യുവരാജ് സിംഗ് നടി ഹസല്‍ കീച്ചുമായി പുതിയ ജീവിത ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തു; വിവാഹത്തില്‍ പങ്കെടുക്കാതെ യുവിയുടെ പിതാവ് വിട്ടു നിന്നത് വിവാദമായി, ഡിസംബര്‍ പന്ത്രണ്ടിന് ഗോവയില്‍ വച്ച് വീണ്ടും വിവാഹം

Date : December 1st, 2016

ചണ്ഡിഗഡ്: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ പ്രിയ താരംം യുവരാജ് സിങ് നടിയും മോഡലുമായ ഹസല്‍ കീച്ചിനെ വരണമാല്യം ചാര്‍ത്തി. അടുത്ത ബന്ധുക്കളും സുഹൃത്തുകളും പങ്കെടുത്ത വിവാഹം സിഖ് ആചാരപ്രകാരമാണ് നടത്തിയത്. ഛണ്ഡിഗഡിയിലെ ഗുരുദ്വാരയില്‍ വച്ചായിരുന്നു വിവാഹം. ഡിസംബര്‍ പന്ത്രണ്ടിന് ഗോവയില്‍ വച്ചു ഹിന്ദു ആചാരപ്രകാരവും വിവാഹം നടക്കും.

ബോളിവുഡ്-ക്രിക്കറ്റ് ലോകത്തെ പ്രമുഖരും രാഷ്ട്രിയ സാംസ്‌കാരിക മേഖലയില്‍ നിന്നുള്ളവരും വിവാഹത്തിന് എത്തിയപ്പോള്‍ യുവരാജിന്റെ അച്ഛന്‍ യോഗ്രാജ് സിങ് ചടങ്ങില്‍ നിന്നും വിട്ടുനിന്നു. മതപരമായ ഗുരുക്കന്മാരുടെ നേതൃത്വത്തിലണ് നടക്കുന്നതെങ്കില്‍ താന്‍ വിവാഹത്തില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.എന്റെ മകന്റെ വിവാഹ ആഘോഷത്തില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള തീരുമാനം നിര്‍ഭാഗ്യകരം തന്നെയാണ്. ഏതെങ്കിലും മതപരമായ ഗുരുക്കന്മാരുടെ സാന്നിധ്യത്തിലാണു വിവാഹം നടക്കുന്നതെങ്കില്‍ താന്‍ പങ്കെടുക്കില്ലെന്ന് യുവരാജിന്റെ അമ്മയെ അറിയിച്ചിട്ടുണ്ട്. അതാണു വിധി, ഞാന്‍ പോകില്ല. ഞാന്‍ ദൈവത്തില്‍ മാത്രമേ വിശ്വസിക്കുന്നുള്ളു അല്ലാതെ മതപുരോഹിതന്മാരില്‍ എനിക്കു വിശ്വസമില്ലെന്നും യോഗ്രാജ് സിങ് പറഞ്ഞു.


കടുത്ത ചുവപ്പ് നിറത്തിലുള്ള വസ്ത്രമാണ് ഇരുവരും തിരഞ്ഞെടുത്തത്. രാജകീയമായ പ്രൗഡീയോടെ പരമ്പരാഗത ശൈലിയില്‍ നിന്നും വ്യത്യസ്തമായ രീതിയിലായിരുന്നു വധുവിന്റെ വേഷം. അതിനു ചേരുന്ന തരത്തില്‍ ഷെര്‍വാണി അണിഞ്ഞാണ് യുവി എത്തിയത്.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”big” cover_photo=”show” locale=”en_US”]

വിവാഹത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം രാത്രി ചണ്ഡിഗ്രയിലെ സിറ്റി ഹോട്ടലില്‍ ആഘോഷമായ മെഹന്തി ചടങ്ങുകള്‍ നടന്നിരുന്നു. യുവിയുടെ മെഹന്തി ആഘോഷമാക്കിയത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമാണ്. മൊഹാലി ടെസ്റ്റിന് ശേഷം അനില്‍ കുംബ്ലെയും സംഘവും നേരേ എത്തിയത് സിറ്റി ഹോട്ടലിലേയ്ക്കായിരുന്നു. യുവിക്കും ഹസലിനും ആശംസകള്‍ നേര്‍ന്ന് ചടങ്ങുകളിലും പങ്കെടുത്താണ് സംഘം മടങ്ങിയത്. കുംബ്ലെ, വിരാട് കോഹ്ലി, റോബിന്‍ ഉത്തപ്പ, ജഡേജ, ഇഷാന്ത് ശര്‍മ്മ, അജിങ്ക്യ രഹാനെ, പൂജാര, ഉമേഷ് യാദവ് തുടങ്ങിയ സംഘം യുവിക്കും ഹസലിനുമൊപ്പം ഓരോ നിമിഷവും രസകരമാക്കി. മെഹന്തിയുടെ ചിത്രങ്ങളും വീഡിയോയും വിരാട് തന്റെ ഫെയ്സ്ബുക്കിലൂടെ പുറത്തു വിട്ടു.

ഡിസംബര്‍ 2-ാം തീയതി ഡല്‍ഹിയിലും പിന്നീട് ഗോവയിലും സുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ നടത്തുന്നുണ്ട്. പ്രമുഖ ഡിസൈനര്‍ ജെജെ വലായ ആണ് യുവിക്കും ഹസലിനുമുള്ള വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്.


ഹണിമൂണിന് ശേഷമുള്ള ദിലീപിന്റെ അഭിനയം എളുപ്പമാകില്ല; ‘ഡിങ്കന്‍’ സിനിമാ ഉപേഷിച്ചില്ലങ്കില്‍ തടയുമെന്നും അന്യമതസ്ഥനായ ദിലീപിന്റെ അപമാനം സഹിക്കില്ലന്നും ഡിങ്കോയിസ്റ്റുകള്‍

email യുവരാജ് സിംഗ് നടി ഹസല്‍ കീച്ചുമായി പുതിയ ജീവിത ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തു; വിവാഹത്തില്‍ പങ്കെടുക്കാതെ യുവിയുടെ പിതാവ് വിട്ടു നിന്നത് വിവാദമായി, ഡിസംബര്‍ പന്ത്രണ്ടിന് ഗോവയില്‍ വച്ച് വീണ്ടും വിവാഹംpinterest യുവരാജ് സിംഗ് നടി ഹസല്‍ കീച്ചുമായി പുതിയ ജീവിത ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തു; വിവാഹത്തില്‍ പങ്കെടുക്കാതെ യുവിയുടെ പിതാവ് വിട്ടു നിന്നത് വിവാദമായി, ഡിസംബര്‍ പന്ത്രണ്ടിന് ഗോവയില്‍ വച്ച് വീണ്ടും വിവാഹം0facebook യുവരാജ് സിംഗ് നടി ഹസല്‍ കീച്ചുമായി പുതിയ ജീവിത ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തു; വിവാഹത്തില്‍ പങ്കെടുക്കാതെ യുവിയുടെ പിതാവ് വിട്ടു നിന്നത് വിവാദമായി, ഡിസംബര്‍ പന്ത്രണ്ടിന് ഗോവയില്‍ വച്ച് വീണ്ടും വിവാഹം0google യുവരാജ് സിംഗ് നടി ഹസല്‍ കീച്ചുമായി പുതിയ ജീവിത ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തു; വിവാഹത്തില്‍ പങ്കെടുക്കാതെ യുവിയുടെ പിതാവ് വിട്ടു നിന്നത് വിവാദമായി, ഡിസംബര്‍ പന്ത്രണ്ടിന് ഗോവയില്‍ വച്ച് വീണ്ടും വിവാഹം0twitter യുവരാജ് സിംഗ് നടി ഹസല്‍ കീച്ചുമായി പുതിയ ജീവിത ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തു; വിവാഹത്തില്‍ പങ്കെടുക്കാതെ യുവിയുടെ പിതാവ് വിട്ടു നിന്നത് വിവാദമായി, ഡിസംബര്‍ പന്ത്രണ്ടിന് ഗോവയില്‍ വച്ച് വീണ്ടും വിവാഹം
  • Loading…