• യുട്യൂബില്‍ സൂപ്പര്‍ഹിറ്റായി ചട്ണി; ടിസ്‌ക ചോപ്രയുടെ സിനിമ കണ്ടുതീര്‍ത്തത് രണ്ടുകോടിപ്പേര്‍

    Date : December 5th, 2016

    ബോളിവുഡ് അഭിനേത്രി ടിസ്‌ക ചോപ്ര നിര്‍മ്മിച്ച് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം യൂട്യൂബില്‍ സൂപ്പര്‍ഹിറ്റ്. ചട്ട്ണിഎന്നു പേരിട്ടിരിക്കുന്ന ചിത്രം ഇപ്പോള്‍ രണ്ടുകോടിക്കടുത്ത് ആളുകളാണു കണ്ടത്.
    വോയറിസം, അവിശ്വാസം, അരക്ഷിതത്വം, കുടുംബബന്ധങ്ങള്‍ എന്നിവയൊക്കെ വിഷയമാക്കുന്ന ചിത്രം വനിത എന്ന സാധാരണക്കാരിയായ വീട്ടമ്മയെ (ടിസ്‌ക ചോപ്ര) ചുറ്റിപ്പറ്റിയാണ്. മധ്യവര്‍ഗ്ഗജീവിതത്തിന്റെ പുറമെയ്ക്ക് വെളിപ്പെടാത്ത ഇരുണ്ട വശങ്ങളിലേക്കാണ് സംവിധായിക ജ്യോതിക കപൂര്‍ ദാസ് ക്യാമറ തിരിക്കുന്നത്. 16.50 മിനിറ്റാണ് ദൈര്‍ഘ്യം.

    Pin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter