കാട്ടില്‍ പാമ്പിന്റെ തോലുരിഞ്ഞും നാടകം അവതരിപ്പിച്ചും മാവോയിസ്റ്റുകള്‍; കുപ്പു ദേവരാജിനും അജിതയ്ക്കുമൊപ്പം രാജന്‍ ചിറ്റിലപ്പള്ളിയും; ദൃശ്യങ്ങള്‍ ചോര്‍ത്തി പോലീസ്

Date : December 27th, 2016

തണ്ടര്‍ബോള്‍ട്ടിന്റെ തോക്കിനിരയായ കുപ്പു ദേവരാജിന്റെയും അജിതയുടെയും പക്കല്‍നിന്നു കണ്ടെടുത്ത നിര്‍നായക വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കി പോലീസ്. ഇരുവര്‍ക്കും മുന്നില്‍ പരേജ് നടത്തുന്നതും നാടകം അവതരിപ്പിക്കുന്നതുമടക്കം നിരവധി വീഡിയോ ദൃശ്യങ്ങളാണു പോലീസിന്റെ പക്കലെത്തിയത്. ഇതില്‍ പലതും ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കു പോലീസ് നല്‍കി. ഇരുവര്‍ക്കുമൊപ്പം തോക്കേന്തി നിലമ്പൂര്‍ കാട്ടില്‍ പരേഡില്‍ പങ്കെടുക്കുന്ന മലയാളി മാവോയിസ്റ്റ് നേതാവ് രാജന്‍ ചിറ്റിലപ്പള്ളിയുമുണ്ട്.

സി.പി.ഐ. മാവോയിസ്റ്റ് പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി(പി.എല്‍.ജി.എ) അംഗങ്ങള്‍ തേക്കേന്തി റൂട്ട് മാര്‍ച്ച് നടത്തുന്നത് രാജന്‍ ചിറ്റിലപ്പിള്ളിയും കുപ്പു ദേവരാജും അജിതയും വീക്ഷിക്കുന്ന 21 സെക്കന്‍ഡ് െദെര്‍ഘ്യമുള്ള വിഡിയോദൃശ്യമാണു പുറത്തുവന്നത്. 15 വര്‍ഷമായി ഒളിവില്‍ കഴിയുന്ന രാജന്‍ ചിറ്റിലപ്പിള്ളി കേരള, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര, ഒഡീഷ സര്‍ക്കാരുകള്‍ തേടുന്ന പിടികിട്ടാപ്പുള്ളിയാണ്.

maoist_10 കാട്ടില്‍ പാമ്പിന്റെ തോലുരിഞ്ഞും നാടകം അവതരിപ്പിച്ചും മാവോയിസ്റ്റുകള്‍; കുപ്പു ദേവരാജിനും അജിതയ്ക്കുമൊപ്പം രാജന്‍ ചിറ്റിലപ്പള്ളിയും; ദൃശ്യങ്ങള്‍ ചോര്‍ത്തി പോലീസ്

സി.പി.ഐ-എം. എല്‍. നക്‌സല്‍ ബാരിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന രാജന്‍ ചിറ്റിലപ്പിള്ളി 2014ല്‍ സംഘടന സി.പി.ഐ മാവോയിസ്റ്റില്‍ ലയിച്ചപ്പോള്‍ സി.പി.ഐ. മാവോയിസ്റ്റിന്റെ പിശ്ചിമഘട്ട സോണല്‍കമ്മിറ്റി അംഗമായി. എ.കെ- 47 തോക്ക് ചുമലില്‍ തൂക്കി  കുപ്പു ദേവരാജ് നില്‍ക്കുന്നതും ഇരിക്കുന്നതുമായ നാലു പടങ്ങള്‍ പോലീസിനു ലഭിച്ച ദൃശ്യങ്ങളിലുണ്ട്. നാലു സ്ത്രീകളടക്കം 15 പേരാണ് തോക്കേന്തി മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.

കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ട കരുളായി ഉള്‍വനത്തിലെ വരയന്‍ മലയിലെ മാവോയിസ്റ്റ് ബേസ് ക്യാമ്പിലാണ് പരിശീലനം എന്നാണു സൂചന. പരിശീലനം നടക്കുന്നതിനു ചുറ്റും തോക്കേന്തിയ പി.എല്‍.ജി.എ. അംഗങ്ങള്‍ കാവല്‍ നില്‍ക്കുന്നതും കാണാം.
2014 ഡിസംബര്‍ രണ്ടിലെ പി.എല്‍.ജി.എ. ദിനാഘോഷത്തിന്റെ ഭാഗമായി കാട്ടിലെ ബേസ് ക്യാമ്പില്‍ സ്ഥാപിച്ച ബാനറിന്റെയും പോസ്റ്ററിന്റെയും പടങ്ങളും ലഭിച്ചിട്ടുണ്ട്. തമിഴിലും മലയാളത്തിലുമാണ് പോസ്റ്റര്‍.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”600″ height=”220″ header=”small” cover_photo=”show” locale=”en_US”]

ജനകീയ യുദ്ധ-രാഷ്ട്രീയ പക്ഷത്തേക്ക് ബഹുജനങ്ങളെ അണിനിരത്തുക, ശത്രുവിനെ കടന്നാക്രമിച്ച് ആയുധങ്ങള്‍ പിടിച്ചെടുക്കുക, ജനകീയ യുദ്ധത്തെ വികസിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളാണ് മലയാളത്തില്‍ എഴുതിയിരിക്കുന്നത്. കാട്ടില്‍ പെരുമ്പാമ്പിനെ പിടികൂടി തൊലി ഉരിച്ചെടുക്കുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാനാവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍ തമിഴില്‍ തെരുവുനാടകം അവതരിപ്പിക്കുന്ന വീഡിയോയും ലഭിച്ചു. സി.പി.ഐ, സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി തുടങ്ങിയ കക്ഷികളെ പേരെടുത്ത് അവരുടെ നയങ്ങള്‍ വിചാരണ ചെയ്യുന്നുണ്ട്. പണവും മദ്യവും നല്‍കി വോട്ടുവിലയ്ക്കുവാങ്ങുകയാണെന്നും തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം ചെയ്തുമാണ് നാടകം അവതരിപ്പിക്കുന്നത്.

email കാട്ടില്‍ പാമ്പിന്റെ തോലുരിഞ്ഞും നാടകം അവതരിപ്പിച്ചും മാവോയിസ്റ്റുകള്‍; കുപ്പു ദേവരാജിനും അജിതയ്ക്കുമൊപ്പം രാജന്‍ ചിറ്റിലപ്പള്ളിയും; ദൃശ്യങ്ങള്‍ ചോര്‍ത്തി പോലീസ്pinterest കാട്ടില്‍ പാമ്പിന്റെ തോലുരിഞ്ഞും നാടകം അവതരിപ്പിച്ചും മാവോയിസ്റ്റുകള്‍; കുപ്പു ദേവരാജിനും അജിതയ്ക്കുമൊപ്പം രാജന്‍ ചിറ്റിലപ്പള്ളിയും; ദൃശ്യങ്ങള്‍ ചോര്‍ത്തി പോലീസ്0facebook കാട്ടില്‍ പാമ്പിന്റെ തോലുരിഞ്ഞും നാടകം അവതരിപ്പിച്ചും മാവോയിസ്റ്റുകള്‍; കുപ്പു ദേവരാജിനും അജിതയ്ക്കുമൊപ്പം രാജന്‍ ചിറ്റിലപ്പള്ളിയും; ദൃശ്യങ്ങള്‍ ചോര്‍ത്തി പോലീസ്0google കാട്ടില്‍ പാമ്പിന്റെ തോലുരിഞ്ഞും നാടകം അവതരിപ്പിച്ചും മാവോയിസ്റ്റുകള്‍; കുപ്പു ദേവരാജിനും അജിതയ്ക്കുമൊപ്പം രാജന്‍ ചിറ്റിലപ്പള്ളിയും; ദൃശ്യങ്ങള്‍ ചോര്‍ത്തി പോലീസ്0twitter കാട്ടില്‍ പാമ്പിന്റെ തോലുരിഞ്ഞും നാടകം അവതരിപ്പിച്ചും മാവോയിസ്റ്റുകള്‍; കുപ്പു ദേവരാജിനും അജിതയ്ക്കുമൊപ്പം രാജന്‍ ചിറ്റിലപ്പള്ളിയും; ദൃശ്യങ്ങള്‍ ചോര്‍ത്തി പോലീസ്