സമരത്തിനു പിന്നില്‍ ജി സുരേഷ്‌കുമാറിന് മകളോടുള്ള സ്‌നേഹം; നടക്കുന്നത് കീര്‍ത്തി നായികയാവുന്ന ‘ഭൈരവ’ കേരളത്തിലെ 225 തിയറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള കളി, ഇതുവരെ 12 കോടിയുടെ നഷ്ടം

Date : December 28th, 2016

മലയാള സിനിമയില്‍ തുടരുന്ന സമരത്തിനു പിന്നിലുള്ളത് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ ജി സുരേഷ്‌കുമാറിന് മകളോടുള്ള സ്‌നേഹമാണെന്ന് ആരോപണം. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ജനറല്‍ ബോഡി യോഗത്തിന് ശേഷം പ്രസിഡന്റ് ലിബര്‍ട്ടി ബഷീറാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.

തീയറ്റര്‍ വിഹിതം അമ്പത് ശതമാനം ലഭിക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്നും ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാനില്ലെന്ന് എ ക്ലാസ് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ വ്യക്തമാക്കി.

Keerthy-Suresh1 സമരത്തിനു പിന്നില്‍ ജി സുരേഷ്‌കുമാറിന് മകളോടുള്ള സ്‌നേഹം; നടക്കുന്നത് കീര്‍ത്തി നായികയാവുന്ന 'ഭൈരവ' കേരളത്തിലെ 225 തിയറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള കളി, ഇതുവരെ 12 കോടിയുടെ നഷ്ടം

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജി സുരേഷ്‌കുമാറിന്റെ മകള്‍ നായികയായ തമിഴ് ചിത്രത്തെ സഹായിക്കാനാണ് സമരം തുടരാന്‍ അദ്ദേഹം താല്‍പ്പര്യം കാട്ടുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിക്കുന്നത്. ജനുവരിയില്‍ റിലീസ് ചെയ്യുന്ന വിജയ് ചിത്രം ഭൈരവയില്‍ സുരേഷ്‌കുമാറിന്റെ മകള്‍ കീര്‍ത്തി സുരേഷാണ് നായിക.

സിനിമ സമരം തീര്‍ന്നാല്‍ ഭൈരവ എന്ന ചിത്രത്തിന് 75 തീയറ്ററുകള്‍ മാത്രമേ റിലീസിന് ലഭിക്കൂ. സമരം മുന്നോട്ടുകൊണ്ടുപോയാല്‍ ഭൈരവ 225 തീയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ കഴിയുമെന്നും അതിന്റെ ഗുണം മകള്‍ക്ക് ലഭിക്കുമെന്ന് ചിന്തയോടെയാണ് സുരേഷ്‌കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു. സ്വന്തം താത്പര്യത്തിന് വേണ്ടി സുരേഷ്‌കുമാര്‍ സംഘടനയെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Keerthy-Suresh സമരത്തിനു പിന്നില്‍ ജി സുരേഷ്‌കുമാറിന് മകളോടുള്ള സ്‌നേഹം; നടക്കുന്നത് കീര്‍ത്തി നായികയാവുന്ന 'ഭൈരവ' കേരളത്തിലെ 225 തിയറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള കളി, ഇതുവരെ 12 കോടിയുടെ നഷ്ടം

നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയില്‍പ്പെട്ട പലരും ചിത്രം റിലീസ് ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണ്. തങ്ങളുമായി സഹകരിക്കുന്നവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.നിലവില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള സിനിമകള്‍ ഈ മാസം 31മുതല്‍ പിന്‍വലിക്കുമെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തീയറ്റര്‍ വിഹിതത്തെച്ചൊല്ലി ഡിസംബര്‍ 16 ന് ആരംഭിച്ച സിനിമാ സമരം കടുത്ത പ്രതിസന്ധിയാണ് സിനിമാ മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത്.

എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന് കീഴടങ്ങി സമരം തീര്‍ക്കേണ്ടെന്ന് നിര്‍മാതാക്കളും വിതരണക്കാരും തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. എക്സിബിറ്റേഴ്സ് ഫെഡറേഷനില്‍ ലിബര്‍ട്ടി ബഷീറിന്റെ വണ്‍മാന്‍ ഷോയാണ് ഇപ്പോള്‍ നടക്കുന്നതെന്നും വിതരണക്കാരും നിര്‍മാതാക്കളും ആരോപിച്ചു.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”big” cover_photo=”show” locale=”en_US”]

സിനിമാസമരം തീരുന്നതുവരെ പുതിയ മറുഭാഷാ റിലീസുകളും വേണ്ടെന്നാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളുടെ തീരുമാനം. സമരം തീര്‍ന്നാല്‍ ക്രിസ്മസ് റിലീസായി പുറത്തിറങ്ങേണ്ട ചിത്രങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. നാലാഴ്ചത്തെ ഇടവേളകളില്‍ റിലീസ് മുടങ്ങിയ സിനിമകള്‍ തീയറ്ററുകളില്‍ എത്തിക്കും. ഇതിന് പുറമേ സമരം അവസാനിക്കുന്നില്ലെങ്കില്‍ ഡിസംബര്‍ 30 മുതല്‍ ഇപ്പോള്‍ തീയറ്ററില്‍ കളിക്കുന്ന ചിത്രങ്ങളും പിന്‍വലിക്കാന്‍ വിതരണക്കാരും നിര്‍മാതാക്കളും ആലോചിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ സൂപ്പര്‍ ഹിറ്റുകളായ പുലിമുരുകന്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരേ മുഖം തുടങ്ങിയ ചിത്രങ്ങളുടെ പ്രദര്‍ശനവും ഇല്ലാതാകും.

ക്രിസ്മസ് റിലീസ് തടസപ്പെട്ടത് മൂലം 12 കോടിയുടെ നഷ്ടമുണ്ടായെന്നാണ് വിതരണക്കാരും നിര്‍മാതാക്കളും പറയുന്നത്. ഈ നഷ്ടം മറന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ഭീഷണിക്ക് വഴങ്ങേണ്ടെന്നാണ് അവരുടെ തീരുമാനം. സിനിമകളുടെ തീയറ്റര്‍ വിഹിതം 50:50 അനുപാതത്തില്‍ വീതിക്കണമെന്ന എ ക്ലാസ് തീയറ്ററുടമകളുടെ ആവശ്യത്തെ ഒരു കാരണവശാലും അംഗീകരിക്കേണ്ടെന്നും യോഗം തീരുമാനിച്ചിട്ടുണ്ട്. നിലവിലെ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ 29ന് ഫെഡറേഷന്‍ ജനറല്‍ ബോഡി വിളിച്ചിട്ടുണ്ട്.

bhairava സമരത്തിനു പിന്നില്‍ ജി സുരേഷ്‌കുമാറിന് മകളോടുള്ള സ്‌നേഹം; നടക്കുന്നത് കീര്‍ത്തി നായികയാവുന്ന 'ഭൈരവ' കേരളത്തിലെ 225 തിയറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള കളി, ഇതുവരെ 12 കോടിയുടെ നഷ്ടം

മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ഖര്‍ സല്‍മാന്‍-സത്യന്‍ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, സിദ്ദിഖ്-ജയസൂര്യ ചിത്രം ഫുക്രി, പൃഥ്വിരാജ് നായകനായ എസ്ര എന്നീ സിനിമകളുടെ റിലീസാണ് സമരത്തെ തുടര്‍ന്ന് മുടങ്ങിയത്. ഇതിന് പുറമേ ക്രിസ്മസിന് മുന്‍പ് തീയറ്ററില്‍ എത്തേണ്ടിയിരുന്ന നിരവധി ചെറിയ ബജറ്റ് ചിത്രങ്ങളും റിലീസിനായി കാത്തിരിക്കുകയാണ്.


2016ല്‍ ദുരന്തമായി മാറിയ സിനിമകളില്‍ ‘വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍’ ഒന്നാം സ്ഥാനത്ത്, വെറുപ്പിക്കലിന്റെയും ഒന്നാം സ്ഥാനം ദിലീപിന് തന്നെ, രണ്ടും മൂന്നും സ്ഥാനങ്ങളില്‍ മമ്മൂട്ടിയും ജയറാമും

email സമരത്തിനു പിന്നില്‍ ജി സുരേഷ്‌കുമാറിന് മകളോടുള്ള സ്‌നേഹം; നടക്കുന്നത് കീര്‍ത്തി നായികയാവുന്ന 'ഭൈരവ' കേരളത്തിലെ 225 തിയറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള കളി, ഇതുവരെ 12 കോടിയുടെ നഷ്ടംpinterest സമരത്തിനു പിന്നില്‍ ജി സുരേഷ്‌കുമാറിന് മകളോടുള്ള സ്‌നേഹം; നടക്കുന്നത് കീര്‍ത്തി നായികയാവുന്ന 'ഭൈരവ' കേരളത്തിലെ 225 തിയറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള കളി, ഇതുവരെ 12 കോടിയുടെ നഷ്ടം0facebook സമരത്തിനു പിന്നില്‍ ജി സുരേഷ്‌കുമാറിന് മകളോടുള്ള സ്‌നേഹം; നടക്കുന്നത് കീര്‍ത്തി നായികയാവുന്ന 'ഭൈരവ' കേരളത്തിലെ 225 തിയറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള കളി, ഇതുവരെ 12 കോടിയുടെ നഷ്ടം0google സമരത്തിനു പിന്നില്‍ ജി സുരേഷ്‌കുമാറിന് മകളോടുള്ള സ്‌നേഹം; നടക്കുന്നത് കീര്‍ത്തി നായികയാവുന്ന 'ഭൈരവ' കേരളത്തിലെ 225 തിയറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള കളി, ഇതുവരെ 12 കോടിയുടെ നഷ്ടം0twitter സമരത്തിനു പിന്നില്‍ ജി സുരേഷ്‌കുമാറിന് മകളോടുള്ള സ്‌നേഹം; നടക്കുന്നത് കീര്‍ത്തി നായികയാവുന്ന 'ഭൈരവ' കേരളത്തിലെ 225 തിയറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള കളി, ഇതുവരെ 12 കോടിയുടെ നഷ്ടം