വിദ്യാര്‍ഥികള്‍ക്കൊപ്പം കാളിദാസിന്റെ മാസ് സെല്‍ഫി; കഴിവുള്ളതുകൊണ്ടാണു നായകനാക്കിയതെന്ന് എബ്രിഡ് ഷൈന്‍; കേരളവര്‍മ കോളജിനെ കൈയിലെടുത്ത് യുവനായകന്‍

Date : December 22nd, 2016

കേരളവര്‍മയില്‍ യൂണിയന്‍ കലോത്സവത്തിന് എത്തിയ കാളിദാസ് ജയറാം വിദ്യാര്‍ഥികളെ കൈയിലെടുത്തു. കാളിദാസ് നായകനാകുന്ന പൂമരത്തിന്റെ സംവിധായകന്‍ എബ്രിഡ് ഷൈനും ഒപ്പമുണ്ടായിരുന്നു. കോളജ് യൂണിയന്‍ നേതൃത്വം നല്‍കുന്ന കലോത്സവത്തിന് എത്തിയതായിരുന്നു കാളിദാസ്. കുട്ടികള്‍ക്കൊപ്പം മാസ് സെല്‍ഫിയെടുത്തും ഒറ്റയ്‌ക്കൊറ്റയ്ക്കു വന്ന പെണ്‍കുട്ടികളെ നിരാശപ്പെടുത്താതെയും ഇന്നലെ യുവനായകന്‍ കോളജിനെ ഉത്സവത്തിലാക്കി.

നായകനായ തമിഴില്‍ രണ്ടു ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് കാളിദാസന്‍ മലയാളത്തില്‍ അരങ്ങേറുന്നത്. ജയറാമിന്റെ മകനായ കാളിദാസന്‍ എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലും കാളിദാസന്‍ അഭിനയിച്ചു.
എന്റെ വീട് അപ്പൂന്റേം എന്ന സിനിമയിലെ അഭിനയത്തിന് ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം കാളിദാസന് ലഭിച്ചിരുന്നു.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”600″ height=”220″ header=”small” cover_photo=”show” locale=”en_US”]

ഓഡിഷനിലൂടെ കേരളത്തിലെ കാമ്പസുകളില്‍ നിന്ന് പ്രതിഭാധനരായ വലിയൊരു നിര ചിത്രത്തിന്റെ ഭാഗമാകുന്നു്. കാളിദാസ് ജയറാം ഒഴികെ ഭൂരിഭാഗം അഭിനേതാക്കളും പുതുമുഖങ്ങളായിരിക്കുമെന്ന് എബ്രിഡ് ഷൈന്‍ പറഞ്ഞു. ഈ മാസം പന്ത്രിനാണ് പൂജ. നായകകഥാപാത്രത്തിന് യോജിക്കുന്ന മുഖം തേടിയുള്ള യാത്രയ്‌ക്കൊടുവിലാണ് കാളിദാസനിലെത്തിയതെന്നു സംവിധായകന്‍ പറഞ്ഞു.

email വിദ്യാര്‍ഥികള്‍ക്കൊപ്പം കാളിദാസിന്റെ മാസ് സെല്‍ഫി; കഴിവുള്ളതുകൊണ്ടാണു നായകനാക്കിയതെന്ന് എബ്രിഡ് ഷൈന്‍; കേരളവര്‍മ കോളജിനെ കൈയിലെടുത്ത് യുവനായകന്‍pinterest വിദ്യാര്‍ഥികള്‍ക്കൊപ്പം കാളിദാസിന്റെ മാസ് സെല്‍ഫി; കഴിവുള്ളതുകൊണ്ടാണു നായകനാക്കിയതെന്ന് എബ്രിഡ് ഷൈന്‍; കേരളവര്‍മ കോളജിനെ കൈയിലെടുത്ത് യുവനായകന്‍0facebook വിദ്യാര്‍ഥികള്‍ക്കൊപ്പം കാളിദാസിന്റെ മാസ് സെല്‍ഫി; കഴിവുള്ളതുകൊണ്ടാണു നായകനാക്കിയതെന്ന് എബ്രിഡ് ഷൈന്‍; കേരളവര്‍മ കോളജിനെ കൈയിലെടുത്ത് യുവനായകന്‍0google വിദ്യാര്‍ഥികള്‍ക്കൊപ്പം കാളിദാസിന്റെ മാസ് സെല്‍ഫി; കഴിവുള്ളതുകൊണ്ടാണു നായകനാക്കിയതെന്ന് എബ്രിഡ് ഷൈന്‍; കേരളവര്‍മ കോളജിനെ കൈയിലെടുത്ത് യുവനായകന്‍0twitter വിദ്യാര്‍ഥികള്‍ക്കൊപ്പം കാളിദാസിന്റെ മാസ് സെല്‍ഫി; കഴിവുള്ളതുകൊണ്ടാണു നായകനാക്കിയതെന്ന് എബ്രിഡ് ഷൈന്‍; കേരളവര്‍മ കോളജിനെ കൈയിലെടുത്ത് യുവനായകന്‍