കേരളാ ബ്ലാസ്റ്റേഴ്സിന്റെ വിജയശില്‍പി കൂത്തുപറമ്പുകാരന്‍ സി.കെ വിനീതിനായി സമൂഹമാധ്യമങ്ങളില്‍ തമ്മിലടി; കണ്ണൂരിന്റെ വിപ്ലവ കരുത്താണ് വിനീതെന്ന് സി.പി.എം, ഭാരതാംബയുടെ പൊന്നോമന പുത്രനെന്ന് ആര്‍.എസ്.എസ്

Date : December 9th, 2016

കണ്ണൂര്‍: ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ വിജയശില്‍പി കണ്ണൂര്‍ സ്വദേശി സി.കെ. വിനീതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ആര്‍.എസ്.എസ്.- സി.പി.എം. യുവജന പോരാളികളുടെ അവകാശത്തര്‍ക്കം.

കണ്ണൂരിന്റെ വിപ്ലവ കരുത്താണ് വിനീതിന്റെ പോരാട്ട വീര്യത്തിന് എന്ന അവകാശവുമായി സൈബര്‍ സഖാക്കള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുമ്പോള്‍ ഭാരതാംബയുടെ പൊന്നോമന പുത്രനായ വിനീതിന്റെ സംഘപരിവാര്‍ രാഷ്ട്രീയ പാരമ്പര്യമാണ് കണ്ണൂര്‍ അമ്പാടി മുക്ക് ഫേസ് ബുക്ക് ഐഡിയിലടക്കം ആര്‍.എസ്. എസ്. പ്രവര്‍ത്തകര്‍ അക്കമിട്ടു നിരത്തുന്നത്. കണ്ണൂര്‍ എസ്.എന്‍. കോളജില്‍ 2008ല്‍ എ.ബി.വി.പിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായിരുന്നു വിനീത് എന്നു ചൂണ്ടിക്കാട്ടിയാണ് ആര്‍.എസ്.എസിന്റെ അവകാശ വാദം. ഇരുപക്ഷത്തും അണികള്‍ നിരന്നതോടെ അവകാശപ്പോരാട്ടം ചൂടുപിടിക്കുകയാണ്. ഐഎസ്എല്ലില്‍ അടിപതറി നിന്ന കേരള ബ്ലാസ്റ്റേഴ്‌സിനെ തലങ്ങും വിലങ്ങും ഗോളടിച്ചു സെമിയിലെത്തിച്ചത് കൂത്തുപറമ്പുകാരന്‍ സി.കെ വിനീതായിരുന്നു.

പഠിച്ചുവളരേണ്ട പ്രായത്തില്‍ മകന്‍ കാല്‍പന്തുകളിക്കാന്‍ പോയതിന് ചൂരലെടുക്കാതിരുന്ന അധ്യാപകനായിരുന്നു വിനീതിന്റെ അച്ഛന്‍ സി. വാസു. തന്റെ ജീവിതത്തില്‍ ഏറ്റവും വലിയ സ്വാധീനമായി മാറിയ, അച്ഛനെന്ന കൂട്ടാളെപ്പറ്റി വിനീത് വ്യക്തമാക്കുന്നു.

ഏതാണ്ട് ഒരു രണ്ടുരണ്ടരക്കൊല്ലം മുന്‍പ് വീടുപണി പൂര്‍ത്തിയാക്കിയ സമയം. പുതിയ വീടിനൊരു പേരുവേണം, എല്ലാവരും ആലോചനയിലാണ്. ഞാനന്നു വീട്ടിലുണ്ട്. വെറുതേയങ്ങു പറഞ്ഞു, ആന്‍ഫീല്‍ഡ്. എന്ത് ആന്‍ഫീല്‍ഡ്? ഏത് ആന്‍ഫീല്‍ഡ്? കേള്‍ക്കുന്ന ആരും ചോദിക്കും, തെന്തു പേരപ്പാ? പക്ഷേ, അച്ഛന്‍ ചോദിച്ചില്ല, അമ്മയും, ചേട്ടനും. എന്നാല്‍ ശരി ആന്‍ഫീല്‍ഡ് അതായിരുന്നു മറുപടി.

എന്നെ ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ചത് ആ ആന്‍ഫീല്‍ഡാണ്, എന്റെ കുടുംബം. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ വാസുമാഷ്. അച്ഛന്‍. ഈ ലോകത്ത് എന്നെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഏറ്റവും നന്നായി അറിയാവുന്ന ആള്‍ അച്ഛനാണ്. തൊടുന്നതിനും പിടിക്കുന്നതിനും ദേഷ്യം വരുന്ന, പെട്ടെന്നു സന്തോഷിക്കുകയും അത്രതന്നെ എളുപ്പത്തില്‍ സങ്കടം വരുകയും ചെയ്യുന്ന എനിക്ക് ഇതുപോലൊരച്ഛന്‍ ഉണ്ടായിരുന്നില്ലെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ കാണുന്ന രൂപത്തില്‍, പന്തുതട്ടാന്‍ ഞാന്‍ ഉണ്ടാകുമായിരുന്നില്ല. അതു ചെയ്യ്… ഇതു ചെയ്യരുത്, അങ്ങനെ കളിക്കെടാ, ഇങ്ങനെ കളിക്കല്ലേടാ എന്നൊന്നും അച്ഛന്‍ ഒരിക്കലും പറഞ്ഞില്ല. എന്നെ വളര്‍ത്തിയത് അതായിരുന്നു-അച്ഛന് എന്നിലുള്ള വിശ്വാസം.
കുരിയോട് എല്‍പി സ്‌കൂളില്‍ അച്ഛന്‍ പഠിപ്പിച്ചിരുന്ന കാലത്ത് ആ ക്ലാസില്‍ ഞാനും ചേട്ടന്‍ ശരത്തും ഇരുന്നിട്ടുണ്ട്. ലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്നു പറഞ്ഞ് ഒരിക്കലും കണ്ണുരുട്ടിയിട്ടില്ലാത്ത മാഷ് ക്ലാസു വിട്ടുവന്നാല്‍ പള്ളിയറ ശ്രീധരന്റെയും മറ്റും പുസ്തകങ്ങള്‍ എടുത്തുവച്ച് കണക്കിനെ കുസൃതിയും കുട്ടിക്കളിയുമാക്കി മാറ്റി. വീട്ടിലെ കൊച്ചു ലൈബ്രറി നിറയെ പുസ്തകങ്ങള്‍… ആരും പറയാതെ ഞങ്ങള്‍ വായിച്ചുവളര്‍ന്നു.ആറാംക്ലാസില്‍ കണ്ണൂര്‍ ജവാഹര്‍ നവോദയയിലേക്ക്. പിന്നെ എനിക്കു വീടെന്നാല്‍ വേനലവധിക്കു വിരുന്നു ചെല്ലുന്നേടം മാത്രമായി. വല്ലപ്പോഴും ശനിയും ഞായറും പലഹാരപ്പൊതിയുമായി വിരുന്നുവരുന്ന അച്ഛനും അമ്മയും ചേട്ടനും! സായിയില്‍ സെലക്ഷന്‍ കിട്ടിയപ്പോള്‍ കണ്ണൂരുനിന്നും പ്ലസ് ടു പഠിക്കാന്‍ കാസര്‍കോട് നവോദയയിലേക്കു മാറി. പക്ഷേ, പഠിത്തം നടന്നില്ല. ഉള്ളുനിറഞ്ഞ് കളിമാത്രം.
എന്റെ ലോകം ഫുട്‌ബോളിന്റെ വട്ടത്തിലേക്കു ചുരുങ്ങുന്നുവെന്ന് തോന്നിയപ്പോള്‍ അച്ഛന്‍ ഒരിക്കല്‍ പറഞ്ഞു: ‘ഡാ നെനക്ക് ഫുട്‌ബോള്‍ കളിക്കണ്ടേ? മര്യാദയ്ക്കു കളിക്കണമെങ്കി പരീക്ഷ ജയിച്ച് കോളജില്‍ ചേര്‍ന്നാലേ പറ്റൊള്ളൂ. അവിടെയാകുമ്പോ കോളജ് ടൂര്‍ണമെന്റും യൂണിവേഴ്‌സിറ്റി ടൂര്‍ണമെന്റുമൊക്കേണ്ടല്ലോ?’ നവോദയക്കാരെയെല്ലാം എന്‍ജിനീയര്‍മാരും ഡോക്ടര്‍മാരുമാകാന്‍ അച്ഛനമ്മമാര്‍ പെടാപ്പാടുപെടുന്ന നേരം ഫുട്‌ബോള്‍ കളിക്കാന്‍വേണ്ടി പരീക്ഷയൊന്നു ജയിക്കാന്‍ പറഞ്ഞ അച്ഛന്‍!

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”big” cover_photo=”show” locale=”en_US”]
പ്ലസ് ടു കഴിഞ്ഞപ്പോള്‍ ആലപ്പുഴയൊരു പോളിടെക്‌നിക് കോളജില്‍ ഞാനും അച്ഛനും കൂടി അഡ്മിഷന്‍ എടുക്കാന്‍ ചെന്നു. അവിടെ പ്രാക്ടീസ് ചെയ്യാന്‍ നല്ലൊരു ഗ്രൗണ്ടില്ല, എനിക്കാകെ ബുദ്ധിമുട്ട്. ഞാനതു വേണ്ടെന്നുവച്ച് എസ്എന്‍ കോളജില്‍ ബിഎ ഇക്കണോമിക്‌സിനു ചേരുമ്പോഴും അച്ഛന്‍ മറുത്തുപറഞ്ഞില്ല. ഇന്നോളം എന്റെ തീരുമാനങ്ങളെ അച്ഛന്‍ എതിര്‍ത്തിട്ടില്ല.
ഞാന്‍ ആരാകണമെന്നായിരുന്നു അച്ഛന്‍ ആഗ്രഹിച്ചിരുന്നത്? അറിയില്ല. അച്ഛന്‍ ഒരിക്കലും പറയുകയോ ഞാന്‍ ചോദിക്കുകയോ ചെയ്തിട്ടില്ല. ഒരു ചാക്കോ മാഷായി എന്റെ ആഗ്രഹങ്ങളെ എറിഞ്ഞുടയ്ക്കാതെ, എന്നെ വിശ്വസിച്ച് സ്വപ്നങ്ങള്‍ക്കു കരുത്തുപകരുക മാത്രമാണ് അദ്ദേഹം ചെയ്തത്. എന്റെ പന്തിനെ ലോകത്തോളം വലുതാക്കിയ അച്ഛന്റെ വിശ്വാസത്തെ കാത്തുപോകാന്‍ മാത്രമാണ് എന്റെ ഓരോ ശ്രമമെന്നും സികെ വിനീത് പറയുന്നു.


ബാഡ്മിന്റണുമായി ബ്ലാസ്‌റ്റേഴ്‌സ്; ബംഗളുരു ടോപ്ഗണ്‍സിനെ സ്വന്തമാക്കി ‘ബംഗളുരു ബ്ലാസ്‌റ്റേഴ്‌സ്’ എന്നാക്കി; സച്ചിനും ചിരഞ്ജീവിയും നാഗാര്‍ജുനയും ഉടമകള്‍

email കേരളാ ബ്ലാസ്റ്റേഴ്സിന്റെ വിജയശില്‍പി കൂത്തുപറമ്പുകാരന്‍ സി.കെ വിനീതിനായി സമൂഹമാധ്യമങ്ങളില്‍ തമ്മിലടി; കണ്ണൂരിന്റെ വിപ്ലവ കരുത്താണ് വിനീതെന്ന് സി.പി.എം, ഭാരതാംബയുടെ പൊന്നോമന പുത്രനെന്ന് ആര്‍.എസ്.എസ്pinterest കേരളാ ബ്ലാസ്റ്റേഴ്സിന്റെ വിജയശില്‍പി കൂത്തുപറമ്പുകാരന്‍ സി.കെ വിനീതിനായി സമൂഹമാധ്യമങ്ങളില്‍ തമ്മിലടി; കണ്ണൂരിന്റെ വിപ്ലവ കരുത്താണ് വിനീതെന്ന് സി.പി.എം, ഭാരതാംബയുടെ പൊന്നോമന പുത്രനെന്ന് ആര്‍.എസ്.എസ്0facebook കേരളാ ബ്ലാസ്റ്റേഴ്സിന്റെ വിജയശില്‍പി കൂത്തുപറമ്പുകാരന്‍ സി.കെ വിനീതിനായി സമൂഹമാധ്യമങ്ങളില്‍ തമ്മിലടി; കണ്ണൂരിന്റെ വിപ്ലവ കരുത്താണ് വിനീതെന്ന് സി.പി.എം, ഭാരതാംബയുടെ പൊന്നോമന പുത്രനെന്ന് ആര്‍.എസ്.എസ്0google കേരളാ ബ്ലാസ്റ്റേഴ്സിന്റെ വിജയശില്‍പി കൂത്തുപറമ്പുകാരന്‍ സി.കെ വിനീതിനായി സമൂഹമാധ്യമങ്ങളില്‍ തമ്മിലടി; കണ്ണൂരിന്റെ വിപ്ലവ കരുത്താണ് വിനീതെന്ന് സി.പി.എം, ഭാരതാംബയുടെ പൊന്നോമന പുത്രനെന്ന് ആര്‍.എസ്.എസ്0twitter കേരളാ ബ്ലാസ്റ്റേഴ്സിന്റെ വിജയശില്‍പി കൂത്തുപറമ്പുകാരന്‍ സി.കെ വിനീതിനായി സമൂഹമാധ്യമങ്ങളില്‍ തമ്മിലടി; കണ്ണൂരിന്റെ വിപ്ലവ കരുത്താണ് വിനീതെന്ന് സി.പി.എം, ഭാരതാംബയുടെ പൊന്നോമന പുത്രനെന്ന് ആര്‍.എസ്.എസ്