• തുര്‍ക്കിയില്‍നിന്നും ദുല്‍ഖറിന് ആരാധികമാര്‍; വീഡിയോ പങ്കുവച്ച് താരം; സമ്മാനം ഒരുക്കുന്നുണ്ടെന്നും ആരാധിക

  Date : December 12th, 2016

  കേരളത്തിലെ പെണ്‍കുട്ടികള്‍ക്കുമാത്രമല്ല, അങ്ങ് തുര്‍ക്കിയില്‍വരെ ദുല്‍ഖറിന് ആരാധകരുണ്ട്. ഇവരുടെ അഭിനന്ദനപ്രവാഹത്തില്‍ മതിമറന്നിരിക്കുകയാണ് താരമിപ്പോള്‍. ട്വിറ്ററിലൂടെയാണ് ദുല്‍ഖര്‍ ഇതു വെളിപ്പെടുത്തിയത്. തുര്‍ക്കിഷ് ആരാധികമാരുടെ വീഡിയോയും ദുല്‍ഖര്‍ ട്വിറ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

  ദുല്‍ഖറിന്റെ കടുത്ത ആരാധകരാണെന്നും ഈ വീഡിയോയിലൂടെ ദുല്‍ഖറിനെ സന്തോഷിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഒരു ആരാധിക പറയുന്നു. ദുല്‍ഖറിന്റെ പുതിയ സിനിമയുടെ ട്രെയ്‌ലന്‍ കണ്ടെന്നും ദുല്‍ഖറിനു വേണ്ടി ഒരു സമ്മാനം ഒരുക്കുന്നുണ്ടെന്നും ഇനം എന്ന ആരാധിക പറയുന്നു. ദുല്‍ഖറിനെ തുര്‍ക്കിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് ഇനം അവസാനിപ്പിക്കുന്നത്.

  താന്‍ ദുല്‍ഖറിന്റെ ഏറ്റവും വലിയ ഫാനാണെന്നാണ് മറ്റൊരു തുര്‍ക്കിഷ് പെണ്‍കുട്ടി പറയുന്നത്. ദുല്‍ഖറിനെ ഏറെ സ്‌നേഹിക്കുന്നു. ഏറ്റവും വലിയ സ്വപ്‌നം ദുല്‍ഖറിനെ നേരില്‍ കാണുകയെന്നതാണ്. ചാര്‍ലി, വിക്രമാദിത്യന്‍, കലി തുടങ്ങിയ സിനിമകള്‍ ഏറെ ഇഷ്ടമാണ്. ഈ സിനിമകള്‍ കാണുന്നത് ഏറെ സന്തോഷകരമാണെന്നും ആരാധികമാര്‍ പറയുന്നു. മിക്കവരും ദുല്‍ഖറിനെ അടുത്തു തന്നെ നേരിട്ടു കാണാനാവും എന്ന ആഗ്രഹം പങ്കുവച്ചുകൊണ്ടാണ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

  Email this to someonePin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter
 • G.M