• unnithan-5

  കൊല്ലത്തേക്ക് വരല്ലേ… വരല്ലേയെന്ന് ബിന്ദു കൃഷ്ണ അപേക്ഷിച്ചു; മുണ്ടുരിഞ്ഞാല്‍ ഉടുക്കാന്‍ മറ്റൊരു മുണ്ടുമായി രണ്ടും കല്‍പിച്ച് എത്തി, അടി രാജ്‌മോഹന്‍ ഉണ്ണിത്താന് പുത്തരിയല്ല !!!

  Date : December 29th, 2016

  കൊല്ലം: കെ. മുരളീധരനെതിരെ രൂഷവിമര്‍ശനം ഉന്നയിച്ചതിനു ശേഷം കൊല്ലം ഡിസിസി ഓഫിസില്‍ നടക്കുന്ന ചടങ്ങിലേക്ക്് വന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കരുതെന്ന് ഡി.സി.സി പ്രസിഡന്റ്്് ബിന്ദു കൃഷ്ണ ഉണ്ണിത്താനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍

  കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് വാക്കേറ്റത്തില്‍ തുടങ്ങി തെരുവില്‍ കലാപമായി മാറുന്ന ചരിത്രം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാനാണ് ഉണ്ണിത്താന്‍ ധൈര്യസമേതം ഡിസിസി ഓഫീസിലേക്ക് എത്തിയത്. മുരളീധരന്റെ അനുയായികള്‍ മുണ്ട് ഒരിഞ്ഞാല്‍ ഒടുക്കാന്‍ മറ്റൊരു ജോഡി ഷര്‍ട്ടുമായാണ് ഉണ്ണിത്താന്‍ ഇന്നലെ കൊല്ലം ഡി.സി.സിയിലേക്ക് എത്തിയത്. ഇന്നലെ കൊണ്ട് ചീമുട്ടയേറ് ഉണ്ണിത്താന് പുത്തരിയല്ല, ഇതിലും വലിയ അക്രമങ്ങളും അടിയും ഉണ്ണിത്താന്‍ ഏഴുനേറ്റ് നിന്ന് ഏറ്റുവാങ്ങിയിട്ടുണ്ട്. ഇതില്‍ മുണ്ടുരിയല്‍ മുതല്‍ ഇന്നലത്തെ സംഭവം വരെ ഉണ്ട്.

  unithan2

  2004 ല്‍, കോണ്‍ഗ്രസിന് എക്കാലത്തും നാണക്കേടുണ്ടാക്കിയ മുണ്ടുരിയല്‍ വിവാദം മുതല്‍ ഇന്ന് കൊല്ലത്ത് പ്രവര്‍ത്തകരുടെ ചീമുട്ടയേറിന് ഇരയാകേണ്ടി വന്നതുള്‍പ്പെടെ ഉണ്ണിത്താന്റെ രക്തത്തിനായി എതിര്‍ ഗ്രൂപ്പുകാര്‍ തെരുവില്‍ വില പറഞ്ഞത് നിരവധി തവണയാണ്. മുണ്ടുരിയല്‍ വിവാദത്തിലെന്ന പോലെ കൊല്ലത്തെ ആക്രമത്തിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് പഴയ വിശ്വസ്ത മിത്രം മുരളീധരന്‍ തന്നെ.

  2004 ജൂണ്‍ ആറിനായിരുന്ന മുണ്ടുരിയല്‍ സംഭവം. കരുണാകരന്‍ ഗ്രൂപ്പിന്റെ തണലില്‍ വളര്‍ന്ന ഉറ്റ തോഴന്‍മാരായിരുന്ന രാജ് മോഹന്‍ ഉണ്ണിത്താനും കെ മുരളീധരനും ഗ്രൂപ്പ് സമവാക്യങ്ങളുടെ പേരില്‍ കീരിയും പാമ്പുമായി നില്‍ക്കുന്ന സമയം. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി പിഎംജി ഹാളില്‍ നടന്ന് കെപിസിസി യോഗത്തിനെത്തിയതായിരുന്നു രാജ് മോഹന്‍ ഉണ്ണിത്താന്‍.

  unithan1

  ഉണ്ണിത്താന്‍ എത്തിയ ഉടന്‍ തന്നെ മുരളീധരന്‍ അനുകൂലികളായ ഒരു കൂട്ടം പ്രവര്‍ത്തകര്‍ ആക്രമണം തുടങ്ങി. കാറില്‍ വന്ന ഉണ്ണിത്താനേയും ശരത് ചന്ദ്രപ്രസാദിനേയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. കൂട്ടത്തില്‍ ചില വിരുതന്‍മാര്‍ നേതാക്കളെ മുണ്ടുരിഞ്ഞ് അപമാനപ്പെടുത്തുകയും ചെയ്തു. നേതാക്കളുടെ വാഹനവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. അന്ന് തുടങ്ങിയ മുരളീ വിരോധം ഇന്നും ഉണ്ണിത്താന്റെ ഉള്ളില്‍ ചെറുതല്ലാതെ കിടപ്പുണ്ട് അതാണ് പുതിയ വാക്ക് പോരിലേക്കും തെരുവ് യുദ്ധത്തിലേക്ക് നയിച്ചത്. വിനോദ് കൃഷ്ണ, എച്ച് ബി ഷാജി എന്നിവരടങ്ങിയ 30 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേസില്‍ പ്രതികളായി. ഒടുവില്‍ കേസ് വിചാരണക്കെത്തിയപ്പോള്‍ ഉണ്ണിത്താന്‍ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞെങ്കിലും യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനും ശരത് ചന്ദ്രപ്രസാദിനും പ്രതികളെ തിരിച്ചറിയാത്തതിനാല്‍ മുഴുവന്‍ പേരെയും കോടതി വെറുതെ വിടുകയായിരുന്നു.

  പിന്നീട് കോണ്‍ഗ്രസിന് പുറത്ത് നിന്നും ഉണ്ണിത്താന് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. മഞ്ചേരി സംഭവത്തിലും സോളാര്‍ സമരത്തിനിടയിലുമാണ് ഉണ്ണിത്താന്‍ തെരുവില്‍ പാര്‍ട്ടിക്ക് പുറത്ത് നിന്ന് ആക്രമിക്കപ്പെട്ടത്.ഇടത്പക്ഷം സംഘടിപ്പിച്ച സോളാര്‍ സമരത്തിനിടയില്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങിയ ഉണ്ണിത്താനെ ഇടത് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. പഴയ പ്രശ്നങ്ങള്‍ മുരളിയെ പാര്‍ട്ടിക്ക് പുറത്ത് എത്തിച്ചെങ്കിലും ഉണ്ണിത്താനുമായി പ്രശ്നങ്ങള്‍ തുടര്‍ന്നു. പിന്നീട് വീണ്ടും മുരളി കോണ്‍ഗ്രസിലെത്തിയെങ്കിലും ഉണ്ണിത്താന്‍-മുരളി പോര് മൂര്‍ച്ഛിച്ച് തന്നെ നിന്നു. ഇതാണ് ഇന്നലെ ചീമുട്ടയേറിലും കാര്‍തല്ലിതകര്‍ത്തതിലും കലാശിച്ചത്.

  കൊല്ലത്ത് തനിക്കെതിരെയുണ്ടായതു വധശ്രമമാണെന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിക്കുന്നത്. കെ. മുരളീധരനാണു ഗുണ്ടകളെ അയച്ചത്. പണ്ടും ഇതുതന്നെയാണു മുരളീധരന്‍ ചെയ്തത്. തന്റെ ജീവന്‍ അപകടത്തിലാണെന്നും ആക്രമണം ഇനിയും ഉണ്ടാകാമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

  തന്റെ മരണം ഉറപ്പായിക്കഴിഞ്ഞു. ഉണ്ണിത്താനെ വധിക്കുമെന്നു മുരളീധരന്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2004ല്‍ തിരുവനന്തപുരത്തു നടന്ന ആക്രമണത്തിന്റെ നേര്‍പകര്‍പ്പാക്കാണ് ഇവിടെയും നടന്നത്. രണ്ടുസംഭവങ്ങളിലും ജാതകബലം കൊണ്ടാണു താന്‍ രക്ഷപ്പെട്ടത്. മുരളീധരനെ വിര്‍മശിച്ചവരെല്ലാം ക്രൂരമര്‍ദനത്തിന് ഇരയായിട്ടുണ്ട്. ടി.എച്ച്. മുസ്തഫയയെയും എം.പി. ഗംഗാധരനെയും ആക്രമിച്ച മുരളി ഗുണ്ടാത്തലവനാണ്. ഇവനെയൊക്കെ കോണ്‍ഗ്രസുകാരനെന്നു വിളിക്കാനാകുമോ? ഗുണ്ടാആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നെന്ന് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്‌ഐയെ താന്‍ അറിയിച്ചിരുന്നു. മുരളീധരനും പിണറായി വിജയനും തമ്മിലുള്ള ബന്ധം കൊണ്ടായിരിക്കാം പൊലീസ് വന്നില്ല.

  unithan4

  ഭയന്നു വീട്ടില്‍ ഇരിക്കുമെന്നു മുരളി വിചാരിക്കേണ്ട. തിരിച്ചടിക്കാന്‍ തനിക്കും അറിയാം. മുരളി കൊല്ലം ഡിസിസി ഓഫിസില്‍ എത്തിയാല്‍ ഇന്നുവന്നതിന്റെ പത്തിരട്ടി ആളെ അണിനിരത്തി ആക്രമിക്കാന്‍ തനിക്കു സാധിക്കും. തന്റെ സംസ്‌കാരം അതല്ല. അതുകൊണ്ടു തിരിച്ചൊന്നും ചെയ്യുന്നില്ല. കോണ്‍ഗ്രസിനു ക്ഷീണം ഉണ്ടാക്കുന്ന തരത്തില്‍ ആരു സംസാരിച്ചാലും പ്രവര്‍ത്തിച്ചാലും താന്‍ പ്രതികരിക്കും. താന്‍ ഒരു ഗ്രൂപ്പിലുമില്ല. വി.എം.സുധീരനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്നാണു കോണ്‍ഗ്രസിനെ നയിക്കുന്നത്. അവരെ മുരളീധരന്‍ വിമര്‍ശിച്ചപ്പോള്‍ കെപിസിസി വക്താവ് എന്ന നിലയില്‍ ഞാന്‍ പ്രതികരിച്ചു. ജീവിച്ചിരിക്കുന്നിടത്തോളം കോണ്‍ഗ്രസിനുവേണ്ടി താന്‍ ശബ്ദിച്ചുകൊണ്ടിരിക്കുമെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കുന്നു.


  ഉണ്ണിത്താനെതിരേ ചീമുട്ടയേറ്; കാറിന്റെ ചില്ലു തകര്‍ത്തു; കോണ്‍ഗ്രസില്‍ ഗ്രൂപ്പ് യുദ്ധം കൈയാങ്കളിയിലേക്ക്; പിന്നില്‍ മുരളീധരനെന്ന് ഉണ്ണിത്താന്‍

  Email this to someonePin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter
 • G.M