അതുകൊണ്ടാണു ഷാരൂഖ് ഖാനെ കണ്ടുപഠിക്കണമെന്നു പറയുന്നത്: സ്ത്രീകള്‍ 99% അണിയറക്കാരായ ചിത്രത്തിനുവേണ്ടി റിഹേഴ്‌സല്‍ നടത്തി; സഹായിക്കണമെന്ന് ആലിയ ഭട്ടിനോട് അഭ്യര്‍ഥിച്ചു: എന്തുകൊണ്ട്?

Date : November 30th, 2016

ഡിയര്‍ സിന്ദഗിയെന്ന ചിത്രം തിയേറ്ററുകളില്‍ വിജയമായതിനു പിന്നാലെ സിനിമയുടെ പിന്നാമ്പുറ കഥകളും പുറത്തുവന്നു തുടങ്ങി. ഏതെങ്കിലുമൊരു സിനിമ ഹിറ്റായാല്‍ മറ്റുള്ളവരോടു പുച്ഛരസത്തില്‍ മാത്രം സംസാരിക്കുന്ന നടീനടന്മാര്‍ക്കു മാതൃകയാകുകയാണ് കിങ് ഖാന്‍ എന്നാണു പുതിയ വിവരങ്ങള്‍. ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടതിനുശേഷം ഗൗരി ഷിന്‍ഡെ സംവിധാനം ചെയ്ത ചിത്രത്തില്‍ ആലിയ ഭട്ടും ഷാരൂഖ് ഖാനുമാണു മുഖ്യ വേഷത്തിലെത്തിയത്. തുടക്കക്കാരിയായ ഒരു സിനിമാ സംവിധായികയുടെ വേഷത്തിലാണ് ആലിയ എത്തിയത്.

സിനിമയ്ക്കുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ഷാരൂഖ് ഖാന്‍ താരതമ്യേന തുടക്കക്കാരിയെന്നു പറയാവുന്ന ആലിയാ ഭട്ടിനൊപ്പം ഓരോ രംഗത്തിന്റെയും റിഹേഴ്‌സല്‍ നടത്തിയിട്ടാണു ടേക്ക് ഓകെ ആക്കിയിരുന്നത് എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ചു താരംതന്നെ പിന്നീടു വിശദീകരണവുമായി രംഗത്തുവന്നിട്ടുമുണ്ട്. ഡിയര്‍ സിന്ദഗി പോലുള്ള ചിത്രത്തില്‍ ഒരു തുടക്കക്കാരനെപ്പോലെയാണ് ഞാന്‍ എത്തിയത്. സെറ്റില്‍ 99 ശതമാനവും സ്ത്രീകളായിരുന്നു. ഞാന്‍ ഇത്തരത്തില്‍ ഒരു സാഹചര്യത്തില്‍ അഭിനയിച്ചിട്ടില്ല. ഈ തലമുറ എന്റെ തലമുറക്കാരില്‍നിന്നും ഏറെ വ്യത്യസ്തമാണ്. അതുകൊണ്ടാണ് വീണ്ടും വീണ്ടുമുള്ള റിഹേഴ്‌സലിനു ശേഷം മാത്രം ടേക്ക് എടുത്താല്‍ മതിയെന്നു തീരുമാനിച്ചത്- ഷാരൂഖ് പറയുന്നു.

എല്ലാവരുടെയും സമ്മതത്തോടെയാണ് റിഹേഴ്‌സല്‍ നടത്തിയത്. കോമഡി രംഗങ്ങളില്‍ മാത്രം റിഹേഴ്‌സല്‍ ഇല്ലാതെ അഭിനയിക്കാന്‍ പറ്റിയേക്കും. ആലിയയ്ക്കു പ്രത്യേകിച്ച റിഹേഴ്‌സലിന്റെ ആവശ്യമൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട്, എന്നെ സഹായിക്കണമെന്ന് അവരോട് അഭ്യര്‍ഥിച്ചു. ആലിയയ്‌ക്കൊപ്പം ആദ്യമായിട്ടാണ് അഭിനയിച്ചത്. അവരുടെ രീതികള്‍ മനസിലാക്കാനും എടുക്കാന്‍ പോകുന്ന സീനിനെക്കുറിച്ച് എന്റെ അഭിപ്രായം പറയാനും റിഹേഴ്‌സലിലൂടെ സാനിച്ചു. എനിക്കിപ്പോള്‍ പുഞ്ചിരിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അതെല്ലാം നന്നായി എന്നല്ലേ അര്‍ഥമാക്കുന്നതെന്നും ഷാരൂഖ് ചോദിച്ചു.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”600″ height=”220″ header=”big” cover_photo=”show” locale=”en_US”]

ഒരു ഫ്രെയിമില്‍ തന്റെ സീനിനെക്കുറിച്ചു മാത്രം ചിന്തിക്കുന്ന ഒരു നടനാണ് സിനിമയെ ഏറ്റവും മോശമാക്കുന്നതെന്ന് ഷാരൂഖിന്റെ നിലപാടുകളെ അംഗീകരിച്ചുകൊണ്ട് ആലിയ ഭട്ടും ചൂണ്ടിക്കാട്ടുന്നു. ഇതിനുമുമ്പ് ഒരു സിനിമയിലും നടന്മാര്‍ ആവശ്യപ്പെടാതിരുന്ന കാര്യമാണ് ഷാരൂഖ് ആവശ്യപ്പെട്ടത്. രണ്‍ദീപ് ഹൂഡ ഇത്തരമൊരു ആവശ്യമുന്നയിച്ചെങ്കിലും അദ്ദേഹം മാത്രമാണു പ്രാക്ടീസ് ചെയ്തു നോക്കിയത്. ഇത് എന്നെ ചിന്തിപ്പിച്ചിട്ടുണ്ട്. ഡിയര്‍ സിന്ദഗി ഒരു നാച്ചുറല്‍ ഫിലിമാണ്്. അഭിനയിക്കുമ്പോള്‍ അതൊരു ജോലിപോലെ തോന്നിയിട്ടുമില്ല. ഷാരൂഖ് ഒരു സ്‌പേസ് ഉപയോഗിക്കുന്നതും മറ്റുള്ളവരെ ഉള്‍പ്പെടുത്തുന്നതും അനായാസമാണ്. എന്നാല്‍, ഇത് എല്ലാവര്‍ക്കും സാധിക്കില്ല. ക്ലോസപ് രംഗങ്ങളിലാണ് നടീനടന്മാര്‍ ഏറ്റവും മോശമായി അഭിനയിക്കുന്നത്. കാരണം അപ്പോള്‍ നാം നമ്മെപ്പറ്റി മാത്രമാണു ചിന്തിക്കുന്നത്. രണ്ടുപേര്‍ ഉള്‍പ്പെടുന്ന സീനുകളില്‍ അങ്ങനെയല്ല. അവിടെ ഒരു പരസ്പര സംവാദം നടക്കുന്നുണ്ടെന്നും ആലിയ പറഞ്ഞു.

email അതുകൊണ്ടാണു ഷാരൂഖ് ഖാനെ കണ്ടുപഠിക്കണമെന്നു പറയുന്നത്: സ്ത്രീകള്‍ 99% അണിയറക്കാരായ ചിത്രത്തിനുവേണ്ടി റിഹേഴ്‌സല്‍ നടത്തി; സഹായിക്കണമെന്ന് ആലിയ ഭട്ടിനോട് അഭ്യര്‍ഥിച്ചു: എന്തുകൊണ്ട്?pinterest അതുകൊണ്ടാണു ഷാരൂഖ് ഖാനെ കണ്ടുപഠിക്കണമെന്നു പറയുന്നത്: സ്ത്രീകള്‍ 99% അണിയറക്കാരായ ചിത്രത്തിനുവേണ്ടി റിഹേഴ്‌സല്‍ നടത്തി; സഹായിക്കണമെന്ന് ആലിയ ഭട്ടിനോട് അഭ്യര്‍ഥിച്ചു: എന്തുകൊണ്ട്?0facebook അതുകൊണ്ടാണു ഷാരൂഖ് ഖാനെ കണ്ടുപഠിക്കണമെന്നു പറയുന്നത്: സ്ത്രീകള്‍ 99% അണിയറക്കാരായ ചിത്രത്തിനുവേണ്ടി റിഹേഴ്‌സല്‍ നടത്തി; സഹായിക്കണമെന്ന് ആലിയ ഭട്ടിനോട് അഭ്യര്‍ഥിച്ചു: എന്തുകൊണ്ട്?0google അതുകൊണ്ടാണു ഷാരൂഖ് ഖാനെ കണ്ടുപഠിക്കണമെന്നു പറയുന്നത്: സ്ത്രീകള്‍ 99% അണിയറക്കാരായ ചിത്രത്തിനുവേണ്ടി റിഹേഴ്‌സല്‍ നടത്തി; സഹായിക്കണമെന്ന് ആലിയ ഭട്ടിനോട് അഭ്യര്‍ഥിച്ചു: എന്തുകൊണ്ട്?0twitter അതുകൊണ്ടാണു ഷാരൂഖ് ഖാനെ കണ്ടുപഠിക്കണമെന്നു പറയുന്നത്: സ്ത്രീകള്‍ 99% അണിയറക്കാരായ ചിത്രത്തിനുവേണ്ടി റിഹേഴ്‌സല്‍ നടത്തി; സഹായിക്കണമെന്ന് ആലിയ ഭട്ടിനോട് അഭ്യര്‍ഥിച്ചു: എന്തുകൊണ്ട്?