• ajith-3

  ബള്‍ഗേറിയയിലെ ഷൂട്ടിങ് നിര്‍ത്തി ‘തല’ ചെന്നൈയിലെത്തി; ഭാര്യ ശാലിനിക്കൊപ്പം മറീനാ ബീച്ചില്‍ ജയലളിതയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു, ജയയുടെ പിന്‍ഗാമിയായി അജിത്ത് എത്തുമെന്ന് റിപ്പോര്‍ട്ട്

  Date : December 7th, 2016

  ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെ തുടര്‍ന്ന് പിന്‍ഗാമികളെച്ചൊല്ലി അഭ്യൂഹങ്ങള്‍ പരക്കവെ തമിഴ്നടന്‍ അജിത്ത്കുമാര്‍ ബള്‍ഗേറിയയിലെ ഷൂട്ടിങ് നിര്‍ത്തിവെച്ച് ചെന്നൈയിലെത്തി. എഐഡിഎംകെയെ ജയലളിതയുടെ പിന്‍ഗാമിയായി നടന്‍ ‘തല’ അജിത്ത് കുമാര്‍ നയിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്നു രാവിലെ മെറീന ബീച്ചില്‍ ജയലളിതയെ അടക്കം ചെയ്ത സ്ഥലത്ത് ഭാര്യ ശാലിനിയ്ക്കൊപ്പം എത്തിയ അജിത്ത് അന്ത്യോപചാരം അര്‍പ്പിച്ചു. ഇന്നലെ ജയലളിതയുടെ ശവസംസ്‌കാര ചടങ്ങില്‍ അജിത്തിന്റെ അസാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

  സിരുത്ത് ശിവയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ബള്‍ഗേറിയയില്‍ ആയിരുന്നു അജിത്. ഇന്നലെ രാത്രിയോടെയാണ് ചെന്നൈയിലെത്തിയത്. ജയലളിത രോഗക്കിടക്കയിലായ നാള്‍ മുതല്‍ അടുത്തതാര് എന്ന അഭ്യൂഹങ്ങളില്‍ അജിത്തിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. ജയലളിത ആദ്യം ആശുപത്രിയിലായ സമയത്ത് അവിടെ ആദ്യമെത്തി കണ്ടതും അജിത്തായിരുന്നു. അതെസമയം ജയലളിതയുടെ മരണവാര്‍ത്ത അറിഞ്ഞയുടന്‍ ബള്‍ഗേറിയയില്‍ നിന്നും എത്തിച്ചേരാന്‍ ഉടനടി ഫ്‌ളൈറ്റ് കിട്ടാത്തതിനെ തുടര്‍ന്നാണ് താമസിച്ചതെന്നാണ് അജിത്ത് വ്യക്തമാക്കിയത്. നാളെ ഷൂട്ടിംഗ് സ്ഥലത്തേക്ക് തിരിച്ചുപോകുമെന്നും അദ്ദേഹം പറഞ്ഞു.

  തമിഴ്നാടിനെ സ്വാധീനിക്കാന്‍ മാത്രം താരപദവിയുളള അജിത്തുമായി ജയലളിതയ്ക്ക് അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു.ഇതുകൊണ്ടു കൂടിയാണ് അജിത്തിന്റെ ഷൂട്ടിംഗ് റദ്ദാക്കലും തിരിച്ചുവരവും ചര്‍ച്ചകളില്‍ ഇടംപിടിക്കുന്നത്. അനേകയുദ്ധങ്ങള്‍ പോരാടിയ ജയലളിത നമ്മുടെ കാലത്തെ നേതാക്കള്‍ക്കിടയില്‍ തലയുയര്‍ത്തി നിന്നിരുന്നുവെന്നും അവരുടെ വിയോഗവാര്‍ത്ത തനിക്ക് ആഘാതമാണ് ഉണ്ടാക്കിയതെന്നും ഇന്നലെയിറക്കിയ കുറിപ്പില്‍ അജിത് വ്യക്തമാക്കിയിരുന്നു.

  പിന്‍ഗാമിയായി നടന്‍ അജിത് തന്നെ വരുമെന്നാണ് പുതിയ ഗോസിപ്പ്. തല്‍ക്കാലം പനീര്‍ ശെല്‍വം മുഖ്യമന്ത്രിയായി തുടര്‍ന്നുകൊണ്ടുതന്നെ നടന്‍ അജിത് അമ്മയുടെ പിന്‍ഗാമിയായി പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തേക്കുമെന്നാണ് സൂചന. ജയലളിതയുമായി അടുത്ത ബന്ധമുള്ള അജിത് ഇത് ഏറ്റെടുക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.പാര്‍ട്ടി അണികള്‍ക്കിടയിലും അജിത് പ്രിയങ്കരനാണ്. അമ്മയ്ക്ക് ശേഷം പൊടുന്നനെ രാഷ്ട്രീയത്തിലേയ്ക്ക് വരുന്നതിനാല്‍ അജിത് ഉടന്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാകില്ല.
  ജയലളിതയ്ക്ക് ശേഷം തോഴി ശശികലയ്ക്ക് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സ്ഥാനം ഉണ്ടാകില്ലെന്ന ഭയം അവരെ വല്ലാതെ ബാധിച്ചതായും വാര്‍ത്തകളുണ്ട്. അജിത്തിനെ അനന്തരാവകാശിയായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ചുള്ള രേഖാപത്രം ജയ ജീവിച്ചിരുന്നപ്പോള്‍ അനുയായികളെ ഏല്‍പ്പിച്ചതായുമുള്ള വാര്‍ത്തകളും ഉണ്ട്. തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് അജിത് കുമാര്‍. ഇടക്കാലത്തു സിനിമയില്‍നിന്നു വിട്ടുനിന്ന് കാര്‍ റേസിങ്ങിലേക്കു തിരിഞ്ഞ അജിത്ത് വീണ്ടും സിനിമയില സജീവമാണിപ്പോള്‍.


  ജയലളിതയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ച് 2 മണിക്കൂറുകള്‍ക്കകം തമിഴ്നാടിന്റെ ഭരണസാരഥ്യമേറ്റെടുത്ത ഒ പനീര്‍ശെല്‍വത്തിന് ജയയുടെ വ്യക്തിപ്രഭാവത്തിന് അടുത്തെങ്ങുമെത്താനാവില്ലെന്നത് യാഥാര്‍ഥ്യമാണ്. ജയയുടെ പിന്‍ഗാമികളായി നേരത്തെ ഉയര്‍ന്നു കേട്ട പേരുകളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഒന്നായിരുന്നു തമിഴ് സൂപ്പര്‍താരം അജിതിന്റേത്. ജയലളിത തന്റെ പിന്‍ഗാമിയായി അജിതിനെ നിശ്ചയിച്ചുവെന്നും എഐഡിഎംകെ നേതൃത്വത്തിന് ഇത് സംബന്ധമായ അറിവുണ്ടെന്നും ഒക്ടോബറില്‍ ഒരു കന്നഡ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് അഭ്യൂഹങ്ങള്‍ വ്യാപകമായത്.

  ജയലളിതയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ച് 2 മണിക്കൂറുകള്‍ക്കകം തമിഴ്നാടിന്റെ ഭരണസാരഥ്യമേറ്റെടുത്ത ഒ പനീര്‍ശെല്‍വത്തിന് ജയയുടെ വ്യക്തിപ്രഭാവത്തിന് അടുത്തെങ്ങുമെത്താനാവില്ലെന്നത് യാഥാര്‍ഥ്യമാണ്. ജയയുടെ പിന്‍ഗാമികളായി നേരത്തെ ഉയര്‍ന്നു കേട്ട പേരുകളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഒന്നായിരുന്നു തമിഴ് സൂപ്പര്‍താരം അജിതിന്റേത്. ജയലളിത തന്റെ പിന്‍ഗാമിയായി അജിതിനെ നിശ്ചയിച്ചുവെന്നും എഐഡിഎംകെ നേതൃത്വത്തിന് ഇത് സംബന്ധമായ അറിവുണ്ടെന്നും ഒക്ടോബറില്‍ ഒരു കന്നഡ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് അഭ്യൂഹങ്ങള്‍ വ്യാപകമായത്.


  തമിഴകത്തിന്റെ തലൈവരാകാന്‍ ‘തല’; പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി തുടരും, പാര്‍ട്ടി നേതൃത്വം ഏറ്റെടുത്ത് അജിത്ത് തലൈവിയുടെ പിന്‍ഗാമിയാകും, അജിത്തിനെ ജയ കണ്ടിരുന്നത് സ്വന്തം മകനായി

  Email this to someonePin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter
 • G.M