ബോക്‌സിക് ഡേ ടെസ്റ്റ്; തപ്പിത്തടഞ്ഞു പാകിസ്താന്‍; 145 റണ്‍സിന്റെ തകര്‍ച്ചയ്ക്കു പിന്നാലെ മഴ

Date : December 26th, 2016

ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ മഴക്കളി. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 50 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കുമ്പോഴേക്കും മഴ കളിമുടക്കി. ഓപണര്‍ അസ്ഹര്‍ അലി (66), ആസാദ് ഷഫീഖ് (4) എന്നിവരാണ് ക്രീസില്‍. ഉച്ചക്കുമുമ്പ് തന്നെ സന്ദര്‍ശകരുടെ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി ഓസീസ് കളിയുടെ ഗതി കൈയിലെടുത്തപ്പോഴാണ് മഴ വില്ലന്‍ വേഷമണിഞ്ഞത്.

ഉച്ചകഴിഞ്ഞ്, ചായക്കുശേഷം ഒരോവര്‍പോലും പന്തെറിയാനാവാതെ ആദ്യ ദിനത്തിലെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. നായകന്‍ മിസ്ബാഉള്‍ ഹഖിനെയും (11), വെറ്ററന്‍ താരം യൂനിസ്ഖാനെയും (21) എളുപ്പം പുറത്താക്കിയ ജാക്‌സന്‍ ബേഡ് ആതിഥേയര്‍ക്ക് മുന്‍തൂക്കം നല്‍കി. സമി അസ്ലം (9), ബാബര്‍ അസാം (23) എന്നിവരുടെ വിക്കറ്റുകളും പാകിസ്താന് നഷ്ടമായി. ജോഷ് ഹെയ്‌സല്‍വുഡ്, നഥാന്‍ ല്യോണ്‍ എന്നിവരാണ് വിക്കറ്റ് വീഴ്ത്തിയത്.

മൂന്ന് റണ്‍സുമായി നില്‍ക്കെ വിക്കറ്റിനുമുന്നില്‍ കുരുങ്ങിയ യൂനിസ്ഖാനെതിരെ അമ്പയര്‍ ഔട്ട് വിളിച്ചെങ്കിലും ഡി.ആര്‍.എസിലൂടെ ചോദ്യംചെയ്ത് ജീവന്‍ തിരിച്ചുപിടിച്ചു. പക്ഷേ, തപ്പിത്തടഞ്ഞ താരം, 59 പന്ത് നേരിട്ട് പുറത്തായി. പിന്നാലെയത്തെിയ മിസ്ബാഉള്‍ ഹഖ് നാല് ഓവറിനുള്ളില്‍ കൂടാരം കയറി.

email ബോക്‌സിക് ഡേ ടെസ്റ്റ്; തപ്പിത്തടഞ്ഞു പാകിസ്താന്‍; 145 റണ്‍സിന്റെ തകര്‍ച്ചയ്ക്കു പിന്നാലെ മഴpinterest ബോക്‌സിക് ഡേ ടെസ്റ്റ്; തപ്പിത്തടഞ്ഞു പാകിസ്താന്‍; 145 റണ്‍സിന്റെ തകര്‍ച്ചയ്ക്കു പിന്നാലെ മഴ0facebook ബോക്‌സിക് ഡേ ടെസ്റ്റ്; തപ്പിത്തടഞ്ഞു പാകിസ്താന്‍; 145 റണ്‍സിന്റെ തകര്‍ച്ചയ്ക്കു പിന്നാലെ മഴ0google ബോക്‌സിക് ഡേ ടെസ്റ്റ്; തപ്പിത്തടഞ്ഞു പാകിസ്താന്‍; 145 റണ്‍സിന്റെ തകര്‍ച്ചയ്ക്കു പിന്നാലെ മഴ0twitter ബോക്‌സിക് ഡേ ടെസ്റ്റ്; തപ്പിത്തടഞ്ഞു പാകിസ്താന്‍; 145 റണ്‍സിന്റെ തകര്‍ച്ചയ്ക്കു പിന്നാലെ മഴ