രശ്മിക്കൊപ്പം ഇട്ട ഫോട്ടോയ്ക്ക് തെറിവിളി തുടര്‍ന്നപ്പോള്‍ പശുപാലന്‍ രംഗത്ത്; തെറ്റൊന്നും ചെയ്തിട്ടില്ല, ഞങ്ങള്‍ എന്തായിരുന്നു ഇതുവരെ അതുതന്നെയാകും തുടര്‍ന്നുമെന്നും വിശദീകരണം; തെറിവിളി ശമനമില്ലാതെ തുടരുന്നു

Date : December 28th, 2016

കൊച്ചി: ചുംബനസമരത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയ പശുപാലന്‍ വിശദീകരണവുമായി ഫേസ്ബുക്കില്‍. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യം തങ്ങള്‍ക്ക് ഉണ്ടെന്ന് പറഞ്ഞുകൊണ്ടാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പെണ്‍വാണിഭ കേസില്‍പെട്ട് അറസ്റ്റിലായി കോടതിയില്‍ കഴിഞ്ഞ രാഹുല്‍ പശുപാലനും രശ്മി നായരും അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. തുടര്‍ന്ന് തിങ്കളാഴ്ച്ച രാഹുല്‍ ഫേസ്ബുക്കിലൂടെ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ ഇട്ടു. ഇതോടെ തെറിവിളികളുമായി ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. ഇങ്ങനെ സൈബര്‍ ലോകത്തെ തെറിവിളികള്‍ വര്‍ദ്ധിപ്പോള്‍ ഇതിന് മറുപടിയായാണ് രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.

രാഹുല്‍ പശുപാലന്റെ ഫേസ്ബുക്ക് പോസ്റ്റ്

തൈറ്റൊന്നും ചെയ്തിട്ടില്ല എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ട് സമൂഹത്തില്‍ നിന്നും ഒളിച്ചോടാനോ ആത്മഹത്യ ചെയ്യാനൊ ഉദ്ദേശിക്കുന്നില്ലെന്ന രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ബോധപൂര്‍വം ഒരു ഇമേജ് സൃഷ്ടിച്ചു അതില്‍ ജീവിക്കാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്നതുകൊണ്ട് ഈ ആക്രമണം തെല്ലും അലട്ടുന്നുമില്ല.

നിരപരാധിത്വം തെളിയിക്കാനുള്ളത് കോടതിയില്‍ മാത്രമാണ്. അതിനു കഴിയും എന്ന ആത്മവിശ്വാസവും ഉണ്ട്. ഞങ്ങള്‍ എന്തായിരുന്നു ഇതുവരെ അതുതന്നെയാകും തുടര്‍ന്നും അതില്‍ അസഹിഷ്ണുത ഉള്ളവര്‍ തങ്ങളില്‍ നിന്നും അകന്നുനില്‍ക്കാനും രാഹുല്‍ നിര്‍ദ്ദേശിക്കുന്നു.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”big” cover_photo=”show” locale=”en_US”]

തെറ്റൊന്നും ചെയ്തിട്ടില്ല എന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് സമൂഹത്തില്‍ നിന്നും ഒളിച്ചോടാനോ ആത്മഹത്യ ചെയ്യാനൊ ഉദ്ദേശിക്കുന്നില്ല. ഇത്തരം ഗൗരവമേറിയ ഒരു കുറ്റകൃത്യത്തില്‍ ഞങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള പങ്കുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുന്ന ആര്‍ക്കും വേണ്ടിയല്ല ഇതെഴുതുന്നത്. ബോധപൂര്‍വം ഒരു ഇമേജ് സൃഷ്ടിച്ചു അതില്‍ ജീവിക്കാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്നതുകൊണ്ട് ഈ ആക്രമണം തെല്ലും അലട്ടുന്നുമില്ല. നിരപരാധിത്വം തെളിയിക്കാനുള്ളത് കോടതിയില്‍ മാത്രമാണ്. അതിനു കഴിയും എന്ന ആത്മവിശ്വാസവും ഉണ്ട്. ഞങ്ങള്‍ എന്തായിരുന്നു ഇതുവരെ അതുതന്നെയാകും തുടര്‍ന്നും അതില്‍ അസഹിഷ്ണുത ഉള്ളവര്‍ ദയവായി ഞങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക .

‘The present petitioner however was not involved in trafficking of CW2 and 3 from place to place .It is evident that she was some way involved in some other program known as ‘ kiss of love’ in respect of which there were investigation and she has been arraigned as accused no :4 ‘
പ്രായപൂര്‍ത്തി ആകാത്ത കുട്ടികളെ ട്രാഫികിങ് നടത്തി എന്ന കുറ്റാരോപണത്തിനു ഒരു വര്ഷത്തിനു ശേഷം ജാമ്യം അനുവദിക്കുമ്പോള്‍ കര്‍ണാടക ഹൈ കോടതി പറഞ്ഞ വാക്കുകള്‍ ആണിത്. പോലീസ് പറഞ്ഞതും പറയാത്തതും ആയ കഥകള്‍ നിറം പിടിപ്പിച്ചു എഴുതി എന്റെ അടുക്കളയിലെ കഴുകാത്ത പാത്രത്തിന്റെ എണ്ണം വരെ ലൈവ് റിപ്പോര്‍ട്ട് ചെയ്തവര്‍ കോടതില്‍ നടന്നതൊന്നും ‘അറിഞ്ഞില്ല’. അതില്‍ പരിഭവവുമില്ല, അങ്ങനെയൊക്കെയാണ് വ്യവസ്ഥിതികള്‍ എന്ന ബോധ്യമുണ്ട്. എല്ലാ തെളിവുകളും ശേഖരിച്ച ശേഷം അറസ്റ്റ് ചെയ്തു എന്ന് ആവര്‍ത്തിച്ചു പറഞ്ഞവര്‍ കേരളത്തില്‍ 14 മാസമായിട്ടും ഒരു കുറ്റപത്രം പോലും നല്‍കിയിട്ടില്ല.
എന്ത് കഷ്ടപ്പെട്ടും നിയമ സഹായം നല്‍കും എന്ന് ഞങ്ങളുടെ അച്ഛനമ്മമാര്‍ തീരുമാനിച്ചില്ല എങ്കില്‍ ഒരുപക്ഷേ കുറ്റപത്രമോ വിചാരണയോ കൂടാതെ വര്‍ഷങ്ങളോളം തടവില്‍ കഴിഞ്ഞേനെ. ആരോപണങ്ങള്‍ തെളിയിക്കപ്പെടും വരെ ആരോപണങ്ങള്‍ മാത്രമാണ് എന്ന് ആവര്‍ത്തിച്ചു പറഞ്ഞു മനസിന് ധൈര്യം പകര്‍ന്നു ഒപ്പം നില്‍ക്കുകയും സത്യം എത്രയും വേഗം തെളിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന മുന്‍പരിചയം ഉള്ളവരും ഇല്ലാത്തവരും ആയ എല്ലാ വലിയ മനുഷ്യരോടും അവസരങ്ങള്‍ ഉപയോഗപ്പെടുത്തി നേട്ടങ്ങള്‍ കൊയ്തവരോടും എല്ലാം സ്‌നേഹം മാത്രംമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


ചുംബനസമരത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയ പശുപാലനും രശ്മിയും വീണ്ടും ഫേസ്ബുക്കില്‍; ‘സഖാവേ’ ക്രിസ്മസ് ഓഫര്‍ ഉണ്ടോയെന്ന് ചോദ്യങ്ങള്‍, ഇപ്പോള്‍ പശുവിന് നല്ലകാലമെന്ന് സൈബര്‍ പോരാളികളും

email രശ്മിക്കൊപ്പം ഇട്ട ഫോട്ടോയ്ക്ക് തെറിവിളി തുടര്‍ന്നപ്പോള്‍ പശുപാലന്‍ രംഗത്ത്; തെറ്റൊന്നും ചെയ്തിട്ടില്ല, ഞങ്ങള്‍ എന്തായിരുന്നു ഇതുവരെ അതുതന്നെയാകും തുടര്‍ന്നുമെന്നും വിശദീകരണം; തെറിവിളി ശമനമില്ലാതെ തുടരുന്നുpinterest രശ്മിക്കൊപ്പം ഇട്ട ഫോട്ടോയ്ക്ക് തെറിവിളി തുടര്‍ന്നപ്പോള്‍ പശുപാലന്‍ രംഗത്ത്; തെറ്റൊന്നും ചെയ്തിട്ടില്ല, ഞങ്ങള്‍ എന്തായിരുന്നു ഇതുവരെ അതുതന്നെയാകും തുടര്‍ന്നുമെന്നും വിശദീകരണം; തെറിവിളി ശമനമില്ലാതെ തുടരുന്നു0facebook രശ്മിക്കൊപ്പം ഇട്ട ഫോട്ടോയ്ക്ക് തെറിവിളി തുടര്‍ന്നപ്പോള്‍ പശുപാലന്‍ രംഗത്ത്; തെറ്റൊന്നും ചെയ്തിട്ടില്ല, ഞങ്ങള്‍ എന്തായിരുന്നു ഇതുവരെ അതുതന്നെയാകും തുടര്‍ന്നുമെന്നും വിശദീകരണം; തെറിവിളി ശമനമില്ലാതെ തുടരുന്നു0google രശ്മിക്കൊപ്പം ഇട്ട ഫോട്ടോയ്ക്ക് തെറിവിളി തുടര്‍ന്നപ്പോള്‍ പശുപാലന്‍ രംഗത്ത്; തെറ്റൊന്നും ചെയ്തിട്ടില്ല, ഞങ്ങള്‍ എന്തായിരുന്നു ഇതുവരെ അതുതന്നെയാകും തുടര്‍ന്നുമെന്നും വിശദീകരണം; തെറിവിളി ശമനമില്ലാതെ തുടരുന്നു0twitter രശ്മിക്കൊപ്പം ഇട്ട ഫോട്ടോയ്ക്ക് തെറിവിളി തുടര്‍ന്നപ്പോള്‍ പശുപാലന്‍ രംഗത്ത്; തെറ്റൊന്നും ചെയ്തിട്ടില്ല, ഞങ്ങള്‍ എന്തായിരുന്നു ഇതുവരെ അതുതന്നെയാകും തുടര്‍ന്നുമെന്നും വിശദീകരണം; തെറിവിളി ശമനമില്ലാതെ തുടരുന്നു