ജയലളിതയെന്ന പിന്നണി ഗായികയെ ആര്‍ക്കൊക്കെ അറിയാം? നാം കേള്‍ക്കുന്ന പാട്ടുകളില്‍ തലൈവിയുടെ സ്വരമാധുരിയും

Date : December 7th, 2016

തമിഴകത്തിന്റെ സ്വന്തം പുരട്ച്ചി തലൈവി പിന്നണി ഗായിക കൂടിയായിരുന്നുവെന്നത് അധികമാര്‍ക്കും അറിയാത്ത കാര്യം. ഒരു കാലത്ത് തമിഴകത്തിന്റെ പ്രിയനായികയായിരുന്ന ജയലളിത പിന്നണി ഗാന രംഗത്തും സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ജയലളിതയുടെ മധുരസ്വരത്തില്‍ തമിഴ് ഗാന ശ്രേണിയില്‍ ഒരു പിടി നല്ല ഗാനങ്ങളാണ് പിറന്നത്. 1968ല്‍ പുറത്തിറങ്ങിയ കണ്ണന്‍ കാതലന്‍ എന്ന സിനിമയിലെ പാട്ട് സൂപ്പര്‍ഹിറ്റായതോടെ ജയയുടെ സ്വരത്തില്‍ പിന്നെയും പാട്ടുകള്‍ ഒഴുകി.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”600″ height=”220″ header=”small” cover_photo=”show” locale=”en_US”]

സിനിമയിലും രാഷ്ട്രീയത്തിലുമൊക്കെയെന്നതു പോലെ ജയലളിതയെന്ന പാട്ടുകാരിക്കും വഴികാട്ടിയായത് പ്രിയ നായകന്‍ എംജിആര്‍ തന്നെയാണ്. 1974ല്‍ പുറത്തിറങ്ങിയ ‘തിരുമാംഗല്യ’ എന്ന സിനിമയിലെ ഉലകം ഒരു നാള്‍പിറന്തത് എന്ന ജയയുടെ സ്വരത്തില്‍ ലോകം കേട്ടു. ആ പാട്ടും തമിഴകത്തിന്റെ സൂപ്പര്‍ഹിറ്റ് പട്ടികയിലാണ് ഇടംപിടിച്ചത്. സൂര്യകാന്തി, വന്താലേ മഗാരാസി, വൈരം, അന്‍പേ തേടി, ഉന്നൈ സുട്രും ഉലകം എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ ജയയുടെ സ്വരമാധുര്യത്തില്‍ ജീവസുറ്റ പാട്ടുകള്‍ തമിഴകത്തിന്റെ ചുണ്ടില്‍ താളം തീര്‍ത്തു. പാടിയ പാട്ടുകളൊക്കെയും എം.എസ് വിശ്വനാഥന്‍, ശങ്കര്‍ ഗണേശ്, ടി.ആര്‍ പാപ്പ, കെ.വി മഹാദേവന്‍ എന്നീ പ്രതിഭാശാലികളുടെ സൃഷ്ടികളായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ ജയയുടെ ജീവിതത്തിലെ ഒരു പ്രധാന ഏടു തന്നെയായിരുന്നു പിന്നണി ഗാനലോകവും.

ചോ രാമസ്വാമി അന്തരിച്ചു; രാഷ്ട്രീയ നേതൃത്വത്തെ നിര്‍ഭയം പരിഹസിച്ച തൂലിക ഇനിയില്ല; ജയലളിതയുമായും അടുത്ത ബന്ധം; മരണവും മണിക്കൂറുകള്‍ക്കിടെ

സിനിമയുടെ ദൈര്‍ഘ്യമല്ല മൂല്യം വിലയിരുത്താനുള്ള ഘടകം; ഹ്രസ്വചിത്രങ്ങളെയും അവാര്‍ഡുകള്‍ക്കൊപ്പം പരിഗണിക്കണം: രാധിക ആപ്‌തേ

മരണത്തിന് മുമ്പ് ജയലളിത വില്‍പത്രം തയാറാക്കിയെന്ന് റിപ്പോര്‍ട്ട്: താന്‍ മരണപ്പെട്ടാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യണം, പ്രതിസന്ധികളില്‍ മോഡിയുടെ ഉപദേശം തേടണം, ‘അമ്മ’യെന്ന സ്ഥാനം നിലനിര്‍ത്തണം

email ജയലളിതയെന്ന പിന്നണി ഗായികയെ ആര്‍ക്കൊക്കെ അറിയാം? നാം കേള്‍ക്കുന്ന പാട്ടുകളില്‍ തലൈവിയുടെ സ്വരമാധുരിയുംpinterest ജയലളിതയെന്ന പിന്നണി ഗായികയെ ആര്‍ക്കൊക്കെ അറിയാം? നാം കേള്‍ക്കുന്ന പാട്ടുകളില്‍ തലൈവിയുടെ സ്വരമാധുരിയും0facebook ജയലളിതയെന്ന പിന്നണി ഗായികയെ ആര്‍ക്കൊക്കെ അറിയാം? നാം കേള്‍ക്കുന്ന പാട്ടുകളില്‍ തലൈവിയുടെ സ്വരമാധുരിയും0google ജയലളിതയെന്ന പിന്നണി ഗായികയെ ആര്‍ക്കൊക്കെ അറിയാം? നാം കേള്‍ക്കുന്ന പാട്ടുകളില്‍ തലൈവിയുടെ സ്വരമാധുരിയും0twitter ജയലളിതയെന്ന പിന്നണി ഗായികയെ ആര്‍ക്കൊക്കെ അറിയാം? നാം കേള്‍ക്കുന്ന പാട്ടുകളില്‍ തലൈവിയുടെ സ്വരമാധുരിയും