ശതകോടികള്‍ മുടക്കി ബിജു രമേശിന്റെ മകളും അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹ മാമാങ്കം, അക്ഷര്‍ധാം മന്ദിരത്തിന്റെ മാതൃകയില്‍ ബാഹുബലി ടീമിന്റെ സെറ്റ്, ഏട്ട് ഏക്കറില്‍ വിവാഹവേദി, ക്ഷണം 15000 പേര്‍ക്ക്

Date : December 2nd, 2016

തിരുവനന്തപുരം: കര്‍ണാടകയിലെ ബിജെപി നേതാവ് ജനാര്‍ദന റെഡി ശതകോടികള്‍ മുടക്കി നടത്തിയ മകളുടെ കല്ല്യാണത്തെ വെല്ലുന്ന രീതിയിലുള്ള ആഘോഷത്തില്‍ കേരളത്തില്‍ ഇതാ ഒരു വിവാഹം. ബാര്‍കോഴ ആരോപണത്തിലൂടെ ശ്രദ്ധേയനായ വ്യവസായി ബിജു രമേശിന്റെ മകള്‍ മേഘയും മുന്‍മന്ത്രിയും കോന്നി എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹമാണ് ഡിസംബര്‍ നാലിന് വന്‍ ആഡംബരത്തില്‍ നടക്കാന്‍ ഇരിക്കുന്നത്. നേരത്തെ വിവാഹത്തിന്റെ നിശ്ചയം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. യുഡിഎഫിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ച ബിജുരമേശിന്റെ ചടങ്ങില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തത് വിവാദമായിരുന്നു. ഇതിന് എതിരെ കെപിസിസി പ്രസിഡന്റ് വി.എം സൂധീരന്‍ തന്നെ രംഗത്ത് വന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയമല്ല വിവാഹത്തിന്റെ ആഢംബരമാണ് ചര്‍ച്ചയാകുന്നത്. നോട്ട് നിരോധനത്തെതുടര്‍ന്ന് പാവപ്പെട്ടവന് കല്ല്യാണ ആവശ്യത്തിന് രണ്ടരലക്ഷം മാത്രം അനുവദിക്കുന്നതാണ് ഇപ്പോഴത്തെ കേന്ദ്ര നിയമം. അത് നിലവില്‍ ഇരിക്കെ കോടികളാണ് വിവാഹത്തിനായി മുടക്കുന്നത്. വ്യവസായ പ്രമുഖന്‍ രവി പിള്ളയുടെ മകളുടെ വിവാഹമായിരുന്നു അടുത്തിടെ കേരളം കണ്ടതില്‍ ഏറ്റവും വലിയ വിവാഹം. ഇതിനെ മറികടക്കുന്ന ആഡംബര പരിപാടികളാണ് തിരുവനന്തപുരം ആക്കുളം കായലിന് കരയില്‍ ഒരുക്കുന്ന വിവാഹ പന്തലില്‍ ഒരുക്കിയിരിക്കുന്നത്.തമിഴ് സിനിമയിലെ കലാസംവിധായകരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇതിന് പുറമേ വിപുലമായ ക്ഷണം തലസ്ഥാനത്തെ രാഷ്ട്രീയ, അധികാര കേന്ദ്രങ്ങളില്‍ നടക്കുന്നുണ്ട്. ബിജു രമേശ് എന്ന വ്യവസായിയുടെ മകളുടെ കല്ല്യാണം എന്ന നിലയില്‍ ഇത് പ്രതീക്ഷക്കാമെങ്കിലും ഒരു വശത്ത് അടൂര്‍ പ്രകാശ് എന്ന കോണ്‍ഗ്രസ് നേതാവ് ഉണ്ടാകുന്നതാണ് ഇപ്പോള്‍ ഈ ഒരുക്കങ്ങള്‍ വിവാദത്തിലാകുവാന്‍ മുഖ്യകാരണം.

അതിനാല്‍ തന്നെ നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് ജനാര്‍ദ്ദന റെഡ്ഡിയുടെ വിവാഹം ദേശീയ തലത്തില്‍ ഏല്‍പ്പിച്ച ക്ഷീണം പരിഹരിക്കാന്‍ ബിജെപി ഈ വിവാഹം രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും ഈ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എഡിഎംകെയ്ക്ക് വേണ്ടി മത്സരിച്ച ബിജുരമേശ് മകളുടെ വിവാഹത്തിന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ തിരുവനന്തപുരത്ത് എത്തിക്കണം എന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ജയയുടെ ആരോഗ്യസ്ഥിതി തിരിച്ചടിയാകുകയായിരുന്നു.

ഹിന്ദുമത വിശ്വാസികളുടെ പ്രധാന ആരാധനാ കേന്ദ്രമായ സ്വാമിനാരായണ അക്ഷര്‍ധാം മന്ദിരത്തിന്റെ മാതൃകയിലാണ് തലസ്ഥാന നഗരയില്‍ വിവാഹ മണ്ഡപം ഒരുങ്ങുന്നത്. വെണ്‍പാലവട്ടത്തെ രാജധാനി ഗാര്‍ഡന്‍സിലാണ് അക്ഷര്‍ധാം മന്ദിരത്തിന്റെ മാതൃകയില്‍ മണ്ഡപം നിര്‍മ്മിക്കുന്നത്.ഏട്ട് ഏക്കറിലാണ് വിവാഹവേദി ഒരുങ്ങുന്നത്. 300 തൊഴിലാളികള്‍ ഒരുമാസം രാപകലില്ലാതെ ജോലി ചെയ്യുന്നുണ്ടിവിടെ.


[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”big” cover_photo=”show” locale=”en_US”]

 

സ്വാഗതമേകാന്‍ കോട്ട

വിവാഹത്തിനെത്തുന്നവരെ വരവേല്‍ക്കുന്നത് ഇരുവശവും പരമ്പാരഗത കൊത്തുപണികള്‍ തീര്‍ത്തൊരു കോട്ടയായിരിക്കും. അതിലൂടെ പ്രവേശിച്ചാല്‍ സദസ്യര്‍ക്കായുള്ള വിശാലമായ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലെത്തും. ആറടി വീതിയില്‍ നടപ്പാത ഒരുക്കി ഇരുവശവും വിവാഹത്തിനെത്തുന്നവര്‍ക്കുള്ള ഇരിപ്പിടം സജ്ജമാക്കിയിട്ടുണ്ടാകും. ഒരേ സമയം 9000 പേര്‍ക്കിരിക്കാം. ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിനു മുന്നിലായാണ് അക്ഷര്‍ധാം മാതൃകയില്‍ കല്യാണ മണ്ഡപം. വിവാദ വേദിയില്‍ നൂറുപേര്‍ക്ക് നില്‍ക്കാം. വിവാഹ മണ്ഡപത്തിന്റെ തൂണുകളില്‍ ശിവനും പാര്‍വതിയും കൃഷ്ണനും രാധയുമെല്ലാം കൊത്തിവച്ചിട്ടുണ്ട്. മണ്ഡപം ഒരുക്കാനായി കൊല്ലത്തു നിന്നും സ്വാഗത മണ്ഡപത്തിനായി കോഴിക്കോടു നിന്നുമാണ് ആളുകളെ കൊണ്ടുവന്നത്.
ഒരേ സമയം ആറായിരം പേര്‍ക്ക് ഭക്ഷണം

എറണാകുളത്തു നിന്നുള്ള സംഘമാണ് ഇരുവശത്തുമുള്ള സദ്യാലയം ഒരുക്കിയിരിക്കുന്നത്. ഒരേസമയം ആറായിരം പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ഭക്ഷണത്തിന്റെയും മറ്റും പൂര്‍ണമായ ഉത്തരവാദിത്തം രാജധാനി ഹോട്ടല്‍ ശൃംഖലയ്ക്ക് തന്നെയാണ്.

ലൈവ് ബിരിയാണി മേക്കിംഗ് 100ലധികം വിഭവങ്ങള്‍

വിവാഹത്തിനെത്തുന്നവരുടെ കണ്‍മുന്നില്‍ വച്ചുതന്നെ ബിരിയാണി തയാറാക്കി വിളമ്പും. അതിനായി സ്പെഷ്യല്‍ ഷെഫുമാരെ തന്നെ രാജധാനി ഹോട്ടലില്‍ നിന്ന് വരുത്തിക്കുന്നുണ്ട്. ഇതോടൊപ്പം നാടന്‍ ഉള്‍പ്പെടെ നൂറിലധികം വിഭവങ്ങളും ഫ്യൂഷന്‍ വിഭവങ്ങളും എണ്‍പതോളം ഡെസേര്‍ട്ടുകളും ഒരുക്കുന്നുണ്ട്.

രാജധാനി ഇവന്റ് ആന്റ് മാനേജ്മെന്റ് ഉദ്ഘാടനം

ഈ വിവാഹ ഒരുക്കത്തിന്റെ പൂര്‍ണമായ ചുക്കാന്‍ പിടിക്കുന്നത് രാജധാനി ഇവന്റ് ആന്‍ഡ് മാനേജ്മെന്റ് ആണ്. ആ ഗ്രൂപ്പിന്റെ ലോഞ്ചിംഗ് സംരംഭമാണ് ഈ വിവാഹം. വരനെയും വധുവിനെയും പാട്ടിന്റെ അകമ്പടിയോടെ വരവേല്‍ക്കുന്നതുള്‍പ്പെടെ നിരവധി അത്ഭുതങ്ങളാണ് അതിഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

പാര്‍ക്കിംഗിനായി വിപുലമായ സൗകര്യം

വിവാഹം നടക്കുന്ന സ്ഥലത്ത് 200 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണുണ്ടാവുക. എന്നാല്‍, തൊട്ടടുത്ത് കിംസിന്റെയും ശിവജി ഗ്രൂപ്പിന്റെയും പാര്‍ക്കിംഗ് ഏരിയകള്‍ വിവാഹ വാഹനങ്ങള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. 15000 പേരെയാണ് വിവാഹത്തിന് പ്രതീക്ഷിക്കുന്നത്. അതിനാല്‍ ദൂരെ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിലേക്ക് പോകാനും കൊണ്ടുവരാനുമായി രാജധാനിയുടെ തന്നെ പ്രത്യേക വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പാട്ടും നൃത്തവും

ഗായിക ശ്വേതാ മോഹന്റെ ഗാനമേളയും ബെന്നറ്റ് ആന്‍ഡ് ദ ബാന്‍ഡിന്റെ മ്യൂസിക് ഫ്യൂഷനുമുള്‍പ്പെടെ വന്‍ കലാപരിപാടികളും അതിഥികളെ കാത്തിരിക്കുന്നുണ്ട്.

ചിത്രത്തിന് കടപ്പാട്: മംഗളം ദിനപത്രം


യുവരാജ് സിംഗ് നടി ഹസല്‍ കീച്ചുമായി പുതിയ ജീവിത ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തു; വിവാഹത്തില്‍ പങ്കെടുക്കാതെ യുവിയുടെ പിതാവ് വിട്ടു നിന്നത് വിവാദമായി, ഡിസംബര്‍ പന്ത്രണ്ടിന് ഗോവയില്‍ വച്ച് വീണ്ടും വിവാഹം


തട്ടമിടാതെ പൊട്ടുകുത്തി സാരി ഉടുത്ത അന്‍സിബ ഹസനെ മര്യാദ പഠിപ്പിക്കാന്‍ സൈബര്‍ ആങ്ങളമാര്‍; ശരീരം മറ്റുള്ളവരെ കാണിച്ച് പണം ഉണ്ടാക്കാനാണെങ്കില്‍ പേരുമാറ്റണം, മുസ്ലിം പേരുകളയാന്‍ ഇനി ജീവിക്കേണ്ടന്നും ഭീക്ഷണി

email ശതകോടികള്‍ മുടക്കി ബിജു രമേശിന്റെ മകളും അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹ മാമാങ്കം, അക്ഷര്‍ധാം മന്ദിരത്തിന്റെ മാതൃകയില്‍ ബാഹുബലി ടീമിന്റെ സെറ്റ്, ഏട്ട് ഏക്കറില്‍ വിവാഹവേദി, ക്ഷണം 15000 പേര്‍ക്ക്pinterest ശതകോടികള്‍ മുടക്കി ബിജു രമേശിന്റെ മകളും അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹ മാമാങ്കം, അക്ഷര്‍ധാം മന്ദിരത്തിന്റെ മാതൃകയില്‍ ബാഹുബലി ടീമിന്റെ സെറ്റ്, ഏട്ട് ഏക്കറില്‍ വിവാഹവേദി, ക്ഷണം 15000 പേര്‍ക്ക്0facebook ശതകോടികള്‍ മുടക്കി ബിജു രമേശിന്റെ മകളും അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹ മാമാങ്കം, അക്ഷര്‍ധാം മന്ദിരത്തിന്റെ മാതൃകയില്‍ ബാഹുബലി ടീമിന്റെ സെറ്റ്, ഏട്ട് ഏക്കറില്‍ വിവാഹവേദി, ക്ഷണം 15000 പേര്‍ക്ക്0google ശതകോടികള്‍ മുടക്കി ബിജു രമേശിന്റെ മകളും അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹ മാമാങ്കം, അക്ഷര്‍ധാം മന്ദിരത്തിന്റെ മാതൃകയില്‍ ബാഹുബലി ടീമിന്റെ സെറ്റ്, ഏട്ട് ഏക്കറില്‍ വിവാഹവേദി, ക്ഷണം 15000 പേര്‍ക്ക്0twitter ശതകോടികള്‍ മുടക്കി ബിജു രമേശിന്റെ മകളും അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹ മാമാങ്കം, അക്ഷര്‍ധാം മന്ദിരത്തിന്റെ മാതൃകയില്‍ ബാഹുബലി ടീമിന്റെ സെറ്റ്, ഏട്ട് ഏക്കറില്‍ വിവാഹവേദി, ക്ഷണം 15000 പേര്‍ക്ക്
  • Loading…