മുട്ടിനുമുകളിലുള്ള വസ്ത്രം ധരിച്ച് അമിതാഭ് ബച്ചനൊപ്പം നൃത്തമാടുന്നത് ബി.ജെ.പി. മുഖ്യമന്ത്രിയുടെ ഭാര്യയാണ്: ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍

Date : December 2nd, 2016

മുംബൈക്കാര്‍ക്ക് എന്നും ഗ്ലാമര്‍ ഇഷ്ടമാണ്. അത് അല്‍പം ‘ഹൈ പ്രൊഫൈല്‍’ ആളുകളാണെങ്കില്‍ ആ നാട്ടുകാര്‍ ആഘോഷിക്കും. ഇപ്പോള്‍ മഹാരാഷ്ട്രയിലെ ബി.ജെ.പി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിന്റെ ഭാര്യയാണ് വാര്‍ത്തകളില്‍ നിറയുന്നത്. ചുവന്ന ഷോര്‍ട്‌സ് ധരിച്ച് ഫഡ്‌നാവിന്റെ ഭാര്യ അമൃതയാണു അമിതാഭ് ബച്ചനൊപ്പം ചുവടുവച്ച് ശ്രദ്ധനേടുന്നത്.

ആക്‌സിസ് ബാങ്കിന്റെ അസോസിയേറ്റ് വൈസ്പ്രസിഡന്റും ഗായികയുമാണ് അമൃത. ബച്ചന്‍ ട്വിറ്ററില്‍ ചിത്രങ്ങള്‍ പങ്കുവച്ചതിനു പിന്നാലെ ഇതു വൈറലായിരിക്കുകയാണ്. അമൃതയെ പിന്തുണച്ചും വസ്ത്രധാരണത്തെ വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഹൈ ഹീല്‍ ചെരുപ്പും മുട്ടിനു മുകളിലുള്ള ചുവപ്പ് ഷോര്‍ട്‌സും ധരിച്ചതാണ് വിമര്‍ശകരെ പ്രകോപിപ്പിച്ചത്.

ചൊവ്വാഴ്ച ദക്ഷിണ മുംബൈയിലെ ഓപ്പറാ ഹൗസിലാണ് സംഗീത ആല്‍ബം ചിത്രീകരിച്ചത്. ചലച്ചിത്രരംഗത്ത് തുടക്കക്കാരിയല്ലെങ്കില്‍ ക്യാമറയ്ക്ക് മുന്നില്‍ അമൃത എത്തുന്നത് ആദ്യമായാണ്. പ്രകാശ് ഝായുടെ ജയ് ഗംഗാജല്‍, കുനാല്‍ കോഹ്ലിയുടെ ഫിര്‍ സേ എന്നീ സിനിമകളില്‍ അമൃത പാടിയിട്ടുണ്ട്. നൃത്ത സംവിധായകനായ അഹമ്മദ് ഖാനാണ് സംഗീത ആല്‍ബത്തിന്റെ കൊറിയോഗ്രഫി നിര്‍വഹിച്ചത്. അമൃതയുടെയും ബച്ചന്റെയും സംഭാഷണങ്ങളിലൂടെ കടന്നുവരുന്ന നൃത്തഗാനരംഗമാണ് ചിത്രീകരിച്ചതെന്ന് അഹമ്മദ് ഖാന്‍ മുംബൈ മിററിനോട് പറഞ്ഞു. റോയല്‍ ഓപ്പറാ ഹൗസ് നവീകരിച്ചതിന് ശേഷമുള്ള ആദ്യ ചിത്രീകരണമായിരുന്നു ബച്ചന്റെയും അമൃതയുടെയും. ഫിര്‍ സെ എന്ന പേരിലാണ് ഈ ആല്‍ബം പുറത്തിറങ്ങുന്നത്.

മുഖ്യമന്ത്രിയുടെ ഭാര്യ എന്ന നിലയില്‍ സര്‍ക്കാര്‍ അകമ്പടിയോ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഇടപെടലുകളോ ചിത്രീകരണത്തിന് ഉണ്ടായില്ലെന്നും അഹമ്മദ് ഖാന്‍ പറയുന്നു. ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമാകാനുള്ള അമൃതയുടെ തീരുമാനത്തിന് മുന്നോടിയാണ് ഫിര്‍ സെ എന്ന് കരുതുന്നു. അമൃത തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

email മുട്ടിനുമുകളിലുള്ള വസ്ത്രം ധരിച്ച് അമിതാഭ് ബച്ചനൊപ്പം നൃത്തമാടുന്നത് ബി.ജെ.പി. മുഖ്യമന്ത്രിയുടെ ഭാര്യയാണ്: ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍pinterest മുട്ടിനുമുകളിലുള്ള വസ്ത്രം ധരിച്ച് അമിതാഭ് ബച്ചനൊപ്പം നൃത്തമാടുന്നത് ബി.ജെ.പി. മുഖ്യമന്ത്രിയുടെ ഭാര്യയാണ്: ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍0facebook മുട്ടിനുമുകളിലുള്ള വസ്ത്രം ധരിച്ച് അമിതാഭ് ബച്ചനൊപ്പം നൃത്തമാടുന്നത് ബി.ജെ.പി. മുഖ്യമന്ത്രിയുടെ ഭാര്യയാണ്: ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍0google മുട്ടിനുമുകളിലുള്ള വസ്ത്രം ധരിച്ച് അമിതാഭ് ബച്ചനൊപ്പം നൃത്തമാടുന്നത് ബി.ജെ.പി. മുഖ്യമന്ത്രിയുടെ ഭാര്യയാണ്: ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍0twitter മുട്ടിനുമുകളിലുള്ള വസ്ത്രം ധരിച്ച് അമിതാഭ് ബച്ചനൊപ്പം നൃത്തമാടുന്നത് ബി.ജെ.പി. മുഖ്യമന്ത്രിയുടെ ഭാര്യയാണ്: ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍
  • Loading…