കാണികളുടെ ആവേശത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഇരമ്പിക്കയറി; മുംബൈയെ തകര്‍ത്തത് രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക്, ഡീഗോ ഫോര്‍ലാന് ഇനി കളിക്കാനാവില്ല

Date : December 10th, 2016

കൊല്‍ക്കത്ത: പൊരുതിക്കളിച്ച മുംബൈയെ തകര്‍ത്ത് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണ്‍ ഫൈനലില്‍. കൊല്‍ക്കത്ത രബീന്ദ്ര സരോബര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യപാദ സെമിയില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു കൊല്‍ക്കത്തയുടെ ജയം. വിജയികള്‍ക്കു വേണ്ടി ഇയാന്‍ ഹ്യൂം രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ ലാല്‍റിണ്ടിക റാള്‍ട്ടെയുടെ വകയായിരുന്നു ഒന്ന്.

മുംബൈയ്ക്കു വേണ്ടി ലിയോ കോസ്റ്റയും ഗെര്‍സനുമാണ് ഗോളുകള്‍ നേടിയത്. ആദ്യം പിന്നിട്ടു നിന്ന ശേഷം തിരിച്ചടിച്ചു ലീഡ് നേടിയിട്ടും മുംബൈയ്ക്ക് വിജയം പിടിച്ചെടുക്കാനായില്ല. 74-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡും വാങ്ങി മാര്‍ക്വീ താരം ഡീഗോ ഫോര്‍ലാന്‍ പുറത്തുപോയതും മുംബൈയ്ക്ക് തിരിച്ചടിയായി. 13-ന് മുംബൈയില്‍ നടക്കുന്ന നിര്‍ണായക രണ്ടാം പാദ മത്സരത്തില്‍ ഇതോടെ ഫോര്‍ലാന് കളിക്കാനാകില്ല.

സ്വന്തം കാണികളുടെ മുന്നില്‍ തുടക്കം മുതല്‍ക്കേ ആക്രമണ ഫുട്‌ബോള്‍ കാഴ്ചവച്ചാണ് അത്‌ലറ്റിക്കോ വിജയം നേടിയത്. മൂന്നാം മിനിറ്റില്‍ തന്നെ അവര്‍ ലീഡ് നേടുകയും ചെയ്തു.ഒരു കോര്‍ണര്‍കിക്കിനോട് അനുബന്ധിച്ച് മുംബൈ ബോക്‌സില്‍ നടന്ന കൂട്ടപ്പൊരിച്ചിലിനിടെ ബോര്‍ഹെ ഫെര്‍ണാണ്ടസ് ഉയര്‍ത്തിവിട്ട പന്ത് ചാടിയുയര്‍ന്ന റാള്‍ട്ടെയുടെ തലയിലൂടെ വലയില്‍ പതിക്കുകയായിരുന്നു.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”big” cover_photo=”show” locale=”en_US”]
നിലയുറപ്പിക്കും മുമ്പേ അടികിട്ടിയ മുംബൈ പിന്നീട് ഇരമ്പിക്കയറുന്നതാണ് കണ്ടത്. ഏഴു മിനിറ്റിനകം അവര്‍ ഒപ്പമെത്തുകയും ചെയ്തു. 10- മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു അവരുടെ ഗോള്‍. ഫോര്‍ലാന്‍ എടുത്ത കിക്ക് സുനില്‍ ഛേത്രി ഹെഡ് ചെയ്തിട്ടത് കോസ്റ്റയുടെ കാലുകളിലേക്ക്. സമയം പാഴാക്കാതെ തൊടുത്ത ഷോട്ട് വലയില്‍. സ്‌കോര്‍ 1-1.
മത്സരം 20 മിനിറ്റ് പൂര്‍ത്തിയാകും മുമ്പേ മുംബൈ ലീഡും നേടി. ആദ്യ ഗോളിനു സമാനമായി 19-ാം മിനിറ്റില്‍ ഫോര്‍ലാന്‍ എടുത്ത ഫ്രീകിക്കില്‍ നിന്നായിരുന്നു രണ്ടാം ഗോളും. നായകന്റെ കൃത്യതയാര്‍ന്ന കിക്കില്‍ ചാടിയുയര്‍ന്ന് തലകൊണ്ട് ആഞ്ഞുകൊത്തിയ ഗെര്‍സണ്‍ പന്ത് കൃത്യമായി വലയിലേക്ക് തിരിച്ചുവിട്ടു.


ക്രിക്കറ്റ് ദൈവത്തിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ വിരാട് കോഹ്ലി, അശ്വിന്‍ വിക്കറ്റ് വേട്ടയില്‍ കപില്‍ ദേവിനൊപ്പം; ഇന്ത്യ പരമ്പര നേട്ടത്തിനരികെ, വാങ്കഡെയില്‍ തകര്‍ന്നടിയുന്നത് റെക്കോഡുകള്‍

email കാണികളുടെ ആവേശത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഇരമ്പിക്കയറി; മുംബൈയെ തകര്‍ത്തത് രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക്, ഡീഗോ ഫോര്‍ലാന് ഇനി കളിക്കാനാവില്ലpinterest കാണികളുടെ ആവേശത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഇരമ്പിക്കയറി; മുംബൈയെ തകര്‍ത്തത് രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക്, ഡീഗോ ഫോര്‍ലാന് ഇനി കളിക്കാനാവില്ല0facebook കാണികളുടെ ആവേശത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഇരമ്പിക്കയറി; മുംബൈയെ തകര്‍ത്തത് രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക്, ഡീഗോ ഫോര്‍ലാന് ഇനി കളിക്കാനാവില്ല0google കാണികളുടെ ആവേശത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഇരമ്പിക്കയറി; മുംബൈയെ തകര്‍ത്തത് രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക്, ഡീഗോ ഫോര്‍ലാന് ഇനി കളിക്കാനാവില്ല0twitter കാണികളുടെ ആവേശത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഇരമ്പിക്കയറി; മുംബൈയെ തകര്‍ത്തത് രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക്, ഡീഗോ ഫോര്‍ലാന് ഇനി കളിക്കാനാവില്ല
  • Loading…