ഗസല്‍ മാധുരി ഇനി സിത്താറില്‍ അലിയും; ഗായത്രി അശോകന്‍ വിവാഹിതയായി; ദീര്‍ഘകാല സുഹൃത്ത് പുര്‍ബയാന്‍ ചാറ്റര്‍ജി വരന്‍

Date : December 4th, 2016

പ്രശസ്ത പിന്നണി ഗായിക ഗായത്രി അശോകന്‍ വിവാഹിതയായി. സംഗീതസംവിധായകനും ഗായകനും സിത്താര്‍ വാദകനുമായ പുര്‍ബയാന്‍ ചാറ്റര്‍ജിയാണ് വരന്‍. തൃശൂരിലെ പാറമേക്കാവ് ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹചടങ്ങുകളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

കൊല്‍ക്കത്ത സ്വദേശിയായ പുര്‍ബയാന്‍ ചാറ്റര്‍ജിയും ഗായത്രിയും ഏറെ നാളുകളായി അടുത്ത സുഹൃത്തക്കളായിരുന്നു. ഇരുവരും ഒന്നിച്ച് നിരവധി സംഗീതപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. പരമ്പരാഗത ഇന്ത്യന്‍ സംഗീതവും വെസ്‌റ്റേണ്‍ ശൈലിയും സമന്വയിപ്പിച്ചുള്ള ഫ്യൂഷന്‍ സംഗീതപരിപാടിയിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയിട്ടുള്ള പുര്‍ബയാന്‍ ചാറ്റര്‍ജി 15ാം വയസില്‍ രാഷ്ട്രപതിയുടെ പക്കല്‍ നിന്നും മെഡല്‍ നേടിയ സംഗീതജ്ഞനാണ്.

Purbayan-Chatterjee-weds-Malayalam-singer-Gayatri-Asokan-in-Thrissur-2 ഗസല്‍ മാധുരി ഇനി സിത്താറില്‍ അലിയും; ഗായത്രി അശോകന്‍ വിവാഹിതയായി; ദീര്‍ഘകാല സുഹൃത്ത് പുര്‍ബയാന്‍ ചാറ്റര്‍ജി വരന്‍

കര്‍ണാടക, ഹിന്ദുസ്ഥാനി സംഗീതജ്ഞ കൂടിയായ ഗായത്രി അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗായികയാകുന്നത്. രവീന്ദ്രന്‍ മാഷിന്റെ സംഗീതസംവിധാനത്തില്‍ ആലപിച്ച ‘ദീനദയാലോ’ എന്ന ആദ്യഗാനം തന്നെ ഗായത്രിക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തു. സസ്‌നേഹം സുമിത്ര എന്ന ചിത്രത്തിലെ എന്തേ നീ കണ്ണാ എന്ന ഗാനത്തിന് 2003ലെ മികച്ച ഗായികക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. മകള്‍ക്ക് എന്ന ചിത്രത്തിലെ ചാഞ്ചാടിയാടി, നരനിലെ തുമ്പിക്കിന്നാരം, ഋതുവിലെ പുലരുമോ എന്നീ ഗാനങ്ങള്‍ ഗായത്രിയുടെ സ്വരമാധുരിയില്‍ പിറന്നവയാണ്. 37 വയസുകാരിയായ ഗായത്രിയുടെ രണ്ടാം വിവാഹമാണിത്. മുന്‍പ് ഡോ. സായിജിനെ വിവാഹം കഴിച്ചുവെങ്കിലും ഇരുവരും വിവാഹമോചിതരായിരുന്നു.

email ഗസല്‍ മാധുരി ഇനി സിത്താറില്‍ അലിയും; ഗായത്രി അശോകന്‍ വിവാഹിതയായി; ദീര്‍ഘകാല സുഹൃത്ത് പുര്‍ബയാന്‍ ചാറ്റര്‍ജി വരന്‍pinterest ഗസല്‍ മാധുരി ഇനി സിത്താറില്‍ അലിയും; ഗായത്രി അശോകന്‍ വിവാഹിതയായി; ദീര്‍ഘകാല സുഹൃത്ത് പുര്‍ബയാന്‍ ചാറ്റര്‍ജി വരന്‍0facebook ഗസല്‍ മാധുരി ഇനി സിത്താറില്‍ അലിയും; ഗായത്രി അശോകന്‍ വിവാഹിതയായി; ദീര്‍ഘകാല സുഹൃത്ത് പുര്‍ബയാന്‍ ചാറ്റര്‍ജി വരന്‍0google ഗസല്‍ മാധുരി ഇനി സിത്താറില്‍ അലിയും; ഗായത്രി അശോകന്‍ വിവാഹിതയായി; ദീര്‍ഘകാല സുഹൃത്ത് പുര്‍ബയാന്‍ ചാറ്റര്‍ജി വരന്‍0twitter ഗസല്‍ മാധുരി ഇനി സിത്താറില്‍ അലിയും; ഗായത്രി അശോകന്‍ വിവാഹിതയായി; ദീര്‍ഘകാല സുഹൃത്ത് പുര്‍ബയാന്‍ ചാറ്റര്‍ജി വരന്‍