മോഡിയുടെ നോട്ട് നിരോധനത്തിനെതിരെ റിസര്‍വ് ബാങ്ക് പ്രസ്സില്‍ കലാപസ്വരം; ഇനിയും അധികനേരം പണിയെടുക്കാനാവില്ല, എല്ലാവര്‍ക്കും അസുഖങ്ങള്‍, തങ്ങള്‍ അടിമകളല്ലെന്ന് ജീവനക്കാര്‍

Date : December 28th, 2016

ന്യൂഡല്‍ഹി: ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടു നിരോധനം മൂലമുള്ള കഷ്ടപ്പാടുകള്‍ സാധാരണക്കാര്‍ക്കൊപ്പം അനുഭവിക്കുന്നവരാണ് ബാങ്ക് ജീവനക്കാരും നോട്ടുകള്‍ അച്ചടിക്കുന്ന പ്രസുകളിലെ ജീവനക്കാരും. നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള തിരക്കും കൂടുതല്‍ ജനങ്ങള്‍ ബാങ്കുകളെ ആശ്രയിക്കാന്‍ തുടങ്ങുകയും ചെയ്തതോടെ ബാങ്ക് ജീവനക്കാരുടെ ജോലിഭാരം കൂടി.

രാജ്യത്തെ 86 ശതമാനം നോട്ടുകള്‍ പിന്‍വലിച്ച ശേഷം ജനങ്ങള്‍ക്ക് ആവശ്യമായ കറന്‍സി എത്തിച്ചുകൊടുക്കാനുള്ള ഭാരിച്ച ജോലിയാണ് റിസര്‍വ് ബാങ്കിന് ചെയ്യാനുണ്ടായിരുന്നത്. നോട്ട് നിരോധനം പ്രഖ്യാപിച്ച് അമ്പത് ദിവസമാകുന്ന ഘട്ടത്തില്‍ നോട്ട് പ്രിന്റ് ചെയ്യുന്ന പ്രസുകളില്‍ നിന്നും പ്രതിഷേധ സ്വരങ്ങള്‍ ഉയരുകയാണ്. നോട്ടു നിരോധനത്തിന് ബലിയാടുകളായി രാവും പകലും ജോലിയെടുത്ത തങ്ങള്‍ രോഗബാധിതരാകുന്നുവെന്നാണ് പ്രസ് ജീവനക്കാര്‍ പറയുന്നത്.

modi-2 മോഡിയുടെ നോട്ട് നിരോധനത്തിനെതിരെ റിസര്‍വ് ബാങ്ക് പ്രസ്സില്‍ കലാപസ്വരം; ഇനിയും അധികനേരം പണിയെടുക്കാനാവില്ല, എല്ലാവര്‍ക്കും അസുഖങ്ങള്‍, തങ്ങള്‍ അടിമകളല്ലെന്ന് ജീവനക്കാര്‍

 

അധികസമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായ ഇവര്‍ ഇന്നു മുതല്‍ ഒമ്പത് മണിക്കൂറിലധികം ജോലി ചെയ്യില്ലെന്ന നിലപാടിലാണ്. പശ്ചിമ ബംഗാളിലെ ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ(ബിആര്‍ബിഎന്‍എംപിഎല്‍) ഉടമസ്ഥതയിലുള്ള സാല്‍ബോനി പ്രിന്റിങ് പ്രസ്സിലെ ഒരു വിഭാഗം ജീവനക്കാരാണ് ഇക്കാര്യം വ്യക്തമാക്കി നോട്ടീസ് നല്‍കിയത്. ബിആര്‍ബിഎന്‍എംപിഎല്‍ എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഈ തീരുമാനം.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”big” cover_photo=”show” locale=”en_US”]

ഡിസംബര്‍ 14 മുതല്‍ ഓവര്‍ടൈം ഷിഫ്റ്റുകളില്‍ ജോലി ചെയ്ത് പലരും അസുഖബാധിതരായെന്ന് സംഘടന പറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും അസോസിയേഷന്‍ പ്രസിഡണ്ടുമായ ശിശിര്‍ അധികാരിയുടെ പറയുന്നത്:- ജോലിഭാരം കുറയ്ക്കാന്‍ പുതിയ ജീവനക്കാരെ നിയമിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ചെവികൊണ്ടില്ലെന്നും ശിശിര്‍ അധികാരി പറഞ്ഞു. പന്ത്രണ്ട് മണിക്കൂര്‍ പണിയെടുക്കാന്‍ ജീവനക്കാര്‍ അടിമകളല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

reserve-bank-of-india മോഡിയുടെ നോട്ട് നിരോധനത്തിനെതിരെ റിസര്‍വ് ബാങ്ക് പ്രസ്സില്‍ കലാപസ്വരം; ഇനിയും അധികനേരം പണിയെടുക്കാനാവില്ല, എല്ലാവര്‍ക്കും അസുഖങ്ങള്‍, തങ്ങള്‍ അടിമകളല്ലെന്ന് ജീവനക്കാര്‍

ഡിസംബര്‍ പതിനാല് മുതല്‍ പ്രതിദിനം 9.6 കോടി നോട്ടുകളാണ് സാല്‍ബോനി പ്രസ്സില്‍ അച്ചടിച്ചിരുന്നത്. കൂടുതല്‍ നോട്ടുകള്‍ അച്ചടിക്കാന്‍ 12 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള രണ്ട് ഷിഫ്റ്റുകളില്‍ ജോലി ചെയ്യാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരായി. ഒമ്പത് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഷിഫ്റ്റില്‍ 3.4 കോടി നോട്ടുകളാണ് അച്ചടിക്കാറുള്ളത്. ഒമ്പത് മണിക്കൂര്‍ വീതമുള്ള രണ്ട് ഷിഫ്റ്റുകളിലായി 6.8 കോടി നോട്ടുകള്‍ അച്ചടിക്കാം.

അസോസിയേഷന്‍ അനുഭാവികളായ ഏഴുനൂറോളം ജീവനക്കാരാണ് സാല്‍ബോനി പ്രസ്സില്‍ ജോലി ചെയ്യുന്നത്. പത്ത് രൂപ മുതല്‍ രണ്ടായിരം രൂപ വരെയുള്ള എല്ലാ നോട്ടുകളും ഇവിടെ അച്ചടിക്കുന്നുണ്ട്. അധികസമയം ജോലി ചെയ്യാന്‍ കഴിയില്ലെന്ന സാല്‍ബോനി പ്രസ്സ് ജീവനക്കാരുടെ പ്രതിഷേധത്തില്‍ പ്രസ്സ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല.


പ്രധാനമന്ത്രിയാകാന്‍ മോഡി സ്വീകരിച്ചത് നികൃഷ്ട മാര്‍ഗങ്ങള്‍; ആമിര്‍ഖാനും രാഹുല്‍ഗാന്ധിയും ബര്‍ഖാദത്തും മുസ്ലീങ്ങളും ഇരകള്‍; ബി.ജെ.പി. മുന്‍ ഐ.ടി സെല്‍ അംഗമായ സാധവി കോസ്ലയുടെ വെളിപ്പെടുത്തല്‍

email മോഡിയുടെ നോട്ട് നിരോധനത്തിനെതിരെ റിസര്‍വ് ബാങ്ക് പ്രസ്സില്‍ കലാപസ്വരം; ഇനിയും അധികനേരം പണിയെടുക്കാനാവില്ല, എല്ലാവര്‍ക്കും അസുഖങ്ങള്‍, തങ്ങള്‍ അടിമകളല്ലെന്ന് ജീവനക്കാര്‍pinterest മോഡിയുടെ നോട്ട് നിരോധനത്തിനെതിരെ റിസര്‍വ് ബാങ്ക് പ്രസ്സില്‍ കലാപസ്വരം; ഇനിയും അധികനേരം പണിയെടുക്കാനാവില്ല, എല്ലാവര്‍ക്കും അസുഖങ്ങള്‍, തങ്ങള്‍ അടിമകളല്ലെന്ന് ജീവനക്കാര്‍0facebook മോഡിയുടെ നോട്ട് നിരോധനത്തിനെതിരെ റിസര്‍വ് ബാങ്ക് പ്രസ്സില്‍ കലാപസ്വരം; ഇനിയും അധികനേരം പണിയെടുക്കാനാവില്ല, എല്ലാവര്‍ക്കും അസുഖങ്ങള്‍, തങ്ങള്‍ അടിമകളല്ലെന്ന് ജീവനക്കാര്‍0google മോഡിയുടെ നോട്ട് നിരോധനത്തിനെതിരെ റിസര്‍വ് ബാങ്ക് പ്രസ്സില്‍ കലാപസ്വരം; ഇനിയും അധികനേരം പണിയെടുക്കാനാവില്ല, എല്ലാവര്‍ക്കും അസുഖങ്ങള്‍, തങ്ങള്‍ അടിമകളല്ലെന്ന് ജീവനക്കാര്‍0twitter മോഡിയുടെ നോട്ട് നിരോധനത്തിനെതിരെ റിസര്‍വ് ബാങ്ക് പ്രസ്സില്‍ കലാപസ്വരം; ഇനിയും അധികനേരം പണിയെടുക്കാനാവില്ല, എല്ലാവര്‍ക്കും അസുഖങ്ങള്‍, തങ്ങള്‍ അടിമകളല്ലെന്ന് ജീവനക്കാര്‍
  • Loading…