• modi-kosla

  പ്രധാനമന്ത്രിയാകാന്‍ മോഡി സ്വീകരിച്ചത് നികൃഷ്ട മാര്‍ഗങ്ങള്‍; ആമിര്‍ഖാനും രാഹുല്‍ഗാന്ധിയും ബര്‍ഖാദത്തും മുസ്ലീങ്ങളും ഇരകള്‍; ബി.ജെ.പി. മുന്‍ ഐ.ടി സെല്‍ അംഗമായ സാധവി കോസ്ലയുടെ വെളിപ്പെടുത്തല്‍

  Date : December 28th, 2016

  സ്ത്രീകള്‍ അടക്കമുള്ള പത്രപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമെതിരേ ഓണ്‍ലൈന്‍ ആക്രമണവും അപവാദ പ്രചാരണവും നടത്താന്‍ ബി.ജെ.പി. സോഷ്യല്‍ മീഡയ വോളന്റിയര്‍മാരെ ചുമതലപ്പെടുത്തിയിരുന്നെന്നു വെളിപ്പെടുത്തല്‍. നരേന്ദ്ര മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിച്ച 2014ലെ തെരഞ്ഞെടുപ്പിലാണ് എതിരാളികളെ ഇല്ലാതാക്കാന്‍ ഏറ്റവും നികൃഷ്ടമായ മാര്‍ഗം സ്വീകരിച്ചെന്ന വെളിപ്പെടുത്തലുള്ളത്.

  മാധ്യമപ്രവര്‍ത്തക എഴുതിയ പുസ്തകത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് മുന്‍ ബി.ജെ.പി. പ്രവര്‍ത്തകയും സോഷ്യല്‍ മീഡിയ വോളന്റിയറുമായ സാധവി കോസ്ലയാണ്. ബി.ജെ.പിയെ എതിര്‍ക്കുന്ന എല്ലാവരെയും പൊതുസമൂഹത്തിനു മുന്നില്‍ കരിതേച്ചു കാണിക്കണമെന്നതായിരുന്നു നരേന്ദ്ര മോഡിയുടെ നിര്‍ദേശമെന്നും പുസ്തകം തെളിവു സഹിതം ചൂണ്ടിക്കാട്ടുന്നു. പത്രപ്രവര്‍ത്തകയായ സ്വാതി ചതുര്‍വേദി എഡിറ്റ് ചെയ്ത ‘ഐ ആം എ ട്രോള്‍’ എന്ന പുസ്തകത്തിലാണു നിര്‍ണായക വെളിപ്പെടുത്തലുകള്‍ ഉള്ളത്.

  അസഹിഷ്ണുതയ്‌ക്കെതിരേ നിര്‍ണായക നിലപാടുകള്‍ എടുത്ത ആമിര്‍ ഖാനെ ഓണ്‍ലൈന്‍ വില്‍പന സൈറ്റായ സ്‌നാപ്ഡീലിന്റെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍നിന്നു നീക്കം ചെയ്യുന്നതുവരെയെത്തി ഇത്. 2015 വരെ ബി.ജെ.പിയുടെ സോഷ്യല്‍ മീഡയ സെല്ലിന്റെ ചുമതലക്കാരിയായിരുന്നു സാധവി. ബി.ജെ.പിയുടെ ഭാഗത്തുനിന്നും എതിരാളികളെ അധിക്ഷേപിക്കാന്‍ നിരന്തര സമ്മര്‍ദമുണ്ടായതോടെയാണ് ഇവര്‍ രാജിവച്ചത്. മതന്യൂനപക്ഷം, ഗാന്ധി കുടുംബം, പത്രപ്രവര്‍ത്തകര്‍, സെലിബ്രിറ്റികള്‍, സ്വതന്ത്രമനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരേയായിരുന്നു ബി.ജെ.പിയുടെ ട്രോള്‍ ആക്രമണം. ആരെങ്കിലും മോഡിക്കെതിരേ വന്നാല്‍ അവരെയെല്ലാം സമൂഹത്തില്‍ ഇല്ലായ്മ ചെയ്യുകയായിരുന്നു ലക്ഷ്യം. ഇതിനു തെളിവായി നിരവധി വാട്‌സ്ആപ്പ് സന്ദേശങ്ങളും ചതുര്‍വേദിക്ക് ഇവര്‍ നല്‍കിയിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ നൂറുകണക്കിനു വോളന്റിയര്‍മാരിലേക്കു ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പിയുടെ ഐ.ടി സെല്‍ കുറഞ്ഞത് ഇരുപതോളം വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും കോസ്ല ചൂണ്ടിക്കാട്ടുന്നു.


  മതപരമായും ലൈംഗികമായും അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു ഇതിലേറെയും. സ്ത്രീകള്‍ക്കെതിരേയും ശക്തമായ ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ നടത്തി. കോണ്‍ഗ്രസ് പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയായിരുന്നു പ്രധാന ഇര. ആമിര്‍ ഖാനെതിരേ നടത്തിയ ഓണ്‍ലൈന്‍ കാമ്പെയ്‌നിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പുസ്തകത്തില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ പ്രസ്താവനയ്‌ക്കെതിരേ ബി.ജെ.പിയുടെ ഐ.ടി. സെല്‍ നയിക്കുന്ന അരവിന്ദ് ഗുപ്ത രംഗത്തെത്തി. കോസ്ല കോണ്‍ഗ്രസ് അനുഭാവിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍, തെളിവടക്കമുള്ള ആരോപണങ്ങളോട് ഗുപ്ത പ്രതികരിക്കാത്തതു ദുരൂഹതയുണ്ടാക്കുന്നു.

  2013 മുതല്‍ കോസ്ലയടക്കമുള്ള നൂറുകണക്കിനു വോളന്റിയര്‍മാര്‍ക്കു ബി.ജെ.പി. നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. അജ്ഞാത സന്ദേശങ്ങള്‍ പോലെയായിരുന്നു അധിക്ഷേപം. രാഹുല്‍ ഗാന്ധിക്കെതിരേ പുറത്തുവന്ന ലൈംഗികാരോപണങ്ങള്‍ പോലും സംശയത്തിന്റെ നിഴലിലാകുന്നത് ഈയവസ്ഥയിലാണ്. രാഹുലിന്റെ മാതാവ് സോണിയയ്‌ക്കെതിരേ ട്വിറ്ററില്‍ നടന്ന ആക്രമണങ്ങളും ബി.ജെ.പിയുടെ നിര്‍ദേശപ്രകാരമായിരുന്നു. രാജ്ദീപ് സര്‍ദേശായി, ബര്‍ഖാ ദത്ത് എന്നിവര്‍ക്കെതിരേയും രൂക്ഷമായ ആക്രമണങ്ങളുണ്ടായി. ന്യൂനപക്ഷങ്ങള്‍ക്കെതിരേയും വര്‍ഗീയ പ്രചാരണങ്ങള്‍ ഉണ്ടായി. ഇത് ഇടയ്ക്കു നേരിട്ടുള്ള ഭീഷണിപോലെയും ഉണ്ടായി. ബര്‍ഖാദത്തിനെപ്പോലുള്ള സ്ത്രീകള്‍ക്കെരിരേ ആക്രണം ശക്തമാക്കിയതോടെയാണു പാര്‍ട്ടിയില്‍നിന്നു പുറത്തുവന്നതെന്നും കോസ്ല വ്യക്തമാക്കുന്നു.

  ഓരോ ദിവസവും ഓരോ പുതിയ വ്യക്തികള്‍ക്കെതിരേയായിരുന്നു ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നത്. ലൈംഗിക ആക്ഷേപം, അപഖ്യാതി, ബലാത്സംഗ-കൊലപാതക ഭീഷണിയും മുഴക്കി. ഇത് ഇത് സ്ത്രീയെന്ന നിലയില്‍ തനിക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ആമിര്‍ ഖാന്‍ ഒരു മുസ്ലിം ആയതുകൊണ്ടു മാത്രമാണ് സ്‌നാപ്ഡീലിന്റെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍നിന്നു നീക്കാനുള്ള കാമ്പെയ്ന്‍ നടത്തിയത്. ഇതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞവര്‍ഷം ആമിറിനെതിരേ ആക്രമണങ്ങളുണ്ടായത്. ഇതിനു പിന്നാലെ ഫെബ്രുവരി മുതല്‍ കരാര്‍ പുതുക്കില്ലെന്നു ചൂണ്ടിക്കാട്ടി സ്‌നാപ്ഡീല്‍ പ്രസ്താവനയും ഇറക്കിയിരുന്നു. ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’യെന്ന ടൂറിസം കാമ്പെയ്‌നില്‍നിന്നും ആമിറിനെ ഒഴിവാക്കി.

  ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡയകളില്‍ സജീവമാണ് മോഡി. ബി.ജെ.പിയാണ് ആദ്യമായി വെബ്‌സൈറ്റ് ഉണ്ടാക്കിയ പാര്‍ട്ടി. അരവിന്ദ് ഗുപ്തയാണ് ബി.ജെ.പിയുടെ ടെക്‌നോളജി യൂണിറ്റ് മേധാവി. ടി.വി വാര്‍ത്തകളെയും പത്രങ്ങളെയും മറികടക്കാന്‍ സോഷ്യല്‍മീഡിയ തന്നെയാണ് ഉചിതമെന്നു നിര്‍ദേശിച്ചതും ഗുപ്തയാണ്. 2015 ജൂലൈയില്‍ മോഡി 150 സോഷ്യല്‍ മീഡിയ സപ്പോര്‍ട്ടര്‍മാരെ വസതിയില്‍ സത്കരിച്ചിരുന്നു. ഒരു സ്ത്രീയ്‌ക്കെതിരേ ട്വിറ്ററില്‍ ലൈംഗിക അധിക്ഷേപം നടത്തിയയാളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.  പുസ്തകമെഴുതിയ സ്വാതി ചതുര്‍വേദിക്കും സോഷ്യല്‍ മീഡിയയില്‍ ആക്രമണം നേരിടേണ്ടിവന്നിട്ടുണ്ട്. ഇവര്‍ ഇതിനെതിരേ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

  ജയരാജന്റെ ആരോപണം പിണറായി ഏറ്റെടുത്തു; അമൃതാനന്ദമയി മഠത്തിന്റെ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയിഡ്; നൂറുകണക്കിന് ഏക്കര്‍ വയല്‍ നികത്തിയ അമ്മ നികുതിയും വെട്ടിച്ചു

  ട്രോളുകള്‍ മോഡി എന്തിനു പിന്തുടര്‍ന്നു? സാധവി കോസ്ല കോണ്‍ഗ്രസുകാരിയല്ല; ബി.ജെ.പി. നടത്തിയത് ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ഓപ്പറേഷന്‍: ആരോപണങ്ങളെ പൊളിച്ചടുക്കി സ്വാതി ചതുര്‍വേദി

  ആഷിക് അബുവിനും ബി. ഉണ്ണിക്കൃഷ്ണനും മറുപടിയുമായി മഹാരാജാസ് പ്രിന്‍സിപ്പല്‍; കാമ്പസില്‍ മതനിന്ദയും അശ്ലീലവും ഏഴുതുന്നത് ആവിഷ്‌കാരസ്വാതന്ത്രമല്ല, ടീച്ചറെ പോലീസ് കമ്മീഷണറാക്കണമെന്ന് ഉണ്ണികൃഷ്ണന്‍

  ഇതാ തെളിവുകള്‍; പകല്‍ ക്ലാസുകള്‍, രാത്രിമുതല്‍ പുലരുംവരെ ആയുധ പരിശീലനം: ആര്‍.എസ്.എസിന്റെ ആയുധപരിശീലന ക്യാമ്പ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്


  Email this to someonePin on Pinterest2Share on Facebook0Share on Google+0Tweet about this on Twitter
 • G.M