ജയലളിത മരിച്ചെന്നു വാര്‍ത്ത: മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ പെട്രോള്‍ബോംബെറിഞ്ഞു; അതിര്‍ത്തിയില്‍ കടകള്‍ അടഞ്ഞുകിടക്കുന്നു; അര്‍ധസൈനികരോടു ജാഗ്രത പാലിക്കാന്‍ കേന്ദ്രം

Date : December 5th, 2016

ജയലളിത മരിച്ചെന്ന വാര്‍ത്ത പുറത്തുവിട്ട ചാനലുകള്‍ക്കെതിരേ വ്യാപക അക്രമം. പെട്രോള്‍ ബോംബ് എറിഞ്ഞതിനെത്തുടര്‍ന്നു അപ്പോളോ ആശുപത്രിയിലുള്ള പ്രവര്‍ത്തകരെ ഒഴിപ്പിച്ചു. അതിര്‍ത്തിയിലൂടെയുള്ള വാഹനഗതാഗതം കുറഞ്ഞു. കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ കടകമ്പോളങ്ങളും അടഞ്ഞുകിടക്കുകയാണ്. കെ.എസ്.ആര്‍.ടി.സി. അന്തര്‍സംസ്ഥാന ബസ് സര്‍വീസുകളും നിര്‍ത്തി. തമിഴ്‌നാട്ടില്‍നിന്നും ബസുകള്‍ കേരളത്തിലേക്ക് എത്തുന്നില്ലെന്നാണു വിവരം. എന്നാല്‍, തമിഴ്‌നാട്ടില്‍ ക്രമസമാധാന പ്രശ്‌നം ഇല്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. എങ്കിലും അര്‍ധസൈനിക വിഭാഗങ്ങളോടു കരുതിയിരിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. സ്ഥിതി വഷളായാല്‍ പെട്ടെന്നു നടപടിയെടുക്കാനുള്ള അനുമതിയും അര്‍ധസൈനിക വിഭാഗങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്.

അതേസമയം ജയലളിതയുടെ ആരോഗ്യ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. തങ്ങളുടെ എല്ലാ മികച്ച ശ്രമങ്ങള്‍ക്കിടയിലും മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യം ഗുരുതര നിലയില്‍ തുടരുന്നുവെന്ന് അപ്പോളോ ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സംഗീത റെഡ്ഡിയും ഡോ. റിച്ചാര്‍ഡ് ജോണ്‍ ബീലു ട്വിറ്ററിലൂടെ വ്യക്തമാക്കി. ജയലളിതയുടെ ആരോഗ്യനില ഓരോ നിമിഷവും വിലയിരുത്തുന്നുണ്ട്. ഡോക്ടര്‍മാര്‍ എല്ലാ ശ്രമങ്ങളും തുടരുകയാണ് സംഗീത ട്വിറ്ററില്‍ കുറിച്ചു. പത്രക്കുറിപ്പിലൂടെയാണ് റിച്ചാര്‍ഡ് ജോണ്‍ ബീല്‍, ജയയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്ക വ്യക്തമാക്കിയത്.

തമിഴ്‌നാട് ഗവര്‍ണര്‍ സി.എച്ച്. വിദ്യാസാഗര്‍ റാവു വീണ്ടും അപ്പോളോ ആശുപത്രിയിലെത്തി. മുംബൈയിലായിരുന്ന തമിഴ്‌നാട് ഗവര്‍ണര്‍ സി.എച്ച്. വിദ്യാസാഗര്‍ റാവു വിവരമറിഞ്ഞു പ്രത്യേക വിമാനത്തില്‍ ഞായറാഴ്ച രാത്രി തന്നെ ചെന്നൈയിലെത്തിയിരുന്നു.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”600″ height=”220″ header=”big” cover_photo=”show” locale=”en_US”]

ഹൃദയാഘാതമുണ്ടായ ജയലളിതയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നുവെന്ന് അപ്പോളോ ആശുപത്രി പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു. ശരീരത്തിന് ഓക്‌സിജന്‍ ലഭ്യമാക്കുന്ന സംവിധാനമായ എക്‌സ്ട്രാ കോര്‍പോറിയല്‍ മെംബ്രേന്‍ ഓക്‌സിജനേഷന്റെ (എക്‌മോ) സഹായവും മറ്റു ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായവും ജയലളിതയ്ക്കു ലഭ്യമാക്കിയിട്ടുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ ചികില്‍സയിലും നിരീക്ഷണത്തിലും കഴിയുകയാണു ജയലളിതയെന്നും അപ്പോളോ ആശുപത്രി ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ സുബ്ബയ്യ വിശ്വനാഥന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഡല്‍ഹി എയിംസില്‍നിന്നുള്ള മെഡിക്കല്‍ സംഘം അപ്പോളോ ആശുപത്രിയിലെത്തിയിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടാണ് ജയലളിതയ്ക്കു ഹൃദയാഘാതമുണ്ടായത്. നേരത്തെ ലോകപ്രശസ്ത തീവ്രപരിചരണ വിദഗ്ധന്‍ ഡോ. റിച്ചാര്‍ഡ് ജോണ്‍ ബീല്‍ ജയയെ പരിശോധിക്കാന്‍ ലണ്ടനില്‍നിന്നെത്തിയിരുന്നു. അദ്ദേഹത്തിന്റെ ചികില്‍സയില്‍ മെച്ചപ്പെട്ടുവരുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. രണ്ടായിരത്തോളം അണികളും ജയലളിതയുടെ ആരാധകരുമാണ് ആശുപത്രി പരിസരത്തു തടിച്ചുകൂടിയിരിക്കുന്നത്. നാട്ടിലെങ്ങും കടുത്ത സുരക്ഷയാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥരും മന്ത്രിസഭാംഗങ്ങളും ആശുപത്രിയില്‍ തുടരുകയാണ്.

email ജയലളിത മരിച്ചെന്നു വാര്‍ത്ത: മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ പെട്രോള്‍ബോംബെറിഞ്ഞു; അതിര്‍ത്തിയില്‍ കടകള്‍ അടഞ്ഞുകിടക്കുന്നു; അര്‍ധസൈനികരോടു ജാഗ്രത പാലിക്കാന്‍ കേന്ദ്രംpinterest ജയലളിത മരിച്ചെന്നു വാര്‍ത്ത: മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ പെട്രോള്‍ബോംബെറിഞ്ഞു; അതിര്‍ത്തിയില്‍ കടകള്‍ അടഞ്ഞുകിടക്കുന്നു; അര്‍ധസൈനികരോടു ജാഗ്രത പാലിക്കാന്‍ കേന്ദ്രം0facebook ജയലളിത മരിച്ചെന്നു വാര്‍ത്ത: മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ പെട്രോള്‍ബോംബെറിഞ്ഞു; അതിര്‍ത്തിയില്‍ കടകള്‍ അടഞ്ഞുകിടക്കുന്നു; അര്‍ധസൈനികരോടു ജാഗ്രത പാലിക്കാന്‍ കേന്ദ്രം0google ജയലളിത മരിച്ചെന്നു വാര്‍ത്ത: മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ പെട്രോള്‍ബോംബെറിഞ്ഞു; അതിര്‍ത്തിയില്‍ കടകള്‍ അടഞ്ഞുകിടക്കുന്നു; അര്‍ധസൈനികരോടു ജാഗ്രത പാലിക്കാന്‍ കേന്ദ്രം0twitter ജയലളിത മരിച്ചെന്നു വാര്‍ത്ത: മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ പെട്രോള്‍ബോംബെറിഞ്ഞു; അതിര്‍ത്തിയില്‍ കടകള്‍ അടഞ്ഞുകിടക്കുന്നു; അര്‍ധസൈനികരോടു ജാഗ്രത പാലിക്കാന്‍ കേന്ദ്രം