അമല്‍-ദുല്‍ഖര്‍ ചിത്രം മെക്‌സിക്കോയില്‍; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍; കാര്‍ത്തിക മുരളീധരന്‍ നായിക

Date : November 30th, 2016

അമല്‍ നീരദും ദുല്‍ഖറും ചേര്‍ന്നൊരുക്കുന്ന പുതിയ ചിത്രം മലയാളത്തിനു പുതുമയാകുമോ? മെക്‌സിക്കോയില്‍ ചിത്രീകരണത്തിനിടെയുള്ള ഫോട്ടോകള്‍ ദുല്‍ഖര്‍ പങ്കുവച്ചതോടെയാണ് ഇത്. ചിത്രീകരണം മെക്‌സിക്കോടയിലെ മോണ്ടെറിയില്‍ ആരംഭിച്ചെന്നും മരിയാച്ചി ബാന്‍ഡിനൊപ്പം ഒരു ദിവസം മനോഹരമായിരുന്നെന്നും ദുല്‍ഖര്‍ സോഷ്യ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിക്കുന്നത്. കാര്‍ത്തിക മുരളീധരന്‍ ആണു സിനിമയില്‍ ദുല്‍ഖറിന്റെ നായിക. മെക്‌സികോയില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാളം സിനിമയാകും ഇത്.

അനു ഇമ്മാനുവല്‍ ആണു നായികയാകുകയെന്ന് ആദ്യം വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇവരുടെ ഡേറ്റ് പ്രശ്‌നമായതോടെ കാര്‍ത്തി മുരളീധരനാകും എത്തുക. തെലുങ്ക് ചിത്രത്തിനു നേരത്തേതന്നെ കരാര്‍ ഒപ്പട്ടിരുന്നു. ഈ ദിവസങ്ങളില്‍തന്നെയാണു തന്റെ ചിത്രത്തിന്റെ ഷൂട്ടിങ്ങും ആലോചിച്ചത്. അതുകൊണ്ടാണ് കാര്‍ത്തികയെ മുഖ്യവേഷത്തിലേക്കു പരിഗണിച്ചതെന്ന് അമല്‍ നീരദ് പറഞ്ഞു. വിദേശത്താകും ഷൂട്ടിങ്ങെന്ന് അന്നുതന്നെ അമല്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്തെങ്കിലും കാരണവശാല്‍ വിസ താമസിച്ചാല്‍ അത് ബുദ്ധിമുട്ടാകുമെന്നും അമല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ത്രി ഇഡിയറ്റ്‌സ്, പി.കെ എന്നീ സിനിമകളുടെ ക്യാമറാ മാന്‍ ആയിരുന്ന സി.കെ. മുരളീധരന്റെ മകളാണു കാര്‍ത്തിക മുരളീധരന്‍.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”600″ height=”220″ header=”big” cover_photo=”show” locale=”en_US”]

email അമല്‍-ദുല്‍ഖര്‍ ചിത്രം മെക്‌സിക്കോയില്‍; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍; കാര്‍ത്തിക മുരളീധരന്‍ നായികpinterest അമല്‍-ദുല്‍ഖര്‍ ചിത്രം മെക്‌സിക്കോയില്‍; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍; കാര്‍ത്തിക മുരളീധരന്‍ നായിക0facebook അമല്‍-ദുല്‍ഖര്‍ ചിത്രം മെക്‌സിക്കോയില്‍; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍; കാര്‍ത്തിക മുരളീധരന്‍ നായിക0google അമല്‍-ദുല്‍ഖര്‍ ചിത്രം മെക്‌സിക്കോയില്‍; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍; കാര്‍ത്തിക മുരളീധരന്‍ നായിക0twitter അമല്‍-ദുല്‍ഖര്‍ ചിത്രം മെക്‌സിക്കോയില്‍; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍; കാര്‍ത്തിക മുരളീധരന്‍ നായിക