സൈബര്‍ സദാചാരവാദികള്‍ക്ക് മറുപടിയുമായി മുഹമ്മദ് ഷമിയുടെ പിതാവ്; ഞാന്‍ ഖുറാന്‍ വായിച്ചിട്ടില്ല, വീട്ടിലെ ആരും ബുര്‍ഖ ധരിക്കാറില്ല, മകന്റെ കിടപ്പുമുറിയിലേക്ക് എത്തിനോക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും തൗഫീഖ്

Date : December 28th, 2016

ഡല്‍ഹി: മകനും ഇന്ത്യന്‍ ക്രിക്കറ്ററുമായ മുഹമ്മദ് ഷമിക്കെതിരേ സൈബര്‍ സദാചാരവാദികള്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ആക്രമണത്തിന് മറുപടിയുമായി ഷമിയുടെ പിതാവ് രംഗത്ത്. താന്‍ ഖുറാന്‍ വായിച്ചിട്ടില്ലെന്നും വീട്ടില്‍ ആരും ബുര്‍ഖ ധരിക്കാറില്ലെന്നും മരുമകളുടെ വസ്ത്രധാരണത്തില്‍ ഒരു കുഴപ്പവുമില്ലെന്നുമാണ് ഷമിയുടെ പിതാവ് തൗഫീഖ് അഹ്മദ് പറയുന്നത്.

ഹസിന് പൂര്‍ണ പിന്തുണ ഹസിന് തന്റെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണയുണ്ടെന്ന് തൗഫീഖ് വ്യക്തമാക്കി. അവള്‍ ധരിച്ച വസ്ത്രത്തിലൂടെ ഏതെങ്കിലും ശരീരഭാഗം നിങ്ങള്‍ കാണുന്നുണ്ടോ. എന്റെ മരുമകളെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ല. അവള്‍ എനിക്കു സ്വന്തം മകളെപ്പോലെയാണ്. സ്ലീവ്ലെസ് വസ്ത്രം ധരിക്കരുതെന്ന് ആരും പറഞ്ഞിട്ടില്ല. പറഞ്ഞു ഞാന്‍ ഖുറാന്‍ വായിച്ചിട്ടില്ല. എങ്കിലും അതിലെ കാര്യങ്ങളെല്ലാം മറ്റുള്ളവരില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. മുസ്ലിം സ്ത്രീകള്‍ സ്ലീവ്ലെസ് ആയ വസ്ത്രം ധരിക്കരുതെന്ന് ഖുറാനില്‍ എവിടെയാണ് പറഞ്ഞിട്ടുള്ളതെന്നും തൗഫീഖ് ചോദിച്ചു.

 

എന്റെ വീട്ടിലെ മറ്റ് സ്ത്രീകള്‍ ആരും ബുര്‍ഖ ധരിക്കാറില്ല.തന്റെ മരുമകളെ വിമര്‍ശിക്കുന്നവര്‍ക്ക് രാജ്യത്തെ രാഷ്ട്രീയ, സിനിമാ, കായികരംഗത്തുള്ള സ്ത്രീകളെക്കൊണ്ട് ബുര്‍ഖ ധരിപ്പിക്കാന്‍ ധൈര്യമുണ്ടോയെന്നും തൗഫീഖ് ചോദിച്ചു. പാകിസ്താന്‍, ഇന്തോനീസ്യ, ഇറാന്‍, ഇറാഖ് തുടങ്ങിയ മുസ്ലിം രാജ്യങ്ങളില്‍പ്പോലും ഇതു നടപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. ഷമി അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ്. അതുകൊണ്ടു തന്നെ പൊതുവേദികളിലെത്തുമ്പോള്‍ അവന് ഇതിന്റെ നിലവാരം കാണിക്കേണ്ടിവരും. അവന്റെ കിടപ്പുമുറിയിലേക്ക് എത്തിനോക്കാന്‍ ഒരു മുസ്ലീംമിനും അവകാശമില്ലെന്നും പിതാവ് തുറന്നടിച്ചു.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”big” cover_photo=”show” locale=”en_US”]
ഭാര്യ ഹസിന്‍ ജഹാനും മകനുമൊപ്പമുള്ള ചിത്രം ഷമി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാദങ്ങളുടെ തുടക്കം. ചിത്രത്തില്‍ ഷമിയുടെ ഭാര്യ കൈയ്യില്ലാത്ത വസ്ത്രം ധരിച്ചതാണ് ഒരു വിഭാഗം സദാചാരവാദികളെ ചൊടിപ്പത്. കുറച്ചു പേര്‍ ഇതിനെ അനുകൂലിച്ചും രംഗത്തുവന്നതോടെ സംഭവം ഗുരുതരമായി. ഒടുവില്‍ തന്നെ വിമര്‍ശിക്കാന്‍ ആര്‍ക്കും അധികരാമില്ലെന്ന് പറഞ്ഞ് ഷമി തന്നെ രംഗത്തു വന്നിരുന്നു.

ഷമിക്ക് പിന്തുണയുമായി നിരവധി പ്രമുഖര്‍ രംഗത്ത് വന്നിരുന്നു. ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട, ഗാനരചയിതാവ് ജാവേദ് അക്തര്‍, സിനിമാനടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍, മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് എന്നിവര്‍ ഷമിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.


ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷാമിയുടെ ഭാര്യയുടെ ചിത്രവും സദാചാരപ്പോലീസിനു പിടിച്ചില്ല; ‘സ്ലീവ്‌ലെസ് ഇടുന്നതു വിലക്കണം; ഹിജാബ് ധരിക്കുന്നെന്ന് ഉറപ്പാക്കണം’

email സൈബര്‍ സദാചാരവാദികള്‍ക്ക് മറുപടിയുമായി മുഹമ്മദ് ഷമിയുടെ പിതാവ്; ഞാന്‍ ഖുറാന്‍ വായിച്ചിട്ടില്ല, വീട്ടിലെ ആരും ബുര്‍ഖ ധരിക്കാറില്ല, മകന്റെ കിടപ്പുമുറിയിലേക്ക് എത്തിനോക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും തൗഫീഖ്pinterest സൈബര്‍ സദാചാരവാദികള്‍ക്ക് മറുപടിയുമായി മുഹമ്മദ് ഷമിയുടെ പിതാവ്; ഞാന്‍ ഖുറാന്‍ വായിച്ചിട്ടില്ല, വീട്ടിലെ ആരും ബുര്‍ഖ ധരിക്കാറില്ല, മകന്റെ കിടപ്പുമുറിയിലേക്ക് എത്തിനോക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും തൗഫീഖ്0facebook സൈബര്‍ സദാചാരവാദികള്‍ക്ക് മറുപടിയുമായി മുഹമ്മദ് ഷമിയുടെ പിതാവ്; ഞാന്‍ ഖുറാന്‍ വായിച്ചിട്ടില്ല, വീട്ടിലെ ആരും ബുര്‍ഖ ധരിക്കാറില്ല, മകന്റെ കിടപ്പുമുറിയിലേക്ക് എത്തിനോക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും തൗഫീഖ്0google സൈബര്‍ സദാചാരവാദികള്‍ക്ക് മറുപടിയുമായി മുഹമ്മദ് ഷമിയുടെ പിതാവ്; ഞാന്‍ ഖുറാന്‍ വായിച്ചിട്ടില്ല, വീട്ടിലെ ആരും ബുര്‍ഖ ധരിക്കാറില്ല, മകന്റെ കിടപ്പുമുറിയിലേക്ക് എത്തിനോക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും തൗഫീഖ്0twitter സൈബര്‍ സദാചാരവാദികള്‍ക്ക് മറുപടിയുമായി മുഹമ്മദ് ഷമിയുടെ പിതാവ്; ഞാന്‍ ഖുറാന്‍ വായിച്ചിട്ടില്ല, വീട്ടിലെ ആരും ബുര്‍ഖ ധരിക്കാറില്ല, മകന്റെ കിടപ്പുമുറിയിലേക്ക് എത്തിനോക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും തൗഫീഖ്