• അമലപോള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം

  അമലപോളിന്റെ നഗ്നമായ കാല് കണ്ടപ്പോള്‍ സൈബര്‍ ഗുണ്ടകള്‍ക്ക് ഹാലിളകി; ക്രിസ്മസിന് നടി പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെ സദാചാര പൊങ്കാല; അമലയുടേത് സെക്‌സി കാലുകളെന്ന് ആരാധകര്‍

  Date : December 27th, 2016

  കൊച്ചി: തന്റെ ആരാധകര്‍ക്ക് കിസ്തുമസ് ആശംസകള്‍ അറിയിച്ച് നടി അമല പോള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ സദാചാര സൈബര്‍ഗുണ്ടകളുടെ ആക്രമണം.

  വൈനും കേക്കിനുമൊപ്പം സാന്റക്ലോസിന്റെ തലപ്പാവും പിന്നെ രണ്ട് കാലുകളും. ശരീരത്തിന്റെ ഓരോപരമാണുവിലും ക്രിസ്തുമസിന്റെ ലഹരിയുണ്ട്. തനിക്ക് ചുറ്റും ക്രിസ്തുമസ് വന്ന് നിറഞ്ഞ് നില്‍ക്കുന്നുവെന്ന് അമലപോള്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഈ ഫോട്ടോയ്ക്ക് പിന്നാലെ അമലയെ വിമര്‍ശിച്ച് നിരവധി ആളുകള്‍ രംഗത്ത് വന്നുകഴിഞ്ഞു. ”നിങ്ങളുടെ ശരീരത്തിന്റെ അവയവങ്ങള്‍ എന്തിന് മറ്റുളളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നു. പോയി ചത്തൂടെ”- ഇങ്ങനെയാണ് ഒരു കമന്റ്. വിവാഹമോചന വിഷയത്തില്‍ വിജയിയുടെ നിലപാടാണ് ശരിയെന്നും ആരാധകര്‍ പറയുന്നു.

  എന്നാല്‍ അമലയ്ക്ക് അവരുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഇഷ്ടമുളളത് അപ്ലോഡ് ചെയ്യുവാന്‍ അവകാശമുണ്ടെന്ന് മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നു.കഴിഞ്ഞ കുറച്ചുനാളുകളായി പൊതുവേദിയില്‍ ഗ്ലാമറസായിട്ടാണ് അമല പോള്‍ പ്രത്യക്ഷപ്പെടുന്നത്. ഇതും വിമര്‍ശനത്തിന് ആക്കംകൂട്ടിയിട്ടുണ്ട്.

  അമല പോളിന്റെ വസ്ത്രധാരണത്തിനെതിരെ നേരത്തെ ട്രോളന്‍മാര്‍ ആക്രമണം നടത്തിയിരുന്നു. അമലയുടെ വസ്ത്രധാരണത്തെയും ശരീരത്തെയും ലൈംഗിക ചുവയോടെ നോക്കുന്നതാണ് പല ട്രോളുകളും. വിവാഹമോചനത്തിന് ശേഷവും അമല പോള്‍ സെക്സിയായി വസ്ത്രം ധരിക്കുന്നുവെന്നും പാര്‍ട്ടികളില്‍ പങ്കെടുക്കുന്നുവെന്നുമാണ് ട്രോളര്‍മാരുടെ പരാതി. തുടര്‍ന്ന് നൂറുകണക്കിന് ട്രോളുകളാണ് അമലയ്ക്കെതിരെ വന്നു കൊണ്ടിരിക്കുന്നത്. പ്രധാനമായും തമിഴ് ട്രോള്‍ പേജുകളിലാണ് വ്യക്തിപരമായ ആക്രമണം.

  വിവാഹമോചനത്തിന് ശേഷം നടി മഞ്ജു വാര്യര്‍ നേരിടേണ്ടി വന്നതിന് സമാനമായ ട്രോള്‍ ആക്രമണമാണ് തമിഴ്നാട്ടില്‍ അമലയും നേരിടുന്നതെന്ന് റിപ്പോര്‍ട്ട്. വിവാഹമോചന ഹര്‍ജി നല്‍കിയ ശേഷം വീണ്ടും സിനിമയില്‍ സജീവമായതോടെയാണ് അമലയ്ക്കെതിരെ ട്രോളന്‍മാര്‍ രംഗത്ത് വന്നിരിക്കുന്നത്.


  തട്ടമിടാതെ പൊട്ടുകുത്തി സാരി ഉടുത്ത അന്‍സിബ ഹസനെ മര്യാദ പഠിപ്പിക്കാന്‍ സൈബര്‍ ആങ്ങളമാര്‍; ശരീരം മറ്റുള്ളവരെ കാണിച്ച് പണം ഉണ്ടാക്കാനാണെങ്കില്‍ പേരുമാറ്റണം, മുസ്ലിം പേരുകളയാന്‍ ഇനി ജീവിക്കേണ്ടന്നും ഭീക്ഷണി

  Email this to someonePin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter
 • G.M