ഇനി സ്ത്രീകള്‍ക്കും മദ്യം വില്‍ക്കാം; ബിവറേജസ് കോര്‍പറേഷനില്‍ നിയമനം തടഞ്ഞ സര്‍ക്കാരിനെതിരേ കോടതി; രണ്ടാഴ്ചയ്ക്കുള്ളില്‍ അഡ്‌വൈസ് മെമ്മോ അയയ്ക്കണം

Date : December 29th, 2016

ബിവറേജസ് മദ്യവില്‍പന ശാലകളില്‍ സ്ത്രീകളെ നിയമിക്കാത്ത സര്‍ക്കാരിന്റെ നയത്തെ രൂക്ഷമായി വിമര്‍ശിച്ചു ഹൈക്കോടതി. സ്ത്രീകളെ ജോലിയില്‍നിന്നു വിലക്കിക്കൊണ്ടുള്ള സര്‍ക്കുലറിനെതിരേയാണു കഴിഞ്ഞ ദിവസത്തെ വിധിയില്‍ രൂക്ഷമായി വിമര്‍ശിച്ചത്. കേരള സ്‌റ്റേറ്റ് ബിവറേജസ് കോര്‍പറേഷനിലെ നിയമനം സംബന്ധിച്ച വിവിധ ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു വിധി.

liquor-store ഇനി സ്ത്രീകള്‍ക്കും മദ്യം വില്‍ക്കാം; ബിവറേജസ് കോര്‍പറേഷനില്‍ നിയമനം തടഞ്ഞ സര്‍ക്കാരിനെതിരേ കോടതി; രണ്ടാഴ്ചയ്ക്കുള്ളില്‍ അഡ്‌വൈസ് മെമ്മോ അയയ്ക്കണം

ബിവറേജസ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ കീഴില്‍ പി.എസ്.സി. നടത്തിയ പരീക്ഷകളില്‍ പ്യൂണ്‍, ഹെല്‍പര്‍ പോസ്റ്റുകളിലേക്കുള്ള റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരാണു കോടതിയെ സമീപിച്ചത്. സര്‍ക്കാരിന്റെ സര്‍ക്കുലറിലൂടെ നിയമനം നിര്‍ത്തിവച്ചിരുന്നു. കള്ളുഷാപ്പിലോ, വിദേശമദ്യ ഷോപ്പിലോ സ്ത്രീകളെ നിയമിക്കരുതെന്നായിരുന്നു നിര്‍ദേശം. 2002ലെ കേരള അബ്കാരി ഷോപ്‌സ് ഡിസ്‌പോസല്‍ നിമയം ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാരിന്റെ നീക്കം. ഇതിനു പിന്നാലെ ഒഴിവുകളുണ്ടായിട്ടും നിയമനം നിര്‍ത്തിവയ്ക്കുകയായിരുന്നു.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”600″ height=”220″ header=”small” cover_photo=”show” locale=”en_US”]

ഇതു വിവേചനമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും നിയമന ഉത്തരവ് അയയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഭരണഘടന സ്ത്രീകള്‍ക്ക് അനുവദിച്ചു നല്‍കിയിട്ടുള്ള അവകാശങ്ങളുടെ ലംഘനമാണു സര്‍ക്കാര്‍ സര്‍ക്കുലറെന്നു ജസ്റ്റിസ് അനു ശിവരാമന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ തൊഴിലുകള്‍ ലഭിക്കുന്നതില്‍ ഇത്തരം വിവേചനം അനുവദിക്കാനാകില്ലെന്നും വിധിയില്‍ പറയുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ എല്ലാവര്‍ക്കും അഡൈ്വസ് മെമ്മോ അയയ്ക്കണമെന്നാണു കോടതി നിര്‍ദേശം. ഒഴിവുകള്‍ ഇല്ലെങ്കില്‍ സൂപ്പര്‍ന്യൂമററി ഒഴിവുകളിലേക്ക് ഇവരെ പരിഗണിക്കണം. പിന്നീട് ഒഴിവുകള്‍ ഉണ്ടാകുമ്പോള്‍ ഇവര്‍ക്ക് ആദ്യ പരിഗണന നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

email ഇനി സ്ത്രീകള്‍ക്കും മദ്യം വില്‍ക്കാം; ബിവറേജസ് കോര്‍പറേഷനില്‍ നിയമനം തടഞ്ഞ സര്‍ക്കാരിനെതിരേ കോടതി; രണ്ടാഴ്ചയ്ക്കുള്ളില്‍ അഡ്‌വൈസ് മെമ്മോ അയയ്ക്കണംpinterest ഇനി സ്ത്രീകള്‍ക്കും മദ്യം വില്‍ക്കാം; ബിവറേജസ് കോര്‍പറേഷനില്‍ നിയമനം തടഞ്ഞ സര്‍ക്കാരിനെതിരേ കോടതി; രണ്ടാഴ്ചയ്ക്കുള്ളില്‍ അഡ്‌വൈസ് മെമ്മോ അയയ്ക്കണം0facebook ഇനി സ്ത്രീകള്‍ക്കും മദ്യം വില്‍ക്കാം; ബിവറേജസ് കോര്‍പറേഷനില്‍ നിയമനം തടഞ്ഞ സര്‍ക്കാരിനെതിരേ കോടതി; രണ്ടാഴ്ചയ്ക്കുള്ളില്‍ അഡ്‌വൈസ് മെമ്മോ അയയ്ക്കണം0google ഇനി സ്ത്രീകള്‍ക്കും മദ്യം വില്‍ക്കാം; ബിവറേജസ് കോര്‍പറേഷനില്‍ നിയമനം തടഞ്ഞ സര്‍ക്കാരിനെതിരേ കോടതി; രണ്ടാഴ്ചയ്ക്കുള്ളില്‍ അഡ്‌വൈസ് മെമ്മോ അയയ്ക്കണം0twitter ഇനി സ്ത്രീകള്‍ക്കും മദ്യം വില്‍ക്കാം; ബിവറേജസ് കോര്‍പറേഷനില്‍ നിയമനം തടഞ്ഞ സര്‍ക്കാരിനെതിരേ കോടതി; രണ്ടാഴ്ചയ്ക്കുള്ളില്‍ അഡ്‌വൈസ് മെമ്മോ അയയ്ക്കണം