‘ഒറ്റയ്ക്കു പാടിയ പൂങ്കുയിലി’നു മാംഗല്യം: വിജയലക്ഷ്മിയുടെ മനംകവര്‍ന്നത് തൃശൂര്‍ സ്വദേശി സന്തോഷ്: വിവാഹം മാര്‍ച്ച് 29ന്: നേരാം മംഗളാശംസകള്‍

Date : November 27th, 2016

മലയാളികളുടെ മനസിലേക്കു പാട്ടുംമൂളിവന്ന വൈക്കത്തിന്റെ അഭിമാനം വിജയലക്ഷ്മിക്കു മാംഗല്യം. മലയാളികളുടെ ഹൃദയം കവര്‍ന്ന വിജയലക്ഷ്മിയുടെ മനംകവര്‍ന്നതു തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശി സന്തോഷാണ്. മാര്‍ച്ച് 29നു രാവിലെ ഒമ്പതിനും 11.30നും ഇടയില്‍ വൈക്കം മഹാദേവ ക്ഷേത്രത്തിലാണു വിവാഹം. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനശേഷം ബഹ്‌റൈനില്‍ ജോലിചെയ്യുകയാണു സന്തോഷ്.

സെല്ലുലോയിഡ് എന്ന ചിത്രത്തിനു വേണ്ടി പഴമയെ നിലനിര്‍ത്തും തരത്തില്‍ പാടി ഫലിപ്പിച്ച ഈ പാട്ടുകാരി ജനഹൃദയം കവര്‍ന്നത് വളരെ പെട്ടെന്നായിരുന്നു. വിജയലക്ഷ്മിയുടെ സ്വരമാധുര്യം ആരുടേയും ഹൃദയം കവര്‍ന്നെടുക്കും എന്നതില്‍ സംശയമില്ല. സംഗീതത്തെ സ്‌നേഹിക്കുന്ന സംഗീതത്തെ അറിയുന്ന ഒരാള്‍ കൂടിയാണു സന്തോഷ്. പീപ്പിള്‍ ചാനലിന്റെ പുരസ്‌കാര ദാന ചടങ്ങിനിടയില്‍ വിവാഹക്കാര്യം വെളിപ്പെടുത്തിയ വിജയലക്ഷ്മി വിവാഹത്തിന് ഏവരെയും ക്ഷണിക്കുകയും ചെയ്തിരുന്നു.

കണ്ണില്‍ ഇരുട്ടുമായി പിറന്നെങ്കിലും ജീവിതത്തെ വെല്ലുവിളിയോടെയാണു വിജയലക്ഷ്മി നേരിട്ടത്. ജീവിത യാത്രയില്‍ അവര്‍ ‘ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലാ’യി. വൈകല്യത്തെ തോല്‍പ്പിക്കാന്‍ ശാസ്ത്രീ സംഗീതത്തില്‍ അഗാധമായ അറിവു നേടി. അധികമാരും കൈവെയ്ക്കാത്ത ഗായത്രി വീണയിലും വിദഗ്ദയാണു വിജയലക്ഷ്മി. പ്രമുഖ പത്രത്തില്‍ നല്‍കിയ വിവാഹ പരസ്യത്തിലൂടെയാണു വരനെ കണ്ടെത്തിയതെന്നു വിജയലക്ഷ്മിയുടെ പിതാവ് പറഞ്ഞു. കാഴ്ചയ്ക്കു വൈകല്യമുള്ള വൈക്കം സ്വദേശിനിയായ ഗായികയ്ക്കു വിവാഹാലോചനകള്‍ ക്ഷണിക്കു ന്നു എന്നായിരുന്നു പരസ്യം.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”600″ height=”220″ header=”big” cover_photo=”show” locale=”en_US”]

എം. ജയചന്ദ്രന്റെ സംഗീതത്തില്‍ സെല്ലുലോയ്ഡ് എന്ന സിനിമയില്‍ ‘കാറ്റേ കാറ്റേ നീ പൂക്കാമരത്തില്’ എന്ന ഗാനം ആലപിച്ചാണു വിജയലക്ഷ്മി മലയാളികളുടെ മനസില്‍ ഇടം നേടിയത്. തുടര്‍ന്നു കമല്‍തന്നെ സംവിധാനം ചെയ്ത ‘നടന്‍’ എന്ന സിനിമയില്‍ ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ’ എന്ന ഗാനവും പാടി. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടു. തന്റെ മനസിലെ വേദനകള്‍ അറിഞ്ഞു പാടിയതുപോലെയായിരുന്നു ഈ ഗാനവും. പാട്ടിനു വേണ്ട ബി.ജി.എം. വായിച്ചതും വിജയലക്ഷ്മിയാണ്. ഗായത്രി വീണയിലായിരുന്നു അത്. ‘ഏങ്കക്കും തായോ നല്ലൊരു ഗാനം’ എന്ന ഗാനത്തിനായി പാടി അഭിനയിക്കുകയും ചെയ്തു.

കണ്ണിന്റെ കാഴ്ച തിരിച്ചു ലഭിക്കാനുള്ള ചികിത്സയിലാണു വിജയലക്ഷ്മി. ഞരമ്പിന്റെ പ്രശ്‌നമായതിനാല്‍ അല്‍പം ബുദ്ധിമുട്ടുണ്ട്്. രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ‘ബയോണിക് ഐ’ എന്ന സാങ്കേതിക വിദ്യ എത്തുമെന്നും അപ്പോള്‍ പ്രതീക്ഷയുണ്ടെന്നുമാണ് വിജയലക്ഷ്മി ഒരിക്കല്‍ പറഞ്ഞത്. കാഴ്ച നല്‍കുന്ന ഞരമ്പുകള്‍ ചുരുങ്ങിയതാണ് വിജയലക്ഷമിയ്ക്ക് കാഴ്ചയില്ലാതിരിക്കാന്‍ കാരണം. ഒപ്റ്റിക് അട്രോഫി എന്നാണ് ആ അവസ്ഥയുടെ പേര്. ഇത് മാറ്റാനുള്ള ശാസ്ത്രക്രിയകള്‍ അമേരിക്കയില്‍ തുടങ്ങിക്കഴിഞ്ഞു. ‘ബയോണിക് ഐ’ എന്ന ഈ സംവിധാനം വൈകാതെ ഇന്ത്യയിലും തുടങ്ങും. ശാസ്ത്രക്രിയ നടത്തിയാലും നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് പൂര്‍ണമായി ലഭിക്കില്ല.

1981 ഒക്‌ടോബര്‍ ഏഴിനു മുരളീധരന്റെയും വിമലയുടെയും മകളായ വിജയലക്ഷ്മി ചെന്നൈയിലാണു വളര്‍ന്നത്. സംഗീതപഠനത്തിനിടെ സ്വന്തമായി ഈണങ്ങള്‍ നല്‍കാനും ശ്രമിച്ചു. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സംഗീത പഠനത്തിനു ശേഷം നിരവധി വേദികളില്‍ കച്ചേരികള്‍ അവതരിപ്പിച്ചു. ഇക്കാലയളവില്‍ ‘ഗായത്രി വീണ’ എന്ന സംഗീത ഉപകരണത്തില്‍ പ്രാവീണ്യം നേടി.വിജയലക്ഷ്മിയുടെ അച്ഛനാണ് തംബുരുവിനെ പരിഷ്‌ക്കരിച്ച് ഇലക്ട്രിക് വീണ പോലെ ഗായത്രി വീണ രൂപപ്പെടുത്തിയെടുത്തത്. ‘ഗായത്രി വീണ’ കൊണ്ട് നിരവധി സംഗീതക്കച്ചേരികള്‍ നടത്തി ശ്രദ്ധേയയായി. ചെമ്പൈ സംഗീതോല്‍സവം,സൂര്യ ഫെസ്റ്റിവല്‍ എന്നീ സംഗീത മേളകളിലെ സാന്നിധ്യമായി.വിജയലക്ഷ്മി വിജിയെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നു

email 'ഒറ്റയ്ക്കു പാടിയ പൂങ്കുയിലി'നു മാംഗല്യം: വിജയലക്ഷ്മിയുടെ മനംകവര്‍ന്നത് തൃശൂര്‍ സ്വദേശി സന്തോഷ്: വിവാഹം മാര്‍ച്ച് 29ന്: നേരാം മംഗളാശംസകള്‍pinterest 'ഒറ്റയ്ക്കു പാടിയ പൂങ്കുയിലി'നു മാംഗല്യം: വിജയലക്ഷ്മിയുടെ മനംകവര്‍ന്നത് തൃശൂര്‍ സ്വദേശി സന്തോഷ്: വിവാഹം മാര്‍ച്ച് 29ന്: നേരാം മംഗളാശംസകള്‍0facebook 'ഒറ്റയ്ക്കു പാടിയ പൂങ്കുയിലി'നു മാംഗല്യം: വിജയലക്ഷ്മിയുടെ മനംകവര്‍ന്നത് തൃശൂര്‍ സ്വദേശി സന്തോഷ്: വിവാഹം മാര്‍ച്ച് 29ന്: നേരാം മംഗളാശംസകള്‍0google 'ഒറ്റയ്ക്കു പാടിയ പൂങ്കുയിലി'നു മാംഗല്യം: വിജയലക്ഷ്മിയുടെ മനംകവര്‍ന്നത് തൃശൂര്‍ സ്വദേശി സന്തോഷ്: വിവാഹം മാര്‍ച്ച് 29ന്: നേരാം മംഗളാശംസകള്‍0twitter 'ഒറ്റയ്ക്കു പാടിയ പൂങ്കുയിലി'നു മാംഗല്യം: വിജയലക്ഷ്മിയുടെ മനംകവര്‍ന്നത് തൃശൂര്‍ സ്വദേശി സന്തോഷ്: വിവാഹം മാര്‍ച്ച് 29ന്: നേരാം മംഗളാശംസകള്‍