• 2016-hedder

  2016ല്‍ ദുരന്തമായി മാറിയ സിനിമകളില്‍ ‘വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍’ ഒന്നാം സ്ഥാനത്ത്, വെറുപ്പിക്കലിന്റെയും ഒന്നാം സ്ഥാനം ദിലീപിന് തന്നെ, രണ്ടും മൂന്നും സ്ഥാനങ്ങളില്‍ മമ്മൂട്ടിയും ജയറാമും

  Date : December 27th, 2016

  തിരുവനന്തപുരം: 2016 ല്‍ പുറത്തിറങ്ങിയ പല സിനിമകളും ബോക്‌സ് ഓഫീസില്‍ വന്‍ തരംഗം തീര്‍ത്തിരുന്നു. എന്നാല്‍ വന്‍ പ്രതിീക്ഷകള്‍ നല്‍കി തിയറ്ററുകളിലേക്ക് എത്തിയ സിനിമകള്‍ പലതും വെറുപ്പീരിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതായിരുന്നു. ഇങ്ങനെ 2016 ഇറങ്ങിയ വെറുപ്പീര് സിനിമകളുടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ദിലീപ് ആണ്. രണ്ടാം സ്ഥാനം മമ്മൂട്ടിക്കും മൂന്നാം സ്ഥാനം ജയറാമിനുമാണ്. പ്രതീക്ഷയുടെ തേരിലേറി ദുരന്തമായി മാറി പ്രേക്ഷകരുടെ കാശ് വെളളമാക്കിയ 10 ചിത്രങ്ങളിലൂടെ.
  1വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍

  Welcome To Central Jail

   

  നിലവാരമില്ലാത്ത കോമഡി സിനിമകളിലൂടെ പ്രേക്ഷകരുടെ ക്ഷമപരീക്ഷിച്ച ദിലീപ് ചിത്രത്തിന്റെ തുടര്‍ച്ചയായിരുന്നു സുന്ദര്‍ദാസ് ഒരുക്കിയ വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍. ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായ കല്ല്യാണരാമനും ചാന്തുപൊട്ടും ഒരുക്കിയ ബെന്നി പി നായരമ്പലം തിരക്കഥ ഒരുക്കിയ സെന്‍ട്രല്‍ ജയില്‍ തിയറ്ററുകളില്‍ നിന്ന് ആദ്യ ആഴ്ച്ചയില്‍ തന്നെ വീണു. സിനിമ വന്‍ നഷ്ടമാണ് നിര്‍മാതാക്കള്‍ക്ക് വരുത്തിയത്. ദിലീപിന്റെ ഏറ്റവുമോശം ചിത്രം കൂടിയാണ് സെട്രല്‍ ജയില്‍


  2. വൈറ്റ്

  white-malayalam-movie
  മമ്മൂട്ടിയുടെ ഒരു സൂപ്പര്‍ഹിറ്റിന് മലയാള സിനിമ സാക്ഷ്യം വഹിച്ചിട്ട് ആറ് വര്‍ഷം കഴിഞ്ഞു. ഇക്കൊല്ലവും അതുണ്ടായില്ല. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ദുരന്തമായ വര്‍ഷംകൂടിയായിരുന്നു ഇത്. കസബ കളക്ഷന്‍ നേടിയെങ്കിലും വൈറ്റ് ചീറ്റിപോയി. തിയറ്ററില്‍ നിന്ന് 25 ലക്ഷം പോലും വൈറ്റ് നേടിയില്ല. ബോളിവുഡ് നടി ഹിമാ ഖുറേഷി മമ്മൂട്ടിയുടെ നായികയായിട്ടും രക്ഷയുണ്ടായില്ല.


  3 ആടുപുലിയാട്ടം

  aadupuliyattam
  ജയറാം കേന്ദ്രകഥാപാത്രമായി എത്തിയ ആടുപുലിയാട്ടം പരാജയചിത്രങ്ങളുടെ കൂട്ടത്തില്‍പെടുത്താം. വ്യത്യസ്തമായ പ്രമേയമെന്ന പ്രതീക്ഷയോടെ എത്തിയിരുന്നതിനാല്‍ ആദ്യ ദിവസങ്ങളില്‍ പ്രേക്ഷകര്‍ തിയറ്ററിലേക്ക് എത്തി. എന്നാല്‍ രക്തദാഹികളായ പ്രേതങ്ങളുടെ കാലം മലയാള സിനിമയില്‍ അവസാനിച്ചെന്ന് തിരിച്ചറിഞ്ഞ പ്രേക്ഷകര്‍ കണ്ണന്‍ താമരക്കുളത്തിന്റെ ചിത്രത്തിനെ കൈവിട്ടു.


  4ഇടി.

  IDI Teaser Inspector Dawood Ibrahim Teaser Jayasurya

  IDI Teaser Inspector Dawood Ibrahim Teaser Jayasurya

  ജയസൂര്യ പോലീസ് വേഷത്തിലെത്തിയ ഇടി സംവിധാനം ചെയ്തത് സാജിദ് യാഹിയയാണ്. ജയസൂര്യയുടെ പ്രേതത്തിനൊപ്പം റിലീസ് ചെയ്ത ഇടി പ്രേക്ഷകപ്രതീക്ഷ തെറ്റിച്ചു. കളക്ഷനിലും ഇടി നിര്‍മാതാവിന്റെ പോക്കറ്റ് കാലിയാക്കി.


  5സ്‌റ്റൈല്‍

  style
  ഉണ്ണി മുകുന്ദന്റെ ഈ വര്‍ഷത്തെ റിലീസുകളിലൊന്നാണ് ബിനു എസ് സംവിധാനം ചെയ്ത സ്‌റ്റൈല്‍. ടൊവിനോ തോമസിന്റെ വില്ലന്‍ കഥാപാത്രം ശ്രദ്ധനേടിയതൊഴിച്ചാല്‍ സ്‌റ്റൈലിന് കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ സാധിച്ചില്ല. ഹിറ്റായ ഇതിഹാസയുടെ ടീം പ്രതീക്ഷ നല്‍കിയെങ്കിലും സ്‌റ്റൈലിന് ഹിറ്റ് ആവര്‍ത്തിക്കുവാന്‍ സാധിച്ചില്ല.


  6മണ്‍സൂണ്‍ മാഗോസ്

  monsoon-mangoes
  ഈ വര്‍ഷം ഏറ്റവും വലിയപരാജയം ഏറ്റുവാങ്ങിയ ചിത്രമാണ് ഫഹദ്ദിന്റെ മണ്‍സൂണ്‍ മാഗോസ്. സീരിയല്‍ സംവിധായന്‍ എബി വര്‍ഗീസാണ് മണ്‍സൂണ്‍ മാഗോസ് സംവിധാനം ചെയ്തത്. അക്കരെ കാഴ്ച്ചകള്‍ എന്ന ജനപ്രിയ സീരിയല്‍ ഒരുക്കിയ എബിയുടെ ആദ്യചിത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയില്ല.


  7 ഇത് താന്‍ട്ര പോലീസ്

  ithuthanda-police
  വനിതാ പോലീസ് സ്റ്റേഷനിലേക്ക് ഡ്രൈവര്‍ ജോലിക്കെത്തുന്ന ചെറുപ്പക്കാരനായ പോലീസുകാരനായി ആസിഫ് അലി . അഭിരാമി അഭിനയലോകത്തേക്ക് തിരിച്ചുവരുന്നു. ഇങ്ങനെ ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രമാണ് ഇത് താന്‍ട്ര പോലീസ് . എന്നാല്‍ ചിത്രം വിജയിച്ചില്ല. മനോജ് പാലോട് സംവിധാനം ചെയ്ത സിനിമയ്ക്ക് റിലീസ് ദിവസം തന്നെ നെഗറ്റിവ് റിവ്യുകള്‍ ലഭിച്ചിരുന്നു.


  8കവി ഉദ്ദേശിച്ചത്?

  kavi-uddheshichathu

  ആസിഫ് അലി നായകനായ അനുരാഗകരിക്കിന്‍ വെളളം ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. എന്നാല്‍ തൊട്ടടുത്ത ചിത്രത്തില്‍ അതും സ്വന്തമായി നിര്‍മിച്ച ചിത്രത്തില്‍ ആ ഭാഗ്യം ആസിഫിനില്ല. നിലവില്‍ റിലീസ് കേന്ദ്രങ്ങളിലൊന്നും കവി ഉദ്ദേശിച്ചത് പ്രദര്‍ശിപ്പിക്കുന്നില്ല. രമണി ചേച്ചിയുടെ നാമത്തില്‍ എന്ന പ്രസിദ്ധമായ ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തവരില്‍ ഏറെ പ്രതീക്ഷിച്ചിരുന്നു. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്.


  9. അങ്ങനെ തന്നെ നേതാവേ… അഞ്ചെട്ടെണ്ണം പിന്നാലെ

  angane-thanne-nethave

  ഇങ്ങനെയൊരു സിനിമ ഇറങ്ങിയത് ഒരു പക്ഷെ അധികമാരും അറിഞ്ഞുകാണില്ല. മികച്ച കഥയാണ് ചിത്രത്തിന്റെത്. പക്ഷെ തിരക്കഥയുടെ പോരായ്മ്മ ചിത്രത്തിനെ ബാധിച്ചു. അജിത് പൂജപ്പുര സംവിധാനം ചെയ്ത സിനിമയില്‍ സിനിമയില്‍ നരൈനാണ് നായകനായത്.


  10. ഗേള്‍സ്

  girls-malayalam-movie

  തുളസിദാസ് ഏറെ നാളുകള്‍ക്ക് ശേഷം സംവിധാനം ചെയ്ത ഗേള്‍സിനും 2016ന്റെ നഷ്ടങ്ങളുടെ കൂടെയാണ് സ്ഥാനം. മലയാളത്തിന് പുറമേ തമിഴിലും റിലീസ് ചെയ്ത ചിത്രം പുലിമുരുകന്‍ പോലുളള വമ്പന്‍ ചിത്രങ്ങളോട് മുട്ടാന്‍ കെല്‍പ്പിലാതെ തിയറ്റര്‍ വിടുകയായിരുന്നു. നാദിയ മൊയ്തുവടക്കമുളള നടിമാരുണ്ടായിട്ടും നായകനെന്ന് എടുത്തുകാണിക്കുവാന്‍ താരമില്ലാതെ പോയതാണ് ചിത്രത്തിന്റെ പരാജയമെന്ന് തുളസിദാസ് പറഞ്ഞു.


  ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷാമിയുടെ ഭാര്യയുടെ ചിത്രവും സദാചാരപ്പോലീസിനു പിടിച്ചില്ല; ‘സ്ലീവ്‌ലെസ് ഇടുന്നതു വിലക്കണം; ഹിജാബ് ധരിക്കുന്നെന്ന് ഉറപ്പാക്കണം’

  Email this to someonePin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter
 • G.M