വണ്‍, ടൂ, ത്രീ…വാവിട്ട ആ വാക്കുകള്‍ മണിആശാനെ ഇനിയും വേട്ടയാടും; പുലര്‍ച്ചെ വീട് വളഞ്ഞ് അറസ്റ്റ് തുടര്‍ന്ന് 44 ദിവസം ജയില്‍വാസം, ഇടുക്കിയില്‍ നിന്ന് ഓടിച്ച് ജാമ്യം, ഇപ്പോള്‍ മന്ത്രി സ്ഥാനവും കോടതി തുലാസിലാക്കി

Date : December 25th, 2016

 

ഇടുക്കി: ‘ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി. 13 പേര്‍. വണ്‍, ടൂ, ത്രീ, ഫോര്‍… ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത്, ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു’ -2012 മേയ് 25ന് തൊടുപുഴ മണക്കാട് സി.പി.എം ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തില്‍ അണികള്‍ കൈയടിച്ചു കൊടുത്ത ഈ വാക്കുകള്‍ തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ കുരുക്കാകുമെന്ന് ഇപ്പോള്‍ വൈദ്യുതി മന്ത്രിയായ എം.എം. മണി ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെ രാഷ്ട്രീയ കേരളം പ്രതിക്കൂട്ടില്‍നിര്‍ത്തി വിചാരണ ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു മണിയുടെ തീപ്പൊരി പ്രസംഗം.

വണ്‍, ടൂ, ത്രീ പ്രസംഗമെന്ന പേരില്‍ പിന്നീട് വിവാദമായ ഈ വാക്കുകളാണ് മണിയെ ഒന്നര മാസത്തോളം ജയിലിലടച്ചത്. കാല്‍നൂറ്റാണ്ടിലധികം താന്‍ കൈയാളിയ പാര്‍ട്ടി ജില്ല സെക്രട്ടറി പദത്തില്‍നിന്ന് കുറച്ചുനാളത്തേക്കെങ്കിലും അകറ്റിനിര്‍ത്താനും അഴിയാത്ത നിയമക്കുരുക്കുകളിലേക്ക് വലിച്ചിഴക്കാനും അത് കാരണമായി.
ഇപ്പോള്‍ മന്ത്രിസ്ഥാനത്തത്തെിയിട്ടും നാലര വര്‍ഷം മുമ്പ് വാവിട്ടുപോയ ആ വാക്കുകള്‍ മണിയെയും പാര്‍ട്ടിയെയും വേട്ടയാടുകയാണ്.പ്രസംഗം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വിവാദം കത്തിപ്പടര്‍ന്നു. അഞ്ചേരി ബേബി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയെന്നാണ് പ്രസംഗത്തിലൂടെ മണി വെളിപ്പെടുത്തിയത്. തുടര്‍ന്ന്, അഞ്ചേരി ബേബി വധക്കേസില്‍ മണിയെ രണ്ടാം പ്രതിയാക്കി കേസെടുത്തു. 2012 നവംബര്‍ 21ന് പുലര്‍ച്ചെ കുഞ്ചിത്തണ്ണിയിലെ വീട് വളഞ്ഞ് മണിയെ പോലീസ് അറസ്റ്റ് ചെയ്തു. നിയമ നടപടികളത്തെുടര്‍ന്ന് ഏതാനും മാസം ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് ഇദ്ദേഹത്തെ മാറ്റിനിര്‍ത്തി. റിമാന്‍ഡ് തടവുകാരനായി പീരുമേട് സബ്ജയിലിലത്തെിയ മണി 44 ദിവസത്തിനു ശേഷമാണ് ജാമ്യം നേടി പുറത്തിറങ്ങിയത്.

യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല ബ്‌ളോക്ക് സെക്രട്ടറിയും ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റുമായിരുന്ന അഞ്ചേരി ബേബി 1982 നവംബര്‍ 13നാണ് കൊല്ലപ്പെട്ടത്. മാസങ്ങള്‍ നീണ്ട വിചാരണക്കൊടുവില്‍ കേസിലെ ഒമ്പത് പ്രതികളെയും തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. 2012 മേയ് 25ന് തൊടുപുഴ മണക്കാട്ട് നടത്തിയ പ്രസംഗത്തില്‍ എതിരാളികളെ പട്ടിക തയാറാക്കി വകവരുത്തിയെന്ന എം.എം. മണിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുനരാരംഭിച്ചത്.

അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബേബിയുടെ കുടുംബാംഗങ്ങള്‍ ഹൈകോടതിയെ സമീപിച്ചു. കോടതി നിര്‍ദേശപ്രകാരം ആലപ്പുഴ സി.ബി.സി.ഐ.ഡി ഡിവൈ.എസ്.പി സുനില്‍ കുമാറിന്റെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണ സംഘം 2015 നവംബര്‍ 18ന് നെടുങ്കണ്ടം ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ഉടുമ്പന്‍ചോല മാട്ടുതാവളം കരുണാകരന്‍ കോളനിയില്‍ കൈനകരി കുട്ടന്‍ എന്ന കുട്ടപ്പന്‍, അന്ന് സി.പി.എം ജില്ല സെക്രട്ടറിയായിരുന്ന എം.എം. മണി, എന്‍.ആര്‍ സിറ്റി സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ഒയ്യാരത്ത് ഒ.ജി. മദനന്‍ എന്നിവരായിരുന്നു യഥാക്രമം ഒന്നുമുതല്‍ മൂന്നുവരെ പ്രതികള്‍. ആദ്യം കുട്ടനെയും മദനനെയും 2012 നവംബര്‍ 21ന് പുലര്‍ച്ചെ കുഞ്ചിത്തണ്ണിയിലെ വീട്ടില്‍നിന്ന് എം.എം. മണിയെയും അറസ്റ്റ് ചെയ്തു. മുമ്പ് വെറുതെവിട്ട ഒമ്പത് പ്രതികളില്‍ ഒരാളായ സി.പി.എം മുന്‍ ഏരിയ സെക്രട്ടറി മോഹന്‍ദാസ് അന്വേഷണസംഘത്തിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഗൂഢാലോചനക്കേസിലായിരുന്നു അറസ്റ്റ്.

റിമാന്‍ഡ് തടവുകാരനായി പീരുമേട് സബ് ജയിലിലത്തെിയ മണി 44 ദിവസത്തിന് ശേഷമാണ് ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെ ജാമ്യം നേടി പുറത്തിറങ്ങിയത്. 2016 ജനുവരി 28ന് കേസ് തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. 2016 മാര്‍ച്ച് 29നാണ് തൊടുപുഴ കോടതിയില്‍ വിചാരണ ആരംഭിച്ചത്. അഡ്വ. സിബി ചേനപ്പാടിയായിരുന്നു സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍. ബേബിയെ വധിക്കാന്‍ ഗൂഢാലോചനയില്‍ പങ്കാളികളായ അന്നത്തെ സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍, അന്നത്തെ സി.ഐ.ടി.യു ജില്ല സെക്രട്ടറി എ.കെ. ദാമോദരന്‍, സേനാപതി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന വി.എം. ജോസഫ് എന്നിവരെയും പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹരജി നല്‍കി. പിന്നീട് രണ്ടുതവണ കേസ് പരിഗണിച്ചപ്പോഴും മണി ഹാജരായില്ല. തുടര്‍ന്ന് കോടതി താക്കീത് നല്‍കിയിരുന്നു. ഇതിനിടെ, മണി വൈദ്യുതി മന്ത്രിയായി ചുമതലയേറ്റു.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”big” cover_photo=”show” locale=”en_US”]

യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയതിന് പിന്നാലെ മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ മണി മന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടതില്ലെന്ന് സിപിഎം നേതാക്കള്‍ പറയുന്നത്. അതിനിടെ എം.എം മണിക്കെതിരെ യുവമോര്‍ച്ചയും യൂത്ത് കോണ്‍ഗ്രസും കോലം കത്തിക്കല്‍, കരിങ്കൊടി പ്രതിഷേധങ്ങളും ആരംഭിച്ചിട്ടുണ്ട്. വിവാദ പ്രസംഗത്തെ തുടര്‍ന്നാണ് അഞ്ചേരി ബേബി വധക്കേസില്‍ എം.എം മണി പ്രതിയാകുന്നതും അറസ്റ്റിലാകുന്നതും.തുടര്‍ന്ന് ഇന്ന് വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ട് മണിയെ പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. തുടര്‍ന്നാണ് കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ മണിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ വി എം സുധീരന്‍, രമേശ് ചെന്നിത്തല, ബിജെപി നേതാവ് ഒ.രാജഗോപാല്‍ എന്നിവരാണ് മണിയുടെ രാജി ആവശ്യപ്പെട്ടത്. എന്നാല്‍ നിയമസഭയിലേക്ക് മത്സരിച്ചപ്പോഴുള്ള കേസാണിതെന്നും അദ്ദേഹം രാജി വെക്കേണ്ട കാര്യമില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. പ്രസംഗത്തിന്റെ പേരില്‍ ഒരാളെ പ്രതിചേര്‍ക്കരുതെന്ന് ബാലു വധക്കേസില്‍ സുപ്രീംകോടതിയുടെ വിധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

mm-mani33 വണ്‍, ടൂ, ത്രീ...വാവിട്ട ആ വാക്കുകള്‍ മണിആശാനെ ഇനിയും വേട്ടയാടും; പുലര്‍ച്ചെ വീട് വളഞ്ഞ് അറസ്റ്റ് തുടര്‍ന്ന് 44 ദിവസം ജയില്‍വാസം, ഇടുക്കിയില്‍ നിന്ന് ഓടിച്ച് ജാമ്യം, ഇപ്പോള്‍ മന്ത്രി സ്ഥാനവും കോടതി തുലാസിലാക്കി

മന്ത്രി എം.എം മണി രാജി വെക്കേണ്ട സാഹചര്യമില്ലെന്ന് എസ്എന്‍ഡിപി യോഗം നേതാവ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. കേസില്‍ പ്രതിയായ നിരവധി പേര്‍ രാജ്യം ഭരിക്കുന്നുണ്ട്. കോടതി ശിക്ഷിച്ചാല്‍ മാത്രം മണി മന്ത്രിസ്ഥാനം രാജിവച്ചാല്‍ മതി. വണ്‍, ടു, ത്രീ മണ്ടത്തരം പറഞ്ഞ് മണിക്ക് പറ്റിയ അബദ്ധമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
<p>വിടുതല്‍ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തില്‍ അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും എം.എം.മണി മന്ത്രിസ്ഥാനം രാജിവെക്കണമെന്നും ഇല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെപിസിസി. പ്രസിഡന്റ് വി എം.സുധീരന്‍ വ്യക്തമാക്കി. കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനെ പ്രതിചേര്‍ത്തത് സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനുള്ള ശക്തമായ തിരിച്ചടിയാണെന്നും സുധീരന്‍ പറഞ്ഞു.
കോടതി വിധികൊണ്ട് തന്റെയൊരു രോമത്തിനു പോലും പ്രശ്‌നമില്ലെന്നും താനങ്ങനെ വഴങ്ങുന്ന ആളല്ലെന്നും മന്ത്രി എം.എം മണി വ്യക്തമാക്കി. കോടതി എങ്ങനെയാണ് വിധിച്ചതെന്നറിയില്ല. ഓരോ ജഡ്ജിമാരും വ്യാഖാനിക്കുന്നത് ഓരോന്നു പോലെയല്ലേ. ഈ കോടതിക്കപ്പുറവും കോടതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം പറയുമ്പോള്‍ താനങ്ങ് രാജിവെക്കാനിരിക്കുകയല്ലേ, വേറെ പണിയൊന്നുമില്ലേ, അതിനുള്ള വെള്ളം അങ്ങ് വാങ്ങിവച്ചാ മതിയെന്നും രാജി ആവശ്യത്തെ പരിഹസിക്കുകയും ചെയ്തു മണി.


ജോസ് കെ മാണിയുടെ അഴിമതിക്കഥകളും ലൈംഗിക ഇടപാടുകളും തുറന്നു കാട്ടി മാണിഗ്രൂപ്പില്‍ കലാപം; നേതൃത്വം നല്‍കുന്നത് പാര്‍ട്ടിയുടെ എംഎല്‍എമാര്‍, കെഎം മാണിയെ കുടുക്കിയത് മകന്‍ തന്നെയെന്നും സേവ് ഫോറം

email വണ്‍, ടൂ, ത്രീ...വാവിട്ട ആ വാക്കുകള്‍ മണിആശാനെ ഇനിയും വേട്ടയാടും; പുലര്‍ച്ചെ വീട് വളഞ്ഞ് അറസ്റ്റ് തുടര്‍ന്ന് 44 ദിവസം ജയില്‍വാസം, ഇടുക്കിയില്‍ നിന്ന് ഓടിച്ച് ജാമ്യം, ഇപ്പോള്‍ മന്ത്രി സ്ഥാനവും കോടതി തുലാസിലാക്കിpinterest വണ്‍, ടൂ, ത്രീ...വാവിട്ട ആ വാക്കുകള്‍ മണിആശാനെ ഇനിയും വേട്ടയാടും; പുലര്‍ച്ചെ വീട് വളഞ്ഞ് അറസ്റ്റ് തുടര്‍ന്ന് 44 ദിവസം ജയില്‍വാസം, ഇടുക്കിയില്‍ നിന്ന് ഓടിച്ച് ജാമ്യം, ഇപ്പോള്‍ മന്ത്രി സ്ഥാനവും കോടതി തുലാസിലാക്കി0facebook വണ്‍, ടൂ, ത്രീ...വാവിട്ട ആ വാക്കുകള്‍ മണിആശാനെ ഇനിയും വേട്ടയാടും; പുലര്‍ച്ചെ വീട് വളഞ്ഞ് അറസ്റ്റ് തുടര്‍ന്ന് 44 ദിവസം ജയില്‍വാസം, ഇടുക്കിയില്‍ നിന്ന് ഓടിച്ച് ജാമ്യം, ഇപ്പോള്‍ മന്ത്രി സ്ഥാനവും കോടതി തുലാസിലാക്കി0google വണ്‍, ടൂ, ത്രീ...വാവിട്ട ആ വാക്കുകള്‍ മണിആശാനെ ഇനിയും വേട്ടയാടും; പുലര്‍ച്ചെ വീട് വളഞ്ഞ് അറസ്റ്റ് തുടര്‍ന്ന് 44 ദിവസം ജയില്‍വാസം, ഇടുക്കിയില്‍ നിന്ന് ഓടിച്ച് ജാമ്യം, ഇപ്പോള്‍ മന്ത്രി സ്ഥാനവും കോടതി തുലാസിലാക്കി0twitter വണ്‍, ടൂ, ത്രീ...വാവിട്ട ആ വാക്കുകള്‍ മണിആശാനെ ഇനിയും വേട്ടയാടും; പുലര്‍ച്ചെ വീട് വളഞ്ഞ് അറസ്റ്റ് തുടര്‍ന്ന് 44 ദിവസം ജയില്‍വാസം, ഇടുക്കിയില്‍ നിന്ന് ഓടിച്ച് ജാമ്യം, ഇപ്പോള്‍ മന്ത്രി സ്ഥാനവും കോടതി തുലാസിലാക്കി