ഐഎസ്എല്‍ കളി നടന്നത് കളത്തിനു പുറത്ത്; ഫുട്ബോള്‍ മാമാങ്കത്തില്‍ കള്ളപ്പണം വെളുപ്പിച്ചു, റഫറിമാര്‍ നല്ല ടീമുകളെ തോല്‍പിച്ചു, കേരളത്തെ ഫൈനലില്‍ എത്തിച്ചത് നിത അംബാനി

Date : December 25th, 2016

ഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗെന്ന ഐ.എസ്.എല്‍ ഫുട്ബോള്‍ മാമാങ്കം കള്ളപ്പണത്തെ വെളുപ്പിക്കുന്നതിനുള്ള വേദിയായി മാറിയെന്ന് റിപ്പോര്‍ട്ട്. ഐ.എസ്.എല്ലിന്റെ സെമിഫൈനല്‍ മുതല്‍ ആഢംബര ക്ലബുകള്‍ തമ്മിലുള്ള ഒത്തുകളിയും ചൂതാട്ടവുമാണ് നടന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കഥയറിയാതെ കാണികള്‍ കളി കണ്ടപ്പോള്‍ ഇഷ്ട ടീമുകള്‍ക്കുവേണ്ടി നടത്തിയത് കോടികളുടെ വാതുവയപ്പാണ്.

പലപ്പോഴും വാതുവയ്പ്പ് നടന്നെന്ന് വിശ്വസിക്കേണ്ട പല സംഭവങ്ങളും കളികള്‍ക്കിടെ അരങ്ങേറി. ചില താരങ്ങളെ കളിപ്പിക്കരുതെന്ന് മാനേജ്മെന്റ് കോച്ചുമാര്‍ക്ക് കൃത്യമായി നിര്‍ദേശം നല്‍കിയിരുന്നു. ചില കളികളില്‍ റഫറിമാരുടെ മോശം തീരുമാനങ്ങള്‍, ഐ.എസ്.എല്ലിന്റെ തലപ്പത്തിരിക്കുന്ന നിത അംബാനിയുടെ അമിതമായ ബ്ലാസ്റ്റേഴ്സ് സ്നേഹം, നിര്‍ണായക ഘട്ടത്തില്‍ പ്രധാനതാരങ്ങളെ പിന്‍വലിച്ചത് അങ്ങനെ നിരവധി സംഭവങ്ങള്‍ സെമിഫൈനല്‍ മുതല്‍ അരങ്ങേറിയെന്നാണ് റിപ്പോട്ടുകള്‍ പുറത്തുവരുന്നത്.

മാഴ്സലീഞ്ഞോ ടൂര്‍ണമെന്റിലെ ഏറ്റവും അപകടകാരിയായ താരം, കേരള ബ്ലാസ്റ്റേഴ്സ്- ഡല്‍ഹി ഡൈനാമോസ് നിര്‍ണായക സെമിഫൈനലില്‍ 11 മിനിറ്റ് ബാക്കി നില്‍ക്കെ പിന്‍വലിക്കപ്പെട്ടു. എതിര്‍ ടീമിന്റെ ആരാധകര്‍ പോലും ഈ തീരുമാനത്തെ ആശ്ചര്യത്തോടെയാണ് നോക്കിയത്. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്ന മലൂദ-മാഴ്സലീഞ്ഞോ സഖ്യം ഏതുനിമിഷവും ഗോള്‍ നേടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഡല്‍ഹി കോച്ചിന്റെ അമ്പരിപ്പിച്ച തീരുമാനം. ബ്ലാസ്റ്റേഴ്സ് തന്നെ ഫൈനലില്‍ എത്തണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ച് ഉറപ്പിച്ചതുപോലെയായിരുന്നു അന്നത്തെ മല്‍സരം.

മാഴ്സലീഞ്ഞോയ്ക്കു പകരം സീസണില്‍ ബെഞ്ചിലിരുന്ന് വേരുറച്ചുപോയ പെല്ലിസാരിയാണ് കളത്തിലെത്തിയത്. മാഴ്സലീഞ്ഞോ കയറിയതോടെ ഡല്‍ഹിയുടെ ശക്തി ചോര്‍ന്നു. ഷൂട്ടൗട്ടില്‍ പെല്ലിസാരി അടിച്ച പെനാല്‍റ്റി ആകാശത്തേക്ക് പോയതോടെ കാര്യങ്ങള്‍ക്ക് ഏറെക്കുറെ വ്യക്തതവന്നു. ഫുട്ബോളിന് വേരോട്ടം ഇല്ലാത്ത രാജ്യങ്ങളിലെ റഫറിമാരെയും ഇന്ത്യന്‍ റഫറിമാരെയും ഐ.എസ്.എല്ലില്‍ കൂടുതല്‍ ഉപയോഗിച്ചതിനുപിന്നിലും വ്യക്തമായ തീരുമാനങ്ങള്‍ ഉണ്ടായിരുന്നു. ഇത്തരം റഫറിമാരുടെ പല തീരുമാനങ്ങളും തെറ്റായിരുന്നെന്ന് പിന്നീട് വ്യക്തമായിരുന്നു. കാര്‍ഡുകള്‍ നല്‍കിയതും നല്‍കാത്തതും എല്ലാം ഇതില്‍ ഉള്‍പ്പെടും.

നിത അംബാനി അമിതമായി ബ്ലാസ്റ്റേഴ്സിനെ പിന്തുണച്ചതും വിമര്‍ശകരുടെ കണ്ണില്‍ കരടാവുകയാണ്. ഫൈനലില്‍ ഗ്രഹാം സ്റ്റാക്ക് കൊല്‍കത്തയുടെ പെനാല്‍ട്ടി കിക്ക് തടുത്തിട്ടപ്പോള്‍ ഇരുന്ന കസേരയില്‍നിന്ന് തുള്ളിച്ചാടി ആഘോഷിച്ച നിത അംബാനിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള ടീമിനെ പിന്തുണയ്ക്കാന്‍ സ്വാതന്ത്ര്യമുണ്ട്, പക്ഷേ ഒരു ടൂര്‍ണമെന്റിന്റെ തലപ്പത്തിരിക്കുന്ന ആള്‍ ഒരു ടീമിനുവേണ്ടി അമിതമായി താല്‍പര്യം കാണിക്കുമ്പോള്‍ കാഴ്ചക്കാര്‍ക്ക് മനസിലാകും കാര്യങ്ങളുടെ കിടപ്പ്.

nitha ഐഎസ്എല്‍ കളി നടന്നത് കളത്തിനു പുറത്ത്; ഫുട്ബോള്‍ മാമാങ്കത്തില്‍ കള്ളപ്പണം വെളുപ്പിച്ചു, റഫറിമാര്‍ നല്ല ടീമുകളെ തോല്‍പിച്ചു, കേരളത്തെ ഫൈനലില്‍ എത്തിച്ചത് നിത അംബാനി

വി.വി.ഐ.പി ബോക്സില്‍ ഇരുന്ന് കളികണ്ട അവര്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓരോ മുന്നേറ്റവും മതിമറന്ന് ആഘോഷിച്ചത് ക്യാമറ കണ്ണുകളില്‍ വ്യക്തമായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ ഗ്രാസ്റൂട്ട് ലെവല്‍ ട്രെയ്നിങ്ങിന് നേതൃത്വം നല്‍കുന്നവര്‍ റിലയന്‍സിന്റെ ജീവനക്കാര്‍ തന്നെ.

ഈ സീസണില്‍ ഗോവയെ തകര്‍ത്തതിനു പിന്നിലും ലോബികളായിരുന്നു. ഇത്തവണ പല തീരുമാനങ്ങളും ഗോവയ്ക്കെതിരായിരുന്നു, ദത്തരാജ് സാല്‍ഗോക്കറും, ശ്രീനിവാസ് ഡെംപോയും തങ്ങളുടെ ഷെയര്‍ വിറ്റതോടെ എഫ്.സി ഗോവയെ ഏറ്റെടുത്ത പുതിയ മാനേജ്മെന്റില്‍ ഗോവ ഫുട്ബോള്‍ അസോസിയേഷന് വലിയ താല്‍പര്യം ഇല്ലായിരുന്നു. ഗോവ ഫുട്ബോള്‍ അസോസിയേഷനും കൈയൊഴിഞ്ഞതോടെ ഐ.എസ്.എല്ലിലെ കള്ളക്കളികള്‍ക്കെതിരേ എന്നും ശബ്ദമുയര്‍ത്തി, തങ്ങളുടെ കണ്ണിലെ കരടായി മാറിയ സീക്കോയുടെ ടീമിനെതിരേ ഐ.എസ്.എല്‍ അധികാരികള്‍ പരസ്യമായി തന്നെ രംഗത്തുവന്ന് പണി കൊടുക്കുകയായിരുന്നു.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”big” cover_photo=”show” locale=”en_US”]

മോശം റഫറിയിങ് പലതവണ ചതിച്ച എഫ്.സി ഗോവ സീസണിലുടനീളം ഐ.എസ്.എല്‍ മാനേജ്മെന്റിന്റെ കടുത്ത എതിര്‍പ്പ് നേരിട്ടു,
മൂന്നുദിവസം മുന്‍പുനടന്ന സംഭവത്തിന്റെ പേരുപറഞ്ഞ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിന് തൊട്ടുമുമ്പ് ഗോവയുടെ രണ്ട് പ്രധാന വിദേശതാരങ്ങളെ സസ്പെന്‍ഡ് ചെയ്തതും അനീതിയായിരുന്നു. മൂന്നുദിവസത്തെ സമയം ലഭിച്ചിട്ടും അടുത്ത മത്സരത്തിന് തൊട്ടുമുന്‍പ് മാത്രം താരങ്ങളെ സസ്പെന്‍ഡ് ചെയ്ത നടപടിയിലൂടെ ഗോവയോടുള്ള വിരോധമായിരുന്നു പുറത്തുവന്നത്.

യോഗ്യനായിരുന്നിട്ടും ടൂര്‍ണമെന്റില്‍ ഉടനീളം ബെഞ്ചിലിരുന്ന ഒരു മലയാളി താരത്തെ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് കോച്ച് നിസഹായനാണ്, കരാറിനു ശേഷം മാനേജ്മെന്റുമായി തുകയുടെ കാര്യത്തില്‍ ചെറിയ സംസാരം ഉണ്ടായി, അതിന്റെ പേരില്‍ പകരക്കാരനായി പോലും കളത്തില്‍ ഇറക്കരുതെന്നാണ് കോച്ചിന് കിട്ടിയ നിര്‍ദേശം. ഐ.എസ്.എല്ലില്‍ മാനേജ്മെന്റ് ഒരുക്കിവച്ച കളിക്കാര്‍ക്ക് തന്ത്രങ്ങള്‍ പകര്‍ന്ന് നല്‍കുക എന്നതില്‍ അപ്പുറം കോച്ചിന് റോള്‍ കുറവാണ്, ആര് കളിക്കണം ആര് കളിക്കരുത് എന്ന കാര്യത്തില്‍ പോലും കോച്ചുമാര്‍ക്ക് മാനേജ്മെന്റിന് വഴങ്ങേണ്ടി വന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.


മുകേഷ് അംബാനിയുമായുള്ള പ്രണയം സാഹസം നിറഞ്ഞതായിരുന്നുവെന്ന് നിത; പ്രണയം പൂത്തുലഞ്ഞത് ഡബിള്‍ ഡെക്കര്‍ ബസില്‍, ധീരുഭായ് അംബാനി ഫോണ്‍ വിളിച്ചപ്പോള്‍ പൂവാലനെന്നു കരുതി കട്ട് ചെയ്‌തെന്നും നിത

email ഐഎസ്എല്‍ കളി നടന്നത് കളത്തിനു പുറത്ത്; ഫുട്ബോള്‍ മാമാങ്കത്തില്‍ കള്ളപ്പണം വെളുപ്പിച്ചു, റഫറിമാര്‍ നല്ല ടീമുകളെ തോല്‍പിച്ചു, കേരളത്തെ ഫൈനലില്‍ എത്തിച്ചത് നിത അംബാനിpinterest ഐഎസ്എല്‍ കളി നടന്നത് കളത്തിനു പുറത്ത്; ഫുട്ബോള്‍ മാമാങ്കത്തില്‍ കള്ളപ്പണം വെളുപ്പിച്ചു, റഫറിമാര്‍ നല്ല ടീമുകളെ തോല്‍പിച്ചു, കേരളത്തെ ഫൈനലില്‍ എത്തിച്ചത് നിത അംബാനി0facebook ഐഎസ്എല്‍ കളി നടന്നത് കളത്തിനു പുറത്ത്; ഫുട്ബോള്‍ മാമാങ്കത്തില്‍ കള്ളപ്പണം വെളുപ്പിച്ചു, റഫറിമാര്‍ നല്ല ടീമുകളെ തോല്‍പിച്ചു, കേരളത്തെ ഫൈനലില്‍ എത്തിച്ചത് നിത അംബാനി0google ഐഎസ്എല്‍ കളി നടന്നത് കളത്തിനു പുറത്ത്; ഫുട്ബോള്‍ മാമാങ്കത്തില്‍ കള്ളപ്പണം വെളുപ്പിച്ചു, റഫറിമാര്‍ നല്ല ടീമുകളെ തോല്‍പിച്ചു, കേരളത്തെ ഫൈനലില്‍ എത്തിച്ചത് നിത അംബാനി0twitter ഐഎസ്എല്‍ കളി നടന്നത് കളത്തിനു പുറത്ത്; ഫുട്ബോള്‍ മാമാങ്കത്തില്‍ കള്ളപ്പണം വെളുപ്പിച്ചു, റഫറിമാര്‍ നല്ല ടീമുകളെ തോല്‍പിച്ചു, കേരളത്തെ ഫൈനലില്‍ എത്തിച്ചത് നിത അംബാനി
  • Loading…