• ചിത്രയെ ഞെട്ടിച്ച പാട്ടുകാരി; കുഞ്ഞു പെണ്‍കുട്ടിയുടെ ‘മഞ്ഞള്‍ പ്രസാദം’ യു ട്യൂബില്‍ സൂപ്പര്‍ഹിറ്റ്; കേട്ടുനോക്കൂ എത്ര സുന്ദരമാണിത്

  Date : December 19th, 2016

  നഖക്ഷതങ്ങള്‍ എന്ന ചിത്രത്തില്‍ മോനിഷയും വിനീതും രംഗത്തെത്തിയ ‘മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി’യെന്ന ഗാനം കേള്‍ക്കാത്ത മലയാളികള്‍ ചുരുക്കമാണ്. എന്നാല്‍, ഈ പാട്ട് മറ്റൊരാള്‍ പാടിയതു ചിത്ര ഫേസ്ബുക്ക് പേജിലൂടെ അടുത്തിടെ ഷെയര്‍ ചെയ്തു. അക്ഷരങ്ങള്‍ ഒപ്പിച്ചൊപ്പിച്ചു പറയാന്‍ മാത്രം പ്രായമുള്ള ഒരു കൊച്ചു മിടുക്കിയാണ് ഈ പാട്ടുപാടിയിരിക്കുന്നത്. വലിയ പൊട്ട് കവിളിലും നെറ്റിയിലും തൊട്ട് സ്വന്തമായി കൈ കൊണ്ടു താളമിട്ടാണു മഞ്ഞള്‍ പ്രസാദവും എന്ന പാട്ട് ഈ കൊച്ചു മിടുക്കി പാടിയിരിക്കുന്നത്.

  ഏതാണീ കുട്ടിയെന്ന് അറിയില്ലെങ്കിലും യുട്യൂബിലെ ട്രെന്‍ഡിന്‍ വീഡിയോകളില്‍ ഒന്നാണിത്. ആരോ ചിത്രയ്ക്ക് അയച്ചു കൊടുത്തതാണിത്. ചിത്ര ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വിഡിയോ 12,000ല്‍ അധികം പ്രാവശ്യമാണു ഷെയര്‍ ചെയ്യപ്പെട്ടത്. ഗായകന്‍ ശ്രീനിവാസും കൊച്ചുമിടുക്കിയുടെ പാട്ട് കേട്ട് അമ്പരന്നിരിക്കുകയാണ്. നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലേതാണീ പാട്ട്. ഒഎന്‍വി കുറുപ്പ് എഴുതി ബോംബെ രവി ഈണമിട്ട പാട്ടിന് ചിത്രയെ തേടി ദേശീയ ചലച്ചിത്ര പുരസ്‌കാരവും എത്തിയിരുന്നു

  മോഹന്‍ലാലിന്റെ സിനിമകള്‍ ദിലീപ് ഫാന്‍സുകാര്‍ കൂവി തോല്‍പ്പിക്കുമോ? ദിലീപ്-കാവ്യ വിവാഹത്തിനു പിന്നാലെ വിവാദങ്ങള്‍ ഒഴിയുന്നില്ല; പുതിയ വെളിപ്പെടുത്തലുകള്‍

  Email this to someonePin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter
 • G.M