അയല്‍വാസിയുടെ ചതിയില്‍ 15 വര്‍ഷം കുവൈത്ത് ജയിലില്‍ നരകയാതന; പാകംചെയ്ത മാംസത്തില്‍ കഞ്ചാവ് നിറച്ചു നല്‍കി; ഒടുവില്‍ പിറന്നമണ്ണിലേക്ക് എല്ലാം നഷ്ടപ്പെട്ട് യുവാവ്

Date : December 27th, 2016

അയല്‍വാസിയുടെ ചതിയെത്തുടര്‍ന്നു 15 വര്‍ഷം കുവൈത്തിലെ തടവറയില്‍ നരകയാതന അനുഭവിച്ച പെരുമ്പാവൂര്‍ സ്വദേശിക്ക് ഒടുവില്‍ നീതി കിട്ടി. പെരുമ്പാവൂര്‍ സൗത്ത് വല്ലം സ്വദേശി പറക്കുന്നന്‍ വീട്ടില്‍ പി.എസ് കബീറിനെയാണ് അപ്പീല്‍ കോടതി കഴിഞ്ഞ ഞായറാഴ്ച വെറുതെ വിട്ടത്. 2015 നവംമ്പര്‍ 20ന് നെടുമ്പാശേരി വിമാനത്താവളം വഴി കുെവെത്തിലെത്തിയ കബീറിന്റെ ലഗേജില്‍നിന്ന് 100 ഗ്രാം കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ആന്റി നാര്‍ക്കോട്ടിക് വിഭാഗം അറസ്റ്റ് ചെയ്തത്. കുെവെത്തിലെ അഹമ്മദിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന കബീര്‍ അവധിക്ക് നാട്ടിലെത്തി തിരകെ മടങ്ങുമ്പോഴായിരുന്നു സംഭവം.

കുെവെത്തില്‍ ജോലി ചെയ്യുന്ന പെരുമ്പാവൂര്‍ പോഞ്ഞാശേരി സ്വദേശിക്ക് നല്‍കാനായി ബന്ധുക്കള്‍ കൊടുത്തുവിട്ട പാകം ചെയ്ത മാംസപ്പൊതിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കേസില്‍ 2016 ജൂണ്‍ ആറിന് ഫസ്റ്റ് കോടതി കബീറിന് 15 വര്‍ഷം തടവും പതിനായിരം ദിനാര്‍ പിഴയും വിധിച്ചിരുന്നു. അയല്‍വാസി തന്നയച്ച പൊതിയിലെന്താണെന്ന് അറിയാതെയാണ് കൊണ്ടുപോയതെന്നും ഭര്‍ത്താവിന്റെ നിരപരാധിത്വം തെളിയിക്കണമെന്നും ആവശ്യപ്പെട്ട് കബീറിന്റെ ഭാര്യ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”600″ height=”220″ header=”small” cover_photo=”show” locale=”en_US”]

കുെവെത്തിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ ഫാദില്‍ അല്‍ ജുെമെലിയാണ് കബീറിന് വേണ്ടി ഹാജരായത്. ഞായറാഴ്ച രാവിലെ  പരിഗണിച്ച അപ്പീല്‍ കോടതി കബീര്‍ നിരപരാധിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കബീറിനെ എയര്‍പോര്‍ട്ട് തടങ്കലിലേക്ക് മാറ്റി. നിയമനടപടികള്‍ പൂര്‍ത്തിയാകുന്നതനുസരിച്ച് മൂന്ന് ദിവസത്തിനകം നാട്ടിലേക്ക് തിരിച്ചെത്താനാകുമെന്നു ബന്ധുക്കള്‍ അറിയിച്ചു.

email അയല്‍വാസിയുടെ ചതിയില്‍ 15 വര്‍ഷം കുവൈത്ത് ജയിലില്‍ നരകയാതന; പാകംചെയ്ത മാംസത്തില്‍ കഞ്ചാവ് നിറച്ചു നല്‍കി; ഒടുവില്‍ പിറന്നമണ്ണിലേക്ക് എല്ലാം നഷ്ടപ്പെട്ട് യുവാവ്pinterest അയല്‍വാസിയുടെ ചതിയില്‍ 15 വര്‍ഷം കുവൈത്ത് ജയിലില്‍ നരകയാതന; പാകംചെയ്ത മാംസത്തില്‍ കഞ്ചാവ് നിറച്ചു നല്‍കി; ഒടുവില്‍ പിറന്നമണ്ണിലേക്ക് എല്ലാം നഷ്ടപ്പെട്ട് യുവാവ്0facebook അയല്‍വാസിയുടെ ചതിയില്‍ 15 വര്‍ഷം കുവൈത്ത് ജയിലില്‍ നരകയാതന; പാകംചെയ്ത മാംസത്തില്‍ കഞ്ചാവ് നിറച്ചു നല്‍കി; ഒടുവില്‍ പിറന്നമണ്ണിലേക്ക് എല്ലാം നഷ്ടപ്പെട്ട് യുവാവ്0google അയല്‍വാസിയുടെ ചതിയില്‍ 15 വര്‍ഷം കുവൈത്ത് ജയിലില്‍ നരകയാതന; പാകംചെയ്ത മാംസത്തില്‍ കഞ്ചാവ് നിറച്ചു നല്‍കി; ഒടുവില്‍ പിറന്നമണ്ണിലേക്ക് എല്ലാം നഷ്ടപ്പെട്ട് യുവാവ്0twitter അയല്‍വാസിയുടെ ചതിയില്‍ 15 വര്‍ഷം കുവൈത്ത് ജയിലില്‍ നരകയാതന; പാകംചെയ്ത മാംസത്തില്‍ കഞ്ചാവ് നിറച്ചു നല്‍കി; ഒടുവില്‍ പിറന്നമണ്ണിലേക്ക് എല്ലാം നഷ്ടപ്പെട്ട് യുവാവ്