ജയലളിതയുടെ മരണം: ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം; ശശികല മറുപടി പറയണം: പൊട്ടിത്തെറിച്ച് മന്‍സൂര്‍ അലി ഖാന്‍

Date : December 12th, 2016

നടി ഗൗതമിക്കു പിന്നാലെ ജയലളിതയുടെ മരണത്തില്‍ ഗുരുതരമായ ആരോപണങ്ങളുമായി നടന്‍ മന്‍സൂര്‍ അലി ഖാന്‍. മരണം സംബന്ധിച്ച ദുരൂഹതകള്‍ക്ക് ശശികല മറുപടി പറയണമെന്നും, അപ്പോളോ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും താരം ആവശ്യപ്പെട്ടു. നൂറ് വയസ്സിനപ്പുറവും ജീവിക്കേണ്ടിയിരുന്ന ആളായിരുന്നു ജയലളിത, നാല് തവണ ഞാന്‍ അമ്മയെ സന്ദര്‍ശിക്കാന്‍ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

അപ്പോളോയിലെ രണ്ടാം നില വരെ പ്രവേശിപ്പിക്കും. ഗവര്‍ണര്‍ക്ക് പോലും ചികിത്സയില്‍ കഴിയുന്ന ജയലളിതയെ കാണാന്‍ അനുമതിയില്ല അപ്പോള്‍ പിന്നെ നമ്മുക്ക് എങ്ങനെ അനുമതി കിട്ടും. പല ചലച്ചിത്രതാരങ്ങളും കാണാന്‍ ശ്രമിച്ചെങ്കിലും അനുമതി കിട്ടിയില്ല. സ്വന്തക്കാരെ ആരെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ ഐസിയു വാര്‍ഡിലെ കണ്ണാടിച്ചില്ലിലൂടെ കാണാന്‍ സാധിക്കും. അവരുടെ അസുഖ വിവരങ്ങള്‍ പുറത്തുവന്നതിലും സംശയമുണ്ട്.

mansoor ജയലളിതയുടെ മരണം: ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം; ശശികല മറുപടി പറയണം: പൊട്ടിത്തെറിച്ച് മന്‍സൂര്‍ അലി ഖാന്‍

Mansoor Ali Khan in Lollu Dada Parak Parak New Stills

ജയലളിതയുടെ മരണത്തിലെ ദുരൂഹത നീങ്ങണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പോയസ് ഗാര്‍ഡനിലെയും അപ്പോളോയിലെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം. ആശുപത്രി ഉടമ പ്രതാപ് റെഡ്ഡിയും ശശികലയും മറുപടി പറയണം. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചവരെ അവര്‍ ഒരിക്കല്‍ പുറത്താക്കിയതാണ്. അവരെ ജയിലില്‍ അടച്ചതാണ്. അവരെല്ലാമാണ് മരിച്ചപ്പോള്‍ ചുറ്റും നിന്നത്. ജയലളിതയുടെ മരണത്തിന് ശേഷം ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ജയലളിതയ്ക്ക് സ്വന്തമായി ആരുമില്ല. അതിനാല്‍ ജനങ്ങള്‍ ഇക്കാര്യത്തില്‍ രംഗത്ത് വരണം. ശശികലയാണല്ലോ ജയലളിതയെ അഡ്മിറ്റ് ചെയ്തത്. പ്രസവവും ശസ്ത്രക്രിയയും ഉള്‍പ്പെടെ ആശുപത്രിയില്‍ ചിത്രീകരിക്കാറുണ്ട്. എന്നാല്‍ ജയലളിതയുടെ വീഡിയോയും ചിത്രവും ആശുപത്രിയില്‍ നിന്ന് പുറത്തുവിട്ടിട്ടില്ല.

email ജയലളിതയുടെ മരണം: ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം; ശശികല മറുപടി പറയണം: പൊട്ടിത്തെറിച്ച് മന്‍സൂര്‍ അലി ഖാന്‍pinterest ജയലളിതയുടെ മരണം: ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം; ശശികല മറുപടി പറയണം: പൊട്ടിത്തെറിച്ച് മന്‍സൂര്‍ അലി ഖാന്‍0facebook ജയലളിതയുടെ മരണം: ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം; ശശികല മറുപടി പറയണം: പൊട്ടിത്തെറിച്ച് മന്‍സൂര്‍ അലി ഖാന്‍0google ജയലളിതയുടെ മരണം: ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം; ശശികല മറുപടി പറയണം: പൊട്ടിത്തെറിച്ച് മന്‍സൂര്‍ അലി ഖാന്‍0twitter ജയലളിതയുടെ മരണം: ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം; ശശികല മറുപടി പറയണം: പൊട്ടിത്തെറിച്ച് മന്‍സൂര്‍ അലി ഖാന്‍
  • Loading…