ബ്ലാസ്റ്റേഴ്‌സ് കൊമ്പന്റെ ‘പാപ്പാന്‍’ ഗോളടിക്കുന്ന വീഡിയോ യുട്യൂബില്‍ ഹിറ്റ്, പരിശീലക വേഷത്തില്‍ സ്റ്റീവ് കോപ്പല്‍ പതുങ്ങി നില്‍ക്കുമെങ്കിലും കളിക്കളത്തില്‍ പുലിക്കുട്ടിയാണ് !!!

Date : December 15th, 2016

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് എന്ന കൊമ്പന്റെ ‘പാപ്പാന്‍’ സ്റ്റീവ് കോപ്പല്‍ ഗോളടിക്കുന്ന വീഡിയോ യുട്യൂബില്‍ ഹിറ്റ്. ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായിരുന്ന കാലത്തെ വിഡിയോ ഇപ്പോള്‍ പുതുതരംഗം സൃഷ്ടിക്കുന്നത്. വിങ്ങറെന്ന നിലയിലുള്ള കോപ്പലിന്റെ സുന്ദരന്‍ ഗോളുകളും അതിലേറെ ചന്തമുള്ള ഗോള്‍ അസിസ്റ്റുകളും നിറം ചാര്‍ത്തുന്നതാണ് വിഡിയോ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള താരരാജാക്കന്‍മാര്‍ പില്‍ക്കാലത്ത് വിഖ്യാതമാക്കിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഏഴാം നമ്പര്‍ ജഴ്‌സിയായിരുന്നു യുണൈറ്റഡില്‍ ‘പാപ്പാന്റേത്’.

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മല്‍സരങ്ങള്‍ നടക്കുമ്പോള്‍ ഡഗ്ഔട്ടിനു സമീപം പൂച്ചക്കുട്ടിയേപ്പോലെ പതുങ്ങിനില്‍ക്കുന്ന ആശാനല്ല ഈ വിഡിയോയിലുള്ള സ്റ്റീവ് കോപ്പല്‍. വേഗം കൊണ്ടും പന്തടക്കം കൊണ്ടും എതിരാളികളെ കബളിപ്പിക്കുന്ന ഈ ഏഴാം നമ്പറുകാരന്‍ നമ്മുടെ കോപ്പല്‍ തന്നെയാണോ എന്ന് ആരാധകര്‍ക്ക് തോന്നിയാല്‍ അതില്‍ അതിശയമില്ല. അത്രകണ്ട് വ്യത്യാസമുണ്ട് ഇന്നത്തെ സീറ്റ് കോപ്പലും വിഡിയോയിലുള്ള യുവത്വം തുളുമ്പുന്ന കോപ്പലും തമ്മില്‍.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എണ്ണം പറഞ്ഞ വിങ്ങര്‍മാരിലൊരാളായിരുന്ന കോപ്പല്‍ 1975നും 1983നും ഇടയില്‍ 322 മല്‍സരങ്ങളില്‍ ചുവന്ന ചെകുത്താന്‍മാര്‍ക്കായി ബൂട്ടണിഞ്ഞു. 53 ഗോളുകളും നേടി. ഗോളടിക്കുക എന്നതിനേക്കാള്‍ എതിര്‍പ്രതിരോധം പിളര്‍ത്തി മുന്നേറ്റനിരയ്ക്ക് പന്തെത്തിക്കുന്നതിലായിരുന്നു താരമെന്ന നിലയില്‍ കോപ്പലിന്റെ മിടുക്ക്. ഇക്കാലയളവില്‍ ഇംഗ്ലണ്ടിനായി 42 മല്‍സരങ്ങളിലും കോപ്പല്‍ ബൂട്ടുകെട്ടി. നേടിയത് ഏഴു ഗോളുകള്‍.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”big” cover_photo=”show” locale=”en_US”]
പരുക്കിനേത്തുടര്‍ന്ന് 28വയസില്‍ അകാലത്തില്‍ ബൂട്ടഴിക്കേണ്ടി വന്നെങ്കിലും പരിശീലകനെന്ന നിലയില്‍ പൂര്‍വാധികം ശക്തിയോടെ കോപ്പല്‍ കളത്തിലേക്ക് തിരിച്ചുവരുന്നതും പിന്നീട് കണ്ടു. എടുത്തുപറയാന്‍ താരങ്ങളൊന്നുമില്ലാത്ത ക്രിസ്റ്റല്‍ പാലസ്, റെഡിങ് തുടങ്ങിയ ടീമുകളെ ഒന്നാം ഡിവിഷനിലേക്ക് കൈപിടിച്ചുയര്‍ത്തിയ കോപ്പല്‍ പരിശീലകനെന്ന നിലയിലും ഇംഗ്ലീഷ് ഫുട്‌ബോളില്‍ വ്യക്തിമുദ്ര ചാര്‍ത്തി. 30 വര്‍ഷത്തെ ഫുട്‌ബോള്‍ പരിശീലന കാലത്ത് മാഞ്ചസ്റ്റര്‍ സിറ്റി, ബ്രിസ്റ്റോള്‍ സിറ്റി, പോര്‍ട്‌സ്മൗത്ത് തുടങ്ങിയ ടീമുകളേയും പരിശീലിപ്പിച്ചു.


ക്രിക്കറ്റ് ദൈവം കേരള ബ്ലാസ്റ്റേഴ്സിന്റെ ചങ്കാണെന്ന് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍; കേരളത്തിന്റെ നേട്ടങ്ങളില്‍ സച്ചിന്റെ സാന്നിധ്യം വലിയ ഘടകം,ദൈവം ഒപ്പം നിന്ന് കൈയ്യടിക്കുന്നത് ടീമിന്റെ ഭാഗ്യം

email ബ്ലാസ്റ്റേഴ്‌സ് കൊമ്പന്റെ 'പാപ്പാന്‍' ഗോളടിക്കുന്ന വീഡിയോ യുട്യൂബില്‍ ഹിറ്റ്, പരിശീലക വേഷത്തില്‍ സ്റ്റീവ് കോപ്പല്‍ പതുങ്ങി നില്‍ക്കുമെങ്കിലും കളിക്കളത്തില്‍ പുലിക്കുട്ടിയാണ് !!!pinterest ബ്ലാസ്റ്റേഴ്‌സ് കൊമ്പന്റെ 'പാപ്പാന്‍' ഗോളടിക്കുന്ന വീഡിയോ യുട്യൂബില്‍ ഹിറ്റ്, പരിശീലക വേഷത്തില്‍ സ്റ്റീവ് കോപ്പല്‍ പതുങ്ങി നില്‍ക്കുമെങ്കിലും കളിക്കളത്തില്‍ പുലിക്കുട്ടിയാണ് !!!0facebook ബ്ലാസ്റ്റേഴ്‌സ് കൊമ്പന്റെ 'പാപ്പാന്‍' ഗോളടിക്കുന്ന വീഡിയോ യുട്യൂബില്‍ ഹിറ്റ്, പരിശീലക വേഷത്തില്‍ സ്റ്റീവ് കോപ്പല്‍ പതുങ്ങി നില്‍ക്കുമെങ്കിലും കളിക്കളത്തില്‍ പുലിക്കുട്ടിയാണ് !!!0google ബ്ലാസ്റ്റേഴ്‌സ് കൊമ്പന്റെ 'പാപ്പാന്‍' ഗോളടിക്കുന്ന വീഡിയോ യുട്യൂബില്‍ ഹിറ്റ്, പരിശീലക വേഷത്തില്‍ സ്റ്റീവ് കോപ്പല്‍ പതുങ്ങി നില്‍ക്കുമെങ്കിലും കളിക്കളത്തില്‍ പുലിക്കുട്ടിയാണ് !!!0twitter ബ്ലാസ്റ്റേഴ്‌സ് കൊമ്പന്റെ 'പാപ്പാന്‍' ഗോളടിക്കുന്ന വീഡിയോ യുട്യൂബില്‍ ഹിറ്റ്, പരിശീലക വേഷത്തില്‍ സ്റ്റീവ് കോപ്പല്‍ പതുങ്ങി നില്‍ക്കുമെങ്കിലും കളിക്കളത്തില്‍ പുലിക്കുട്ടിയാണ് !!!