ക്രിക്കറ്റ് ദൈവത്തിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ വിരാട് കോഹ്ലി, അശ്വിന്‍ വിക്കറ്റ് വേട്ടയില്‍ കപില്‍ ദേവിനൊപ്പം; ഇന്ത്യ പരമ്പര നേട്ടത്തിനരികെ, വാങ്കഡെയില്‍ തകര്‍ന്നടിയുന്നത് റെക്കോഡുകള്‍

Date : December 10th, 2016

മുംബൈ: വാങ്കഡെയിലെ സെഞ്ച്വറി പ്രകടനത്തോടെ ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്ലിക്ക് പുതിയ നേട്ടം. രാഹുല്‍ ദ്രാവിഡിന് ശേഷം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 ടെസ്റ്റ് റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് കോഹ്ലി നേടിയിരിക്കുന്നത്. ഇതിനൊപ്പം നിരവധി റെക്കോഡുകളും വാങ്കഡെയില്‍ കോഹ്ലിക്ക് മുന്നില്‍ കടപുഴകി വീണു.

ടെസ്റ്റില്‍ വിശ്വസ്ത ബാറ്റ്സ്മാന്‍ ഏകദിനത്തിലെ മികച്ച ഫിനിഷര്‍ ട്വന്റി 20യില്‍ ടീമിന് മേധാവിത്വം നല്‍കുന്നയാള്‍ തുടങ്ങി നിരവധി വേഷങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ചാണ് കോഹ്ലി മുന്നോട്ടു പോകുന്നത്. ഒമ്പത് ഏകദിനത്തില്‍ നിന്നും മൂന്ന് സെഞ്ചുറി നേടിയ കോഹ്ലി പത്ത് ടെസ്റ്റില്‍ രണ്ട് ഡബിള്‍ ഉള്‍പ്പടെ മൂന്ന് സെഞ്ചുറികളാണ് നേടിയിരിക്കുന്നത്. ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ക്രിക്കറ്റ് താരമെന്ന നേട്ടം ജോ റൂട്ടില്‍(2399) നിന്നും കോഹ്ലി സ്വന്തം പേരിലേക്കാക്കിയിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം തുടരുന്ന കോഹ്ലി വാങ്കഡേയില്‍ സെഞ്ച്വറി(147*) നേടി പുറത്താകാതെ നില്‍ക്കുകയാണ്. കോഹ്ലിയുടെ പതിനഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണിത്. രാഹുല്‍ ദ്രാവിഡിന് ശേഷം ഒരു കലണ്ടര്‍ വര്‍ഷം ആയിരം റണ്‍സ് തികയ്ക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് താരമായിരിക്കുകയാണ് കോഹ്ലി. രാഹുല്‍ ദ്രാവിഡ് 2011ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 1145 റണ്‍സ് നേടിയിരുന്നു. ഇതാദ്യമായാണ് കോഹ്ലി ഈ നേട്ടം കൈവരിക്കുന്നത്. 2014 ല്‍ കോഹ്ലി 847 റണ്‍സ് നേടിയിരുന്നു. അന്ന് നാല് സെഞ്ച്വറികളാണ് കോഹ്ലി നേടിയത്.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”big” cover_photo=”show” locale=”en_US”]

ടെസ്റ്റില്‍ നാലായിരം റണ്‍സ് തികച്ചതും വാങ്കഡേയില്‍ തന്നെ. ടെസ്റ്റ് ക്രിക്കറ്റില്‍ 4000 റണ്‍സ് തികയ്ക്കുന്ന പതിനാലാമത്തെ ഇന്ത്യക്കാരനാണ് കോഹ്ലി. നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ വ്യക്തിഗത സ്‌കോര്‍ 41ല്‍ എത്തിയപ്പോഴായിരുന്നു കോഹ്ലിയുടെ നേട്ടം. പതിനഞ്ചാം ടെസ്റ്റ് സെഞ്ചുറിയും അദ്ദേഹം ഇന്ന് സ്വന്തമാക്കി. 52മത് മത്സരത്തിലാണ് കോഹ്ലി 4,000 ക്ലബില്‍ കടന്നത്.

സച്ചിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരവും 28കാരനായ കോഹ്ലി തന്നെ. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അഞ്ഞൂറ് റണ്‍സിലധികം നേടാനും കോഹ്ലിക്കായി. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ 2000ത്തിലേറെ റണ്‍സ് കടന്ന കോഹ്ലിക്ക് നിലവില്‍ ഈ വര്‍ഷം ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും 50 റണ്‍സിലേറെ ശരാശരിയുണ്ട്.
സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ വെള്ളിയാഴ്ച മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 23 തവണ അഞ്ചു വിക്കറ്റ് നേട്ടമെന്ന മുന്‍ നായകന്‍ കപില്‍ ദേവിന്റെ നേട്ടത്തിനൊപ്പമാണ് അശ്വിനെത്തിയത്. 43മത് ടെസ്റ്റ് മത്സരത്തിലാണ് അശ്വിന്റെ നേട്ടം.

മുംബെയില്‍ ഇംഗ്ലണ്ടിനെതിരേ നടക്കുന്ന നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ അശ്വിന്‍ ആറു വിക്കറ്റ് വീഴ്ത്തിയിരുന്നു. അശ്വിന്റെ മുന്നില്‍ ഇനി കുംബ്ലെയും ഹര്‍ഭജനുമാണുള്ളത്.

ഇന്ത്യന്‍ ടീമിന്റെ പരിശീലകനായ അനില്‍ കുംബ്ലെയാണ് ഇന്ത്യയ്ക്കായി ഏറ്റവുമധികം തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചത്. 132 മല്‍സരങ്ങളില്‍നിന്ന് കുംബ്ലെ 35 തവണ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി. 103 ടെസ്റ്റ് മല്‍സരം കളിച്ചിട്ടുള്ള ഹര്‍ഭജന്‍ 25 തവണ അഞ്ചു വിക്കറ്റ് നേട്ടം.

പരമ്പര വിജയം ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സ് ലീഡ്. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 400 റണ്‍സിനെതിരെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 451 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഓപ്പണര്‍ മുരളി വിജയിന്റെയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും സെഞ്ചുറികളുടെ കരുത്തിലാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ തേരോട്ടം. കരിയറിലെ എട്ടാം ടെസ്റ്റ് സെഞ്ചുറി കുറിച്ച വിജയ് 136 റണ്‍സെടുത്ത് പുറത്തായി. 15-ാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയ കോഹ്ലി 147 റണ്‍സോടെ പുറത്താകാതെ നില്‍ക്കുന്നു. 30 റണ്‍സുമായി ജയന്ത് യാദവാണ് കൂട്ട്. ഇംഗ്ലണ്ടിനായി മോയിന്‍ അലി, ജോ റൂട്ട്, ആദില്‍ റഷീദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ഒന്നിന് 146 റണ്‍സെന്ന നിലയില്‍ ഇന്ന് ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യയ്ക്ക് റണ്ണെടുക്കും മുമ്പേ ചേതേശ്വര്‍ പൂജാരയെ നഷ്ടമായി. ആദില്‍ റഷീദിനായിരുന്നു വിക്കറ്റ്. തുടര്‍ന്ന് ക്രീസില്‍ ഒരുമിച്ച കോഹ്‌ലിയും വിജയും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തു. മൂന്നാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 116 റണ്‍സ്. വിജയ് (136), കരുണ്‍ നായര്‍ (13), പാര്‍ഥിവ് പട്ടേല്‍ (15), ആര്‍.അശ്വിന്‍ല (0) എന്നിവര്‍ ചെറിയ ഇടവേളകളില്‍ പുറത്തായെങ്കിലും ഏഴാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയ്‌ക്കൊപ്പവും പിരിയാത്ത എട്ടാം വിക്കറ്റില്‍ ജയന്ത് യാദവിനൊപ്പവും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത കോഹ്‌ലി ഇന്ത്യയ്ക്ക് നിര്‍ണായക ലീഡ് സമ്മാനിച്ചു.

ജഡേജ 25 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ കോഹ്‌ലി ടെസ്റ്റിലെ 15- സെഞ്ചുറിയും തികച്ചു. എട്ടാം വിക്കറ്റില്‍ കോഹ്‌ലി-ജയന്ത് യാദവ് സഖ്യം ഇതുവരെ 87 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.


ജയലളിതയുടെ മരണം പുറത്തുവിട്ടത് ദിവസങ്ങള്‍ കഴിഞ്ഞ്; മൃതദേഹം എംബാം ചെയ്‌തെന്ന് മാധ്യമങ്ങള്‍, ദുരൂഹതയായി മുഖത്തെ നാല് പാടുകള്‍, ശശികല തട്ടിപ്പുകാരിയെന്ന് അമ്മ ആരാധകര്‍

email ക്രിക്കറ്റ് ദൈവത്തിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ വിരാട് കോഹ്ലി, അശ്വിന്‍ വിക്കറ്റ് വേട്ടയില്‍ കപില്‍ ദേവിനൊപ്പം; ഇന്ത്യ പരമ്പര നേട്ടത്തിനരികെ, വാങ്കഡെയില്‍ തകര്‍ന്നടിയുന്നത് റെക്കോഡുകള്‍pinterest ക്രിക്കറ്റ് ദൈവത്തിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ വിരാട് കോഹ്ലി, അശ്വിന്‍ വിക്കറ്റ് വേട്ടയില്‍ കപില്‍ ദേവിനൊപ്പം; ഇന്ത്യ പരമ്പര നേട്ടത്തിനരികെ, വാങ്കഡെയില്‍ തകര്‍ന്നടിയുന്നത് റെക്കോഡുകള്‍0facebook ക്രിക്കറ്റ് ദൈവത്തിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ വിരാട് കോഹ്ലി, അശ്വിന്‍ വിക്കറ്റ് വേട്ടയില്‍ കപില്‍ ദേവിനൊപ്പം; ഇന്ത്യ പരമ്പര നേട്ടത്തിനരികെ, വാങ്കഡെയില്‍ തകര്‍ന്നടിയുന്നത് റെക്കോഡുകള്‍0google ക്രിക്കറ്റ് ദൈവത്തിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ വിരാട് കോഹ്ലി, അശ്വിന്‍ വിക്കറ്റ് വേട്ടയില്‍ കപില്‍ ദേവിനൊപ്പം; ഇന്ത്യ പരമ്പര നേട്ടത്തിനരികെ, വാങ്കഡെയില്‍ തകര്‍ന്നടിയുന്നത് റെക്കോഡുകള്‍0twitter ക്രിക്കറ്റ് ദൈവത്തിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ വിരാട് കോഹ്ലി, അശ്വിന്‍ വിക്കറ്റ് വേട്ടയില്‍ കപില്‍ ദേവിനൊപ്പം; ഇന്ത്യ പരമ്പര നേട്ടത്തിനരികെ, വാങ്കഡെയില്‍ തകര്‍ന്നടിയുന്നത് റെക്കോഡുകള്‍
  • Loading…