• dileep-kavya-marriage-graffitimagazine-9

  ജീവിതത്തില്‍ ഒരു കൂട്ടിന് വേണ്ടിയുള്ള അന്വേഷണമാണ് ദിലീപില്‍ എത്തിയതെന്ന് കാവ്യ മാധവന്‍; ഗോസിപ്പുകള്‍ പ്രചരിച്ച സമയത്ത് വിവാഹത്തെക്കുറിച്ച് അലോചിച്ചിരുന്നില്ല, തങ്ങളുടെ ജാതകത്തില്‍ നല്ല ചേര്‍ച്ചയുണ്ടെന്നും കാവ്യ

  Date : December 8th, 2016

  കൊച്ചി: വിവാഹമോചനത്തിന് ശേഷം ജീവിതത്തില്‍ ഒരു കൂട്ടിന് വേണ്ടിയുള്ള അന്വേഷണം ദിലീപേട്ടനില്‍ എത്തുകയായിരുന്നെന്ന് കാവ്യ മാധവന്‍. ജീവിതത്തില്‍ ഒരു കൂട്ടിന് വേണ്ടി പല തരത്തിലും അന്വേഷണം നടന്നു. ആ ആലോചനയാണ് ദിലീപേട്ടനില്‍ എത്തിയത്-സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ കാവ്യ പറയുന്നു.

  തന്നെ നന്നായി അറിയുന്ന ആള്‍ എന്ന നിലയില്‍ ദിലീപുമായുള്ള വിവാഹത്തിന് ആരും എതിര് നിന്നില്ലെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു. ഗോസിപ്പുകള്‍ പ്രചരിച്ച സമയത്ത് വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. വിവാഹത്തിന് ഒരാഴ്ച മുന്‍പാണ് വിവാഹാലോചന നടന്നത്. ജാതകപ്പൊരുത്തം നോക്കിയപ്പോള്‍ നല്ല ചേര്‍ച്ച. പിന്നെ എല്ലാം പെട്ടന്ന് തീരുമാനിച്ചുവെന്നും കാവ്യ പറഞ്ഞു. സിനിമയിലെ തന്റെ അടുത്ത സുഹൃത്താണ് ദിലീപ്. എന്ത് കാര്യവും പറഞ്ഞാല്‍ അത് അവിടെയുണ്ടാകുമെന്നും കാവ്യ പറയുന്നു.

   

  ആരാധകരെയും സിനിമാ ലോകത്തെയും ഞെട്ടിച്ചു കൊണ്ട് നവംബര്‍ 25ന് ആണ് ദിലീപും കാവ്യ മാധവനും വിവാഹിതരായത്. കൊച്ചയിലെ കലൂര്‍ വേദാന്ത ഹോട്ടലില്‍ വച്ച് രാവിലെ ഒന്‍പതിനും 10 മണിക്കുമിടയിലുള്ള മുഹൂര്‍ത്തത്തില്‍ അപ്രതീക്ഷിതമായിരുന്നു വിവാഹ ചടങ്ങ്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ദിലീപിന്റെ മകളും വിവാഹത്തിന് എത്തിയിരുന്നു. സിനിമാ മേഖലയില്‍ നിന്നു മമ്മൂട്ടി, ജയറാം, ജനാര്‍ദനന്‍, സലിം കുമാര്‍, മീരാ ജാസ്മിന്‍, കവിയൂര്‍ പൊന്നമ്മ, കെ.പി.എസി.ലളിത, ചിപ്പി, മേനക, ജോമോള്‍ തുടങ്ങി നിരവധിപേര്‍ ചടങ്ങിനെത്തി.

  എല്ലാം ശുഭമായെന്നും എല്ലാവരുടെയും സ്നേഹവും പ്രാര്‍ഥനയും വേണമെന്നു ദിലീപ് വിവാഹശേഷം അപേക്ഷിച്ചിരുന്നു. ജീവിതത്തില്‍ ഒരു കൂട്ടുവേണമെന്ന അവസ്ഥ വന്നപ്പോള്‍ കല്യാണം കഴിക്കുന്നതിനെ കുറിച്ച് ആലോചിച്ചു. വീട്ടുകാരുടെയും കൂട്ടുകാരുടെയും നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഇങ്ങനെ തീരുമാനിച്ചത്. വിവാഹം കഴിക്കുകയാണെങ്കില്‍ എന്റെ പേരില്‍ ബലിയാടായ ഒരാളെ മാത്രമേ കല്യാണം കഴിക്കുവെന്നു തീരുമാനിച്ചിരുന്നു. അങ്ങനെയാണ് ഈ വിവാഹം നടക്കുന്നത്. മകള്‍ക്ക് പൂര്‍ണ സമ്മതമാണ്. എല്ലാം പെട്ടെന്ന് സംഭവിച്ചതാണ്. കഴിഞ്ഞ ദിവസങ്ങളിലാണ് തീരുമാനമെടുത്തതെന്നും ദിലീപ് പറഞ്ഞിരുന്നത്.


  മഞ്ജു വാര്യര്‍ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ, ദിലീപിന്റെയും കാവ്യയുടെയും ഫേസ്ബുക്കില്‍ തെറി വിളിയും അസഭ്യവര്‍ഷവും, ഹണിമൂണിനിടെ സൈബര്‍ ആക്രമണത്തില്‍ പകച്ച് താരദമ്പതികള്‍, കമന്റുകള്‍ നീക്കി മടുത്തു


  ഭര്‍ത്താവിനെ അഭിനയിക്കാന്‍ വിടാത്ത കാവ്യ ദിലീപിനെ വീട്ടിലിരുത്തുമോ, ആദ്യവിവാഹത്തില്‍ കാവ്യ അങ്കം തുടങ്ങിയത് സംസ്ഥാന അവാര്‍ഡ് നേടിയ നിശാലിന്റെ അഭിനയ ജീവിതം തല്ലിക്കെടുത്തി

  ചലച്ചിത്രമേളയില്‍ ആളുകള്‍ കൂടാന്‍ കാരണം വിദേശ സിനിമകളും അതിലെ ചില ‘സംഗതികളും’: ദ്വയാര്‍ഥ പ്രയോഗവുമായി അടൂര്‍; പ്രതിഷേധിച്ച് സിനിമാ പ്രേമികള്‍

  ഞാന്‍ ഒരു ഫിലിം പ്രൊഫഷണല്‍ അല്ല; സിനിമാ യൂണിയനുകളുടെ കാര്‍ഡുള്ളവര്‍ക്കാണോ സര്‍ക്കാരിന്റെ ചലച്ചിത്രമേള? ജനകീയ വഴികളിലൂടെ സിനിമയെടുത്ത സുദേവന്‍ ചോദിക്കുന്നു

  Email this to someonePin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter
 • G.M