ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷാമിയുടെ ഭാര്യയുടെ ചിത്രവും സദാചാരപ്പോലീസിനു പിടിച്ചില്ല; ‘സ്ലീവ്‌ലെസ് ഇടുന്നതു വിലക്കണം; ഹിജാബ് ധരിക്കുന്നെന്ന് ഉറപ്പാക്കണം’

Date : December 26th, 2016

സ്ലീവ്‌ലെസ് വസ്ത്രം ധരിച്ച ഭാര്യക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം ഫാസ്റ്റ് ബൗളര്‍ക്കും സദാചാരപ്പോലീസിന്റെ വിമര്‍ശനം. അതിവേഗവും സ്വിങ്ങും കൊണ്ട് നിരവധി ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിച്ചിട്ടുണ്ട് ഇദ്ദേഹം.

കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഷമി ഷെയര്‍ ചെയ്ത ഒരു ഫോട്ടോ കാരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളുടെ ബൗണ്‍സറുകള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് താരം. ഷമിക്കൊപ്പം ഫോട്ടോയില്‍ ഭാര്യയും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇസ്ലാം മത വിശ്വാസിയായ ഷമിയുടെ ഭാര്യ സ്ലീവ്‌ലെസ് ബ്ലൗസ് ഇട്ടതാണ് ഇപ്പോള്‍ വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്.


മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ ഹിജാബ് ധരിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ ഷമി തയ്യാറാകണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചില മുസ്ലിം ആക്റ്റിവിസ്റ്റുകളുടെ ആവശ്യം. മുഹമ്മദ് ഷമിക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് രംഗത്തെതി. ഷമിക്കെതിരെയുള്ള ഇത്തരം ഫേസ്ബുക്ക് കമ്മന്റുകള്‍ തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്നാണ് കെയ്ഫിന്റെ അഭിപ്രായം. രാജ്യത്ത് ഇപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ ഇതിലും വലിയ കാര്യങ്ങളുണ്ടെന്നും തല്‍ക്കാലം അതില്‍ ശ്രദ്ധിക്കാമെന്നുമായിരുന്നു കൈഫ് ട്വിറ്ററിലൂടെ പ്രതികരിച്ചത്.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”600″ height=”220″ header=”small” cover_photo=”show” locale=”en_US”]
2005ല്‍ സമാനമായ അനുഭവമാണ് ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും ഉണ്ടായത്. 18ാം വയസ്സില്‍ ലോകം ശ്രദ്ധിക്കുന്ന താരമായ സാനിയയുടെകോര്‍ട്ടിലെ വേഷം മാന്യതയില്ലാത്തതാണെന്നാണ് അന്ന് ഉയര്‍ന്ന വിവാദം. തല മുതല്‍ കാല്‍ വരെ മറയ്ക്കുന്ന വേഷം ധരിക്കണമെന്നും വിമര്‍ശകര്‍ ആവശ്യപ്പെട്ടിരുന്നു.

email ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷാമിയുടെ ഭാര്യയുടെ ചിത്രവും സദാചാരപ്പോലീസിനു പിടിച്ചില്ല; 'സ്ലീവ്‌ലെസ് ഇടുന്നതു വിലക്കണം; ഹിജാബ് ധരിക്കുന്നെന്ന് ഉറപ്പാക്കണം'pinterest ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷാമിയുടെ ഭാര്യയുടെ ചിത്രവും സദാചാരപ്പോലീസിനു പിടിച്ചില്ല; 'സ്ലീവ്‌ലെസ് ഇടുന്നതു വിലക്കണം; ഹിജാബ് ധരിക്കുന്നെന്ന് ഉറപ്പാക്കണം'0facebook ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷാമിയുടെ ഭാര്യയുടെ ചിത്രവും സദാചാരപ്പോലീസിനു പിടിച്ചില്ല; 'സ്ലീവ്‌ലെസ് ഇടുന്നതു വിലക്കണം; ഹിജാബ് ധരിക്കുന്നെന്ന് ഉറപ്പാക്കണം'0google ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷാമിയുടെ ഭാര്യയുടെ ചിത്രവും സദാചാരപ്പോലീസിനു പിടിച്ചില്ല; 'സ്ലീവ്‌ലെസ് ഇടുന്നതു വിലക്കണം; ഹിജാബ് ധരിക്കുന്നെന്ന് ഉറപ്പാക്കണം'0twitter ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷാമിയുടെ ഭാര്യയുടെ ചിത്രവും സദാചാരപ്പോലീസിനു പിടിച്ചില്ല; 'സ്ലീവ്‌ലെസ് ഇടുന്നതു വിലക്കണം; ഹിജാബ് ധരിക്കുന്നെന്ന് ഉറപ്പാക്കണം'