ചുംബനസമരത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയ പശുപാലനും രശ്മിയും വീണ്ടും ഫേസ്ബുക്കില്‍; ‘സഖാവേ’ ക്രിസ്മസ് ഓഫര്‍ ഉണ്ടോയെന്ന് ചോദ്യങ്ങള്‍, ഇപ്പോള്‍ പശുവിന് നല്ലകാലമെന്ന് സൈബര്‍ പോരാളികളും

Date : December 27th, 2016

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍ നായരും ഒരു വര്‍ഷത്തിനുശേഷം ഫേസ്ബുക്കില്‍ പുതിയ പടം ഇട്ടു. ചിത്രത്തിനു താഴെ മലയാളികളുടെ ‘പൊങ്കാല’തെറി വിളി ആരംഭിച്ചു. അറസ്റ്റിലായ ഇരുവരും ജാമ്യത്തിലിറങ്ങിയിട്ട് മാസങ്ങളായിരുന്നെങ്കിലും വെളിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. 2015 നവംബര്‍ 17ന് ഫേസ്ബുക്കില്‍ അവസാന പോസ്റ്റിട്ട രാഹുല്‍ പശുപാലന്‍ ഒരുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഡിസംബര്‍ 26ന് രശ്മിയുമായുള്ള ഒരു ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.

ചാനലുകളിലും സോഷ്യല്‍ മീഡിയയിലും താരങ്ങളായ ഇവര്‍ നടത്തി വന്ന പെണ്‍വാണിഭം കയ്യോടെ പിടികൂടിയത് െ്രെകംബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പോലിസ് നടത്തിയ ‘ബിഗ് ഡാഡി’ ഓപ്പറേഷനിലൂടെയായിരുന്നു. ഭാര്യ അവളുടെ ഇഷ്ട പ്രകാരമാണ് പോകുന്നതെന്നും മറ്റു ഇടപാടുകള്‍ അറിയില്ലെന്നുമാണ് അന്ന് രാഹുല്‍ പശുപാലന്‍ പോലീസിനോട് പറഞ്ഞത്.
ഞങ്ങള്‍ക്ക് നിങ്ങളുടെ ചിന്താഗതി അല്ല. ഉയര്‍ന്ന തലത്തില്‍ ചിന്തിക്കുന്നവരാണ്. നിങ്ങള്‍ക്ക് അത് മനസ്സിലാവില്ല.. എന്നാണ് ചോദ്യം ചെയ്ത പോലിസ് ഉദ്യോഗസ്ഥനോട് പശുപാലന്‍ പ്രതികരിച്ചത്. ഓപറേഷന്‍ ‘ബിഗ് ഡാഡി’ എന്ന പേരില്‍ പോലിസ് നടത്തിയ റെയിഡില്‍ അറസ്റ്റിലായത് 12 പേരായിരുന്നു. മുന്‍പും വിമര്‍ശനങ്ങളെ ചങ്കുറപ്പോടെ നേരിട്ടിരുന്ന രണ്ടുപേരും വീണ്ടും സോഷ്യല്‍ മീഡിയ വഴി പൊതുഇടങ്ങളില്‍ സജീവമാകുന്നതോടെ പല വിമര്‍ശനങ്ങഹക്കും ഉത്തരംനല്‍കുമെന്നാണ് കരുതപ്പെടുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെപ്പോലും പെണ്‍വാണിഭത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ രാഹുലിനും രശ്മിക്കും പങ്കുണ്ടോ എന്ന് പോലീസ് തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നാണ് അറിവ്.ഇരുവരെയും പോലീസ് കുടുക്കിയതാണെന്നായിരുന്നു കോടതിയില്‍ ഹാജരാക്കായിപ്പോള്‍ രണ്ടുപേരും പറഞ്ഞിരുന്നത്. കിസ്സ് ഓഫ് ലവ് സമരകാലത്താണ് കേരളം രാഹുല്‍ പശുപാലന്റെയും രശ്മി ആര്‍ നായരുടെയും പേരുകള്‍ കേട്ട് തുടങ്ങിയത്.
ഒരു സ്വകാര്യ ചാനലിന്റെ ചര്‍ച്ചയിക്കിടെയില്‍ ഫ്‌ളോറില്‍ പോലും പരസ്യമായി ചുംബിക്കാന്‍ ധൈര്യം കാണിച്ചവരായിരുന്നു രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും. മനോരമ്മ ചാനലിന്റെ ന്യൂസ് മേക്കര്‍ പുരസ്‌കാരത്തിനായി ആദ്യ റൗണ്ടില്‍ പേരുവരുന്നതുവരെ രാഹുല്‍ പശുപാലന്‍ വളര്‍ന്നു.

പത്തനാപുരം കരിനല്ലൂര്‍ സ്വദേശികളായ ദമ്പതികളുടെ മകളാണ് രശ്മി.മധുരയിലെ എഞ്ചിനിയറിങ് കോളജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെ രാഹുല്‍ പശുപാലനെ പരിചയപ്പെട്ടു. ഈ പരിചയം ആദ്യം സൗഹൃദത്തിനും പിന്നീട് പ്രണയത്തിനും വഴിമാറിയത്. ഇതോടെ ജീവത രീതി തന്നെ മാറി.ഇരുവരും ടിവിങ് ടുഗതറെന്ന നൂതന ആശയം സ്വന്തം ജീവിതത്തിലും പരീക്ഷിച്ചു. രാഹുല്‍ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെയാണ് രശ്മി മധുരയിലെത്തുന്നത്. രശ്മിയുമൊത്ത് ഒരുമിച്ച് താമസിച്ച് പഠനം തുടരുന്നതിനിടയില്‍ രാഹുല്‍ ഒരു ബൈക്കപകടത്തില്‍പ്പെട്ടു. വിവരമറിഞ്ഞ് നാട്ടില്‍നിന്ന് അമ്മയാണ് രാഹുലിനരികിലേക്കെത്തിയത്. ചെന്നൈയിലെ രാഹുലിന്റെ വസതിയിലെത്തിയ അമ്മ, മകനെ ശുശ്രൂഷിക്കുന്ന രശ്മിയെ പരിചയപ്പെട്ടിരുന്നു. എന്നാല്‍ സുഹൃത്തെന്ന നിര്‍വചനം മാത്രമാണ് രശ്മിയുമായുള്ള ബന്ധത്തില്‍ രാഹുല്‍ അമ്മയ്ക്ക് നല്‍കിയ വിശദീകരണം.

ഇത് വിശ്വസിച്ച് രാഹുലിന്റെ അമ്മ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. പഠനത്തിനിടെ റിലയന്‍സില്‍ രാഹുലിന് ജോലി കിട്ടി. രശ്മിയെ രണ്ടാം വര്‍ഷം കോളേജില്‍ നിന്ന് പുറത്താക്കി. അവിടെ നിന്ന് ഡിഗ്രി നേടാനുമായില്ല. പിന്നെ മോഡലിങിലായിരുന്നു രശ്മിക്ക് താല്‍പര്യം. പ്രവര്‍ത്തന മേഖല മെച്ചപ്പെടുത്തുകയെന്നലക്ഷ്യത്തോടെ ഇരുവരും ചെന്നൈയിലേക്ക് താമസം മാറിയതോടെ നാടുമായുള്ള ബന്ധവും രശ്മി ഉപേക്ഷിച്ചു. 2013 ജൂണില്‍ സഹോദരിയുടെ വിവാഹത്തിനായി രാഹുല്‍ നാട്ടിലെത്തിയപ്പോള്‍ മാത്രമാണ് മകന് ഭാര്യയും കുട്ടിയുമുള്ളകാര്യം മാതാപിതാക്കളറിയുന്നത്. ഈ സമയം രാഹുലിന്റെ മകന് പ്രായം മൂന്ന്.
ചെന്നൈയില്‍ താമസിക്കുന്‌പോഴാണ് രാഹുലില്‍നിന്നും രശ്മി ഗര്‍ഭം ധരിക്കുന്നതിന്. എന്നാല്‍ ഗര്‍ഭം ധരിച്ചതും പിന്നീട് ആണ്‍കുട്ടിക്ക് ജന്മം നല്‍കിയതുമൊന്നും രശ്മി സ്വന്തം മാതാപിതാക്കള്‍ അറിയിച്ചിരുന്നില്ല. ഇതിനിടെയില്‍ രാഹുലുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍തട്ടിയാല്‍ താനും മകനും പെരുവഴിയിലാകുമെന്ന രശ്മിയുടെ ചിന്തയാണ് വിവാഹത്തിന് വഴിവച്ചത്. കുട്ടി പിറന്ന് ആഴ്ചകള്‍ക്കുശേഷം രശ്മിയുടെ നിര്‍ബന്ധപ്രകാരം ഗുരുവായൂര്‍ ക്ഷേത്രനടയിലായിരുന്നു വിവാഹം. വീട്ടില്‍നിന്നുള്ള എതിര്‍പ്പ് ഭയന്ന് ഇക്കാര്യം രാഹുലും മാതാപിതാക്കളെ അറിയിച്ചിരുന്നില്ല.

രാഹുലിന്റെ വീട്ടിലെത്തിയിട്ടും അല്‍പ്പവസ്ത്രധാരണമെന്ന രീതിക്ക് താല്‍ക്കാലികമായെങ്കിലും മാറ്റംവരുത്താന്‍ രശ്മി തയ്‌യാറായിരുന്നില്ല. കുട്ടിയുടുപ്പം നിക്കറുമിട്ട് നിരത്തിലിറങ്ങിയ രശ്മി നാട്ടിന്‍പുറത്തുകാര്‍ക്ക് ഒരത്ഭുത വസ്തുവായിരുന്നു. രാഹുലിന്റെ ഗ്രാമത്തില്‍നിന്നും താമസസ്ഥലത്തേക്ക് മടങ്ങിയ രശ്മി മോഡലിങ് രംഗത്ത് പിടിമുറുക്കാന്‍ നടത്തിയ ശ്രമങ്ങളാണ് ചുംബന സമരത്തിലും ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലുമെത്തിതെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ പോലീസ് പിടിയിലായ രശ്മി തന്നെ ചതിച്ചതിന് പിന്നില്‍ രാഹുല്‍ പശുപാലനാണെന്നാണ് മൊഴി നല്‍കിയിരുന്നു.

 

ബിടെക് എന്‍ജിനീയറിങ് വിദഗ്ധനായ രാഹുല്‍ പശുപാലന്‍ ഒരേ സമയം നിരവധി വ്യാജ പ്രൊഫൈലുകളുടെ ഉടമയായിരുന്നു. ബാര്‍ കോഴകേസില്‍ ഇടതുപക്ഷം കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കിയ സമയത്ത് എന്റെ വക അഞ്ഞൂറ് എന്ന പേരില്‍ രാഹുല്‍ ഫേയ്‌സ്ബുക്ക് പേജ് തുടങ്ങിയിരുന്നു. മാണിക്കെതിരായ ഓണ്‍ലൈന്‍ ക്യാമ്പയിനില്‍ മികച്ച പ്രതികരണമാണ് ഈ പേജിന് ലഭിച്ചത്. ഇതുകൂടാതെ കള്ളപ്പേരുകളിലും രാഹുല്‍ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ ഉണ്ടാക്കി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന രശ്മിയുടേ പല ഫോട്ടോകളിലും വ്യാജ പേരില്‍ വന്ന് കമന്റിട്ട് മറ്റുള്ളവരെ കമന്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും രാഹുല്‍ തന്നെയാണ്.
കള്ളന്‍ ശങ്കുരു, ബാബാ ശങ്കുരു തുടങ്ങിയ പേരിലും രാഹുല്‍ പശുപാലന്‍ ഫേസ്ബുക്ക് പേജ് ഉണ്ടാക്കിയിരുന്നു. എറണാകുളം സ്വദേശിയായ വനിതയുടെ പേരില്‍ വ്യാജ പേജ് നിര്‍മ്മിച്ച് അപകീര്‍ത്തികരമായ പോസ്റ്റുകളിട്ടതും രാഹുലാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും തന്നെ ശക്തമായി പ്രതിരോധിക്കാന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും രാഹുലും രശ്മിയും ഉണ്ടായിരുന്നു. ഇതിനിടെയില്‍ രശ്മിയുടെ ചൂടന്‍ ചിത്രങ്ങള്‍ ഫേസ്ബുക്ക് പേജില്‍ നിറഞ്ഞത് ഇതും വലിയ വിവാദമായിരുന്നു.
നീണ്ട ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും രണ്ടു പേരും സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. തെറിവിളികളുമായി സൈബര്‍ പോരാളികളും കച്ചമുറുക്കിയിട്ടുണ്ട്.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”big” cover_photo=”show” locale=”en_US”]
തെരുവുകളില്‍ ചുംബനസമരത്തിന് ഇടയാക്കിയ കോഴിക്കോട് ബീച്ചിലെ ഡൗണ്‍ടൗണ്‍ ഹോട്ടല്‍ ആക്രമണത്തിനു നേതൃത്വം നല്‍കിയ എല്ലാ യുവമോര്‍ച്ച പ്രവര്‍ത്തകരെയും കഴിഞ്ഞ മാസം കോടതി വെറുതെവിട്ടിരുന്നു. ദൃക്‌സാക്ഷികളടക്കം കേസില്‍ വിസ്തരിച്ച എല്ലാ സാക്ഷികളും കൂറുമാറിയതിനെ തുടര്‍ന്നാണ് നാലാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി എല്ലാവരെയും വെറുതെവിട്ടത്.


ചുംബനസമരത്തില്‍ യുവമോര്‍ച്ചയ്ക്ക് വിജയം: ഡൗണ്‍ടൗണ്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്ത പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു, സമരത്തിന്റെ മറവില്‍ സ്വന്തം ഭാര്യയെ വിറ്റ പശുപാലന്‍ ഇപ്പോഴും’ഒളിവില്‍’, സമരത്തിന് തെരുവില്‍ ഇറങ്ങിയവര്‍ക്ക് മിണ്ടാട്ടമില്ല

email ചുംബനസമരത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയ പശുപാലനും രശ്മിയും വീണ്ടും ഫേസ്ബുക്കില്‍; 'സഖാവേ' ക്രിസ്മസ് ഓഫര്‍ ഉണ്ടോയെന്ന് ചോദ്യങ്ങള്‍, ഇപ്പോള്‍ പശുവിന് നല്ലകാലമെന്ന് സൈബര്‍ പോരാളികളുംpinterest ചുംബനസമരത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയ പശുപാലനും രശ്മിയും വീണ്ടും ഫേസ്ബുക്കില്‍; 'സഖാവേ' ക്രിസ്മസ് ഓഫര്‍ ഉണ്ടോയെന്ന് ചോദ്യങ്ങള്‍, ഇപ്പോള്‍ പശുവിന് നല്ലകാലമെന്ന് സൈബര്‍ പോരാളികളും0facebook ചുംബനസമരത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയ പശുപാലനും രശ്മിയും വീണ്ടും ഫേസ്ബുക്കില്‍; 'സഖാവേ' ക്രിസ്മസ് ഓഫര്‍ ഉണ്ടോയെന്ന് ചോദ്യങ്ങള്‍, ഇപ്പോള്‍ പശുവിന് നല്ലകാലമെന്ന് സൈബര്‍ പോരാളികളും0google ചുംബനസമരത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയ പശുപാലനും രശ്മിയും വീണ്ടും ഫേസ്ബുക്കില്‍; 'സഖാവേ' ക്രിസ്മസ് ഓഫര്‍ ഉണ്ടോയെന്ന് ചോദ്യങ്ങള്‍, ഇപ്പോള്‍ പശുവിന് നല്ലകാലമെന്ന് സൈബര്‍ പോരാളികളും0twitter ചുംബനസമരത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയ പശുപാലനും രശ്മിയും വീണ്ടും ഫേസ്ബുക്കില്‍; 'സഖാവേ' ക്രിസ്മസ് ഓഫര്‍ ഉണ്ടോയെന്ന് ചോദ്യങ്ങള്‍, ഇപ്പോള്‍ പശുവിന് നല്ലകാലമെന്ന് സൈബര്‍ പോരാളികളും
  • Loading…