• ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ ടീസര്‍ പുറത്ത്; ഭാര്യയോടു സ്‌നേഹം കാട്ടാനുള്ള നമ്പര്‍ മോഹന്‍ലാല്‍ പറഞ്ഞുതരും

    Date : December 3rd, 2016

    മോഹന്‍ലാലിന്റെ ക്രിസ്മസ് ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിന്റെ ടീസര്‍ പുറത്തെത്തി. മോഹന്‍ലാലിനൊപ്പം അനൂപ് മേനോനും എത്തുന്ന ടീസറിന് ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുണ്ട്. വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 22നാണ് തീയേറ്ററുകളിലെത്തുക. വി.ജെ.ജെയിംസിന്റെ ‘പ്രണയോപനിഷത്ത്’ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എം.സിന്ധുരാജിന്റേതാണ്. ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സെക്രട്ടറിയായി മോഹന്‍ലാലും ഭാര്യ, ആനി എന്ന കഥാപാത്രമായി മീനയും എത്തുന്നു. ദൃശ്യത്തിന് ശേഷം മോഹന്‍ലാലും മീനയും ഒന്നിച്ചെത്തുന്ന ചിത്രവുമാണ് ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’. വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് നിര്‍മ്മാണം.

    Email this to someonePin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter
  • G.M