പെണ്‍വാണിഭ ആരോപണങ്ങള്‍ പോലീസിന്റെ കഥ; ഹോട്ടലില്‍ പോയിട്ടില്ല, പോലീസ് വിളിച്ചു കൊണ്ടു പോയത് വീട്ടില്‍ നിന്ന്; തങ്ങള്‍ ഇല്ലാതാകേണ്ടത് പലരുടെയും ആവശ്യമെന്നും പശുപാലനും രശ്മിയും

Date : December 29th, 2016

ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ജയില്‍ മോചിതനായ ശേഷം രാഹുലും പശുപാലനും രശ്മിയും തന്റെ വാദഗതികളും രംഗത്ത് എത്തി. മലയാളത്തിലെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ചു അറസ്റ്റിനു കാരണമായ സംഭവങ്ങളെ കുറിച്ചും വിവരിക്കുന്നത്. രശ്മി പത്തുമാസത്തോളവും രാഹുല്‍ പതിനാല് മാസത്തോളവും ജാമ്യം ലഭിക്കാതെ ജയിലില്‍ കിടന്നിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് രാഹുല്‍ പശുപാലന്‍ ജയില്‍ മോചിതനായത്. രാഹുല്‍ പശുപാലനുമായുള്ള അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍…

ഞങ്ങളെ കേസില്‍ പെടുത്തി അറസ്റ്റ് ചെയ്തിട്ട് ഇത് പതിനാലാമത്തെ മാസമാണ്. എല്ലാ തെളിവുകളോടെയും ഞങ്ങളെ അറസ്റ്റ് ചെയ്തുവെന്നാണ് പോലീസ് അവകാശപ്പെടുന്നത്. സാധാരണഗതിയില്‍ 90ദിവസത്തിനകമോ 180 ദിവസത്തിനകമെങ്കിലും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് പറയപ്പെടുന്നത്. എന്നാലിവിടെ 14 മാസമായിട്ടും അതുണ്ടായിട്ടില്ല. ഇവിടെ വെറുമൊരു റിമാന്റ് ആപ്ലിക്കേഷനും എഫ്ഐആറും മാത്രമാണ് ഈ കേസിലുണ്ടായത്. തെളിവോ കുറ്റപത്രമോ ഹാജരാക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എല്ലാ തെളിവുകളോടും കൂടി അറസ്റ്റ് ചെയ്തുവെന്ന് അവകാശപ്പെടുന്ന പോലീസാണ് ഇത് വ്യക്തമാക്കേണ്ടത്. അങ്ങനെ 14 മാസമാണ് ഞാന്‍ ജയിലില്‍ കഴിയേണ്ടിവന്നത്. പോലീസ് മനപൂര്‍വം കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിക്കുകയാണ്. ഇപ്പോള്‍ ഞാനെന്ത് പറഞ്ഞാലും ആളുകള്‍ എങ്ങനെയെടുക്കുമെന്ന് എനിക്ക് അറിയാം. ഓണ്‍ലൈനിലെങ്കിലും എന്നെ പരിചയമുള്ളവര്‍ ഈ കാണുന്ന പ്രചരണങ്ങളൊന്നും വിശ്വസിക്കില്ലെന്ന് ഉറപ്പ്. എനിക്കും രശ്മിക്കും എതിരെ സമൂഹത്തിലുണ്ടായ കടുത്ത വിമര്‍ശനം ബഹുഭൂരിപക്ഷവും വിശ്വസിച്ചിരിക്കുകയാണ്. സത്യം എന്നെങ്കിലും പുറത്തുവരുമെന്ന് എനിക്കുറപ്പുണ്ട്. നിലവില്‍ നിയമപോരാട്ടത്തിലാണല്ലോ ഞങ്ങള്‍. സത്യം കോടതിയില്‍ തെളിയിക്കപ്പെടുമെന്ന് എനിക്കുറപ്പാണ്.

Reshmi-R-Nair-Rahul-Pasupalan പെണ്‍വാണിഭ ആരോപണങ്ങള്‍ പോലീസിന്റെ കഥ; ഹോട്ടലില്‍ പോയിട്ടില്ല, പോലീസ് വിളിച്ചു കൊണ്ടു പോയത് വീട്ടില്‍ നിന്ന്; തങ്ങള്‍ ഇല്ലാതാകേണ്ടത് പലരുടെയും ആവശ്യമെന്നും പശുപാലനും രശ്മിയും

Reshmi R Nair Rahul Pasupalan

 

പെണ്‍വാണിഭ ആരോപണങ്ങള്‍ എല്ലാം വെറുതേയാണ്. ഞങ്ങള്‍ക്ക് മേല്‍ ഈ കുറ്റങ്ങളെല്ലാം വെറുതേ ചാരിവെച്ചിരിക്കുകയാണ്. ഞങ്ങളെ ടാര്‍ജറ്റ് ചെയ്ത് കുടുക്കിയതാണ്. ഞങ്ങളെ രണ്ടുപേരെയും വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കുകയെന്ന വലതുപക്ഷത്തിന്റെ അജണ്ട മാത്രമാണ് നടപ്പിലാക്കപ്പെട്ടത്. അതിനുള്ള പദ്ധതികളാണ് നടപ്പിലാക്കപ്പെട്ടത്. ഇതെല്ലാം ഞാന്‍ നിഷേധിക്കുമ്പോളും ഈ കേള്‍ക്കുന്നവരില്‍ മഹാ ഭൂരിപക്ഷവും വിശ്വസിക്കില്ലെന്ന് എനിക്കുറപ്പുണ്ട്. എന്നാലും ഞാന്‍ പറയുകയാണ്, ഈ കേസുകളില്‍ ഞാനും രശ്മിയും നിരപരാധികളാണ്.

[wpdevart_like_box profile_id=”/Graffitimagazine.in” connections=”show” width=”550″ height=”250″ header=”big” cover_photo=”show” locale=”en_US”]

എന്നെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് അറസ്റ്റ് ചെയ്തുവെന്ന് പറയുന്നത് പോലീസിന്റെ കഥയാണ്. എന്നെയും രശ്മിയെയും ഞങ്ങളുടെ മകനെയും ഞങ്ങളുടെ വീട്ടില്‍ നിന്നാണ് പോലീസ് കൂട്ടിക്കൊണ്ടുപോയത്. ഡിഐജി ശ്രീജിത്ത് ഒരു കേസുമായി ബന്ധപ്പെട്ട് ആലുവ പോലീസ് ക്ലബ്ബിലുണ്ടെന്നും, ചില കാര്യങ്ങള്‍ ചോദിച്ചാനറിയാനുണ്ടെന്നുമാണ് പോലീസുകാര്‍ വീട്ടില്‍ വന്ന് പറഞ്ഞത്. അങ്ങനെ ഞാനും രശ്മിയും അവരോടൊപ്പം ഇറങ്ങി. ഞങ്ങള്‍ രണ്ടുപേരും പോകുന്നുവെന്നതിനാല്‍ മകനെയും ഒപ്പം കൂട്ടേണ്ടിവന്നു. ഞങ്ങള്‍ പോയത് പോലീസ് ക്ലബ്ബിലേക്കാണ്, ഈ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ല.

Reshmi-1 പെണ്‍വാണിഭ ആരോപണങ്ങള്‍ പോലീസിന്റെ കഥ; ഹോട്ടലില്‍ പോയിട്ടില്ല, പോലീസ് വിളിച്ചു കൊണ്ടു പോയത് വീട്ടില്‍ നിന്ന്; തങ്ങള്‍ ഇല്ലാതാകേണ്ടത് പലരുടെയും ആവശ്യമെന്നും പശുപാലനും രശ്മിയും
അവരാ കഥ മെനഞ്ഞതില്‍ തന്നെ നിരവധി കള്ളങ്ങളുണ്ട്, പോലീസ് പറയുന്നത് വൈകിട്ട് 5.30ന് ഈ സംഘം അവരെ മറികടന്ന് രക്ഷപ്പെട്ടുവെന്നാണ്. അങ്ങനെയെങ്കില്‍ എല്ലാവരും അലര്‍ട്ട് ആയിരിക്കില്ലേ? ഞാന്‍ ആ സംഘത്തിലംഗമാണെങ്കില്‍ ഞാനും അറിഞ്ഞിരിക്കില്ലേ? പിന്നെ പോലീസ് തന്നെ പറയും പോലെ അവരുടെ വലയില്‍ പോയി ചാടുമോ? പിറ്റേദിവസം കോടതിയില്‍ ഹാജരാക്കിയപ്പോളാണ് പോലീസിന്റെ കഥയുടെ ഒരു ഭാഗം ഞാനറിഞ്ഞത് റിമാന്റിലായി ജയിലില്‍ കിടന്നപ്പോള്‍ ബാക്കിയുള്ള ഭാഗവും പത്രങ്ങളില്‍ വായിച്ചു. അല്ലാതെ ഞങ്ങളിക്കാര്യങ്ങളൊന്നും അറിഞ്ഞിട്ടില്ല. പോലീസ് നിരന്തരമായി ആ ഗ്രൂപ്പുമായി ബന്ധമുണ്ടോ എന്നാണ് ചോദിച്ചു കൊണ്ടിരുന്നത്. ഞങ്ങള്‍ക്കവരില്‍ ആരെയും അറിയുന്നുണ്ടായിരുന്നില്ല. അക്കാര്യം അവരോട് പറഞ്ഞതാണ്.

അഭിഭാഷകനെ ബന്ധപ്പെടാനുള്ള മൗലികമായ അവകാശം പോലും ഞങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടു. ശാരീരികമായി ഞങ്ങളെ അവര്‍ മര്‍ദിക്കുകയോ അങ്ങനെ ഒന്നും ചെയ്തിരുന്നില്ല. പക്ഷെ ഒരു മുറിയില്‍ ഇരുപത്തിനാല് മണിക്കൂറോളം തടഞ്ഞുവെക്കപ്പെട്ട് കടുത്ത മാനസിക പീഡനമാണ് ഞങ്ങളനുഭവിച്ചത്. അറസ്റ്റോ മറ്റ് കാര്യമോ ഉണ്ടാകുമെന്ന് പറഞ്ഞില്ല. പോലീസ് ഞങ്ങളോട് ഫെയ്സ്ബുക്കിന്റെയും ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ടിന്റെയും പാസ്വേര്‍ഡുകള്‍ ഉള്‍പ്പെടെ ചോദിച്ചാണ് മാനസികമായി പീഡിപ്പിച്ചത്. ആദ്യലക്ഷ്യം നിരപരാധിത്വം തെളിയിക്കുക എന്നതാണ്. ഞങ്ങള്‍ ഇല്ലാതാകേണ്ടത് പലരുടെയും ആവശ്യമാണ്. ആര്‍ക്കൊക്കെയോ ഞങ്ങള്‍ അസ്വസ്ഥതയുണ്ടാക്കിയിരുന്നു, അവര്‍ തന്നെയാകും ഈ കേസിനും പിന്നില്‍. വലതുപക്ഷത്തിന് തന്നെയാണ് ഞങ്ങളെ വേണ്ടിയിരുന്നത്.

 

Reshmi-11 പെണ്‍വാണിഭ ആരോപണങ്ങള്‍ പോലീസിന്റെ കഥ; ഹോട്ടലില്‍ പോയിട്ടില്ല, പോലീസ് വിളിച്ചു കൊണ്ടു പോയത് വീട്ടില്‍ നിന്ന്; തങ്ങള്‍ ഇല്ലാതാകേണ്ടത് പലരുടെയും ആവശ്യമെന്നും പശുപാലനും രശ്മിയും

രശ്മിയുടെ റേറ്റ് പറഞ്ഞുറപ്പിക്കുന്നതെന്ന പേരിലുള്ള ഓഡിയോ സന്ദേശത്തെക്കുറിച്ച്.:::ഞാനുമായി ഫോണിലെങ്കിലും സംസാരിച്ചവര്‍ക്ക് ഇക്കാര്യത്തിലെ സത്യം വ്യക്തമായി മനസിലാകും. ഈ പറയുന്ന ഓഡിയോ ക്ലിപ്പ് ഞാനും കേട്ടതാണ്. അതിലുള്ളത് എന്റെ ശബ്ദവും സംസാരശൈലിയുമല്ലെന്ന് എന്നെ അറിയുന്ന ആര്‍ക്കും മനസിലാകും. ഞാന്‍ സംസാരിക്കുന്നത് അങ്ങനെയല്ല. ഞാനുമായി സംസാരിച്ച എനിക്ക് പരിചയമുള്ളവര്‍ക്ക് അത് കൃത്യമായി പറയാനാകുമെന്ന് ഉറപ്പ്. ആരോ വ്യാജമായി നിര്‍മ്മിച്ച ഈ ഓഡിയോ ക്ലിപ്പിനെതിരെ ഞാന്‍ ജയിലില്‍ വെച്ച് പോലീസിന് പരാതി നല്‍കിയിരുന്നു. പക്ഷെ, ക്ലിപ്പിന്റെ ഉറവിടം പോലിസിന് കണ്ടെത്താനായില്ല.

ഞാന്‍ അത്തരത്തിലുള്ള ഒരു കുറ്റകൃത്യത്തിലേര്‍പ്പെടുന്ന ആളാണെങ്കില്‍, ഒരിക്കലും ഇത്തരത്തില്‍ എന്റെ വിശദാംശങ്ങള്‍ കൃത്യമായി പറഞ്ഞ് ഇടപെടില്ലെന്ന് വ്യക്തമല്ലേ. ഒരു ക്രൈം ചെയ്യുന്നയാള്‍ ഇത്തരത്തില്‍ ചെയ്യില്ലെന്ന് കോമണ്‍സെന്‍സുള്ള ആര്‍ക്കും മനസിലാകും.

ഇക്കാലയളവില്‍ എനിക്കേറ്റവും വേദനയായത് ഞാനോ രശ്മിയോ ജയിലിലായതല്ല. ഞങ്ങളുടെ മകനെ ഓര്‍ത്താണ്. ഞങ്ങളോടൊപ്പം പേടിച്ച് ഒരുദിവസം മുഴുവന്‍ അവന്‍ പോലീസ് ക്ലബ്ബില്‍ കഴിഞ്ഞു. അവിടെവെച്ച് ഞങ്ങളുടെ രക്ഷിതാക്കളെ ഏല്‍പ്പിക്കാന്‍ പോലീസ് അനുവദിച്ചില്ല. കോടതി നിര്‍ദേശപ്രകാരം അവന്‍ പിന്നീട് കഴിഞ്ഞത് സര്‍ക്കാരിന്റെ ശിശുസംരക്ഷണ കേന്ദ്രത്തിലായിരുന്നു. മൂന്ന് നാല് ദിവസത്തിന് ശേഷമാണ് അവനെ കോടതി നിര്‍ദേശപ്രകാരം ഞങ്ങളുടെ രക്ഷിതാക്കള്‍ക്ക് വിട്ടുകിട്ടുന്നത്. അപ്പോള്‍ അവന്റെ നെറ്റിയില്‍ മുറിഞ്ഞ് നാല് സ്റ്റിച്ചുണ്ടായിരുന്നു. ആ കേന്ദ്രത്തില്‍ ആരും ശ്രദ്ധിക്കാനില്ലാതെ മറിഞ്ഞുവീണാണ് അവന് ഈ പരിക്കേറ്റത്. കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങളുടെ ഇരുവരുടെയും വീടുകളില്‍ അവന്‍ അച്ഛനും അമ്മയുമില്ലാതെ ജീവിക്കുന്നു.

Resmi-R-Nair8 പെണ്‍വാണിഭ ആരോപണങ്ങള്‍ പോലീസിന്റെ കഥ; ഹോട്ടലില്‍ പോയിട്ടില്ല, പോലീസ് വിളിച്ചു കൊണ്ടു പോയത് വീട്ടില്‍ നിന്ന്; തങ്ങള്‍ ഇല്ലാതാകേണ്ടത് പലരുടെയും ആവശ്യമെന്നും പശുപാലനും രശ്മിയും

 

രശ്മി ബിക്കിനി മോഡലായിരുന്നു. അതൊരു തെറ്റാണെന്ന് തോന്നിയിട്ടില്ല. ഒരാളുടെ ശരീരത്തില്‍ അയാള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതും വേശ്യാവൃത്തിയും രണ്ടാണ്. രശ്മി ശരീരത്തില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ ഇത് വേശ്യാവൃത്തിയായിരുന്നില്ല. ഞങ്ങളെ കൂടുതലാക്രമിക്കാന്‍ ഈ പശ്ചാത്തലം പലരും ഉപയോഗിച്ചിട്ടുണ്ടാകും. പിന്നെ സമൂഹം ഈ ആരോപണങ്ങള്‍ ആസ്വദിക്കുമെന്നുറപ്പ്. കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ച ശ്വേതാ മേനോനെ ആരെങ്കിലും ഒന്ന് തൊട്ടാലെന്താ എന്ന് ചോദിച്ചവരാണ് നമ്മള്‍. ആ സമൂഹത്തില്‍ ഇക്കാര്യം എളുപ്പത്തില്‍ പ്രചരിക്കുമെന്നുറപ്പ് തന്നെ.

വലിയ അനുഭവമാണ് ജയില്‍ ജീവിതം സമ്മാനിച്ചത്. പുറത്തുണ്ടായിരുന്നെങ്കില്‍ എങ്ങനെയാണോ അതിനേക്കാള്‍ അറിവ് നേടാനായി. നിരവധിയാളുകുടെ ജീവിതാനുഭവങ്ങളറിയാനും ജയിലില്‍വെച്ച് അവസരം ലഭിച്ചു. ഇത് വലിയ ഒരു പാഠമായിരുന്നു. ജയിലില്‍ കിടന്ന് 150ലധികം പുസ്തകങ്ങളാണ് ഞാന്‍ വായിച്ചത്. അയന്‍ ഹെര്‍സി അലി എഴുതിയ ഇന്‍ഫിഡലിറ്റി ലൈഫ് പോലുള്ള പുസ്തകങ്ങള്‍ പൊരുതിമുന്നേറാനുള്ള കരുത്ത് നല്‍കി. ഫിക്ഷനല്ലാത്ത പുസ്തകങ്ങളാണ് വായിച്ചത്. കൂടുതല്‍ പക്വതയോടെയും അറിവോടെയുമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

 

ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ഞങ്ങള്‍ക്ക് ബന്ധമുണ്ടായിരുന്നില്ല എന്ന്. പിന്നെ പുരോഗമന രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നത് സിപിഎം ആയിരുന്നതുകൊണ്ട് താല്‍പര്യം തോന്നിയിട്ടുണ്ട്. പല പുരോഗമന ചിന്തയുമായി മുന്നോട്ട് കുതിച്ചപ്പോളും കൂടെ നിന്നത് ഇടതിനൊപ്പം നീങ്ങുന്നവരായിരുന്നു. പക്ഷേ, ഒരിക്കലും ഞങ്ങള്‍ ആ പാര്‍ട്ടിയുമായി ഒരു ബന്ധവും പുലര്‍ത്തിയില്ല.

രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്

 
മേരേ പ്യാരേ ദേശ് വാസിയോം….
ഉപയോഗിച്ചിരുന്ന പ്രൊഫൈല്‍ തിരിച്ചെടുക്കാന്‍ കഴിയാത്തവിധം നഷ്ടപ്പെട്ടത് കൊണ്ട് പുതിയതൊന്ന് ആരംഭിക്കേണ്ടി വന്നു. സൈബറിടത്തിലെ ‘വികാരഭരിതരായ’ ജനക്കൂട്ടത്തെ നിശബ്ദം നോക്കിക്കാണുന്നുണ്ടായിരുന്നു എന്റെ മേല്‍ പോലീസ് ആരോപിച്ചിരിക്കുന്ന ഗൗരവകരമായ കുറ്റങ്ങള്‍ അല്ല നിങ്ങളെ അലട്ടുന്നത് എന്നത് വേദനിപ്പിക്കുന്നു.

നിങ്ങളെ അലട്ടുന്നത് എന്റെ സ്ത്രീ ശരീരം വില്പനക്കുണ്ടോ എന്ന സംശയമാണ് ഇനി ഉണ്ടെങ്കില്‍ പോലീസ് പറഞ്ഞ തുക കയ്യിലില്ല എന്നതാണ്. കുറ്റങ്ങള്‍ ആരോപിച്ചവര്‍ അത് തെളിയിക്കുകയും വേണം അതുവരെ ഭരണഘടനാപരമായി ഞാന്‍ നിരപരാധിയാണ്. അതിനെ നിങ്ങള്‍ എങ്ങനെ കാണുന്നു എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല.

Resmi-R-Nair-8 പെണ്‍വാണിഭ ആരോപണങ്ങള്‍ പോലീസിന്റെ കഥ; ഹോട്ടലില്‍ പോയിട്ടില്ല, പോലീസ് വിളിച്ചു കൊണ്ടു പോയത് വീട്ടില്‍ നിന്ന്; തങ്ങള്‍ ഇല്ലാതാകേണ്ടത് പലരുടെയും ആവശ്യമെന്നും പശുപാലനും രശ്മിയും
ആരോപിക്കപ്പെട്ട കുറ്റകൃത്യത്തില്‍ ഒരു പങ്കുമില്ല എന്ന് വ്യക്തമാക്കി കൊണ്ടാണ് കര്‍ണാടക ഹൈക്കോടതി എനിക്ക് ജാമ്യം അനുവദിച്ചത്. എന്റെ കുടുംബ ജീവിതത്തെയോ സുഹൃത്ബന്ധങ്ങളെയോ ഒരുതരത്തിലും ഉലക്കാന്‍ ഇതുകൊണ്ട് കഴിഞ്ഞിട്ടില്ല മറിച്ചു ബന്ധങ്ങള്‍ക്ക് ദൃഢത ഏറുകയാണ് ആശയങ്ങള്‍ക്ക് മൂര്‍ച്ചയും.

മാധവികുട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍’എനിക്കും പൂച്ചയെപ്പോലെ ഒന്‍പത് ജന്മങ്ങളുണ്ട്, തീയില്‍വീണ് ചാമ്പലായതിനു ശേഷം നവജീവനോടെയും കാന്തിയോടെയും ആവിര്‍ഭവിക്കുന്ന ഫീനിക്‌സ് എന്ന ഐതിഹാസിക പറവയെപോലെ ഞാന്‍ വീണ്ടും ചാമ്പലില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റു, ജീവിതത്തിന്റെ ലഹരിയില്‍ ഞാന്‍ വീണ്ടും ഉന്മത്തയായി ‘
ഒപ്പം നില്‍ക്കുന്ന മുന്‍പരിചയം ഉള്ളവരും ഇല്ലാത്തവരുമായ എല്ലാ വലിയ മനുഷ്യരോടും സ്‌നേഹം. അസഭ്യവര്‍ഷം നടത്തുന്നവരോടും പരിഭവമില്ല അതൊക്കെയല്ലേ നിങ്ങള്‍ക്കൊരാശ്വാസം, അല്ലെങ്കില്‍ രാഹുലിന്റെ പേരില്‍ പ്രചരിച്ച ഓഡിയോ ക്ലിപ്പ് ഒരിക്കല്‍കൂടി കേള്‍ക്കുക മറ്റൊരാശ്വാസമാകും.


രശ്മിക്കൊപ്പം ഇട്ട ഫോട്ടോയ്ക്ക് തെറിവിളി തുടര്‍ന്നപ്പോള്‍ പശുപാലന്‍ രംഗത്ത്; തെറ്റൊന്നും ചെയ്തിട്ടില്ല, ഞങ്ങള്‍ എന്തായിരുന്നു ഇതുവരെ അതുതന്നെയാകും തുടര്‍ന്നുമെന്നും വിശദീകരണം; തെറിവിളി ശമനമില്ലാതെ തുടരുന്നു


ചുംബനസമരത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയ പശുപാലനും രശ്മിയും വീണ്ടും ഫേസ്ബുക്കില്‍; ‘സഖാവേ’ ക്രിസ്മസ് ഓഫര്‍ ഉണ്ടോയെന്ന് ചോദ്യങ്ങള്‍, ഇപ്പോള്‍ പശുവിന് നല്ലകാലമെന്ന് സൈബര്‍ പോരാളികളും

email പെണ്‍വാണിഭ ആരോപണങ്ങള്‍ പോലീസിന്റെ കഥ; ഹോട്ടലില്‍ പോയിട്ടില്ല, പോലീസ് വിളിച്ചു കൊണ്ടു പോയത് വീട്ടില്‍ നിന്ന്; തങ്ങള്‍ ഇല്ലാതാകേണ്ടത് പലരുടെയും ആവശ്യമെന്നും പശുപാലനും രശ്മിയുംpinterest പെണ്‍വാണിഭ ആരോപണങ്ങള്‍ പോലീസിന്റെ കഥ; ഹോട്ടലില്‍ പോയിട്ടില്ല, പോലീസ് വിളിച്ചു കൊണ്ടു പോയത് വീട്ടില്‍ നിന്ന്; തങ്ങള്‍ ഇല്ലാതാകേണ്ടത് പലരുടെയും ആവശ്യമെന്നും പശുപാലനും രശ്മിയും0facebook പെണ്‍വാണിഭ ആരോപണങ്ങള്‍ പോലീസിന്റെ കഥ; ഹോട്ടലില്‍ പോയിട്ടില്ല, പോലീസ് വിളിച്ചു കൊണ്ടു പോയത് വീട്ടില്‍ നിന്ന്; തങ്ങള്‍ ഇല്ലാതാകേണ്ടത് പലരുടെയും ആവശ്യമെന്നും പശുപാലനും രശ്മിയും0google പെണ്‍വാണിഭ ആരോപണങ്ങള്‍ പോലീസിന്റെ കഥ; ഹോട്ടലില്‍ പോയിട്ടില്ല, പോലീസ് വിളിച്ചു കൊണ്ടു പോയത് വീട്ടില്‍ നിന്ന്; തങ്ങള്‍ ഇല്ലാതാകേണ്ടത് പലരുടെയും ആവശ്യമെന്നും പശുപാലനും രശ്മിയും0twitter പെണ്‍വാണിഭ ആരോപണങ്ങള്‍ പോലീസിന്റെ കഥ; ഹോട്ടലില്‍ പോയിട്ടില്ല, പോലീസ് വിളിച്ചു കൊണ്ടു പോയത് വീട്ടില്‍ നിന്ന്; തങ്ങള്‍ ഇല്ലാതാകേണ്ടത് പലരുടെയും ആവശ്യമെന്നും പശുപാലനും രശ്മിയും