നില്‍ക്കുന്നതിനേക്കാള്‍ നല്ലത് ആ വഴിമാറികൊടുക്കല്‍ തന്നെയായിരുന്നു..
പഴയയുവ മിഥുനങ്ങള്‍ക്ക് മംഗളാശംസകള്‍.

4)മഞ്ജു വാര്യരെപ്പോലെ മനസ്സിന്‍ നന്മയുള്ളരൊളെ കണ്ണു നനച്ചു കൊണ്ട് ഉണ്ടാക്കുന്ന ഈ ജീവിതത്തിന് മനസ്സറിഞ്ഞ് മംഗളo നേരാന്‍ ,സിനിമയിലെ ഇയാളുടെ സുഹൃത്ത് ക്കള്‍ക്ക് കഴിയുമായിരിക്കും, പക്ഷേ ഹൃദയമുള്ള, നല്ല മനസ്സുള്ള കേരളത്തിലെ അമ്മമാര്‍ക്ക് സഹോദരിമാര്‍ക്ക്, ആര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ലാ..
ദിലീപേട്ട ഞാന്‍ നിങ്ങളുടെ വല്യ ഒരു ഫാന്‍ ആയിരുന്നു അതുകൊണ്ടു തന്നെ മഞ്ജുവുമായി വേര്‍പെരിഞ്ഞപ്പോള്‍ ഉള്ളില്‍ വിഷമം ഉണ്ടായിരുന്നെങ്കിലും നിങ്ങളെ തള്ളി പറഞ്ഞില്ല, എന്നാല്‍ ഇപ്പോള്‍ മനസിലാകുന്നു മഞ്ജുവായിരുന്നു ശെരി, നിങ്ങള്‍ സിനിമകളിലേക്കാള്‍ വലിയ നടനാണ് ജീവിതത്തില്‍, മുഖത്തു ചിരിയും വിനയവും തേച്ചു ഉള്ളില്‍ കാപട്യം നിറച്ച നല്ല ഫസ്റ്റ് ക്ലാസ് വില്ലന്‍

കാവ്യയുടെ ഫേസ്ബുക്കില്‍ കമന്റുകള്‍…

1)പെങ്ങളെ

നിങ്ങള്‍ ഖേദിക്കും

ദിലീപ് എന്ന ലോക ഫ്രോഡിനെ കല്യാണം കഴിച്ച പെങ്ങള്‍ അറിയുക അന്നന്ന് കാണുന്നതിനെ തേടി പോവുന്നവനാണ് അവന്‍ എന്ന്

നാളെ പെങ്ങളേക്കാളും സൗന്ദര്യം ഉള്ള നടിമാര്‍ വന്നാല്‍ താന്‍കള്‍ക്കും മഞ്ജു മാഡത്തിന്റെ ഗതിയാകും

2)കാവ്യ എന്റെ അനുജത്തിയാണ് -ദിലീപേട്ടന്‍

ദിലീപേട്ടന് അഛന്റെ സ്ഥാനമാണ് – കാവ്യ മാധവന്‍

വിവാഹിതരായ അച്ഛനും അനുജത്തിക്കും ആശംസകള്‍.

3)ദിലീപിനും കാവ്യക്കും എന്റെയും ആശംസകള്‍,
രണ്ടാള്‍ക്കും ഒരുപാട് വിവാഹങ്ങള്‍ കഴിക്കുവാന്‍ ഇനിയുംഭാഗ്യം ഉണ്ടാകട്ടെ

കാവ്യയോട് ബഹുമാനം ഉണ്ടായിരുന്നു അതങ്ങട് പോയി കേരളത്തിലെ മികിച്ച നടിയും സ്വന്തം ഭാഗം സേഫ് ആക്കുന്ന നടനും


ദിലീപ്-കാവ്യ വിവാഹത്തിനു മഞ്ജു വാര്യര്‍ എവിടെയായിരുന്നു? വാര്‍ത്ത കേട്ടതു ഭാവഭേദമില്ലാതെ; ടിവിയില്‍ എല്ലാം ലൈവായി കണ്ടു: പിന്തുണയുമായി സോഷ്യല്‍ മീഡിയ: പെട്ടെന്നുള്ള വിവാഹം ജ്യോത്സ്യന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

email മഞ്ജു വാര്യര്‍ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ, ദിലീപിന്റെയും കാവ്യയുടെയും ഫേസ്ബുക്കില്‍ തെറി വിളിയും അസഭ്യവര്‍ഷവും, ഹണിമൂണിനിടെ സൈബര്‍ ആക്രമണത്തില്‍ പകച്ച് താരദമ്പതികള്‍, കമന്റുകള്‍ നീക്കി മടുത്തുpinterest മഞ്ജു വാര്യര്‍ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ, ദിലീപിന്റെയും കാവ്യയുടെയും ഫേസ്ബുക്കില്‍ തെറി വിളിയും അസഭ്യവര്‍ഷവും, ഹണിമൂണിനിടെ സൈബര്‍ ആക്രമണത്തില്‍ പകച്ച് താരദമ്പതികള്‍, കമന്റുകള്‍ നീക്കി മടുത്തു0facebook മഞ്ജു വാര്യര്‍ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ, ദിലീപിന്റെയും കാവ്യയുടെയും ഫേസ്ബുക്കില്‍ തെറി വിളിയും അസഭ്യവര്‍ഷവും, ഹണിമൂണിനിടെ സൈബര്‍ ആക്രമണത്തില്‍ പകച്ച് താരദമ്പതികള്‍, കമന്റുകള്‍ നീക്കി മടുത്തു0google മഞ്ജു വാര്യര്‍ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ, ദിലീപിന്റെയും കാവ്യയുടെയും ഫേസ്ബുക്കില്‍ തെറി വിളിയും അസഭ്യവര്‍ഷവും, ഹണിമൂണിനിടെ സൈബര്‍ ആക്രമണത്തില്‍ പകച്ച് താരദമ്പതികള്‍, കമന്റുകള്‍ നീക്കി മടുത്തു0twitter മഞ്ജു വാര്യര്‍ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ, ദിലീപിന്റെയും കാവ്യയുടെയും ഫേസ്ബുക്കില്‍ തെറി വിളിയും അസഭ്യവര്‍ഷവും, ഹണിമൂണിനിടെ സൈബര്‍ ആക്രമണത്തില്‍ പകച്ച് താരദമ്പതികള്‍, കമന്റുകള്‍ നീക്കി മടുത്തു